Admin

മരിക്കാനുള്ള ഒരുക്കം എവിടെയെത്തി?

നോമ്പെഴുത്ത്‌-1/ ത്വലാൽ മുറാദ്‌ മനോഹരമായ ഒരു തോട്ടം. ഈത്തപ്പനകളും മുന്തിരിവള്ളികളും സമൃദ്ധമായി നിൽക്കുന്നു. അവക്കു പുറമെ നാനാതരം ഫലവൃക്ഷങ്ങൾ. എല്ലാം ഒന്നാം തരം വിളവ്‌ നൽകുന്നു. മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ അരുവികളൊഴുകുന്നുണ്ട്‌. അധ്വാനശീലനായ ഒരാളുടെ ഒരായുഷ്കാലത്തിന്റെ സമ്പാദ്യമായിരുന്നു അത്‌. ഇപ്പോൾ അയാൾ മരണാസന്നനാണ്‌. തോപ്പ്‌ അനന്തരമെടുക്കേണ്ട മക്കൾ ഒന്നിനും കൊള്ളരുതാത്തവരാണ്‌. തന്റെ ഉദ്യാനം നാശത്തിന്റെ നാളുകളിലേക്കാണ്‌ പ്രവേശിക്കാൻ പോകുന്നതെന്ന് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കെ അയാളത്‌ കാണുന്നു-ഒരു തീകാറ്റ്‌ ആഞ്ഞ്‌ പടർന്നുവരുന്നു. അഗ്നിനാളങ്ങൾ തന്റെ വിയർപ്പിന്റെ വിലയെ വിഴുങ്ങുന്നത്‌ അയാൾ […]

മരിക്കാനുള്ള ഒരുക്കം എവിടെയെത്തി? Read More »

ടിയാനൻമെൻ സ്ക്വയർ: മാർക്സിസ്റ്റ്‌‌ ഭീകരതക്ക്‌ 29 വയസ്സ്

ജനാധിപത്യത്തിനുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് മുറവിളികള്‍ ഒരു കേരളീയ അസംബന്ധം മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് ഭൗതികവാദത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കത്തെ പരിചയമുള്ളവര്‍ക്കെല്ലാമറിയാം. പാര്‍ട്ടി സമഗ്രാധിപത്യം നിലവില്‍ വരുത്താനുള്ള പരിശ്രമങ്ങളുടെ വഴിയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കാത്ത ഏകാധിപത്യ ഭരണകൂടങ്ങളെയാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത് എന്നത് ഒരു കേവല വസ്തുത മാത്രമാണ്. മനുഷ്യരെ കേവലം പദാര്‍ത്ഥ സംയുക്തങ്ങളും മൃഗതുല്യരുമായി കാണുന്ന ഒരു ഭൗതികവാദ ദര്‍ശനത്തിന്റെ ആദര്‍ശമൂശയില്‍ വാര്‍ക്കപ്പെട്ടവരെന്ന നിലയ്ക്ക് വിയോജിക്കുന്ന പൗരന്‍മാരുടെ അവകാശങ്ങളോ ജീവന്‍ തന്നെയോ ക്രൂരമായി ഗളഛേദം ചെയ്യപ്പെടുന്നത് അപരാധമായി കാണാന്‍ കമ്മ്യൂണിസ്റ്റ്

ടിയാനൻമെൻ സ്ക്വയർ: മാർക്സിസ്റ്റ്‌‌ ഭീകരതക്ക്‌ 29 വയസ്സ് Read More »

“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട്‌ പോകരുത്‌”

അഭിമുഖം/ അനൂപ്‌ വി. ആർ കോൺഗ്രസ്‌ പക്ഷത്തുനിന്ന്‌ മുസ്‌ലിം പ്രശ്നങ്ങളെ ഏറ്റവും സൂക്ഷ്മമായി ഉൾകൊള്ളുന്നുവെന്നതാണ്‌ അനൂപ്‌ വി. ആറിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളുടെ സവിശേഷത. ഇസ്‌ലാമും ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാമോഫോബിയയും ഹിന്ദുത്വവും ജാതിയും മാർക്സിസവും യുക്തിവാദവും കോൺഗ്രസുമെല്ലാം മില്ലി റിപ്പോർട്ടുമായുള്ള അനൂപിന്റെ അഭിമുഖത്തിൽ ചർച്ചയായി. അനൂപ്‌ മില്ലി റിപ്പോർട്ട്‌ ലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു: ? ഇസ്‌ലാമോഫോബിയയുടെ ഇന്‍ഡ്യന്‍ മെക്കാനിസം എന്താണ്? എന്താണ് അതിന്റെ ദര്‍ശനവും ചരിത്രവും? ആരൊക്കെയാണ് എങ്ങനെയൊക്കെയാണ് അതിനെ ഫീഡ് ചെയ്യുന്നത്? എന്താണ് ഈ

“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട്‌ പോകരുത്‌” Read More »

‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു

ജറൂസലേം: ഫിലസ്ത്വീൻ ‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുകയാണ്‌. 1948 മെയ്‌ 14നാണ്‌ ബ്രിട്ടീഷുകാർ മുറിച്ചുകൊടുത്ത ഫിലസ്ത്വീൻ ഭൂമിയിൽ ഇസ്രാഈൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചത്‌. സയണിസം പതിറ്റാണ്ടുകൾ നീണ്ട പ്രചരണയുദ്ധത്തിലൂടെയും അന്താരാഷ്ട്ര ഉപജാപങ്ങളിലൂടെയും ഫിലസ്ത്വീനിൽ സംഘടിപ്പിച്ച ഭീകരപ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത ഇസ്രാഈൽ രാജ്യം എഴുപത്‌ വർഷം മുമ്പ്‌ ഒന്നാമത്തെ ‘സ്വാതന്ത്ര്യ’ദിനം ‘ആഘോഷിച്ചതു’തന്നെ തദ്ദേശീയരായ അറബികളുടെ രക്തത്തിൽ കുളിച്ചുരസിച്ചായിരുന്നു. 1948 മെയ്‌ 15ന്‌ ആരംഭിച്ച ‘പുറത്താക്കൽ’ ഫിലസ്ത്വീൻ മക്കളിൽ നിന്ന് ഇസ്രാഈലിനെ വംശീയമായി ‘ശുദ്ധീകരിക്കാനുള്ള’ അതിക്രൂരമായ പടപ്പുറപ്പാടായിരുന്നു. പുതിയ

‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു Read More »

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ്

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിൽ നജ്ദിൽ ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി ലോകപ്രശസ്തനായ സലഫീ പണ്ഡിതൻ ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ (1703-1792) അൽ ഉസ്വൂലുഥ്ഥലാഥ എന്ന വിഖ്യാതമായ ലഘുകൃതിയുടെ ആദ്യ മലയാള വിവർത്തനം പ്രസിദ്ധീകൃതമായിട്ട്‌ എഴുപത്‌ വർഷം തികയുന്നു. ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ആദർശപ്രചരണം സുഊദ്‌ രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചതാണ്‌‌ സുഊദി അറേബ്യയുടെ മതവീക്ഷണങ്ങളെ നിർണയിച്ചത്‌. സലഫീ പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും പത്തൊൻപതാം നൂറ്റാണ്ടു മുതൽക്ക്‌ ‘വഹ്ഹാബി’ എന്ന് വിശേഷിപ്പിക്കപ്പെടാൻ നിമിത്തമായത്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ് Read More »

ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി

ബ്രിട്ടീഷ്‌ വിരുദ്ധ ഇൻഡ്യൻ ചെറുത്തുനിൽപുകളുടെ ചരിത്രം തമസ്കരണങ്ങളുടെ ചരിത്രം കൂടിയാണ്‌. സ്വാതന്ത്ര്യസമരത്തെ ചോര കൊടുത്ത്‌ ജ്വലിപ്പിച്ച മുസ്‌ലിം ആവിഷ്കാരങ്ങളിൽ മിക്കതും നമ്മുടെ പൊതുബോധത്തിന്റെ പ്രാന്തങ്ങളിൽ നിന്ന് പോലും തുടച്ചുനീക്കപ്പെട്ട്‌ കഴിഞ്ഞിട്ടുണ്ട്‌. ജനാധിപത്യപരമായ പ്രക്ഷോഭ പരിപാടികളിൽ നിന്ന് മാറി സായുധമായ വഴികളിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ പരുക്കേൽപിക്കാൻ ശ്രമിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഓർക്കുമ്പോൾ ഹിന്ദു, മാർക്സിസ്റ്റ്‌ സംഘാടനങ്ങളെ മാത്രമാണ്‌ രാജ്യം ഓർക്കുന്നത്‌. ചന്ദ്രശേഖറിനെയും സുഖ്ദേവിനെയും ഭഗത്‌ സിംഗിനെയും പോലുള്ളവരെ മാത്രം എണ്ണി വിപ്ലവകാരികളുടെ ചരിത്രം പൂർത്തിയാക്കുന്നവർ ഈ രംഗത്ത്‌ മുന്നിൽ

ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി Read More »

കൂട്ടുകാരിക്ക്‌, ‘കത്‌വയിലെ ആ പെൺകുട്ടി’ എഴുതുന്നത്

കവിത/ദിൽറുബ. കെ ഇന്നലെ കുതിരയെ മേയ്ക്കാൻ കൂട്ട്‌ വരാത്തതിന്‌ എനിക്കിപ്പോൾ നിന്നോട്‌ പിണക്കമില്ല. കൊത്തിനുറുക്കപ്പെടാൻ ആർക്കാണ്‌ ഒരു കൂട്ടുകാരി വേണ്ടത്‌! നിനക്കറിയുമോ, കഴുകന്മാർ പൂമൊട്ടുകൾ റാഞ്ചിപ്പറക്കുന്നതെന്തിനെന്ന്? അവരുടെ ഭൂമിയിൽ പൂവായ്‌ വിരിയാതിരിക്കാൻ! കായായ്‌, വീണ്ടും വിത്തായ്‌, പൊട്ടിമുളക്കാതിരിക്കാൻ! കഴുത്തിൽ ചങ്ങലയിട്ട വെളുത്ത വേട്ടനായ്ക്കളെ നീ കണ്ടിട്ടുണ്ടോ? അവയ്ക്ക്‌ മനുഷ്യരുടെ ഭാഷയറിയില്ല. കണ്ണീരുകൾ, തൊണ്ട പൊട്ടുന്ന നിലവിളികൾ, മനസ്സിലാവില്ല. വായിൽ പല്ലുകളല്ല അവയ്ക്ക്‌; ശൂലങ്ങൾ, കൂർത്ത കുന്തമുനകൾ! അവരെനിക്ക്‌ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞില്ല. കുപ്പിവളകൾ, വെള്ളിക്കൊലുസുകൾ, കടിച്ചുകീറിയ

കൂട്ടുകാരിക്ക്‌, ‘കത്‌വയിലെ ആ പെൺകുട്ടി’ എഴുതുന്നത് Read More »

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി

എറണാകുളം: ഇസ്‌ലാം സ്വീകരിക്കുന്നവർക്ക്‌ സർക്കാർ രേഖകളിൽ മതവും പേരും മാറ്റാൻ പൊന്നാനി മഊനതുൽ ഇസ്‌ലാം സഭയുടെയോ കോഴിക്കോട്‌ തർബിയ്യതുൽ ഇസ്‌ലാം സഭയുടെയോ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി. കേരളത്തിൽ ബ്രിട്ടീഷ്‌ കാലം മുതൽ പുതുമുസ്‌ലിംകളെ താമസിപ്പിച്ച്‌ മതവിദ്യാഭ്യാസ കോഴ്സ്‌ നൽകാൻ നിയമപരമായ അവകാശമുള്ള സ്ഥാപനങ്ങളാണ്‌ മഊനതും തർബിയ്യതും. ഈ രണ്ട്‌ സ്ഥാപനങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തെ തെളിവായി സ്വീകരിച്ചുകൊണ്ടാണ്‌ സർക്കാർ ഒരാളുടെ ഇസ്‌ലാം സ്വീകരണത്തെ നിയമപരമായി അംഗീകരിക്കുകയും രേഖകളിൽ തദനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുള്ളത്‌. ഇതിനാൽതന്നെ,

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി Read More »

സിറിയയിൽ സംഭവിക്കുന്നത്

ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത ഭീകര ഭരണവുമായി സിറിയയിലെ ഏകാധിപതി ബശ്ശാർ തന്റെ ചോരക്കളി തുടരുകയാണ്‌. 60 വർഷം കൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയതിന്റെ നൂറിരട്ടി മനുഷ്യരെ എട്ടു വർഷം കൊണ്ട് കൊന്നൊടുക്കിയ ബശ്ശാറും അയാളെ സൈന്യവും ആയുധവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന ഇറാനും എന്തു കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നില്ല? പത്ത് ലക്ഷത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും അയ്യായിരത്തിൽ പരം സുന്നി മസ്ജിദുകൾ ബോംബെറിഞ്ഞ് തകർക്കുകയും ഒന്നര കോടിയിൽ പരം സുന്നികളെ അഭയാർത്ഥികളായി അടിച്ചോടിക്കുകയും

സിറിയയിൽ സംഭവിക്കുന്നത് Read More »

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ

കെ. ഉമർ മൗലവി മുസ്‌ലിം കൈരളിയുടെ അഭിമാനമുദ്രകളിലൊന്നായ തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലീ ആഘോഷിക്കുകയാണ്‌. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖരായിരുന്ന  കെ. എം. മൗലവിയും എം. കെ. ഹാജിയും കെ. എം. സീതി സാഹിബും കെട്ടിപ്പടുത്ത യതീംഖാനയുടെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം ലഭിച്ച പ്രമുഖ മുജാഹിദ്‌ പണ്ഡിതൻ കെ. ഉമർ മൗലവിയുടെ അതുസംബന്ധമായ ഓർമകൾ ആണ്‌ ഈ കുറിപ്പിൽ ഉള്ളത്‌. ഉമർ മൗലവിയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ‘ഓർമകളുടെ  തീരത്ത്‌’ എന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗമാണ്‌ ഇങ്ങനെ

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ Read More »