Admin

ഹാദിയക്കും ആഇശക്കും ശേഷം…

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെക്കുറിച്ചുളള ചര്‍ച്ചകളോടെയായിരുന്നു ഇക്കഴിഞ്ഞ റമദാന്റെ തുടക്കം. രണ്ട് ഇന്‍ഡ്യന്‍ പൗരന്‍മാരുടെ അടിസ്ഥാനപരമായ പൗരാവകാശങ്ങളെ നിഷേധിക്കുന്നതാണ് വിധിയെന്നും മതനിരപേക്ഷ പൊതുസമൂഹത്തിന്റെ നേര്‍ക്കുനേരെയുള്ള ഇടപെടലുണ്ടാകേണ്ട പൗരാവകാശ പ്രശ്‌നമാണിതെന്നുമുള്ള പ്രതികരണങ്ങളുണ്ടായി. കേസ് കൈകാര്യം ചെയ്തവര്‍ അതിനെ വൈകാരികമായി തെരുവിലേക്കു വലിച്ചിഴച്ചതിനെ ന്യായീകരിച്ചും വിമര്‍ശിച്ചുമുള്ള പ്രസ്താവനകളുമുണ്ടായി. ഭീകരവാദം മലയാളിയുവാക്കളെ തട്ടിയെടുക്കുവാന്‍ വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹാദിയയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള കോടതിവിധിയുണ്ടായതെന്ന ന്യായീകരണമുണ്ടായി. ഒച്ചപ്പാടുകളെല്ലാം വാര്‍ത്ത വന്നു ഏതാനും ദിവസത്തേക്കു മാത്രമായിരുന്നു. റമദാനില്‍ തന്നെ […]

ഹാദിയക്കും ആഇശക്കും ശേഷം… Read More »

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ

കാളികാവ്‌/സ്റ്റാഫ്‌ റിപ്പോർട്ടർ: വീണ്ടും ഒരു ജൂലൈ മുപ്പത്‌ വരുമ്പോൾ കാളികാവിലെ പഴേടത്ത്‌ മുഹമ്മദ്‌ മാസ്റ്ററുടെ മനസ്സിൽ ആവേശവും വേദനയും ഒരുപോലെ തികട്ടി വരികയാണ്‌. രണ്ട്‌ തിയതികളേ തനിക്ക്‌ ഒരിക്കലും ഓർമ്മ തെറ്റാത്തതായുള്ളൂ എന്ന് മാസ്റ്റർ പറയുന്നു; ഒന്ന് താൻ ജനിച്ച തിയതി, രണ്ടാമത്തേത്‌ 1980 ജൂലൈ 30. അന്നാണല്ലോ, മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ ഭാഷാ സമരത്തിന്റെ ഭാഗമായി ഐതിഹാസികമായ മലപ്പുറം കലക്റ്ററേറ്റ്‌ പിക്കറ്റിംഗ്‌ നടന്നത്‌! സമരഭടന്മാരിലൊരാളായിരുന്ന മാസ്റ്റർക്ക്‌ എങ്ങനെയാണത്‌ മറക്കാനാവുക?! അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ-ഇങ്ങനെയാണ്‌ ഇ.

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ Read More »

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ

പഠനം/ നജീഹ് നാസ്വിഹ് പുളിക്കല്‍ പ്രദേശത്ത് മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേഴുംകാട്ടില്‍ കുടുംബത്തില്‍ 1913ല്‍ ആണ് പി.വി മുഹമ്മദ് മൗലവി ജനിക്കുന്നത്. പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ പിതാവ് പി.പി ഉണ്ണിമുഹ്‌യുദ്ദീന്‍കുട്ടി മൗലവി, പി.പി ഉബൈദുല്ല മൗലവി എന്നിവര്‍ പി.വിയുടെ പിതൃസഹോദരന്‍മാരാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പുളക്കലില്‍ സ്ഥാപിച്ച മദ്‌റസത്തുല്‍ മുനവ്വിറയില്‍ പിതൃവ്യനായ ഉണ്ണി മുഹയിദ്ദീന്‍കുട്ടി മൗലവിയുടെ ശിക്ഷണത്തിലാണ് പി.വി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍പഠനത്തിന് കോഴിക്കോട്ടെ പ്രശസ്തമായ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്നു. നാട്ടിലും

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ Read More »

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ

ഇന്റർവ്വ്യൂ ഫീച്ചർ/ യഹ്‌യാ സകരിയ്യ. എൻ. വി സമരാവേശമുറങ്ങുന്ന സ്മൃതിപഥങ്ങള്‍ വെള്ളപ്പട്ടാളക്കാരന്റെ ഹുങ്കിനുനേരെ വിരിമാറു കാണിച്ചു പോരാടിയതിന്റെ വീരകഥകള്‍ മലബാറിന്റെ മണല്‍ത്തരികള്‍ക്കുപോലും പറയാനുണ്ട്; നിറതോക്കിനെയും കാക്കിയുടുപ്പിനെയും നെഞ്ചുറപ്പ് കൊണ്ട് നേരിടാന്‍ സന്നദ്ധരായ മാപ്പിളമക്കളുടെ വീരേതിഹാസങ്ങള്‍! ബ്രിട്ടീഷുകാരന്റെ അധിനിവേശത്തെ കശക്കിയെറിയാന്‍ പരിശ്രമിച്ച പ്രപിതാക്കളെക്കുറിച്ചുള്ള അറിവുകൾ അയവിറക്കാനാവശ്യപ്പെട്ടപ്പോള്‍ അരീക്കോട്ടെ എണ്ണം പറഞ്ഞ കാരണവന്‍മാര്‍ക്കൊക്കെ നൂറുനാവ്. അതുവഴി ശേഖരിക്കപ്പെട്ടത് നാട്ടുചരിത്രത്തിലെ അമൂല്യരത്‌നങ്ങള്‍. മലബാര്‍ കലാപം തൊള്ളായിരത്തിയിരുപത്തിയൊന്നില്‍ നടന്ന മലബാർ കലാപമാണ്‌ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോര്‍വീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ Read More »

ജുനൈദ്‌, നിന്നെ മറന്നോ ഞങ്ങൾ?

നീ കമിഴ്‌ന്ന് കിടക്കുക, ജുനൈദ്‌! മിണ്ടാതെ, നിന്റെ ചോരയിൽ മുഖം പൂഴ്‌ത്തി അമർന്നു കിടക്കുക. നിന്റെ നിലവിളിക്ക്‌ കേട്ടാൽ കൊതി തീരാത്തൊരിമ്പമുണ്ടിന്ന്. കിനിഞ്ഞിറങ്ങുന്ന നിന്റെ ചോരക്ക്‌ ഒരു ചുവന്ന പരവതാനിയുടെ ചാരുതയുണ്ട്‌. വിരിച്ചിട്ട, തൊലിയുരിച്ചിട്ട നിന്റെ ശരീരത്തിൽ ചവിട്ടി നടക്കുമ്പോൾ എന്തെന്നറിയാത്ത രോമാഞ്ചമുണ്ട്‌. നീയൊരു വെളുത്ത തുണിക്കടിയിലുറങ്ങേണ്ട; നനഞ്ഞ മണ്ണിലേക്കൂളിയിട്ടൊളിക്കേണ്ട. ഈ തുറന്ന പ്ലാറ്റ്ഫോമിൽ അവസാനത്തെ എല്ലിൻ കഷണവും ചിതൽ തിന്നുവോളം നീ ശാന്തനായ്‌ ഉറങ്ങിക്കൊൾക! എത്ര തീവണ്ടികളും നിന്നെ കാണാതെ കൂകിയാർത്ത്‌- പാഞ്ഞുപൊയ്കൊള്ളും. എത്ര പകലുകളും

ജുനൈദ്‌, നിന്നെ മറന്നോ ഞങ്ങൾ? Read More »

അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി

പട്ടാമ്പി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച്‌ ദീർഘനാൾ കിടപ്പിലായിരുന്നു. അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിൽ നിന്ന് അഫ്ദലുൽ ഉലമാ ബിരുദം നേടി. കരിങ്ങനാട്‌ സലഫിയ്യാ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രധാനിയാണ്‌.  ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്‌ ആമയൂരിൽ വെച്ച്‌ നടക്കും

അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി Read More »

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു

അഭിമുഖം/അബ്ദുർറഹ്മാൻ ആദൃശ്ശേരി കോട്ടക്കൽ: കേരളത്തിൽ ശീഈ മുസ്‌ലിംകളുണ്ടോ? ഇല്ലെന്നാണ്‌ സമുദായം പൊതുവിൽ മനസ്സിലാക്കി വരുന്നത്‌. കൊളോണിയൽ മലബാറിലെ കൊണ്ടോട്ടി കൈക്കാർ ശീഇകളായിരുന്നുവെന്നും അവർ വഴിയും സ്വൂഫിസത്തിന്റെ വിവിധ  കൈവഴികൾ വഴിയും കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ പല ശീഈ ആശയങ്ങളും സ്വാധീനം നേടിയിട്ടുണ്ടെന്നും ചരിത്രജ്ഞാനമുള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ അതിനപ്പുറത്ത്‌ ബോധപൂർവം തന്നെ ശീഇകൾ ആയി ജീവിക്കുകയോ ശീഇസം പ്രചരിപ്പിക്കുവാൻ വേണ്ടി അധ്വാനിക്കുകയോ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഉണ്ടോ? ഉണ്ടെന്നാണ്‌ ഫാറൂഖ്‌ റൗദതുൽ ഉലൂം അറബിക്‌ കോളജിലെ അധ്യാപകനും എഴുത്തുകാരനും ആയ

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു Read More »

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ?

ബുർഹാൻ അലി ധാരാവിയെക്കുറിച്ച്‌ കേൾക്കാത്തവരുണ്ടാകില്ല-ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന്; മുംബൈ മഹാനഗരത്തിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള, എന്നാൽ ജീവിതസാഹചര്യങ്ങൾ ചിന്തിക്കാവുന്നതിലധികം പരിതാപകരമായ നഗരപ്രാന്തം. കുലാബയും മറൈൻ ഡ്രൈവും മലബാർ ഹിൽസും നിർമ്മിക്കുന്ന മുംബൈയുടെ പാശ്ചാത്യമാതൃകയിലുള്ള പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ ഇരുണ്ട മറുവശം ഏറ്റവും ഭീകരമായി ദൃശ്യമാകുന്നത്‌ ധാരാവിയിൽ ആണ്‌. മൂലധന ശക്തികൾ അധ്വാനമൂല്യം ഊറ്റിക്കുടിച്ച്‌  ചവച്ചുതുപ്പിയ ജനകോടികളുടെ ചോരയും വിയർപ്പും നിലവിളികളും നിറഞ്ഞ പ്രാന്തപ്രദേശങ്ങൾ തന്നെയാണല്ലോ ഏത്‌ മഹാനഗരത്തിന്റെയും പളപളപ്പിന്റെ ഉപ്പും ചോറും! ധാരാവിയുടെ ദൈന്യതയെ പൈങ്കിളിവൽകരിച്ച്‌

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ? Read More »

ചവറുകൂനകൾക്കുപിന്നിൽ ബോർഡ്‌ പോലും എടുത്തുമാറ്റപ്പെട്ട്‌ ഐ. ആർ. എഫ്‌ ആസ്ഥാനം

ബുർഹാൻ അലി മുംബൈ: ഡോ. സാക്കിർ നായിക്കിനെക്കുറിച്ചുള്ള മാധ്യമചർച്ചകൾ സുഊദി പൗരത്വം വരെയെത്തി ചൂടുപിടിക്കുമ്പോഴും അദ്ദേഹത്തോടുള്ള അനീതിയുടെ സാക്ഷ്യപത്രമായി മുംബൈ ദോംഗ്രിയിലുണ്ടായിരുന്ന ഐ. ആർ. എഫ്‌ ആസ്ഥാനവും പരിസരവും അനാഥമായി കിടക്കുന്നു. സാക്കിർ സ്ഥാപകനും പ്രസിഡന്റും ആയ ഇസ്ലാമിക റിസേർച്ച്‌ ഫൗണ്ടേഷൻ ഓഫീസ്‌ ദോംഗ്രി റ്റാൻഡെൽ സ്റ്റ്രീറ്റിലെ ഏറ്റവും ജനസമ്പർക്കമുള്ള കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പ്രധാന ഓഫീസിന്‌ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ ആണ്‌ ഐ. ആർ. എഫ്‌ ലേഡീസ്‌ വിംഗ്‌ പ്രവർത്തിച്ചിരുന്നത്‌. രണ്ടിനുമുണ്ടായിരുന്നത്‌‌ നിരത്തുവക്കിലേക്ക്‌ തുറക്കുന്ന താഴേ നിലയിൽ

ചവറുകൂനകൾക്കുപിന്നിൽ ബോർഡ്‌ പോലും എടുത്തുമാറ്റപ്പെട്ട്‌ ഐ. ആർ. എഫ്‌ ആസ്ഥാനം Read More »

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍

എൻ. വി. കുട്ടിമുഹമ്മദ്‌ മാസ്റ്റർ പ്രാചീനാവശിഷ്ടങ്ങള്‍ മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളില്‍ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തില്‍ മൂന്നോ നാലോ ‘കൊടക്കല്ലുകള്‍’ കാണപ്പെട്ടിരുന്നു. മുന്‍കാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകള്‍ കുത്തനെ നിറുത്തി അതിനുമുകളില്‍ തൊപ്പിക്കുട ആകൃതിയില്‍ വെട്ടിയുണ്ടാക്കിയ ചെങ്കല്‍ തൊപ്പി വെക്കുന്നു. മുകളില്‍വെച്ച കല്ലിന് ഏകദേശം

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍ Read More »