Admin

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായ പ്രതിഷേധങ്ങൾ ആവശ്യം: വക്കീൽ പർവേസ് അഹ്മദ്

ഇൻഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷ ത്തെ പ്രത്യേകം ലക്ഷ്യം വെച്ച് നടന്നുകൊണ്ടിരിക്കുന്ന നിയമ നിർമാണങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ ആവശ്യമാണെന്ന് അഹ്‌ലെ ഹദീഥ് വൈസ് പ്രസിഡന്റ് വകീൽ പർവേസ് അഹമ്മദ് പ്രസ്താവിച്ചു. മുസ്‌ലിം സമൂഹം ഒന്നിച്ചും മതനിരപേക്ഷ കക്ഷികളുമായി ചേർന്നുകൊണ്ടുമാകണം ഇത്തരം പ്രക്ഷോഭങ്ങൾ. ജാമിഅ മില്ലിയയിൽ നിന്നുയർന്നുവന്ന സമരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും പൊതുസമൂഹം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്ന് ആരംഭം കുറിച്ച എം. എസ്. എം. ഗോൾഡൻ […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായ പ്രതിഷേധങ്ങൾ ആവശ്യം: വക്കീൽ പർവേസ് അഹ്മദ് Read More »

മോദിയുടെയും അമിത്‌ ഷായുടെയും കോലം കത്തിച്ച്‌ എം. എസ്‌. എഫ്‌. പ്രതിഷേധം

അരീക്കോട്‌: NRCക്കും CAAക്കും എതിരിൽ മോദിയുടെയും അമിത്‌ ഷായുടെയും കോലം കത്തിച്ച്‌ എം. എസ്‌. എഫ്‌. പ്രതിഷേധം. അരീക്കോട്‌ ടൗണിലാണ് ഇന്നലെ രാത്രി എം. എസ്‌. എഫ്‌. പ്രവർത്തകർ പന്തം കൊളുത്തിയുള്ള പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചത്‌. ഹിന്ദിയിലടക്കമുള്ള മുദ്രാവാക്യം വിളികളോടെ പ്രകടനമായി ടൗൺ ചുറ്റിയ ശേഷമാണ് കോലങ്ങൾ കത്തിച്ചത്‌.‌ വൻ തോതിലുള്ള വിദ്യാർത്ഥി സാന്നിധ്യം കൊണ്ട്‌ പ്രതിഷേധം ശ്രദ്ധേയമായി. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

മോദിയുടെയും അമിത്‌ ഷായുടെയും കോലം കത്തിച്ച്‌ എം. എസ്‌. എഫ്‌. പ്രതിഷേധം Read More »

പൗരത്വ വിവേചനം: ഭരണഘടനയാണ്‌ റദ്ദാകുന്നത്

ഇന്ത്യയുടെ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ ഭരണകൂടം രാജ്യത്തെ കൊണ്ടുപോകാനുനിദ്ദേശിക്കുന്ന ദിശ വ്യക്തമാക്കുന്നതും സ്ഥാപിത താല്പര്യങ്ങൾ വെളിവാക്കുന്നതുമാണ്. രാജ്യാന്തര മാധ്യമങ്ങളുൾപ്പെടെ പ്രാധാന്യപൂർവ്വം റിപ്പോർട്ട് ചെയ്ത സുപ്രധാന നിയമഭേദഗതി, അതിന്റെ വിവേചന സ്വഭാവം കൊണ്ടും വംശീയമായ ഉള്ളടക്കം കൊണ്ടും രാജ്യത്തിന്റെ യശ്ശസ്സിനു തന്നെ കളങ്കം ചാർത്തുന്നതാണ്. പ്രക്ഷുബ്ധമായ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ഭേദഗതി, എന്നാൽ സമീപകാലത്തു കാണാത്ത വിധം ആഭ്യന്തര മന്ത്രി അമിത്ഷായെ പ്രതിപക്ഷം ഐക്യത്തോടെ നേരിടുന്ന അസുലഭ ദൃശ്യം അനാവരണം

പൗരത്വ വിവേചനം: ഭരണഘടനയാണ്‌ റദ്ദാകുന്നത് Read More »

ജാമിഅ മില്ലിയ്യയിൽ പൊലീസ്‌ അഴിഞ്ഞാട്ടം

ജാമിഅ നഗർ (ന്യൂ ഡൽഹി): പ്രശസ്തമായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കേന്ദ്ര സർവകലാശാലയിൽ ഇന്ന് വൈകീട്ട്‌ മുതൽ ഡൽഹി പൊലീസിന്റെ അതിഭീകരമായ അഴിഞ്ഞാട്ടം. പൗരത്വ ഭേദഗതി നിയമത്തിനെതിരിൽ ജാമിഅയിൽ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി സമരങ്ങൾ നടന്നുവരികയായിരുന്നു. അധ്യാപകരും അനധ്യാപക ജീവനക്കാരും പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. വെള്ളിയാഴ്ച കേമ്പസിലെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാർലമെന്റ്‌‌ മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. മാർച്ച്‌ ജാമിഅയിൽ നിന്ന് ആരംഭിച്ചപ്പോഴേക്കും പൊലീസ്‌ അക്രമം അഴിച്ചുവിടുകയും ലാത്തിച്ചാർജ്ജും ടിയർ ഗ്യാസ്‌ പ്രയോഗവും നടത്തുകയും

ജാമിഅ മില്ലിയ്യയിൽ പൊലീസ്‌ അഴിഞ്ഞാട്ടം Read More »

ഗോൾഡൻ ജൂബിലിക്കൊരുങ്ങുന്ന മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കേരളീയ കാമ്പസുകൾ സവിശേഷമായൊരു കാലസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. ഭൗതികവാദം അഭ്യസ്തവിദ്യരായ വിദ്യാർത്ഥികൾക്കിടയിലേക്ക് കടന്നുവന്ന് ദൈവത്തെയും മതത്തെയും അവരുടെ ജീവിതത്തിൽ നിന്ന് ഇറക്കിവെക്കാൻ പരിശ്രമിച്ചിരുന്ന കാലമായിരുന്നു അത്. അലൗകികമായ ദൈവികതയിൽ നിന്ന് യഥാർത്ഥമായ മനുഷ്യത്വത്തിലേക്ക് മാനവരെ തിരിച്ചുവിടാൻ എന്നവകാശപ്പെട്ട്‌ ചില സ്വതന്ത്ര ചിന്തകർ നിർമിച്ച ഹ്യൂമനിസ്റ്റ് ആശയങ്ങളെക്കൊണ്ട് കലാലയങ്ങളെ അന്നത്തെ ഭൗതികവാദികൾ മുഖരിതമാക്കി. ഇന്ദ്രിയങ്ങൾക്ക് ഗോചരമാകാത്തതും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കാത്തതുമായ ദൈവത്തെ ഉപേക്ഷിക്കാൻ അവർ വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. ജീവിതം ഒന്നേയുള്ളൂവെന്നും അത് പരമാവധി

ഗോൾഡൻ ജൂബിലിക്കൊരുങ്ങുന്ന മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം Read More »

ശൈഖ്‌ അൽബാനിയുടെ മകളും ഗ്രന്ഥകാരിയുമായ സുകയ്‌ന നിര്യാതയായി

മക്ക: ആധുനിക ഹദീഥ്‌ പണ്ഡിതൻമാരിൽ അഗ്രേസരനായ ശൈഖ് നാസിറുദ്ദീനുൽ അൽബാനി(1914-1999)യുടെ മകളും, പ്രമുഖ പണ്ഡിതൻ ശൈഖ് മാഹിർ അൽഖഹ്‌ത്വാനിയുടെ ഭാര്യയുമായ സുകയ്ന ബിൻത് മുഹമ്മദ് നാസിറുദ്ദീൻ അൽഅൽബാനിയ്യ നിര്യാതയായി. ശനിയാഴ്ച രാവിലെ ആയിരുന്നു മരണം. വിശുദ്ധ ഖുർആനിലും ഹദീഥിലും പാണ്ഡിത്യമുണ്ടായിരുന്ന അവർക്ക്‌, ഖുർആൻ മുഴുവനും ഹൃദിസ്ഥമായിരുന്നു. ‎سألت أبي العالم الإمام محمد ناصر الدين الألباني رحمه الله (എന്റെ ഉപ്പ നാസ്വിറുദ്ധീൻ അൽ അൽബാനിയോട്‌ ഞാൻ ചോദിച്ച കാര്യങ്ങൾ), الدليل إلى كيفية تعليم

ശൈഖ്‌ അൽബാനിയുടെ മകളും ഗ്രന്ഥകാരിയുമായ സുകയ്‌ന നിര്യാതയായി Read More »

ശൈഖ് മുഹമ്മദ്‌ അൽ അമീൻ: വിട പറഞ്ഞത്‌ പ്രഗൽഭനായ ഇസ്‌ലാമിക ഗ്രന്ഥകാരൻ

മക്കയിലെ ദാറുൽ ഹദീഥിൽ അദ്ധ്യാപകനും, വ്യത്യസ്ത ഇസ്ലാമിക വിജ്ഞാന ശാഖകളിലും അറബി ഭാഷാ വിജ്ഞാനീയങ്ങളിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയിരുന്ന ശൈഖ് മുഹമ്മദ്‌ അൽ അമീൻ അൽ ഹറരി (الشيخ محمد الأمين الهرري) കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മക്കയിൽ വെച്ച് നിര്യാതനായി. ആധുനിക പണ്ഡിതലോകത്തെ അതുല്യ പ്രതിഭകളിൽ പെട്ട ആളായിരുന്നു ശൈഖ് മുഹമ്മദ്‌ അമീൻ അൽ ഹറരി. എത്യോപ്യയിലെ ഹറർ എന്ന പ്രദേശത്ത് 1926ൽ ആണ് ശൈഖ് മുഹമ്മദ്‌ അമീൻ അൽ ഹറരിയുടെ ജനനം. ആറാം

ശൈഖ് മുഹമ്മദ്‌ അൽ അമീൻ: വിട പറഞ്ഞത്‌ പ്രഗൽഭനായ ഇസ്‌ലാമിക ഗ്രന്ഥകാരൻ Read More »

നീതി കാത്ത്‌ ബാബരി മസ്‌ജിദ്‌

അയോധ്യ: ഇൻഡ്യൻ ഭരണഘടനയെ തിണ്ണമിടുക്ക്‌ കൊണ്ട്‌ മറികടന്ന് ഹിന്ദുത്വം നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ്‌ പട്ടാപകൽ തച്ചുനിരപ്പാക്കിയിട്ട് ഈ വരുന്ന ഡിസംബർ ആറിന്‌‌‌ ഇരുപത്തിയേഴ്‌ ‌ വർഷങ്ങൾ തികയാനിരിക്കെ സുപ്രീം കോടതി പ്രശ്നത്തിൽ വിധി പറയാൻ ഒരുങ്ങുന്നു‌. ഏതാനും ആഴ്ചകൾക്കകം വിധിപ്രഖ്യാപനം ഉണ്ടാകും എന്നാണ്‌ കരുതുന്നത്‌. മസ്ജിദ്‌ പുനർനിർമ്മിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്ത്‌ നിയമവാഴ്ചയും നീതിപാലനവും ഉറപ്പുവരുത്തി മതനിരപേക്ഷതക്ക്‌ ആഴത്തിലേറ്റ മുറിവ്‌ ഉണക്കാനും മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ആത്മവിശ്വാസം പകരാനും രാജ്യത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളി പൊളിച്ച ഹിന്ദുത്വം

നീതി കാത്ത്‌ ബാബരി മസ്‌ജിദ്‌ Read More »

രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ

ഫ്രാൻസിൽ റഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിൽ വിമാനത്തെ വിജയദശമി ദിനത്തിലെ ഹിന്ദു ആയുധപൂജക്ക്‌ വിധേയമാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതല്ല. മതേതര രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികളെ സവർണ ഹിന്ദുമതാചാരങ്ങളിൽ മുക്കുക എന്ന അശ്ലീലം‌ ഇൻഡ്യയിൽ പലപ്പോഴും സംഭവിക്കുന്നതാണ്‌. ഹിന്ദുത്വർ അധികാരത്തിലിരിക്കുമ്പോൾ അത്‌ വർധമാനമായിത്തീരുക സ്വാഭാവികമാണല്ലോ. സംഭവത്തെ വിമർശിച്ച കോൺഗ്രസുകാർക്ക് അമിത്‌ ഷാ ഉൾപടെയുള്ള‌ ബി. ജെ. പി നേതാക്കൾ മറുപടി പറഞ്ഞത്‌ കോൺഗ്രസ്‌ ‘ഇൻഡ്യൻ പാരമ്പര്യ’ത്തെ നിന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്‌. ഒരു പ്രത്യേക

രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ Read More »

എന്റെ ജയിലനുഭവങ്ങൾ

[ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളിൽ സ്വാതന്ത്ര്യസമരരംഗത്തും മുസ്‌ലിം സാമൂഹ്യപരിഷ്കരണ ശ്രമങ്ങളിലും നിറഞ്ഞുനിന്ന ഉജ്ജ്വലമായ നേതൃസാന്നിധ്യമായിരുന്നു മതപണ്ഡിതനായ ഇ. മൊയ്തു മൗലവി. അനന്യസാധാരണമായ ദീർഘായുസ്സ്‌ കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മൗലവി, ഇരുപതാം നൂറ്റാണ്ടിന്റെ ഏകദേശം അവസാനം വരേക്കും ചരിത്രത്തിന്റെ നേർസാക്ഷിയായി കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ സജീവമായി നിന്നത്‌ മലബാറിലെ മാപ്പിള സമുദായത്തിന്‌ നൽകിയ അഭിമാനവും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. ചാലിലകത്തിന്റെ ശിഷ്യനും വക്കം മൗലവിയുടെ അനുചരനും മുഹമ്മദ്‌ അബ്ദുർഹ്‌മാൻ സാഹിബിന്റെ ആത്മമിത്രവും ആയിരുന്ന മൊയ്തു മൗലവി ഖിലാഫത്ത്‌ പ്രസ്ഥാന സംഘാടകൻ,

എന്റെ ജയിലനുഭവങ്ങൾ Read More »