മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി
ശിവപൂജയിലും അദ്വൈതത്തിലും സന്യാസത്തിലും അധിഷ്ഠിതമായ മതചിന്തകള് പ്രചരിപ്പിച്ചതോടൊപ്പം ഈഴവരെ ജാതിയധമ ബോധത്തില്നിന്നും ദുരാചാരനിബിഢമായ ആരാധനാക്രമങ്ങളില്നിന്നും മോചിപ്പിക്കുവാനും മദ്യപാനത്തില് നിന്ന് രക്ഷപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കും വ്യവസായ പുരോഗതിയിലേക്കും സംഘശക്തിയിലേക്കും നയിക്കാനും ശ്രമിക്കുകയും ചെയ്ത ശ്രീ നാരായണ ഗുരുവാണ് (1856-1928) കേരളത്തില് ആധുനികോന്മുഖമായ സമുദായ പരിഷ്കരണ പ്രവര്ത്തനങ്ങളുടെ ആദ്യ കണ്ണികളിലൊന്നായി വായിക്കപ്പെടുന്നത്. നാരായണഗുരു ജനിച്ചത് 1856ലാണെങ്കില് മക്തി തങ്ങളുടെ ജനനം 1847ലാണ് എന്ന വസ്തുത തന്നെ കേരളീയ സാമൂഹ്യപരിഷ്കരണ ചരിത്രത്തില് കാലാനുക്രമത്തില് നാരായണഗുരുവിന് ശേഷമല്ല മക്തി തങ്ങള് വരേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്.
മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി Read More »
