Admin

മുഖ്യമന്ത്രി മലപ്പുറത്തെ എറിഞ്ഞുകൊടുക്കുന്നത്‌ ആര്‍ക്കാണ്?

ഒരു പ്രദേശത്തെ മുഴുവൻ സംശയ നിഴലിലാക്കുന്ന അത്യന്തം അപകടകരമായ അഭിമുഖം മുഖ്യമന്ത്രി പിണറായി വിജയന്റേതായി ഹിന്ദുവിലൂടെ അച്ചടിച്ചു വന്ന ശേഷം, അവ നിഷേധിക്കുന്നതിനെടുത്ത കാലതാമസവും, അവയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും കൂടുതൽ ചർച്ചയായിരിക്കുകയാണ്. മലപ്പുറത്തെ കുറിച്ച് കാലങ്ങളായി സംഘപരിവാരം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ചൂട്ടു വെക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഇടതു സഹയാത്രികനും, നിലമ്പൂർ MLA യുമായ പി വി അൻവർ ദിവസങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഗൗരവമായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി കേരളത്തിന്റെ

മുഖ്യമന്ത്രി മലപ്പുറത്തെ എറിഞ്ഞുകൊടുക്കുന്നത്‌ ആര്‍ക്കാണ്? Read More »

പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം നബി പറയുന്നു കൈപ്പുസ്തകം

പ്രൊഫൗണ്ട് പ്രസ് പുറത്തിറക്കിയ നബി പറയുന്നു എന്ന പുസ്തകം മാസങ്ങൾക്ക് മുൻപാണ് എന്റെ കൈകളിലെത്തുന്നത്. നബി ﷺ യുടെ അതിവിശിഷ്ടമായ 150 വാമൊഴികളാണ് നബി പറയുന്നു പുസ്തകത്തിന്റെ ‘ജീവൻ’. നബി വചനങ്ങൾ ഏതൊരു വിശ്വാസിയേയും കൗതുകം നിറഞ്ഞ വായനയിലേക്കും ചിന്തയുടെ ആഴങ്ങളിലേക്കും വഴി നടത്തുന്ന മൊഴിമുത്തുകളാണ്. എത്ര ആവൃത്തിയാണ് വായിച്ചത് എന്ന് കൃത്യമായി പറയാനാവുന്നില്ല! അല്ലെങ്കിലും പ്രവാചക ചര്യയെ വായിക്കുന്നതും പഠിക്കുന്നതും ഏത് സത്യവിശ്വാസിക്കാണ് കേവല ‘തവണകളിൽ’ ഒതുക്കാനാവുക? ഹദീഥ് ഗ്രന്ഥങ്ങൾ വായിക്കുമ്പോഴും ഹദീഥുകൾ കേൾക്കുമ്പോഴും പ്രവാചകന്റെ

പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം നബി പറയുന്നു കൈപ്പുസ്തകം Read More »

പ്രപഞ്ചം പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ മാത്രമെന്തിന്‌…

ദുനിയാവ് വളരെ മാറിയിരിക്കുന്നു.ജനങ്ങളുടെ അവസ്ഥക്കും മാറ്റം സംഭവിച്ചിട്ടുണ്ട്.മനുഷ്യ ഹൃദയങ്ങള്‍ അവിശ്വസനീയമാം വിധം വ്യത്യാസപ്പെട്ടിരിക്കുന്നു.ആരും പരസ്പരം കണ്ടുമുട്ടുന്നത് മുമ്പത്തേതു പോലെയല്ല; കൃത്രിമ മുഖഭാവത്തോടെയാണ്! എവിടേയും പ്രകാശമില്ലാത്ത മുഖങ്ങള്‍!പരസ്പരം ചിരിക്കുന്നുണ്ട്: ചിരിയില്‍ അല്‍പമാത്ര ആത്മാര്‍ത്ഥതപോലുമില്ല!മാസ്‌കിനു മേല്‍ മാസ്‌കണിഞ്ഞവര്‍!സന്ദര്‍ഭോചിതം എടുത്തണിയാന്‍ മാസ്‌കുകള്‍ വേറെയുമുണ്ട് കൈകളില്‍!എല്ലാവര്‍ക്കും ഫാഷനോടൊപ്പം സഞ്ചരിക്കാനാണിഷ്ടം;ഏറ്റവും പോപ്പുലറായ മാര്‍ക്കറ്റില്‍ മത്സരിക്കാന്‍. അതിന്, അവസരങ്ങള്‍ക്കനുയോജ്യമായ എല്ലാത്തരം വേഷങ്ങളും ആളുകള്‍ തയ്പ്പിച്ചു വെച്ചിട്ടുണ്ട്. എല്ലാം കാപട്യവും വഞ്ചനയും ചതിയും കളവും കൊണ്ട് തുന്നിയെടുത്തവ! ഓരോ ദിവസവും മനുഷ്യരുടെ മുഖങ്ങളില്‍ പരതിനോക്കൂഒരു തരി പ്രകാശമെങ്കിലും

പ്രപഞ്ചം പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ മാത്രമെന്തിന്‌… Read More »

സഹായതേട്ടം അല്ലാഹുവിനോട് മാത്രം

ശൈഖ് അബ്ദുർറഹ്‌മാൻ അസ്സുദയ്സ് (ചീഫ്‌ ഇമാം, അൽമസ്‌ജിദുൽഹറാം) (മസ്ജിദുൽ ഹറാം ജുമുഅ ഖുത്വ്‌ബ, 2024 സെപ്റ്റംബർ 20) മനുഷ്യരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും അവൻ്റെ ഏകത്വത്തെ അംഗീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക. നിങ്ങൾക്ക് അവനല്ലാത്ത ഒരു ആരാധ്യനോ രക്ഷിതാവോ ഇല്ല. പ്രവാചകന്മാർ നിയോഗിക്കപ്പെടാത്ത ഒരു ഇടവേളയ്ക്ക് ശേഷം ഇസ്‌ലാമിൻ്റെ രിസാലത്ത് നടപ്പാക്കാനും, മാലോകർക്ക് മതവിധികൾ പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടിയും അല്ലാഹു അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യെ നിയോഗിച്ചു. ശുദ്ധ പ്രകൃതരായ

സഹായതേട്ടം അല്ലാഹുവിനോട് മാത്രം Read More »

പ്രിയപ്പെട്ട കെ സി

(ഇന്ന് മരണപ്പെട്ട പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ കെ. സി. മുഹമ്മദ്‌ മൗലവി മാറഞ്ചേരിയെ ഓർക്കുന്നു.) അൻസ്വാർ അറബിക് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അന്ന് ഞാൻ കോളേജിന്റെ ക്യാമ്പസ് പള്ളിയിലാണ് ഖുതുബ നിർവഹിച്ചുകൊണ്ടിരുന്നത്. അൻസ്വാർ ലൈബ്രറിയിൽ സക്കാത്തുമായി ബന്ധപ്പെട്ട ഖുതുബ നിർവഹിക്കുന്നതിന് വേണ്ടി പുസ്തകങ്ങൾ പരതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആദ്യമായി കെ.സി. മുഹമ്മദ് മൗലവി മാറഞ്ചേരി എന്ന പേര് എൻ്റെ കണ്ണിലുടക്കുന്നത്. അന്ന് വായനാ ലോകത്തെ ഒരു തുടക്കക്കാരനെന്ന നിലയിൽ ഈ ഗ്രന്ഥകാരൻ ആരാണെന്നോ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്ക്

പ്രിയപ്പെട്ട കെ സി Read More »

തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി

അഹ്-ലുൽ ഖിബ്-ല എന്ന ഒരു വിഭാഗത്തെ കുറിച്ച് റസൂൽ (സ്വ) നമുക്ക് വിശദീകരിച്ച് തരികയും അവരോട് വിശ്വാസി സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. റസൂൽ (സ്വ) പറയുന്നു: ” ആര് നാം നമസ്കരിക്കുന്നത് പോലെ നമസ്ക്കരിക്കുകയും, നമ്മുടെ ഖിബ്-ലയിലേക്ക് തിരിഞ്ഞ് നമസ്ക്കരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ മുസ്‌ലിമാണ്. (ബുഖാരി) അത്കൊണ്ട് തന്നെ ശഹാദത്ത് പ്രഖ്യാപിക്കുകയും, ഇസ്‌ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളെ നിഷേധിക്കാതിരിക്കുകയും, നമ്മെ പോലെ നമസ്കാരവും മറ്റ് ആരാധനാ കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവരെ മുസ്‌ലിമായാണ്

തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി Read More »

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം

അഭിമുഖം: എ. സജീവൻ / നാസിം റഹ്‌മാൻ -2024 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി. ജെ. പി കേരളത്തിൽ ഒരു അക്കൗണ്ട് തുറന്നു എന്നതോടൊപ്പം അവരുടെ വോട്ട് വിഹിതം കേരളത്തിൽ വർദ്ധിച്ചു എന്നതും ഒരു വസ്തുതയാണ്. പത്തിലധികം നിയമസഭ മണ്ഡലങ്ങളിൽ അവർ ഒന്നാമതെത്തുകയും എൽ. ഡി. എഫ് / യു. ഡി. എഫ് കോട്ടകളിൽ നിന്ന് പരമാവധി വോട്ട് പിടിച്ചെടുക്കുകയുമുണ്ടായി. മുസ്‌ലിം പ്രീണനം എന്ന കാലങ്ങളായുള്ള ആരോപണം സംഘ്പരിവാറിൻ്റെ മുന്നേറ്റത്തിന് ശക്തിപകർന്നിട്ടുണ്ടായിരിക്കില്ലേ? 2022 -ൽ നടന്ന ബി.ജെ.പി

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം Read More »

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട്

പ്രതിപക്ഷ നേതാവായി സ്ഥാനാരോഹിതനായ ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ പാർലമെൻ്റിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ ക്വുർആനിലെ ഒരു മനോഹരമായ സൂക്തം രാഹുൽ ഗാന്ധി ഉദ്ധരിച്ചത് ചർച്ചയായിരുന്നു. “അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ ഇരുവരുടെയും കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌”. (ത്വാഹാ: 46) എന്നതായിരുന്നു ആ വചനം.അധികാരത്തിന്റെ അഹങ്കാരത്തിൽ അനീതിയുടെ വിശ്വരൂപം പൂണ്ട ഫറോവമാർക്ക് മുന്നിൽ ഭയപ്പെടാതെ നിവർന്ന് നിന്ന് അധാർമ്മികതകൾക്കെതിരെ വിരൽ ചൂണ്ടലാണ് പ്രതിരോധമെന്നാണ് ഈ ആയത്ത് മുൻനിർത്തി അദ്ദേഹം പറയാൻ

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട് Read More »

മുസ്‌ലിം പ്രീണനം എന്ന ആശയം

ഇൻഡ്യയിലെ ഹിന്ദുത്വവാദികളാണ് മുസ്‌ലിം പ്രീണനം എന്ന വാക്ക് പ്രയോഗത്തിൽ കൊണ്ടുവന്നത്. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന് എന്തെങ്കി ലും തരത്തിലെ ഭരണഘടന പരിരക്ഷയോ സാമൂഹികമായ സുരക്ഷയോ നൽകുന്നതിനെയാണ് പ്രീണനമെന്ന് വിളിക്കുന്നത്. ഇതിൻ്റെ ഭാഗമായി കോൺഗ്രസിനെയും മറ്റു ഇതര പുരോഗമന കക്ഷികളെയും അവർ വിശേഷിപ്പിക്കുന്നത് ‘സ്യൂഡോ’ മതേതരവാദികൾ അല്ലെങ്കിൽ ‘സിക്കുലറുകൾ’ എന്നാണ്. അവരുടെ വാദപ്രകാരം ഒരു പരമാധികാര രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ അധികാരങ്ങളൊന്നും നൽകേണ്ടതില്ല. ഇതിനു കാരണമായി പറയുന്നത് കേന്ദ്രീകൃതമായ ഭരണം നിർവഹിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിൽ

മുസ്‌ലിം പ്രീണനം എന്ന ആശയം Read More »