Admin

തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം

‘തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയകാലത്തെ ഹിജാബനുഭവങ്ങൾ’ എന്ന പേരിൽ ദിൽറുബ.കെ തയ്യാറാക്കിയ പുസ്തകം വായിച്ചു. പ്രൊഫൗണ്ട് പ്രസ്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇരുപത് ദക്ഷിണ ഇൻഡ്യൻ സ്ത്രീകൾ ഹിജാബണിഞ്ഞതിൻ്റെ പേരിൽ കലാലയങ്ങളിലും തൊഴിലിടങ്ങളിലും നേരിടേണ്ടി വന്ന വിവേചനങ്ങളുടെയും പരിഹാസത്തിൻ്റെയും നേരനുഭവങ്ങൾ അതിശയോക്തിയുടെ രുചിക്കൂട്ടുകൾ ചേർക്കാത്ത പങ്കുവെപ്പാണ് ഈ കൃതി എന്നാണ് എൻ്റെ വായനാനുഭവം. പുസ്തകം പരിചയപ്പെടുത്തുന്ന ഓരോ സ്ത്രീയിലും വിവേചനങ്ങൾക്കെതിരെ പോരാടുകയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന പോരാളികളെ കാണാനാവുന്നുണ്ട്. ശിലായുഗത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഹിജാബ് എന്ന് പരിഹസിക്കുന്നവരോട് അത് […]

തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം Read More »

ഹജ്ജ് അവസാനിക്കുമ്പോൾ

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയമാണ്. വലിയ ത്യാഗങ്ങൾ സഹിച്ചാണ് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധ ബാധ്യതയാകുന്ന ഹജ്ജ് കർമ്മം അവർ പൂർത്തീകരിച്ചത്. സാമ്പത്തികമായും ശാരീരികമായും സഹിച്ച കഷ്ടതകൾക്ക് അളവറ്റ പ്രതിഫലവും പാപമോചനവുമാണ് സമ്മാനം. ഒരു വലിയ ഉത്തരവാദിത്വം പൂർത്തിയാക്കി എന്ന ചാരിതാർത്ഥ്യത്തോടെ ഇനി അൽപ്പം വിശ്രമിക്കാം എന്ന വിചാരമല്ല, മറിച്ച് ഇനിയുമെപ്പോഴും മരണം വരെയും കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയമാണ് ഓരോ ഹാജിയിലുമുണ്ടാകേണ്ടത്. അതുതന്നെയാണ് ഹാജിമാരോട് പ്രത്യേകമായും വിശ്വാസികളോട്

ഹജ്ജ് അവസാനിക്കുമ്പോൾ Read More »

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ

കഴിഞ്ഞ ദിവസം അന്തരിച്ച ആദരണീയനായ സി.എ. സഈദ് ഫാറൂഖി എനിക്ക് ഏറെ പ്രിയങ്കരനായ ഗുരുസ്ഥാനീയനാണ്. മുജാഹിദ് പ്രാസ്ഥാനിക വേദികളിലെ ശാന്തവും അർഥ ഗർഭവും എന്നാൽ ഹ്രസ്വവും ചിന്തനീയവുമായ പ്രഭാഷണങ്ങൾ കേൾക്കാൻ വളരെ കാലം മുമ്പേ അവസരം ഉണ്ടായിട്ടുണ്ട്. തസ്കിയത്തും തർബിയത്തും ആയിരുന്നു മിക്കപ്പോഴും കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ. കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ വിദ്യാർഥിയായിരുന്നുവെങ്കിലും സഈദ് ഫാറൂഖി അവിടെ ടീച്ചർ എഡ്യൂക്കേറ്റർ ആയി വരുന്നതിന് മുമ്പേ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട്, അവിടെ

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ Read More »

ആ കതിരുകള്‍ നമ്മുടേതാണ്

നോമ്പ് ഓരോ വ്യക്തിയേയും സംസ്‌കരിക്കുന്നു. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. അല്ലാഹുവുമായുള്ള ബന്ധത്തില്‍ ദൃഢത കൈവരുത്തുന്നു. നോമ്പിലൂടെ സത്യവിശ്വാസിയിലുണ്ടാകുന്ന മാനസിക മാറ്റങ്ങളുടെ ഗുണങ്ങള്‍ അവനില്‍ മാത്രമായി ഒതുങ്ങുന്നില്ല. അത് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും സഹജീവികളിലും പ്രതിഫലിക്കും. നോമ്പുകാലം മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന കാലമാണ്. സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാലമാണ്. വിശപ്പും ദാഹവുമനുഭവിച്ച് ഒരുമാസക്കാലം ക്ഷമയോടെ ജീവിക്കുന്ന നോമ്പുകാരന്‍, മാസങ്ങളോളം വിശപ്പും ദാഹവുമായി കഴിയുന്ന ദരിദ്രരേയും അശരണരേയും പരിഗണിക്കാനും അവരുടെ ആവശ്യങ്ങളെ പരിഹരിക്കാനും പഠിക്കുകയാണ്. നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം

ആ കതിരുകള്‍ നമ്മുടേതാണ് Read More »

ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി!

ഇതാ റമദാനമ്പിളി വന്നുദിച്ചു! ഇനിയുള്ള പകലുകള്‍ അതിലെ നന്മകളാല്‍ സാഗരം! ഇനിയുള്ള രാവുകള്‍ അതിന്റെ പ്രകാശത്താല്‍ പ്രശോഭിതം! ചക്രവാളങ്ങള്‍ അതിന്റെ തെന്നലിനാല്‍ സുഗന്ധപൂരിതം! ഇതാ ഭൂമുഖമാകെ പുണ്യവേളകളുടെ ആഹ്ലാദപ്പെയ്ത്ത്! റമദാന്‍ നിനക്ക് ഹൃദയം കവിയുന്ന സ്വാഗതം! അടിമകള്‍ക്കായി എത്രയെത്ര അനുഗ്രഹങ്ങളുമായാണ് റമദാനിനെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്: ഖുര്‍ആനിനെ അവതരിപ്പിച്ച മാസം നോമ്പ് നിര്‍ബന്ധമായ മാസം റമദാനില്‍, സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുന്നു പിശാചുക്കള്‍ ചങ്ങലയ്ക്കിടപ്പെടുന്നു നരകവാതിലുകള്‍ അടയ്ക്കപ്പെടുന്നു അനവധി അടിമകള്‍ നരകമോചിതരാകുന്നു സല്‍കര്‍മ്മങ്ങള്‍ റബ്ബിലേക്ക് ഉയര്‍ത്തപ്പെടുന്നു അനുഗ്രഹങ്ങളും കാരുണ്യങ്ങളും യഥേഷ്ടം മണ്ണിലേക്കിറങ്ങുന്നു

ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി! Read More »

ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു

തിരൂരങ്ങാടി: ഇസ്‌ലാമിക പണ്ഡിതയും പ്രഭാഷകയുമായിരുന്ന എ. സൈനബ ടീച്ചർ(86) ഇന്ന് രാവിലെ 10:30-ന് നിര്യാതയായി. കെ. എം. മൗലവിയുടെ പുത്രനും കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായിരുന്ന പരേതനായ ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ ഭാര്യയാണ് സൈനബ ടീച്ചർ. അരീക്കോട് അമ്പാഴത്തിങ്ങൽ അബ്ദുർറഹിമാൻ സാഹിബിന്റെ മകളായി 1938-ലായിരുന്നു ജനനം. നാട്ടിൽ നിന്ന് തന്നെ സ്കൂൾ വിദ്യാഭ്യാസം നേടിയ അവർ സുല്ലമുസ്സലാം അറബിക് കോളേജിൽ ചേരുകയും അഫ്ദലുൽ ഉലമ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സുല്ലമുസ്സലാമിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആദ്യ

ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു Read More »

വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ്

“വാഗ്ദാനം എളുപ്പമാണ്,വഞ്ചന അതിലും എളുപ്പമാണ്;കരാറുപാലനമാണ് പ്രയാസം!” “നിന്റെ വഞ്ചനയെ എനിക്ക് പൊറുക്കാനാകും, പക്ഷെ, മറക്കാനാകില്ല.” “സുമുഖനെ വിരൂപനാക്കുന്നത് അവനിലെ വഞ്ചനയാണ്.” “വഞ്ചനയുടെ കറ കഴുകി മാറ്റാന്‍ കണ്ണീരിനുമാകില്ല, ഖേദത്തിനുമാകില്ല.” “വഞ്ചനയെക്കുറിച്ച് ചോദിക്കരുത്; അതിനെ വിശദീകരിക്കാന്‍ എന്റെ കയ്യില്‍ വാക്കുകളില്ല.” “ഓരോ വഞ്ചകനും താന്‍ ചെയ്തത് ശരിയാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആയിരമായിരം ഒഴികഴിവുകള്‍ സ്വയം സൃഷ്ടിക്കും.” വഞ്ചനയെക്കുറിച്ചുള്ള ചില ആപ്തവചനങ്ങളാണ് മുകളില്‍ വായിച്ചത്.ഇസ്ലാം പരസ്പര സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും വാക്കുപാലനത്തിനും അതീവ പ്രാധാന്യം നല്‍കിയിട്ടുള്ള മതമാണ്. സാമൂഹ്യജീവിതത്തില്‍ വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പും

വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ് Read More »

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ

ബഹുഭാഷാ പണ്ഡിതനും, മദീനാ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം അധ്യാപകനും, മലിക് ഫഹദ് ഖുർആൻ പ്രിന്റിംഗ്‌ സെന്ററിൽ ഖുർആൻ പരിഭാഷാ മേധാവിയും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്ന ഡോ. വി. അബ്ദുർറഹീം ഏതാനും മാസങ്ങൾക്ക് മുമ്പാണ് നമ്മിൽ നിന്ന് വിടപറഞ്ഞത്. തമിഴ്നാട്ടിലെ വാണിയമ്പാടി എന്ന പ്രദേശത്ത് 1933 മെയ് ഏഴാം തിയതിയാണ് അദ്ദേഹം ജനിച്ചത്. വാണിയമ്പാടി ചെറിയ പട്ടണമായിരുന്നെങ്കിലും അക്കാലത്ത് ആ പ്രദേശത്ത തന്നെ ഒരു പ്രധാന വിപണന കേന്ദ്രമായിരുന്നു. മൃഗങ്ങളുടെ തോലുകൾ ഊറക്കിട്ട് അത് അവിടെനിന്ന് അമേരിക്കയിലേക്കും, ബ്രിട്ടനിലേക്കും മറ്റനേകം

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ Read More »

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു!

വയനാട് മുസ്‌ലിം യതീംഖാനയുടെ സാരഥിയും, വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റുമായ എം.എ മുഹമ്മദ്‌ ജമാൽ സാഹിബ്‌ വിടവാങ്ങി. ദീർഘകാലം യതീംഖാനയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹം യതീംഖാനയിലെ കുട്ടികൾക്ക് പിതാവിന്റെ സ്ഥാനത്തായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികൾ അദ്ദേഹത്തെ ‘ഉപ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. വയനാട് മുസ്‌ലിം ഓർഫനേജ് നാളിതുവരെ കൈവരിച്ച മുഴുവൻ പുരോഗതിയിലും, ഓർഫനേജിന് കീഴിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മറ്റു സ്ഥാപനങ്ങളുടെ വളർച്ചയിലും ജമാൽ സാഹിബിന്റെ നിസ്വാർത്ഥമായ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു! Read More »

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌

“മഹറണിഞ്ഞു മണിയറകൂടാന്‍ മനസ്സുനിറയെ മോഹംപേറീ, കഫനണിഞ്ഞു ഖബറിന്നുളളില്‍ പാര്‍ക്കാനായ് അവളും പോയി!” 150 പവന്റെ വിലയില്ലാത്ത ജീവന്‍! 15 ഏക്കര്‍ സ്ഥലത്തിന്റെ വിലയില്ലാത്ത ജീവന്‍! ഒരു ബി.എം.ഡബ്ല്യു കാറിന്റെ വിലയില്ലാത്ത ജീവന്‍! ജീവനേക്കാള്‍ വില സ്വര്‍ണ്ണത്തിനും സ്വത്തിനും വാഹനത്തിനുമാണെന്ന്, മൈന്റ് സെറ്റ് ചെയ്തുവെച്ച തലമുറ ഇനിയും കുറ്റിയറ്റുപോയിട്ടില്ല എന്നതാണ് സമൂഹത്തിന്റെ ദുരന്തം! അവന്ന് അവളെ ജീവനായിരുന്നുവത്രെ! അവള്‍ക്കും അവനെ ജീവനായിരുന്നവത്രെ! പക്ഷെ, വിവാഹത്തിലേക്കു വന്നപ്പോള്‍ അവളെന്ന ജീവനേക്കാള്‍ അവന്നു ജീവനായിത്തോന്നിയത് പണവും പണ്ടവും വാഹനവുമൊക്കെയായി!! സര്‍വ്വതും കച്ചവടവും

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌ Read More »