Admin

സുഊദി അറേബ്യയെ ‘കോടതി കയറ്റാന്‍’ അനുവദിക്കുന്ന നിയമവുമായി അമേരിക്ക

കാപ്പിറ്റോള്‍ ഹില്‍ (വാഷിംഗ്ടണ്‍ ഡി.സി): സുഊദി അറേബ്യയെയും സുഊദി പൗരന്‍മാരെയും ‘കോടതി കയറ്റാന്‍’ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കുന്ന വിവാദ നിയമം പ്രസിഡന്റ് ബരാക് ഒബാമയുടെ വീറ്റോ മറികടന്ന് പാസാക്കി അമേരിക്കന്‍ കോണ്‍ഗ്രസ് ലോകത്തെ ഞെട്ടിച്ചു. Justice Against Sponsor of Terrorism Act (JASTA) എന്ന പേരിലുള്ള വിചിത്ര നിയമമാണ് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം സ്‌പോണ്‍സര്‍ ചെയ്തത് സഊദി അറേബ്യയാണെന്ന് വാദിച്ച് സുഊദിക്കെതിരെ അമേരിക്കന്‍ കോടതികളില്‍ […]

സുഊദി അറേബ്യയെ ‘കോടതി കയറ്റാന്‍’ അനുവദിക്കുന്ന നിയമവുമായി അമേരിക്ക Read More »

മൗദൂദി, ഖുതുബ് ആശയധാരയെ പൂര്‍ണമായും തള്ളുന്ന അഭിമുഖവുമായി പ്രബോധനം വാരിക

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും മൗദൂദിയെ പിന്തുടര്‍ന്നുകൊണ്ടുള്ള മതവ്യാഖ്യാനം ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ച വിഖ്യാത അറബ്ചിന്തകന്‍ സയ്യിദ് ഖുതുബിന്റെയും അടിസ്ഥാന വീക്ഷണങ്ങളെ തന്നെ തള്ളിക്കളയുന്ന അഭിമുഖവുമായി ജമാഅത്ത് മുഖപത്രമായ പ്രബോധനം വാരിക. 2016 സെപ്റ്റംബര്‍ 30ന്റെ വാരികയിലാണ് വിവാദപരാമര്‍ശങ്ങളടങ്ങിയ അഭിമുഖം കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് വസന്തത്തെ തുടര്‍ന്ന് ലോകശ്രദ്ധയാകര്‍ഷിച്ച തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശിയുമായി അല്‍ മുജ്തമഅ് നടത്തിയ സംഭാഷണത്തിന്റെ പരിഭാഷയാണ്

മൗദൂദി, ഖുതുബ് ആശയധാരയെ പൂര്‍ണമായും തള്ളുന്ന അഭിമുഖവുമായി പ്രബോധനം വാരിക Read More »

കൊടുംവിസ്മൃതിയിലാണ്ട് മലബാര്‍ കലാപത്തിന്റെ 95-ാം വാര്‍ഷികം

ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ 1921ലെ മലബാര്‍ കലാപത്തിന്റെ 95-ാം വാര്‍ഷികത്തിന് കെടുംവിസ്മൃതി ‘സമ്മാനിച്ച്’ ഭരണകൂടുവും ചരിത്രകാരന്‍മാരും മാധ്യമങ്ങളും. 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നടന്ന വെടിവെപ്പോടുകൂടിയാണ് മലബാറില്‍ ബ്രിട്ടീഷ്-ജന്മി വിരുദ്ധ മഹാകലാപം പൊട്ടിപ്പുറപ്പെട്ടത്. 1836നും 1919നും ഇടയ്ക്ക് മാപ്പിള കുടിയാന്‍മാര്‍ ഹിന്ദു ഭൂവുടമകള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിനുമെതിരെ നടത്തിയ അനേകം ചെറുസായുധ പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലവും സംഘടിതവും ദേശീയ പ്രസ്ഥാനം നേരിട്ട് പശ്ചാത്തലമൊരുക്കിയതുമായിരുന്നു 1921ലെ

കൊടുംവിസ്മൃതിയിലാണ്ട് മലബാര്‍ കലാപത്തിന്റെ 95-ാം വാര്‍ഷികം Read More »

അല്‍ വലാഉ വല്‍ ബറാഅ്: വിദ്വേഷഭാവനകള്‍ക്കെതിരില്‍ വൈജ്ഞാനിക ചെറുത്തുനില്‍പുമായി മുസ്‌ലിം കേരളം

ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വലാഅ്, ബറാഅ് എന്നീ ക്വുര്‍ആനിക പരികല്‍പനകളുടെ വെളിച്ചത്തില്‍ മലയാളി   മുസ്‌ലിംകള്‍ അമുസ്‌ലിംകളുമായുള്ള എല്ലാ   തരം സൗഹൃദങ്ങളും    അവസാനിപ്പിക്കണമെന്ന      തരത്തില്‍ ഒരു     പ്രഭാഷണത്തില്‍  വന്ന പരാമര്‍ശങ്ങള്‍ക്കെതിരില്‍ വൈജ്ഞാനികമായി    പ്രതികരിച്ച്   വിവിധ   മുസ്‌ലിം  പണ്ഡിതന്‍മാര്‍ രംഗത്തെത്തി.  പ്രഭാഷണം പങ്കുവെച്ച  വിദ്വേഷ  ഭാവനകള്‍ ക്വുര്‍ആന്‍ പറയുന്ന  വലാഇന്റെയും ബറാഇന്റെയും  ദുര്‍വ്യാഖ്യാനമാണെന്നും  കേരളത്തിലെ  ഹിന്ദു-മുസ്‌ലിം    സമുദായമൈത്രിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന   എല്ലാ  നിലപാടുകളെയും   ചെറുത്തുതോല്‍പിക്കേണ്ടത്    യഥാര്‍ത്ഥ മുസ്‌ലിംകളുടെ   മതപരമായ 

അല്‍ വലാഉ വല്‍ ബറാഅ്: വിദ്വേഷഭാവനകള്‍ക്കെതിരില്‍ വൈജ്ഞാനിക ചെറുത്തുനില്‍പുമായി മുസ്‌ലിം കേരളം Read More »

മുജാഹിദ് പുനരേകീകരണം: മുസ്ലിം യുവത പ്രതീക്ഷിക്കുന്നത്

14 വർഷത്തിന് ശേഷം പുനരേകീകരിക്കപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിനും അതിന്റെ വിദ്യാർത്ഥി യുവജനങ്ങൾക്കും പുനരൈക്യത്താൽ സമൃദ്ധമായി വന്നു ചേരുന്ന മാനവ വിഭവ ശേഷിയേയും ധൈഷണിക ഊർജ്ജത്തെയും സൃഷ്ടിപരമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ അതിൻറെ ഗുണഫലങ്ങൾ അതിവേഗം പ്രകടമാകുമെന്നതിൽ സംശയമില്ല. മുജാഹിദുകൾ, പ്രത്യേകിച്ച് അതിൻറെ വിദ്യാർത്ഥി-യുവജന വിഭാഗം ബദ്ധ ശ്രദ്ധ പതിപ്പിക്കേണ്ട 3 പുതിയ കാല ‘അബറേഷനു’കളെ ക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കട്ടെ! 1. അനാർക്കിസം ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയും ഏറെ ക്കുറെ ഒരു’ ‘മാസ് ആക്സസ്’ അപ്രാപ്യവും ആയിരുന്ന

മുജാഹിദ് പുനരേകീകരണം: മുസ്ലിം യുവത പ്രതീക്ഷിക്കുന്നത് Read More »