Admin

മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം

മുന്നോക്ക സംവരണത്തിനെതിരെയുള്ള പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുയരുന്ന അമർഷത്തെ വർഗീയവത്ക്കരിക്കുന്നത് അപകടകരമായ നിലപാടെന്ന് മുസ്ലിം ലീഗ് നേതാക്കൾ സംസ്ഥാന പ്രവർത്തക യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ‘സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് ജിഹാദ് മുഴക്കുന്നു’ തുടങ്ങിയ വിഷലിപ്തമായ പ്രയോഗങ്ങളുപയോഗിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ഒക്റ്റോബർ 30 ന് ലേഖനം എഴുതിയിരുന്നു. മുന്നോക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം […]

മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം Read More »

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു.

പ്രസിദ്ധ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. മക്കയിലെ അന്നൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വിശ്രുത എത്യോപ്യന്‍ പണ്ഡിതനായ ശൈഖ് അലി ആദം എത്യോപിയുടെ (മരണം ഹി. 1412) മകനാണ് ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി. മക്ക ദാറുല്‍ ഹദീഥിലെ മുൻ അധ്യാപകനായിരുന്നു അദ്ദേഹം. ആഴവും പരപ്പുമുള്ള അറിവ് പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ പൗരാണിക മുസ്‌ലിം പണ്ഡിതന്മാരുടെ കൃതികളോട് കിടപിടിക്കുന്നവയാണ്. ഹദീഥ് വിജ്ഞാനീയങ്ങളിലുള്ള

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. Read More »

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ

ഇൻഡ്യയുടെ പറ്റു പുസ്തകം ബാബരി മസ്ജിദ് തകർക്കപ്പെട്ടു ഒന്നല്ല ,രണ്ട് തവണ ഇന്ത്യൻ ഭരണഘടന കൂട്ട ബലാത്സംഗത്തിനിരയായി ഒന്നല്ല പത്തല്ല പതിനായിരം തവണ! പാറകൾ കരയാറില്ലല്ലോ?! മാംസം കടിച്ചു തുപ്പുമ്പോഴും ഇടതടവില്ലാതെ പ്രഹരിക്കുമ്പോഴും ശ്വാസം കിട്ടാതെ പിടയുമ്പോഴും നാവരിഞ്ഞെറിഞ്ഞപ്പോഴും ദിഗന്തങ്ങൾ മുഴങ്ങു മാറുച്ചത്തിൽ അവൾ ആർത്തുകരഞ്ഞിട്ടുണ്ടാവണം. എന്നിട്ടും ആർക്കും അലിവ് തോന്നിയില്ല! ആരും കരഞ്ഞില്ല! അതിന് അവിടെയെങ്ങും മനുഷ്യരുണ്ടായിരുന്നില്ലല്ലോ!പിശാചുക്കൾക്ക് അലിവു തോന്നാറില്ലല്ലോ! പാറകൾ കരയാറില്ലല്ലോ.! സത്യാവസ്ഥ! ഇനി ഒരു നിമിഷം പോലും പാഴാക്കില്ലെന്ന് ‘സത്യം’ സത്യം ചെയ്തു.

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ Read More »

മില്ലി റിപ്പോർട്ടിന്‌ നാല്‌ വയസ്സാകുമ്പോൾ

മുസ്‌ലിം വിഷയങ്ങളിൽ ഒരു ഓൺലൈൻ പോർട്ടൽ എന്ന നിലയിൽ മില്ലി റിപ്പോർട്ട്‌ പ്രയാണമാരംഭിച്ചിട്ട്‌ ഇന്നേക്ക്‌ നാലു വർഷം തികയുന്നു. സഹൃദയർക്ക്‌ മികച്ച റഫറൻസ്‌ ആയി നിലനിൽക്കുന്ന ഒട്ടേറെ പോസ്റ്റുകൾ ഉള്ള ഒരു വെബ്സൈറ്റ്‌ ആയി, അൽഹംദുലില്ലാഹ്‌, ഈ നാലു വർഷങ്ങൾക്കകം മാറാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്‌ സന്തോഷമുണ്ട്‌. കൂടുതൽ സജീവവും ശക്തവുമായ ഒരു ഭാവിക്കുവേണ്ടി പ്രാർത്ഥിച്ചും പിന്തുണച്ചും കൂടെയുണ്ടാകണമെന്ന് പ്രിയ വായനക്കാരോട്‌ ഈയവസരത്തിൽ അഭ്യർത്ഥിക്കുകയാണ്‌. ബാബരിയെപ്പോലെ തന്നെ തത്‌വിഷയകമായ നീതിയും –കുറ്റവാളികൾക്കുള്ള ശിക്ഷ എന്ന നിലയിൽ പോലും —

മില്ലി റിപ്പോർട്ടിന്‌ നാല്‌ വയസ്സാകുമ്പോൾ Read More »

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍

കിഴക്കന്‍ പാക്കിസ്ഥാനിലെ സംസാര ഭാഷയായ ബംഗാളിയെ ഉര്‍ദുവിനോടൊപ്പം തന്നെ ഔദ്യോഗികമായ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1952 ഫെബ്രുവരി 21ന് ധാക്കാ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം കലാശിച്ചത് അവര്‍ സ്വയം ജീവന്‍ നല്‍കികൊണ്ടാണ്. ദേശീയതയെ നിര്‍ണ്ണയിക്കുന്ന വ്യവഹാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്കാരമാണെങ്കില്‍ അതിന്‍റെ ഇടപാടുകള്‍ സാധ്യമാക്കുന്നത് ഭാഷയാണ്. ഇന്ത്യന്‍ സ്വത്വം പലപ്പോഴും നിര്‍മ്മിക്കപ്പെടുന്നത് അതിന് അവാന്തരമായിട്ടുളള ആയിരക്കണക്കിന് വരുന്ന ഭാഷകളും അത് പ്രതിനിധാനം ചെയ്തു കൊണ്ടിരിക്കുന്ന ‘ദേശീയതകളുടെ’ ഏതെങ്കിലും ഒന്നിന്‍റെ ഭാഗമാകുമ്പോഴാണ്, കാരണം എമിനൊ (MB Emeneau) നിരീക്ഷിച്ചതു

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍ Read More »

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു

ലക്നൗ/ബാംഗ്ലൂര്‍: ബാബരീ മസ്ജിദിന് പിന്നാലെ ഉത്തരേന്ത്യയിലെ മറ്റ് പള്ളികളിലും അവകാശവാദമുന്നയിച്ച് സംഘ്പരിവാര്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ മഥുരയിലും കാശിയിലുമുള്ള മുസ്ലിം ആരാധനാലയങ്ങള്‍ പൊളിച്ച് ക്ഷേത്രം പണിയാനുള്ള മുറവിളികള്‍ സംഘ്പരിവാര്‍ ശക്തമാക്കിയിരിക്കുകയാണ്. മഥുരയില്‍ ഇതിനായി കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ് സംഘ്പരിവാര്‍. അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ നടന്നതിനുപുറകേയാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി വീണ്ടെടുക്കാന്‍ എന്ന പേരില്‍ പതിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള എണ്‍പത് സന്യാസിമാരുടെ നേതൃത്വത്തില്‍ ‘ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ്’ എന്ന സംഘടനക്ക് സംഘ്പരിവാര്‍ രൂപം നല്‍കിയിരിക്കുന്നത്. മഥുരയിലെ

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു Read More »

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം

ജയ്പൂര്‍: ജയ്ശ്രീറാം വിളിക്കാത്തതിന് രാജസ്ഥാനില്‍ വയോധികന് നേരെ ക്രൂര മര്‍ദനം. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാന്‍ വിസമ്മതിച്ച സികാര്‍ സ്വദേശിയായ 52 വയസ്സുകാരന്‍ ഗഫാര്‍ അഹ്മദാണ് ക്രൂരമര്‍ദ്ധനത്തിനിരയായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഗഫാര്‍ അഹ്മദ് വെള്ളിയാഴ്ച പുലര്‍ച്ചെ അടുത്ത ഗ്രാമത്തില്‍ യാത്രക്കാരെയിറക്കി തിരികെ വരുമ്പോഴാണ് ആക്രമണത്തിനിരയായത്. അക്രമികള്‍ ഗഫാര്‍ അഹ്മദിനെ കാറില്‍ പിന്തുടരുകയും വഴിതടയുകയും കാറില്‍ നിന്ന് ബലം പ്രയോഗിച്ചിറക്കുകയുമായിരുന്നു. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാനുള്ള അക്രമികളുടെ ആവശ്യത്തെ ഗഫാര്‍ നിരസിക്കുകയായിരുന്നു. ക്രൂരമായി

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം Read More »

ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു

മദീന: വിശ്രുത ഹദീഥ് പണ്ഡിതനും മസ്ജിദുന്നബവിയിലെ ദർസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഡോ. ദിയാഉർറഹ്‌മാൻ അഅ്‌ദമി അന്തരിച്ചു. ഹിന്ദുമതവിശ്വാസിയായിരുന്ന അദ്ദേഹം വിദ്യാർത്ഥി ആയിരിക്കെ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ വ്യാപരിക്കുകയും ലോകം അറിയപ്പെടുന്ന പാണ്ഡിത്യത്തിലേക്ക് ഉയരുകയുമായിരുന്നു. പ്രബലമായ മുഴുവൻ ഹദീഥുകളുടെയും സമാഹാരമായ “അൽ ജാമിഉൽകാമിൽ ഫിൽഹദീഥി സ്വഹീഹിശ്ശാമിൽ” അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. പതിനഞ്ച് വർഷം സമയമെടുത്ത് പതിനാറായിരത്തോളം ഹദീഥുകൾ 20 വോള്യങ്ങളിലായി ക്രമീകരിക്കപ്പെട്ട ഈ ഗ്രന്ഥം ലോകത്തെ ഏറ്റവും വലിയ ഹദീഥ് സമാഹാരമാണ്. 1943 ൽ ഉത്തർപ്രദേശിലെ

ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു Read More »

മലയാള സാഹിത്യത്തിലെ സാഹിബ്

കേരളീയ മുസ്ലിം സമൂഹത്തിൽ നിന്ന് വളർന്ന് വരികയും ദേശീയ രാഷ്ട്രീയത്തിൽ വരെ തന്റേതായ ഇടം നേടിയ അതുല്യപ്രതിഭയാണ് 1898 ൽ കൊടുങ്ങല്ലൂരിൽ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിൽ ഭൂജാതനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം, മദിരാശി പ്രസിഡന്‍സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹം വായിക്കാനിടയാവുകയും ആസാദ് പങ്ക് വെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടനായി നിസ്സഹകരണ പ്രസ്ത്ഥാനത്തിൽ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട്

മലയാള സാഹിത്യത്തിലെ സാഹിബ് Read More »

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത

ലണ്ടൻ: ബ്രിട്ടീഷ് ന്യായാധിപ പദവി അലങ്കരിക്കുന്ന ഹിജാബണിഞ്ഞ ആദ്യ മുസ്ലിം വനിതയായി യോര്‍ക്‌ഷെയര്‍ സ്വദേശിനിയായ റഫിയ അര്‍ഷദ് ഇനി മുതൽ അറിയപ്പെടും. മിഡ്‌ലാന്ഡ്സ് സര്‍ക്യൂട്ടിലെ ഡപ്യൂട്ടി ഡിസ്ട്രിക് ജഡ്ജായി കഴിഞ്ഞയാഴ്ച ചുമതലയേറ്റാണ് ഈ നാല്പതുകാരി ചരിത്രം സൃഷ്ടിച്ചത്. ബ്രിട്ടണിൽ ഹിജാബിട്ട് ഒരു ബാരിസ്റ്റര്‍ പോലും ആവാൻ കഴിയില്ല എന്ന് പലരും വിചാരിക്കുന്ന കാലത്ത് ന്യായാധിപ പദവിയിൽ വരെ എത്താൻ കഴിഞ്ഞതിൽ ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ താൻ ആഹ്ലാദവ തിയാണെന്ന് റഫിയ അർഷദ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത Read More »