Admin

കെ എം മൗലവി ഓർമ്മപ്പുസ്തകം: പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു; ഇപ്പോൾ പ്രത്യേക വിലക്കുറവിൽ ഓർഡർ ചെയ്യാം

ആലുവ: കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്പി എന്ന് വിശേഷിപ്പിക്കാവുന്ന കെ എം മൗലവി സാഹിബുമായി നേരിട്ട്സമ്പർക്കം പുലർത്താൻ അവസരമുണ്ടായവർ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പലയിടങ്ങളിലായി നടത്തിയ എഴുത്തുകളും സംസാരങ്ങളും സമാഹരിച്ചു തയ്യാറാക്കിയ കെ. എം. മൗലവി ഓർമ്മപ്പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശിതമായി. കെ എം മൗലവി അസ്തിവാരമിട്ട നവോത്ഥാന സംരംഭമായ കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക വേദിയിൽ ടി പി അബ്ദുല്ലക്കോയ മദനി പി കെ മുഹമ്മദ്‌ മദനിക്കു നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.മുസ്തഫാ തൻവീറും […]

കെ എം മൗലവി ഓർമ്മപ്പുസ്തകം: പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു; ഇപ്പോൾ പ്രത്യേക വിലക്കുറവിൽ ഓർഡർ ചെയ്യാം Read More »

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം

‘No, not at this point. We believe it was a local individual. We do not know what his belief system was at this time. Right now, we believe it is a sole actor, a lone wolf.’ 2017 ഒക്‌റ്റോബര്‍ മാസം ഒന്നാം തിയതി രാത്രി, ലാസ് വേഗാസിലെ ഹാര്‍വെസ്റ്റ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്ന 22000ത്തോളം വരുന്ന സംഗീത പ്രേമികളുടെ നേര്‍ക്ക് തൊട്ടടുത്ത മാന്‍ഡലെ

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം Read More »

തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ

മലപ്പുറത്ത് തട്ടമിടാത്ത പെൺകുട്ടികളെ വാർത്തെടുക്കുന്നതിൽ വിജയിച്ചത് മാർക്സിസ്റ്റുകളാണ് എന്ന് നവനാസ്തിക സമ്മേളനത്തിൽ പോയി ആവേശം കൊണ്ട കൊമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നടത്തിയത്, പ്രത്യയശാസ്ത്ര സമർത്ഥനത്തോടൊപ്പം, മലപ്പുറത്തോടും മുസ്‌ലിങ്ങളോടുമുള്ള സാംസ്കാരികമായ അവമതിപ്പിന്റെ പ്രകടനം കൂടിയാണെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. മതങ്ങളുടെ കൂട്ടത്തിൽ ‘പരിഷ്കരിച്ച് നന്നാക്കേണ്ട’ പ്രധാന മതമായി ഇസ്‌ലാം ആ സംസാരത്തിൽ സ്ഥാനപ്പെടുന്നത് അതുകൊണ്ടാണ്. മുസ്‌ലിം തട്ടത്തെ വലിച്ചുതാഴെയിടേണ്ട അപരമായി കാണുന്ന ഹിന്ദുത്വ ഷോവിനിസ്റ്റ് യുക്തിക്ക് ‘ഇടത്’ പ്രതിധ്വനികളുണ്ടാകുന്നത്, സവർണതയും ഇസ്‌ലാമോഫോബിയയും സകലതിനെയും ചൂഴ്ന്നുനിൽക്കുന്ന ഇന്ത്യൻ അവസ്ഥയിൽ ഒട്ടും

തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ Read More »

ഹദീഥ് ക്രോഡീകരണം: ഇമാം അബൂ ദാവൂദിന്റെ സംഭാവനകള്‍

മുഹമ്മദ് നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന ഹദീഥുകളുടെ ക്രോഡീകരണത്തിനും രേഖീകരണത്തിനും ബലാബല പരിശോധനക്കുമെല്ലാം ജീവിതം ഉഴിഞ്ഞു വെച്ച മഹാരഥന്മാരായ പണ്ഡിതന്മാരുടെ കൂട്ടത്തിൽ ഒരു ഉജ്ജ്വല പ്രതിഭാശാലിയാണ് ഇമാം അബൂ ദാവൂദ്. ഹദീഥുഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായ ആറു സുപ്രധാനഗ്രന്ഥങ്ങളിലൊന്നായ സുനനു അബീ ദാവൂദിന്റെ രചയിതാവാണദ്ദേഹം. ഹിജ്റ 202-ൽ[efn_note]1. അബൂ ദാവൂദ്(റഹി) ജനിച്ചത് ഹിജ്റ 202ലാണെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി ഇമാം അബൂഉബൈദ് അൽആജുർരി പ്രസ്താവിക്കുന്നു. ഇമാം അദ്ദഹബി, സിയറു അഅ്‌ലാമിന്നുബലാഅ് (മുഅസ്സസത്തുർരിസാല, 2001), 13/204.[/efn_note] ജനിച്ച ഇമാം അബൂ

ഹദീഥ് ക്രോഡീകരണം: ഇമാം അബൂ ദാവൂദിന്റെ സംഭാവനകള്‍ Read More »

മുഖമക്കനയും ഞാനും

ഞാൻ കുഞ്ഞായിരിക്കുമ്പോൾ അറബിക് കോളെജിൽ പഠിച്ചിരുന്ന എന്റെ ഇളയ അമ്മായിമാർ മക്കന ധരിച്ചിരുന്നു. ഇതുകണ്ട് “ഞാനും വലുതാകുമ്പോൾ മക്കന ഇടും” എന്നും പറഞ്ഞായിരുന്നു ഞാൻ നടന്നിരുന്നത്. എന്തായാലും ആ വേഷത്തോട് അന്നേ എനിക്കൊരിഷ്ടം തോന്നിയിരുന്നു. പിന്നീട് എട്ടാം ക്ലാസിൽ ആയപ്പോഴാണ് ഞാൻ അതൊരു ആവശ്യമായി വീട്ടിൽ അവതരിപ്പിക്കുന്നത്. അന്നെനിക്ക് പന്ത്രണ്ട് വയസ്സാണ്. ആയിടെ എന്റെ അടുത്ത കൂട്ടുകാരി ബുശ്‌റാ മക്കന ഇടാൻ തുടങ്ങി. അതോടെ എന്റെ ആവശ്യത്തിന് ശക്തി കൂടി. എന്നാൽ എന്റെ ഉമ്മാക്ക് ഞാൻ മക്കന

മുഖമക്കനയും ഞാനും Read More »

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടോളം കാലം മലയാളി മുസ്‌ലിം സാമുദായികാന്തരീക്ഷത്തിൽ നേതൃപരമായ ദൗത്യങ്ങൾ നിർവഹിച്ച്‌ നിറഞ്ഞുനിന്ന, അസാമാന്യമായ ആഴവും പരപ്പും ജീവിതത്തിനുണ്ടായിരുന്ന, ഒരുപക്ഷേ ആധുനിക കേരളം ദർശിച്ചതിൽവച്ച്‌ ഏറ്റവും സമുന്നതനായ, ഇസ്‌ലാംമത പണ്ഡിതനാണ്‌ കെ. എം. മൗലവി. മരണപ്പെട്ട്‌ ആറു ദശാബ്ദത്തിനടുത്ത്‌ കാലമായിട്ടും മൗലവി ചവിട്ടിത്തെളിച്ച പാതകൾ മായാതെ തെളിഞ്ഞുനിൽക്കുന്നു; ആ വഴിത്താരകളിലൂടെ എല്ലാവരും മുന്നേറുന്നു. പക്ഷേ, വഴിയൊരുക്കിയ കാൽപാടുകൾ കെ. എം. മൗലവിയുടേതാണെന്ന വസ്തുത, പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്‌. സ്വാധീനവും സംഭാവനകളും

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം Read More »

കെ. എം. മൗലവി ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു

തിരൂരങ്ങാടി: സ്വാതന്ത്ര്യസമര സേനാനിയും മുസ്ലിം ലീഗ് നേതാവും തിരൂരങ്ങാടി യതീം ഖാനയുടെ ശില്പിയും പ്രമുഖ മുജാഹിദ് പണ്ഡിതനുമായിരുന്ന കെ. എം. മൗലവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികർ എഴുതിയ ഓർമ്മക്കുറിപ്പുകൾ സമാഹരിച്ചുകൊണ്ട് തയ്യാറാക്കിയ ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു. പി എസ് എം ഒ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രകാശന സമ്മേളനം പി വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. കെ എൻ എം ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനിയും പി വി അബ്ദുൽ വഹാബും

കെ. എം. മൗലവി ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു Read More »

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? പുരോഗമന വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ചോദിക്കുന്ന, തീർത്തും യുക്തിരഹിതമായൊരു ചോദ്യമാണിത്. ഏതൊരു തിന്മയുടെയും അനന്തരഫലം ഉടൻ തന്നെ ആകാശം ഇടിഞ്ഞു വീഴലാണ് എന്ന് ചിന്തിക്കുന്നത് മൂഢത്തരമാണ്. സദാചാരമെന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ വിറഞ്ഞു കയറുന്ന അവസ്ഥയിലേക്ക് ആധുനിക മനുഷ്യർ എത്തിച്ചേർന്നിരിക്കുന്നു. മടിയിൽ പൂക്കുന്ന പുരോഗമനത്തെ അനുകൂലിക്കാത്തവരെല്ലാം ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണെന്നും, പിന്തിരിപ്പൻ ആശയങ്ങളുടെ പ്രചാരകരാണെന്നും പറഞ്ഞു ആക്ഷേപിക്കുമ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടത്

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി Read More »

മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ: ബ്രിട്ടീഷ്‌‌ മർദക നിയമങ്ങൾക്കെതിരിലുള്ള പോരാട്ടങ്ങൾ

ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നലെ 75 വർഷം പൂർത്തിയായി. 1921 ലെ മലബാർ സമരകാലത്ത് കേരള ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. മലബാർ സമരം സായുധ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാനും അക്രമരാഹിത്യത്തിന്റെ മാർഗ്ഗത്തിൽ മാപ്പിളമാരെ ഉറപ്പിച്ചു നിർത്താനും അദ്ദേഹം ആവത് പരിശ്രമിച്ചു. പക്ഷേ ജനകീയ ചെറുത്തുനിൽപ്പുകളെ ചോരയിൽ മുക്കികൊന്ന് ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് അഴിച്ചുവിട്ട അതി ക്രൂരമായ മർദനങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനപരമായ സമരം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു

മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ: ബ്രിട്ടീഷ്‌‌ മർദക നിയമങ്ങൾക്കെതിരിലുള്ള പോരാട്ടങ്ങൾ Read More »