Admin

സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത്‌ നിന്നത്‌ ലീഗും ഉവയ്സിയും മാത്രം

ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തിക പിന്നാക്കം അനുഭവിക്കുന്നവർ എന്ന കാറ്റഗറിയുണ്ടാക്കി സവർണർക്ക്‌ പത്ത്‌ ശതമാനം സംവരണം കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസായപ്പോൾ എതിർത്ത്‌ വോട്ട്‌ ചെയ്യാനുണ്ടായത്‌ മൂന്നേ മൂന്ന് പേർ മാത്രം- മുസ്‌ലിം ലീഗ്‌ എം പിമാരായ ഇ റ്റി മുഹമ്മദ്‌ ബശീറും പി കെ കുഞ്ഞാലിക്കുട്ടിയും പിന്നെ അസദുദ്ദീൻ ഉവയ്സിയും. ഭരണഘടനയുടെ സംവരണ സങ്കൽപത്തെ പച്ചക്ക്‌ ചവിട്ടിമെതിക്കുന്ന ബില്ലിനെ പിന്തുണച്ച്‌ സി പി എമ്മും കോൺഗ്രസും പാർലമന്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ […]

സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത്‌ നിന്നത്‌ ലീഗും ഉവയ്സിയും മാത്രം Read More »

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌

കുവയ്ത്‌ സിറ്റി: 2022ലെ ലോകക്കപ്പ്‌ ഫുട്ബോളിന്‌ സഹ ആതിഥേയരാകാനുള്ള ഖത്തറിന്റെ അഭ്യർത്ഥന കുവയ്ത്‌ നിരസിച്ചു. ഖത്തറിൽ നടക്കുന്ന ലോകക്കപ്പിലെ ചില മത്സരങ്ങൾ കുവയ്തിൽ വെച്ച്‌ നടത്താം എന്ന നിർദ്ദേശമാണ്‌ തിരസ്കരിക്കപ്പെട്ടത്‌. കുവയ്ത്‌ എം പി വലീദുൽ തബ്തബാഇ ആണ്‌ ട്വിറ്ററിൽ രാജ്യത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ലോകക്കപ്പിന്‌ വേദി അനുവദിക്കണമെങ്കിൽ ലോകത്തിലെ ഏത്‌ രാജ്യത്തെ പൗരന്മാർക്കും ആതിഥേയ രാജ്യം പ്രവേശനാനുമതി നൽകണമെന്നാണ്‌ ഫിഫയുടെ നിയമം. ഇതിനർത്ഥം ഇസ്രാഈലി പൗരന്മാരെയും രാജ്യത്ത്‌ പ്രവേശിപ്പിക്കേണ്ടി വരും എന്നാണ്‌. ഇസ്രാഈൽ യോഗ്യത നേടിയാൽ

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌ Read More »

പിണറായിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാൻ പെയ്ഡ്‌ ന്യൂസ്‌ എന്ന് വെൽഫെയർ പാർട്ടി

പിണറായി വിജയനെ നവോത്ഥാന നായകനായി അവതരിപ്പിക്കുന്നത്‌ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ റദ്ദ്‌ ചെയ്യലാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം ആണ്‌ ഫെയ്സ്ബുക്‌ പോസ്റ്റ്‌ വഴി നിലപാട്‌ വ്യക്തമാക്കിയത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ മാധ്യമം ദിനപത്രം പിണറായിയെ ‘ആധുനിക നവോത്ഥാന നായകൻ’ ആയി അഘോഷിക്കുന്ന കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌ വിവാദമായ പശ്ചാതലത്തിലാണ്‌ വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്‌. ‘പെയ്ഡ്‌ ന്യൂസുകളുടെ പിൻബലത്തോടെ’ ആണ്‌ പിണറായി ‘നവോത്ഥാന നായകവേഷം’

പിണറായിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാൻ പെയ്ഡ്‌ ന്യൂസ്‌ എന്ന് വെൽഫെയർ പാർട്ടി Read More »

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ

ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനായ അല്ലാഹു ഭൂമിയില്‍ മനുഷ്യസമൂഹത്തെ നന്മയും തിന്മയും ചെയ്യാന്‍ കഴിയുന്ന സവിശേഷാസ്തിത്വത്തോടുകൂടി സൃഷ്ടിച്ചുവെന്നും മരണാനന്തരജീവിതത്തില്‍ ഓരോ മനുഷ്യനും താന്‍ ചെയ്ത തിന്മയ്ക്കനുസൃതമായ ശിക്ഷയും നന്മയ്ക്കുള്ള അളവറ്റ പ്രതിഫലവും അല്ലാഹുവില്‍ നിന്നേറ്റുവാങ്ങുമെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ മനസ്സ് ഊട്ടപ്പെട്ട് വളരുന്ന മുസ്‌ലിമിന്, മദ്യപാനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മദ്യപാനം അല്ലാഹു വിലക്കിയ തിന്മയാണെന്ന് മനസ്സിലാക്കുക മാത്രമേ ആവശ്യമുള്ളൂ. മനുഷ്യജീവിതത്തിന് ആത്യന്തികമായി ഹാനികരമായ കാര്യങ്ങളെയാണ് അല്ലാഹു തിന്മയായി പ്രഖ്യാപിക്കുന്നതെന്നും നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ സര്‍വജ്ഞനായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തെയാണ്, അല്ലാതെ

ലഹരിക്കെതിരിൽ കൈകോർക്കാൻ ഇസ്‌ലാമിക പാഠങ്ങൾ Read More »

പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം

കോഴിക്കോട്‌: പിണറായി വിജയൻ ആധുനിക നവോത്ഥാന നായകനാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം ദിനപത്രം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ച നിലപാടുകളെ വാനോളം പുകഴ്ത്തിയാണ്‌ പത്രം സ്വന്തം ലേഖകന്റെ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പിണറായിയുടെയും സി പി എമ്മിന്റെയും മുസ്‌ലിം വിരുദ്ധതയും ദലിത്‌ വിരുദ്ധതയും ഹിന്ദുത്വ പദ്ധതിയും തുറന്നുകാണിക്കാൻ എസ്‌ ഐ ഒ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന ശ്രമങ്ങളെ മുഴുവൻ പരിഹസിക്കുന്ന വിധത്തിൽ സർക്കാറിന്‌ പാദസേവ ചെയ്യുന്നതാണ്‌ ഉള്ളടക്കം. മാർക്സിസ്റ്റ്‌ ബിംബത്തെ ദേശാഭിമാനിയെ കടത്തിവെട്ടുന്ന വിധത്തിൽ ആഘോഷിക്കാൻ

പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം Read More »

തലയിൽ തട്ടമുള്ളതുകൊണ്ട്‌ എന്നെയും അവർ പുറത്താക്കിയിരുന്നു

നെറ്റ്‌ പരീക്ഷ എഴുതാൻ തട്ടമൂരേണ്ടി വന്ന ചില സഹോദരിമാരുടെ അനുഭവങ്ങൾ വായിച്ചു. ഓർമ്മൾ മൂന്നു വർഷം പിറകിലേക്ക്‌ പോയി. 2015ൽ തട്ടമുള്ളതുകൊണ്ട്‌ ഞാൻ ഒരു പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അന്നുതന്നെ ഞാൻ അതിനെക്കുറിച്ച്‌ എഴുതുകയും ചെയ്തിരുന്നു. ഞാന്‍ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. 2015ലെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ

തലയിൽ തട്ടമുള്ളതുകൊണ്ട്‌ എന്നെയും അവർ പുറത്താക്കിയിരുന്നു Read More »

അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ

പരപ്പനങ്ങാടി പാലത്തിങ്ങൽ പ്രദേശത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ധിഷണശാലിയാണ്‌ എം എൽ എ ആയിരുന്ന മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വക്കീൽ ഹാജി. എം എം അക്‌ബറിന്റെ പിതൃസഹോദരൻ ആയിരുന്നു അദ്ദേഹം. മരിച്ച്‌ മൂന്നര പതിറ്റാണ്ടിനുശേഷം നിരീക്ഷിക്കുമ്പോൾ ഹാജി വേണ്ടവിധത്തിൽ ഓർക്കപ്പെട്ടില്ല എന്ന വികാരമാണ്‌ ഉണ്ടാകുന്നത്‌. ചരിത്രം സംസാരിക്കുമ്പോൾ മാത്രം പറയേണ്ടുന്ന വ്യക്തി എന്നതിനപ്പുറം സമൂഹത്തിലെ നന്മകളിലും പുരോഗതിയിലും മാതൃകയാക്കേണ്ടുന്ന വ്യക്തിയുമാണ് അദ്ദേഹം. ആർക്കും നിഷേധിക്കാനാവാത്ത നിറസാന്നിധ്യവുമായിരുന്നു വക്കീൽ ഹാജി. ഉറച്ച ആദർശ

അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ Read More »

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ”

ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആണ്‌ ഇപ്പോൾ എം ഐ തങ്ങൾ. എന്നാൽ ഈ സംഘടനാ പദവിയല്ല മുസ്‌ലിം ലീഗിനുള്ളിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസം. പാർട്ടിയുടെ സൈദ്ധാന്തികനും ചരിത്രകാരനുമായി എം ഐ തങ്ങൾ പതിറ്റാണ്ടുകളായി നയിക്കുന്ന കെട്ടുറപ്പും കൃത്യതയുമുള്ള ബുദ്ധിജീവിതം മുസ്‌ലിം ലീഗിന്റെ വർത്തമാനാവസ്ഥയിൽ ഏറെയൊന്നും സമാന്തരങ്ങൾ ഇല്ലാത്തതാണ്‌. ലോക ഇസ്‌ലാമിക നവോത്ഥാന പാരമ്പര്യത്തിലും ഉത്തരേന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലും കേരള മുസ്‌ലിം സാമൂഹികതയുടെ മാനങ്ങളിലും പരന്ന വായന വഴി

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ” Read More »

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി

കോഴിക്കോട്‌: വ്യവസായ പ്രമുഖൻ തിക്കോടി വി കെ മൊയ്തു (80) നിര്യാതനായി. ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പ്രമുഖ ലോജിസ്റ്റിക്സ്‌-പാർസൽ ശൃംഘലയായ കേരളാ റോഡ്‌വെയ്സ്‌ (കെ ആർ എസ്‌) സ്ഥാപകനും മാനേജിംഗ്‌ ഡയറക്റ്ററും ആയ അദ്ദേഹം, കെ ആർ എസ്‌ മൊയ്തു ഹാജി എന്ന പേരിലാണ്‌ കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ അറിയപ്പെട്ടിരുന്നത്‌. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക്‌ തിക്കോടിയിൽ വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളിലും വിവിധ ജീവകാരുണ്യ പദ്ധതികളിലും സജീവ പങ്കാളിയായിരുന്നു

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി Read More »

നവോത്ഥാന കേരളത്തെക്കുറിച്ച്‌ പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്‌? / മുഖ്യമന്ത്രിയോട്‌ നിയമസഭയിൽ എം കെ മുനീർ

തിരുവനന്തപുരം: കേരളീയ നവോത്ഥാന മൂല്യങ്ങളെ സംബന്ധിച്ച സംസ്ഥാന സർക്കാർ അവതരണം ഫലത്തിൽ വർഗീയമായി മാറുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ്‌ എം എൽ എയുമായ ഡോ എം കെ മുനീർ നിയമസഭാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. നവോത്ഥാന കേരളത്തിന്റെ സംരക്ഷണത്തിന്‌ എന്ന പേരിൽ പിണറായി ഗവൺമെന്റ്‌ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിനെ വർഗീയ മതിൽ എന്ന് വിശേഷിപ്പിച്ച പരാമർശം‌ മുനീർ പിൻവലിക്കണമെന്ന് ഭരണപക്ഷ എം എൽ എമാർ ബഹളം വെച്ച്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ എന്തുകൊണ്ട്‌ താൻ അങ്ങനെ പറയുന്നുവെന്ന് വിശദീകരിക്കുകയും പരാമർശം

നവോത്ഥാന കേരളത്തെക്കുറിച്ച്‌ പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്‌? / മുഖ്യമന്ത്രിയോട്‌ നിയമസഭയിൽ എം കെ മുനീർ Read More »