മെഡിക്കൽ പ്രവേശന പരീക്ഷ: മുസ്‌ലിം പെൺകുട്ടിയെ ഹാളിൽ നിന്ന് പുറത്താക്കിയ അധ്യാപകർക്കെതിരിൽ നടപടിക്ക് ഉത്തരവ്
തിരുവനന്തപുരം: 2015ൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപ്പരീക്ഷ എഴുതാൻ എത്തിയ കരുനാഗപ്പള്ളി സ്വദേശിനിയായ മുസ്‌ലിം വിദ്യാർത്ഥിനി ആലിയ ഫർസാനയെ ശിരോവസ്ത്രം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഹാളിൽ നിന്ന് പുറത്താക്കിയ അധ്യാപകർക്കെതിരിൽ വകുപ്പ് തല നടപടി എടുക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവായി. ആലിയ നൽകിയ ഹരജിയിൽ അന്വേഷണം പൂർത്തിയാക്കിയ കമ്മീഷൻ, ആലിയയുടെ പരീക്ഷാ സെന്റർ ആയിരുന്ന നെയ്യാറ്റിൻകര ഡോ. ജി. ആർ. പബ്ലിക് സ്കൂളിൽ പരീക്ഷാ ചുമതല ഉണ്ടായിരുന്ന ബേബി ഇന്ദു, ദീപ എന്നീ അധ്യാപികമാരും ചീഫ് ഇൻവിജിലേറ്റർ […]