Admin

കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി

കടവത്തൂർ: പ്രശസ്ത ഇസ്‌ലാമിക പ്രഭാഷകൻ ഡോ. കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി. തലശ്ശേരിക്കടുത്തുവെച്ച്‌ നടന്ന വാഹനാപകടത്തിൽ ഇന്ന് ഉച്ചയ്ക്ക്‌ ആയിരുന്നു മരണം. പാലക്കാട്‌ ജില്ലയിലെ പാലക്കാഴി സ്വദേശി ആയ സകരിയ്യ സ്വലാഹി കടവത്തൂർ എൻ. ഐ. എ കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിനുശേഷം കടവത്തൂരിൽ ആയിരുന്നു താമസം. ജനാസ നമസ്കാരം ഇന്ന് രാത്രി പത്ത്‌ മണിക്ക്‌ കടവത്തൂർ ഇരഞ്ഞിൻകീഴ്‌ മുജാഹിദ്‌ പള്ളിയിൽ ആണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിൽ നിശിതവും ശക്തവും സരസവുമായ പ്രസംഗശൈലിയിൽ […]

കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി Read More »

എം എസ്‌ എഫ്‌ സമരം: ചിറ്റൂർ വിജയമാത സ്കൂളിൽ ജുമുഅക്ക്‌ സമയം അനുവദിച്ചു

ചിറ്റൂർ: മുസ്ലിം വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ പ്രാർത്ഥനാ സ്വാതന്ത്ര്യം നിഷേധിച്ച പാലക്കാട് ചിറ്റൂർ വിജയമാതാ സ്കൂളിൽ എം. എസ്. എഫ് ഇന്ന് രാവിലെ നടത്തിയ സമരം വിജയം കണ്ടു. ചിറ്റൂർ അമ്പാട്ടുപാളയത്ത്‌ സ്ഥിതിചെയ്യുന്ന വിജയമാതാ സ്കൂളിൽ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്ലിം വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ നമസ്കാരം നിഷേധിക്കുകയായിരുന്നു. KER (Kerala Education Rule) Chapter VII rule no. 4(3) പ്രകാരം മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച പ്രവൃത്തി സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30

എം എസ്‌ എഫ്‌ സമരം: ചിറ്റൂർ വിജയമാത സ്കൂളിൽ ജുമുഅക്ക്‌ സമയം അനുവദിച്ചു Read More »

ഞാൻ ഇസ്‌ലാം സ്വീകരിച്ച കഥ

യൂസുഫ് എസ്റ്റസ്‌ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഞാൻ വർഷങ്ങൾക്ക് മുമ്പ് ഒരു സത്യക്രിസ്ത്യാനിയായിരുന്നു. സ്കിപ്പ് എന്നായിരുന്നു എന്റെ സുഹൃത്തുക്കൾ എന്നെ വിളിച്ചിരുന്നത്. ക്രിസ്തുമത പ്രചാരണം കൗമാരകാലത്ത് തന്നെ ആരംഭിക്കുകയും തൊള്ളായിരത്തിയൻപതുകൾ മുതൽ മേൽവിലാസമുള്ള ഒരു സംഗീതജ്ഞനായി പേരെടുക്കുകയും ചെയ്ത സ്കിപ്പ് എന്ന ക്രിസ്ത്യാനി എങ്ങനെയാണ് ഇന്നത്തെ എസ്റ്റസ്‌ ആയി മാറിയത് എന്ന് പലരും ചോദിക്കാറുണ്ട്. ആ കഥയാണ് ഞാനിവിടെ സംക്ഷിപ്തമായി രേഖപ്പെടുത്തുന്നത്. ക്രിസ്തുമതത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന അമേരിക്കൻ കുടുംബത്തിലായിരുന്നു എന്റെ ജനനം. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ

ഞാൻ ഇസ്‌ലാം സ്വീകരിച്ച കഥ Read More »

വന്ദേ മാതരത്തിന്റെ മതവും രാഷ്ട്രീയവും

ഇൻഡ്യയുടെ പാർലമെന്റിൽ എം.പി.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ജയ്‌ ശ്രീറാം-വന്ദേ മാതരം വിളികളാൽ മുഖരിതമാക്കാൻ ശ്രമിച്ച ബി. ജെ. പി. പ്രതിനിധികളുടെ നടപടി മോദിയുടെ രണ്ടാം ഘട്ടം രണോത്സുക ഹിന്ദുത്വത്തിന്റെ വസന്തകാലമാക്കാനുള്ള ശ്രമങ്ങളുടെ നാന്ദിയായിരിക്കാം. വന്ദേ മാതരം തന്റെ മതവിശ്വാസത്തിന്‌ വിരുദ്ധമാണെന്നും താൻ അത്‌ ആലപിക്കില്ലെന്നും വ്യക്തമാക്കി സമാജ്‌വാദി പാർട്ടി എം. പി. ശഫീഖുർറഹ്‌മാനും സത്യപ്രതിജ്ഞാ വാചകങ്ങൾക്കുശേഷം ബി. ജെ. പി. ക്കാരുടെ വന്ദേമാതര ആവേശത്തോട്‌ പ്രതികരിച്ച്‌ ‘ജയ് ഭീം, ജയ്‌ മീം, തക്‌ബീർ, അല്ലാഹു അക്ബർ, ജയ്‌

വന്ദേ മാതരത്തിന്റെ മതവും രാഷ്ട്രീയവും Read More »

സെക്സ് സാധ്യമാകാൻ അല്ലാഹു മനുഷ്യശരീരത്തിൽ ഒരുക്കിവെച്ച അത്ഭുതങ്ങൾ

മനുഷ്യശരീരത്തിന്റെ ഒരടിസ്ഥാന സവിശേഷത, ലൈംഗികാനന്ദവും പ്രത്യുല്‍പാദനവും സാധ്യമാക്കാനാവശ്യമായ സംവിധാനങ്ങളെല്ലാം അതില്‍ ഒരുക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. ശരീരത്തിനകത്ത് പ്രത്യുല്‍പാദനത്തിനു വേണ്ടി സജ്ജീകരിക്കപ്പെട്ടിട്ടുള്ള അവയവങ്ങളെക്കുറിച്ചുള്ള പഠനം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. കുറ്റമറ്റ ഒരു ലൈംഗിക വ്യവസ്ഥ പ്രായപൂര്‍ത്തിയായ ഓരോ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളെ ശ്രദ്ധിക്കുക. നാലു സെന്റിമീറ്ററോളം നീളവും രണ്ടേമുക്കാല്‍ സെന്റിമീറ്റര്‍ വീതിയുമുള്ള ലൈംഗിക ഗ്രന്ഥികളാണ് പുരുഷന്റെ വൃഷണങ്ങള്‍. പയര്‍മണിയുടെ ആകൃതിയിലുള്ള ഈ ഗ്രന്ഥികള്‍ക്കകത്തുവെച്ചാണ് പുംബീജത്തിന്റെ ഉല്‍പാദനം നടക്കുന്നത്. ശരീരത്തിന്റെ സാധാരണ താപനിലയെക്കാള്‍ അല്‍പം കുറഞ്ഞ ഊഷ്മാവില്‍ മാത്രമേ പുരുഷ

സെക്സ് സാധ്യമാകാൻ അല്ലാഹു മനുഷ്യശരീരത്തിൽ ഒരുക്കിവെച്ച അത്ഭുതങ്ങൾ Read More »

ഹിറാ ഗുഹയിൽ ക്വുർആൻ മുഴങ്ങിയപ്പോൾ

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലയ്ക്കാണ്‌‌ റമദാനിൽ മുസ്‌ലിംകൾ വ്രതം അനുഷ്ഠിച്ചത്‌. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും ഖുർആൻ അവതരണത്തിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്. 1. മുഹമ്മദ്

ഹിറാ ഗുഹയിൽ ക്വുർആൻ മുഴങ്ങിയപ്പോൾ Read More »

ജ്യോതിശാസ്ത്രത്തിന്റെ മുസ്‌ലിം ശിൽപികൾ

ശാസ്ത്രചരിത്രത്തിൽ C. E. ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാര്‍ധവും രണ്ടാം സഹസ്രാബ്ദത്തിന്റെ പൂര്‍വാര്‍ധവും മുസ്‌ലിം സംഭാവനകളുടെ നിറസാന്നിധ്യം കൊണ്ട് പ്രത്യേകമാണ്‌. മധ്യകാലഘട്ടത്തിലെ അറബ് മുസ്‌ലിം ശാസ്ത്രജ്ഞരുടെ ഇടപെടലുകള്‍വഴി ധന്യമായിത്തീര്‍ന്ന വിജ്ഞാന ശാഖകളിലൊന്നാണ് ജ്യോതിശാസ്ത്രം (Astronomy). ഈ കാലയളവില്‍ മുസ്‌ലിം ലോകത്തുണ്ടായ ജ്യോതിശാസ്ത്ര മുന്നേറ്റങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ പലതും ഇപ്പോഴും പൊതുസമൂഹത്തിന്നജ്ഞാതമാണ്. അതുകൊണ്ടുതന്നെ പ്രത്യേകമായ പഠനവും ഗവേഷണവും അര്‍ഹിക്കുന്ന ഒരു മേഖലയാണ് മധ്യകാല അറബ് ജ്യോതിശാസ്ത്രം. ശാസ്ത്രപുരോഗതി പോയിട്ട് നാഗരിക വികാസത്തിന്റെ പ്രഥമാവസ്ഥകള്‍ പോലും അപ്രാപ്യമായിരുന്ന അജ്ഞാനകാല അറബികള്‍ ഇസ്‌ലാമിന് ശേഷം

ജ്യോതിശാസ്ത്രത്തിന്റെ മുസ്‌ലിം ശിൽപികൾ Read More »

ബോക്സിംഗ്‌ റിംഗിലെത്തിയ ഇസ്‌ലാം

മൂന്ന് വർഷം മുമ്പ് ജൂൺ 3ന്‌ ബോക്സിംഗ്‌ ഇതിഹാസം മുഹമ്മദ് അലി ക്ലേ അമേരിക്കയിലെ അരിസോണയിൽ വെച്ച്‌ മരിച്ചപ്പോൾ ഉജ്ജ്വലമായൊരു ചരിത്രത്തിനാണ് തിരശ്ശീല വീണത്‌. കറുപ്പും അമേരിക്കയും ഇസ്‌ലാമും ഇഴചേര്‍ന്നുനിന്ന അലിയുടെ താരശോഭ, കാലത്തിനുമേല്‍ അതിന്റെ മായാമുദ്രകള്‍ പതിപ്പിച്ചാണ് കളമൊഴിഞ്ഞത്‌. പൗരാവകാശങ്ങള്‍ക്ക് പരമപ്രാധാന്യം കല്‍പിക്കുന്ന, വലുപ്പം തീരെ കുറവെങ്കിലും മാനവികതകൊണ്ട് ഏറ്റവും ഉജ്ജ്വലമായ ഒരു ഭരണഘടനയുടെ പേരില്‍ അഭിമാനിക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ വിവിധ ദേശരാഷ്ട്രങ്ങള്‍ക്കുനേരെ വാള്‍വീശി ലോകപോലീസ് ചമയുകയും ചെയ്യുന്ന അമേരിക്കക്കാര്‍ സ്വന്തം നാട്ടിലെ കറുത്ത

ബോക്സിംഗ്‌ റിംഗിലെത്തിയ ഇസ്‌ലാം Read More »

റമദാൻ ഖൽബിലേക്ക്‌ പടരട്ടെ

‘മരണത്തിന്റെ മലക്ക്‌ തലയണയ്‌ക്കരികിൽ തന്നെ നിൽക്കുമ്പോഴും ഉറക്കിൽ ആനന്ദം കണ്ടെത്താൻ നമുക്ക്‌ കഴിയുന്നത്‌ ആശ്ചര്യകരം തന്നെ’ എന്ന് ഒരു തത്ത്വജ്ഞാനി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ആലോചിച്ചാൽ ‌സത്യമല്ലേ? ദിനേന മണിക്കൂറുകൾ ഉറങ്ങാനാഗ്രഹിക്കുന്നവരാണ്‌ മിക്കവരും. ഉറക്കിനിടയിൽ മരണം വന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും ആകുലതകളൊന്നുമില്ലാതെ മനുഷ്യൻ ബോധമില്ലാതെയുള്ള ആ വിശ്രമത്തിലേക്ക്‌ പിന്നെയും പിന്നെയും ചെന്നുകയറുന്നു. ഉറക്കം തന്നെ ചെറിയൊരു മരണം ആണെന്ന, ആത്മാവിനെ‌ അല്ലാഹു അൽപനേരത്തേക്ക്‌ പിടിക്കുകയാണ്‌ അപ്പോൾ സംഭവിക്കുന്നതെന്ന സത്യം പോലും വലിയ ആലോചനകൾക്ക്‌ മിക്കവരിലും നിമിത്തമാകുന്നില്ല.

റമദാൻ ഖൽബിലേക്ക്‌ പടരട്ടെ Read More »

നിഖാബ്‌‌: എം. ഇ. എസ്‌ ചെയ്യുന്നത്‌ അക്രമം

മഫ്‌തയും ഫുൾ സ്‌ലീവും ധരിക്കുന്നതിൽ നിന്ന് മുസ്‌ലിം പെൺകുട്ടികളെ വിലക്കാൻ മാനേജ്മെന്റുകൾക്ക്‌ അധികാരമുണ്ടെന്ന തരത്തിൽ വന്ന ഹൈക്കോടതി വിധിയുടെ അപാകതകൾ അപ്പീലുകളും മറ്റും വഴി തുറന്നുകാണിച്ച്‌ മതം അനുശാസിക്കുന്ന വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങൾക്കെതിരായ നിയമപോരാട്ടം തുടരുകയാണ്‌ ഇൻഡ്യയിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹമുള്ള സമുദായ നേതാക്കൾ ചെയ്യേണ്ടത്‌. അതിനുപകരം പ്രസ്തുത കോടതി വിധിയിൽ ആഹ്ലാദഭരിതരായി അതിനെ തങ്ങളുടെ മാനേജ്മെന്റുകൾക്ക്‌ കീഴിലുള്ള കോളജുകളിൽ ഇസ്‌ലാമിക വസ്ത്രധാരണ പാരമ്പര്യത്തെ നിയന്ത്രിക്കാനുള്ള അവലംബമാക്കി എം ഇ എസ്‌ സ്വീകരിക്കുന്നു എന്നത്‌

നിഖാബ്‌‌: എം. ഇ. എസ്‌ ചെയ്യുന്നത്‌ അക്രമം Read More »