Admin

അങ്ങാടിപ്പുറം വിശേഷങ്ങൾ

അബ്ദുല്‍ ഹാദി. റ്റി മലപ്പുറം ജില്ലയിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം. പഴയ വള്ളുവനാടിന്റെ തലസ്ഥാനമായതിനാല്‍ വള്ളുവ നഗരം എന്നാണ് അങ്ങാടിപ്പുറത്തെ വിളിച്ചിരുന്നത്. ഏതാണ്ട് 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ വള്ളുവനഗരം വാണിജ്യമേഖലയിലും മറ്റും പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ചേര രാജാക്കന്‍മാരുടെ പ്രവിശ്യയിലുള്‍പ്പെട്ടതായിരുന്നു വള്ളുവനാട്. അതിന്റെ ഭരണം ലഭിച്ചത് ആറങ്ങോട്ടു സ്വരൂപത്തിനാണ്; പ്രദേശത്തെ പ്രമാണികള്‍ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്നതിനാല്‍ അവര്‍ വള്ളുവനാട് സ്വരൂപം എന്നും വിളിക്കപ്പെട്ടു. അവരുടെ ഗവര്‍ണര്‍മാര്‍ വെള്ളാട്ടിരികള്‍ എന്നറിയപ്പെട്ടിരുന്നു. വള്ളുവനാട് സ്വരൂപം രാജവംശത്തിന്റെ കീഴിലായിരുന്നതിനാല്‍ അവരുടെ കുലദൈവമായ ഭഗവതിയെ പ്രതിഷ്ഠയാക്കി […]

അങ്ങാടിപ്പുറം വിശേഷങ്ങൾ Read More »

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ്

മീററ്റ്: ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന 1857ലെ ചരിത്രപ്രസിദ്ധമായ ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യൻ സായുധ മുന്നേറ്റത്തിന് 160 വയസ്സ് തികയുന്നു. ഉത്തരേന്ത്യയെ ഇളക്കിമറിച്ചുകൊണ്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കെതിരിൽ നാട്ടുരാജാക്കന്മാരും സൈനികരും മതപണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം അണിനിരന്ന് കൊടുമ്പിരികൊണ്ട ‘യുദ്ധം’ എല്ലാ അർത്ഥത്തിലും ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. സൂറത്തിൽ നിന്ന് മദ്രാസിലേക്കും അവിടെ നിന്ന് കൊല്കത്തയിലേക്കും വികസിക്കുകയും നാട്ടുരാജാക്കന്മാരെ വിറപ്പിക്കുകയും ചെയ്ത ഈസ്റ്റ് ഇൻഡ്യാ കമ്പനി മുഗൾ സാമ്രാജ്യത്തിന് അന്ത്യം കുറിക്കാനും അതുവഴി ദൽഹി അധീനപ്പെടുത്താനുമുള്ള

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ് Read More »

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം

ദോഹ: പ്രസിദ്ധ ഫിലസ്ത്വീൻ പോരാട്ട പ്രസ്ഥാനമായ ഹമാസ്‌ തലവൻ ഖാലിദ്‌ മിശ്‌അൽ തിങ്കളാഴ്ച ദോഹയിൽവെച്ച്‌ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ച പുതിയ നയസമീപനങ്ങൾ മധ്യപൗരസ്ത വിചക്ഷണർക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക്‌ തിരികൊളുത്തുന്നു. ഫിലസ്ത്വീൻ വിട്ട്‌ ക്വത്വറിൽ രാഷ്ട്രീയ പ്രവാസത്തിലാണ്‌ മിശ്‌അൽ. എൺപതുകൾക്കൊടുവിൽ ഹമാസ്‌ രൂപീകരണ സമയത്ത്‌ പ്രഖ്യാപിക്കപ്പെട്ട ഒന്നാം നയരേഖയിൽ നിന്ന് കാതലായ വ്യതിയാനങ്ങൾ പുതിയ ദോഹാ വിശദീകരണം ഉൾകൊള്ളുന്നുവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ബ്രിട്ടീഷ്‌ മാൻഡേറ്റ്‌ ആയിരുന്ന ഫിലസ്ത്വീനിൽ 1948ൽ ആണ്‌ ഇംഗ്ലണ്ടും സോവിയറ്റ്‌ റഷ്യയും അടക്കമുള്ളവരുടെ ശക്തമായ പിന്തുണയോടെ തദ്ദേശീയരായ

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം Read More »

പർദ ധരിച്ചും ധരിക്കാതെയുമുള്ള എന്റെ യാത്രകൾ

യാത്രാനുഭവങ്ങളെല്ലാം എനിക്ക് ‘പര്‍ദാനുഭവങ്ങള്‍’ കൂടിയാണ്. യാത്രയില്‍ ഞാന്‍ ധരിക്കുന്ന വസ്ത്രമെന്ന നിലക്ക് പര്‍ദക്ക് സ്ഥാനമില്ലാത്തൊരു ചര്‍ച്ച എന്റെ യാത്രകളെക്കുറിച്ച് നടത്താനാവില്ലെന്ന് തന്നെ പറയാം. അഞ്ച് വര്‍ഷത്തെ പര്‍ദാനുഭവങ്ങളും അതിലേറെ നീണ്ട ‘അപര്‍ദാനുഭവങ്ങളു’മാണ് എനിക്കുള്ളത്. കട്ടിയുള്ളൊരു വരയാല്‍ വേര്‍തിരിക്കാനാവും വിധം തീര്‍ത്തും വ്യതിരിക്തമായ അനുഭവങ്ങളാണ് ജീവിതത്തിന്റെ ഈ രണ്ടു ഘട്ടങ്ങളിലും എനിക്കുണ്ടായിട്ടുള്ളത്. പര്‍ദ ധരിക്കുന്നതിന് മുമ്പും ശേഷവുമായുള്ള എന്റെ യാത്രകള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ യാത്രകള്‍ പോലെയാണ് ഇന്നെനിക്ക് അനുഭവപ്പെടുന്നത്. ദൈവിക കല്‍പനയുടെ അനുസരണം, ദൈവത്തോടുള്ള സമര്‍പ്പണത്തിന്റെ തുറന്ന

പർദ ധരിച്ചും ധരിക്കാതെയുമുള്ള എന്റെ യാത്രകൾ Read More »

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ

ഒറ്റപ്പാലം: കേരളാ പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി അതിന്റെ സ്ഥാപനത്തിന്റെ തൊണ്ണൂറ്റിയാറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്ത്‌ ഭാരതപ്പുഴയുടെ തീരത്തുവെച്ച്‌ നടന്ന ഒന്നാമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനം ആണ്‌ കെ. പി. സി. സിയുടെ നാന്ദിയായി മാറിയത്‌. ഒറ്റപ്പാലത്ത്‌ വെച്ചാണ്‌ ആഘോഷ പരിപാടികൾ നടക്കുക. ആനീ ബസെന്റിന്റെ ഹോം റൂൾ ലീഗിന്‌ മലബാറിൽ ഉണ്ടായ അനുരണനങ്ങൾ ആയിരുന്നു കേരളത്തിൽ സംഘടിത ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കം. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയും

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ Read More »

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും

ശിജു ഹാഫിസ് മുസ്ലിംലീഗ് മതേതരത്വം പറയുന്നത് വലിയ ഫലിതമായി കാണുകയാണ് പ്രമുഖ എഴുത്തുകാരനും ബുദ്ധിജീവിയുമായ ഹമീദ് ചേന്നമംഗലൂർ. മതേതരത്വത്തിന്റെ അല്ലെങ്കിൽ വർഗീയതയുടെ നിർവ്വചനം മനസ്സിലാക്കിയതിലുള്ള അബദ്ധം മൂലമോ അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനോ ഉള്ള  ശ്രെമമാകാം അദ്ദേഹത്തിന്റേത് . വാസ്തവത്തിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ മാന്യമായ അസ്തിത്വത്തിനും അവകാശത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന്കൊണ്ട്  രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യപരമായ രീതിയിൽ പോരാടുന്നതും എങ്ങനെയാണ് വർഗീയതയാവുക ? മതേതരത്വമെന്നാൽ മതനിരാസമാണെന്ന് ആരാണ് പഠിപ്പിച്ചത് ? ഒരു മതവിഭാഗമോ  സമുദായമോ പ്രത്യേക ഭാഷക്കാരോ

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും Read More »

ഇൻഡ്യൻ വിദ്യാർഥിയെ കാണിച്ച്‌ ബഗ്ദാദിയുടെ കുട്ടിക്കാലമെന്ന് വരുത്താൻ ഹിന്ദി ചാനലിന്റെ ശ്രമം

നോയിഡ: ഐ. എസ്‌ തലവൻ അബൂബക്‌ർ അൽ ബഗ്ദാദിയുടെ ഭൂതകാലത്തെ സംബന്ധിച്ച നിഗൂഢതകൾ ആദ്യമായി അനാവരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ News 18 India ഹിന്ദി ചാനൽ അതിനാടകീയതയും അപസർപ്പക ഭാവവുമുള്ള രംഗാവതരണത്തോടെ കൊട്ടിഘോഷിച്ച്‌ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ നിറയെ തട്ടിപ്പുകൾ. എക്സ്ക്ലൂസീവ്‌ പ്രതീതി സൃഷ്‌ടിച്ച്‌ ചാനലിന്റെ റെയ്റ്റിംഗ്‌ കൂട്ടാനുള്ള വ്യഗ്രതയിൽ ബഗ്ദാദിയുടെ ബാല്യകാല ദൃശ്യങ്ങൾ എന്ന് ധ്വനിപ്പിക്കുംവിധം സുഊദി അറേബ്യയിൽ താമസിക്കുന്ന ഇൻഡ്യൻ കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ക്ലിപ്പ്‌ സംപ്രേഷണം ചെയ്യാനുള്ള ധാർഷ്ട്യം വരെ ചാനൽ

ഇൻഡ്യൻ വിദ്യാർഥിയെ കാണിച്ച്‌ ബഗ്ദാദിയുടെ കുട്ടിക്കാലമെന്ന് വരുത്താൻ ഹിന്ദി ചാനലിന്റെ ശ്രമം Read More »

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു

തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന്റെ മുൻനിര നായകരിൽ ഒരാളും പ്രമുഖ മതപണ്ഡിതനും മുസ്‌ലിം സമുദായ പരിഷ്കർത്താവുമായിരുന്ന വക്കം അബ്ദുൽ ക്വാദിർ മൗലവി (1873-1932) അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘അൽ ഇസ്‌ലാം’ മാസികയുടെ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു. മൗലവിയുടെ കുടുംബക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്’ ആണ്  ‘അൽ ഇസ്‌ലാം’ ഒറ്റ വോള്യത്തിൽ മലയാള ലിപ്യന്തരണം നടത്തി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന ഗവേഷക വിദ്യാർത്ഥികൾക്ക് മികച്ച ഒരു പ്രാഥമിക

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു Read More »

ധ്യാന കൾട്ടിനെ വിഗ്രഹവൽകരിച്ച് ഡി. സി. ബുക്‌സ് സാഹിത്യമേളക്ക് തുടക്കം

കോഴിക്കോട്/സ്റ്റാഫ് റിപ്പോർട്ടർ: ധ്യാനാത്മക ആത്മീയതയുടെ കൾട്ട് ബ്രാൻഡുകളെ ഉത്സവമാക്കി ഡി. സി. ബുക്‌സ് കേരള സർക്കാരിന്റെ സാംസ്‌കാരിക, വനം, പട്ടികജാതി-പട്ടികവർഗ, കായിക-യുവജനക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിന് കടപ്പുറത്ത് അറുബോറൻ തുടക്കം. സച്ചിദാനന്ദനെപ്പോലൊരു തീവ്ര പുരോഗമന, മതനിരപേക്ഷ വാദിയുടെ മുഖ്യ മേൽനോട്ടത്തിൽ നടക്കുന്ന മേളയായിട്ടുപോലും ഉൽഘാടന ദിവസം തന്നെ മേളക്ക്‌ ‘ആർഷഭാരത’ ആത്മീയ നിറം കൈവന്നത് കനത്ത ഉൽകണ്ഠക്കിടയാക്കുന്നുണ്ട്. യോഗാ പ്രചാരകനും ബി. ജെ. പി സർക്കാർ ഈ വർഷം പത്മവിഭൂഷൺ നൽകി ആദരിച്ച

ധ്യാന കൾട്ടിനെ വിഗ്രഹവൽകരിച്ച് ഡി. സി. ബുക്‌സ് സാഹിത്യമേളക്ക് തുടക്കം Read More »

മുക്കാൽ നൂറ്റാണ്ടിന്റെ നിറവിൽ റൗദതുൽ ഉലൂം അറബിക് കോളജ്

ഫാറൂഖ് കോളജ്: കേരള  മുസ്‌ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ആധുനിക കാലഘട്ടത്തിൽ നെടുനായകത്വം വഹിച്ച ഫാറൂഖ് റൗദതുൽ ഉലൂം അറബിക് കോളജിന് എഴുപത്തിയഞ്ച് വയസ്സ്. വാഴക്കാട് ദാറുൽ ഉലൂമിന് ശേഷം കേരളത്തിലെ അറബിക് കോളജ് പ്രസ്ഥാനത്തിന്റെ സാരഥ്യമേറ്റെടുത്ത റൗദത്ത് 1942ൽ ആണ് സ്ഥാപിക്കപ്പെട്ടത്. അരീക്കോട് സുല്ലമുസ്സലാമും പുളിക്കൽ മദീനതുൽ ഉലൂമും അതിനുശേഷമാണ് നിലവിൽ വന്നത്. അബുസ്സ്വബാഹ് അഹ്‌മദലി മൗലവിയായിരുന്നു കോളജിന്റെ സ്ഥാപകൻ. ചാവക്കാട് സ്വദേശിയായിരുന്ന മൗലവി ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ ഈജിപ്തിലെ വിഖ്യാതമായ അൽ അസ്ഹർ സർവകലാശാലയിൽ പഠനം

മുക്കാൽ നൂറ്റാണ്ടിന്റെ നിറവിൽ റൗദതുൽ ഉലൂം അറബിക് കോളജ് Read More »