ഇസ്രായേലി കളിക്കാർക്ക് വിസ നൽകാനാകില്ലെന്ന് സുഊദി അറേബ്യ: രിയാദിലെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് കേൻസൽ ചെയ്തു
രിയാദ്: ഡിസംബറിൽ ഇവിടെ നടക്കാനിരുന്ന അന്താരാഷ്ട്ര ചെസ് ടൂർണമന്റ് ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ കേൻസൽ ചെയ്തു. ടൂർണമെന്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കണമെന്ന ഫെഡറേഷന്റെ ആവശ്യം സുഊദി അറേബ്യൻ സ്പോർട്സ് അധികാരികൾ നിരാകരിച്ചതിനെ തുടർന്നാണിത്. വർഷം തോറും രിയാദിൽ വെച്ച് നടക്കുന്ന ടൂർണമെന്റിന് ഇത്തവണയും ഒരുക്കങ്ങൾ പൂർത്തിയായതായിരുന്നു. ഇതിനിടെയാണ് ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ഫെഡറേഷനും ആതിഥേയ രാജ്യമായ സുഊദി അറേബ്യയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായത്. ഫിലസ്ത്വീനിൽ പാശ്ചാത്യർ സ്ഥാപിച്ച ഇസ്രായേലിനെ നിയമസാധുതയുള്ള രാജ്യമായി സുഊദി അറേബ്യ അംഗീകരിക്കുന്നില്ല. ഇസ്രായേലീ പൗരന്മാരെ സുഊദി […]