Admin

പേടിയാണ്, എന്നെത്തന്നെയും!

രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് ഒരാറേഴുതവണ ഞാനെന്റെ മുഖം കണ്ണാടിക്കുള്ളില്‍ ഇഴകീറി പരിശോധിക്കാറുണ്ട്. കീഴ്ച്ചുണ്ടിനു താഴെയോ കവിളുകള്‍ക്കിരുവശമോ കണ്ണില്‍പെടാതെ വല്ല രോമപ്പരിശകളും തലനീട്ടുന്നുണ്ടോയെന്ന്. അതീവശ്രദ്ധ വേണം. പൊലീസിനുപോലും പേടിയാണ്, വെള്ളവും വളവുമില്ലാതെ മുറ്റി വളരുന്ന ഈ കൊടും താടിക്കാട്. പാതിരാത്രിയിലുമെന്റെ പാതിമുഖം കാക്കുന്ന കണ്ണാടിയുടെ സ്‌നേഹമെങ്കിലുമുണ്ടോ, കട്ടുറുമ്പുകൾ‍ അരിച്ചിറങ്ങുംപോലെ കറുപ്പില്‍ മൂടിയിറങ്ങി നടക്കുന്ന ഭാര്യക്കും മകള്‍ക്കും! എത്ര പറഞ്ഞാലും ബുദ്ധി തെളിയാത്തവര്‍. ഒരു തട്ടത്തിന്റെ മറവുമതി ഒളിക്കണ്ണുമായവരെ പിന്തുടരുന്ന ഭീകരനായെനിക്ക് മാറാനെന്ന് മനസ്സിലാക്കാത്തവര്‍. വെള്ളിയാഴ്ചകളിൽ മാത്രമെങ്കിലും അടുക്കളയില്‍ നിന്നമറുന്ന പോത്തിറച്ചി […]

പേടിയാണ്, എന്നെത്തന്നെയും! Read More »

അകവും പുറവും മരവിച്ച നമ്മുടെ കാലത്തെക്കുറിച്ച് മൂന്ന് കവിതകള്‍

സത്യം എത്ര സത്യങ്ങളെയാണ് മുറ്റമടിച്ചപ്പോൾ വെറുതെ ചൂലുകൊണ്ട് തോണ്ടിയെറിഞ്ഞത്? പൊരിവെയിലത്തും എത്ര നുണകളെയാണ് നട്ടുവളർത്തിയത്! എന്നിട്ടും, പെരുമഴയത്ത് ഇന്നലെ വേരറ്റ്‌ ഒലിച്ച നുണ ഇരുന്നിടത്ത് അതാ മുളച്ചിരിക്കുന്നു, പഴയ സത്യങ്ങൾ. മരം ഇലയില്ലാത്ത ചില്ലകളില്ലാത്ത മരങ്ങൾ മതി.. ഓടിത്തളരുമ്പോൾ ഇരിക്കാൻ തണൽ തരരുത് വാടി വീഴുമ്പോൾ താങ്ങായ് ചില്ലകളും.. വെയിലിൽ വെന്തു നാം പാകമാവട്ടെ, കരിഞ്ഞുതീരട്ടെ വെറും പുറം മോടികൾ. നിഴലു വീഴാത്ത വാക്കുകളിൽ പകലു മായാത്ത ചിരികളിൽ വീണ്ടുമെന്നും തണൽ നിറയട്ടെ.. മാവേലി എവിടെയാണ്? ഏതു

അകവും പുറവും മരവിച്ച നമ്മുടെ കാലത്തെക്കുറിച്ച് മൂന്ന് കവിതകള്‍ Read More »

മാൽകം എക്‌സ് വധത്തിന് 52 വയസ്സ്

ന്യൂയോർക്ക്: വിഖ്യാതനായ അമേരിക്കൻ  ഇസ്‌ലാമിക പ്രബോധകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന മാൽകം എക്‌സ് വധിക്കപ്പെട്ടിട്ട് ഇന്നേക്ക് 52 വർഷങ്ങൾ തികയുന്നു. 1965 ഫെബ്രുവരി 21നാണ് ഒരു പൊതുപരിപാടിയിൽ വെച്ച് കേവലം 39 വയസ്സ് മാത്രം പ്രായമുണ്ടായിരിക്കെ മാൽക്കം വെടിയേറ്റു മരിക്കുന്നത്. ഇസ്‌ലാം സ്വീകരിച്ച ശേഷം തന്റെ  കർമഭൂമിയായിരുന്ന നേഷൻ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തോട് 1964ൽ ആശയപരമായ വിയോജിപ്പുകൾ കാരണം മാൽക്കം എക്‌സ് വിട പറഞ്ഞിരുന്നു. ഇതിൽ കുപിതരായ പ്രസ്ഥാന പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വ്യാപകമായി കരുതപ്പെട്ടിരുന്നത്. എന്നാൽ കറുത്ത

മാൽകം എക്‌സ് വധത്തിന് 52 വയസ്സ് Read More »

ഇന്ത്യയിൽ എന്തിനാണ് നമുക്ക് ഗ്വണ്ടാനാമോകൾ?

ഗ്വണ്ടാനാമോ! ഈ പേര് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷം യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ കഠിന പീഢനങ്ങൾക്ക് വിധേയമാക്കിയിരുന്ന തടവറയുടെ പേരായിരുന്നല്ലോ ഗ്വണ്ടാനാമോ. ഗ്വണ്ടാനാമോ തടവറയിൽ ജയിലധികൃതർ തടവ് പുളളികളോട് നടത്തിയിരുന്ന ക്രൂരമായ അതിക്രമങ്ങളുടേയും മനുഷ്യവകാശ ലംഘനങ്ങളുടേയും ചിത്രങ്ങളും വാർത്തകളും ലോകത്തെ പ്രധാന മാധ്യമങ്ങളൊക്കെയും നമുക്ക് മുമ്പിൽ വരച്ച് കാണിച്ച് തന്നിട്ടുണ്ട്. അന്നൊക്കെ അവ കാണുമ്പോഴും വായിക്കുമ്പോഴുമൊക്കെ പ്രതിഷേധത്തിന്റെ ഒരു തീപ്പൊരി നമ്മുടെ നെഞ്ചകത്ത് രൂപപ്പെട്ട് വരാറുമുണ്ടായിരുന്നു. എന്നാൽ, അതിനോട് താരതമ്യം ചെയ്യാൻ

ഇന്ത്യയിൽ എന്തിനാണ് നമുക്ക് ഗ്വണ്ടാനാമോകൾ? Read More »

ഹനീഫ് മൗലവി ജയിൽ മോചിതനായി

മുംബൈ: പ്രാർത്ഥനകളും കാത്തിരിപ്പും വെറുതെയായില്ല. യു. എ. പി. എ വകുപ്പുകൾ പ്രകാരം ആറുമാസം മുംബൈ ജയിലിൽ അന്യായ തടവ് അനുഭവിച്ച വയനാട് കമ്പളക്കാട് ഹനീഫ് മൗലവി ഇന്ന് ഉച്ചയോട് കൂടി ജയിൽ മോചിതനായി. ഇന്നലെ ഉച്ചയോടടുത്താണ് കോടതി ഹനീഫ് മൗലവിക്ക് ജാമ്യം അനുവദിച്ചത്. കോടതിവിധിയുടെ പകർപ്പുകൾ ഇന്നലെ രാത്രി ജയിലിൽ എത്തി. മൗലവിയെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ട്. ഉദ്ദേശം രണ്ടു  മാസം മുമ്പ് ഹനീഫിനുവേണ്ടി സമർപ്പിക്കപ്പെട്ട ജാമ്യ അപേക്ഷ എൻ. ഐ. എയുടെ എതിർവാദങ്ങൾ മുഖവിലക്കെടുത്ത്

ഹനീഫ് മൗലവി ജയിൽ മോചിതനായി Read More »

ഹനീഫ് മൗലവിയുടെ കുടുംബം കാത്തിരിക്കുന്നു; നീതിയുടെ സൂര്യൻ ഇന്ന് പുലരുമോ എന്നറിയാൻ!

കമ്പളക്കാട്/സ്റ്റാഫ് റിപ്പോർട്ടർ: വയനാട്ടിലെ കമ്പളക്കാട്ട്, കൃത്യമായി പറഞ്ഞാൽ ഒന്നാം മൈൽ പൂളക്കൊല്ലിയിൽ തീരെ ചെറിയൊരു വീടുണ്ട്; ആ വീടിനിപ്പോൾ ഒരേയൊരു സ്വരമേയുള്ളൂ– ഖൽബ് തേങ്ങുന്ന പ്രാർത്ഥനയുടെ സ്വരം! ഫെബ്രുവരി 9 വ്യാഴാഴ്ച കോടതി ഒരിക്കൽ കൂടി യു. എ. പി. എ ആറു മാസത്തേക്ക് ആ വീട്ടിനന്യമാക്കിയ ഹനീഫ് എന്ന ചെറുപ്പക്കാരന്റെ ജാമ്യത്തിനുള്ള അപേക്ഷ പരിഗണിക്കുകയാണ്. മൂന്നു മാസം മുമ്പ് തള്ളപ്പെട്ട അപേക്ഷ ഒരിക്കൽ കൂടി നീതി പാലകരുടെ വാതിലിൽ മുട്ടുമ്പോൾ, നിരപരാധിയുടെ നിലവിളി ഇത്തവണയെങ്കിലും വെറുതെയാകരുതേ

ഹനീഫ് മൗലവിയുടെ കുടുംബം കാത്തിരിക്കുന്നു; നീതിയുടെ സൂര്യൻ ഇന്ന് പുലരുമോ എന്നറിയാൻ! Read More »

ഫാഷിസവുമായുള്ള മുഖാമുഖങ്ങള്‍ – എം. എം അക്ബർ

സ്നേഹസംവാദം മാസിക എഡിറ്റോറിയല്‍  തങ്ങളിലൊരാളെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പരിശ്രമത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിച്ച കാട്ടുപോത്തു കൂട്ടത്തിന്റെ മുന്നില്‍ നാണംകെട്ടു തലതാഴ്ത്തി മടങ്ങിപ്പോകുന്ന രണ്ട് സിംഹങ്ങളുടെ ചിത്രമാണ് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍വെച്ച് കണ്ട നേര്‍ക്കാഴ്ചകളില്‍ മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്ന ഒന്ന്. കെനിയയുടെ തെക്കുപടിഞ്ഞാറു ഭാഗത്തെ വന്യജീവി സങ്കേതങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് കാണാനും പഠിക്കാനും അവിടുത്തെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള 1510 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയിലുള്ള മസായ്മാറ നാഷണല്‍ റിസര്‍വിന്റെ ഒരു ഭാഗത്തിന്റെ മുകളിലൂടെ ബലൂണില്‍ യാത്ര ചെയ്യുമ്പോള്‍, ഈ കാഴ്ച കണ്ടയുടനെത്തന്നെ

ഫാഷിസവുമായുള്ള മുഖാമുഖങ്ങള്‍ – എം. എം അക്ബർ Read More »

ഏക സിവിൽ കോഡ്: വിവാദ പരാമർശങ്ങളുമായി ഡോ. എം. കെ. മുനീർ

കോഴിക്കോട്/സ്റ്റാഫ് റിപ്പോർട്ടർ: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം സംഘടനകളുടെയും നിലപാടുകളെ തള്ളി എം. കെ. മുനീർ. ഡി. സി. ബുക്‌സ് സാഹിത്യമേളയുടെ ഭാഗമായി നടന്ന സംവാദത്തിലാണ് മുനീർ വിവാദ പരാമർശങ്ങൾക്ക് മുതിർന്നത്. ഹമീദ് ചേന്നമംഗലൂർ, ഡോ. സെബാസ്റ്റിയൻ പോൾ എന്നീ സഹസംവാദകരുടെ മുന്നിൽ തന്റെ സെക്കുലർ ക്രെഡൻഷ്യൽസ് തകർന്നുപോകാതിരിക്കാൻ വിനീത വിധേയനായി ക്ഷമാപണ ശൈലിയിൽ ശരീഅത്തിനെതിരേ സംസാരിക്കുന്ന ‘നല്ല കോഴിക്കോട്ടുകാരനെ’യാണ് വേദിയിൽ ഇന്ന് ഉച്ചക്ക് കണ്ടത്. ‘സംവാദം’ എന്നായിരുന്നു പേരെങ്കിലും തികച്ചും ഏകപക്ഷീയമായിരുന്നു

ഏക സിവിൽ കോഡ്: വിവാദ പരാമർശങ്ങളുമായി ഡോ. എം. കെ. മുനീർ Read More »

ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍

ന്യൂ ഡൽഹി: രാം മനോഹർ ലോഹ്യ ആശുപത്രിയിൽ 2017 ഫെബ്രുവരി ഒന്നിന് പുലർച്ചയോടടുത്ത് അവസാനിച്ചത് മുസ്‌ലിം രാഷ്ട്രീയ രംഗത്തെ പകരം വെക്കാനില്ലാത്ത അധ്യായം. പാർലമെന്റിൽ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ ഇന്ത്യയുടെ പ്രസിഡന്റ് പ്രസംഗിച്ചുകൊണ്ടിരിക്കെ എഴുപത്തിയൊൻപതാം വയസ്സിലായിരുന്ന ഇ. അഹ്‌മദ്‌ സാഹിബ്‌ കുഴഞ്ഞുവീണ് മരണക്കിടക്കയിലേക്ക് പോയതിന്റെ പ്രതീകാത്മകത വളരെ വലുതാണ്. ഇന്ത്യൻ പാർലമെന്റിലെ പ്രഗൽഭമായ മുസ്‌ലിം സാന്നിധ്യങ്ങളുടെ നിരയിലെ അവസാന കണ്ണികളിലൊന്ന് തന്റെ കർമഭൂമിയിൽ വെച്ചുതന്നെ വിടപറഞ്ഞുപോകുമ്പോൾ തളർന്നുവീഴുന്നത് മുസ്‌ലിം രാഷ്ട്രീയം കൂടിയാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് മുസ്‌ലിം ഇന്ത്യ. 

ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍ Read More »

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു

തിരുവനന്തപുരം: അപേക്ഷയോടൊപ്പം വെക്കേണ്ട പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു. ആലപ്പുഴ സ്വദേശിനി ആസിയാ ഇബ്റാഹീമിനാണ് അധികൃതരിൽ നിന്ന് കിരാതമായ മൗലികാവകാശലംഘനം നേരിടേണ്ടി വന്നിരിക്കുന്നത്. എം. ജി. ആർ മെഡിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നിന്ന് 2016 മെയ് മാസത്തിൽ ബി. എച്ച്. എം. എസും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ആസിയ, സെപ്റ്റംബർ മാസത്തിൽ ട്രാവൻകൂർ കൊച്ചിൻ

ചെവിയും കഴുത്തും പ്രദർശിപ്പിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർത്ഥിനിക്ക് ബി. എച്ച്. എം. എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു Read More »