March 2017

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം (ചന്ദ്രിക എഡിറ്റോറിയൽ)

ചന്ദ്രിക എഡിറ്റോറിയൽ (19/11/2016) ബഹു മത പണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക് നേതൃത്വം നല്‍കി, മുംബൈ ആസ്ഥാനമായി കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. നവംബര്‍ 15 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ബഹു ഭാഷാ പാണ്ഡിത്യമുള്ള ബഹു മത വിശാരദനാണ് ഡോ. സാക്കിര്‍ നായിക് എന്ന് അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അറിയാം. ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല, ഹിന്ദു, […]

സാക്കിര്‍ നായിക്കിനെതിരായ നീക്കം എതിര്‍ക്കപ്പെടണം (ചന്ദ്രിക എഡിറ്റോറിയൽ) Read More »

മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക്

മുസ്‌ലിം ഉടമസ്ഥതയിലുള്ള മലയാളീ വൃത്താന്തപത്രങ്ങളില്‍ കുറഞ്ഞ കാലംകൊണ്ട് പുരോഗതിയുടെ വന്‍ദൂരം താണ്ടിയ ‘മാധ്യമം’ മുപ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. 1987ല്‍ ആരംഭിച്ച ദിനപത്രത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ തിരുവനന്തപുരത്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒക്‌ടോബര്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. പത്രത്തിന്റെ ജന്മം മുതല്‍ക്കുതന്നെ അതിന്റെ അണിയറയിലുള്ള ഒ.അബ്ദുര്‍റഹ്മാന്‍, വി.കെ ഹംസ അബ്ബാസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സ്വന്തമായി നല്ല പ്രചാരമുള്ള ഒരു സാംസ്‌കാരിക വാരികയും (മാധ്യമം ആഴ്ചപ്പതിപ്പ്) ചാനലും (മീഡിയ വണ്‍) ഇപ്പോള്‍ മാധ്യമം കുടുംബത്തിനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍

മാധ്യമം ദിനപത്രം മുപ്പതാം വയസ്സിലേക്ക് Read More »

മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍

  മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സമയം ലഭിക്കുന്ന മതപഠനാവസരത്തെ ഭീകരവല്‍ക്കരിച്ച് നിലവാരമുള്ള മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമികാന്തരീക്ഷത്തെയും തകര്‍ക്കാനുള്ള മാധ്യമപരിശ്രമങ്ങള്‍ സജീവമാകുന്നതിനിടെ, മുസ്‌ലിം കുട്ടികളെ മതപീഡനത്തിനും വിവേചനത്തിനും വിധേയമാക്കുന്ന കേരളത്തിലെ പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകളെ സംബന്ധിച്ച ചര്‍ച്ച നവസാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. അമുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയോ അവര്‍ക്കുമേല്‍ ഇസ്‌ലാം അടിച്ചേല്‍പിക്കുകയോ ഒന്നും ചെയ്യാത്ത പീസ് സ്‌ക്കൂളുകള്‍ക്കുമേല്‍ വര്‍ഗീയതയുടെ ചാപ്പ കുത്തുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും

മതപീഡന വാര്‍ത്തകള്‍: പ്രമുഖ മിഷനറി-കോണ്‍വെന്റ് സ്‌ക്കൂളുകള്‍ പ്രതിക്കൂട്ടില്‍ Read More »

മുസ്ലിം വേട്ടക്ക് പിന്തുണയുമായി മാതൃഭൂമി

കോഴിക്കോട്: ഭീകരവേട്ടയുടെ മറവില്‍ നിലവാരമുള്ള മുസ്്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുവാന്‍ കേരളാ പോലീസിലെ സംഘ് പരിവാര്‍ മനസ്സുള്ള ചില ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഹീന പദ്ധതിക്ക് തുറന്ന പിന്തുണയുമായി മാതൃഭൂമി ദിനപത്രം രംഗത്ത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളനുസരിച്ച് മറ്റെല്ലാ സി.ബി.എസ്.ഇ സ്‌കൂളുകളെയും പോലെ സ്‌കൂള്‍ വിഷയങ്ങള്‍ വ്യവസ്ഥാപിതമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്ന എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ‘മതകരിക്കുലം’ ആണ് പഠിപ്പിക്കുന്നതെന്ന് വ്യാജമായി ആരോപിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസിനെ അനുമോദിച്ചുകൊണ്ടുള്ള മുഖപ്രസംഗവുമായാണ് പത്രം ഒക്ടോബര്‍ പത്തിന് പുറത്തു വന്നിരിക്കുന്നത്. സി.ബി.എസ്.ഇ

മുസ്ലിം വേട്ടക്ക് പിന്തുണയുമായി മാതൃഭൂമി Read More »

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി

വിജയദശമി ദിനത്തില്‍ സ്ഥാപകദിനാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആര്‍.എസ്.എസ് രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ഗാന്ധിവധത്തിന് പശ്ചാത്തലമൊരുക്കിയതില്‍ സംഘത്തിനും ഹിന്ദുമഹാസഭാ നേതാവ് വി.ദി. സാവര്‍ക്കറിനുമുള്ള പങ്ക് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് മുംബൈയിലെ പ്രശസ്ത അഭിഭാഷകനും ചരിത്രകാരനും കോളമിസ്റ്റുമായ എ.ജി നൂറാനി രംഗത്തെത്തി. ‘ദി ഹിന്ദു’ ഗ്രൂപ്പ് പ്രസിദ്ധീരിക്കുന്ന ഫ്രന്റ്‌ലൈന്‍ ദ്വൈവാരികയിലെഴുതിയ ‘RSS & Gandhi’s Murder’ എന്ന ലേഖനത്തിലാണ് നൂറാനി തെളിവുകള്‍ നിരത്തി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. സംഘ് പരിവാറിനെതിരെ അടിസ്ഥാന രേഖകളുദ്ധരിച്ചുകൊണ്ടുള്ള മൗലിക പ്രബന്ധങ്ങള്‍ വഴി ഇന്‍ഡ്യന്‍ ഇംഗ്ലീഷ് മാധ്യമരംഗത്തിന് ചിരപരിചിതനായ നൂറാനി,

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി Read More »

സുഊദി അറേബ്യയെ ‘കോടതി കയറ്റാന്‍’ അനുവദിക്കുന്ന നിയമവുമായി അമേരിക്ക

കാപ്പിറ്റോള്‍ ഹില്‍ (വാഷിംഗ്ടണ്‍ ഡി.സി): സുഊദി അറേബ്യയെയും സുഊദി പൗരന്‍മാരെയും ‘കോടതി കയറ്റാന്‍’ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കുന്ന വിവാദ നിയമം പ്രസിഡന്റ് ബരാക് ഒബാമയുടെ വീറ്റോ മറികടന്ന് പാസാക്കി അമേരിക്കന്‍ കോണ്‍ഗ്രസ് ലോകത്തെ ഞെട്ടിച്ചു. Justice Against Sponsor of Terrorism Act (JASTA) എന്ന പേരിലുള്ള വിചിത്ര നിയമമാണ് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം സ്‌പോണ്‍സര്‍ ചെയ്തത് സഊദി അറേബ്യയാണെന്ന് വാദിച്ച് സുഊദിക്കെതിരെ അമേരിക്കന്‍ കോടതികളില്‍

സുഊദി അറേബ്യയെ ‘കോടതി കയറ്റാന്‍’ അനുവദിക്കുന്ന നിയമവുമായി അമേരിക്ക Read More »

മൗദൂദി, ഖുതുബ് ആശയധാരയെ പൂര്‍ണമായും തള്ളുന്ന അഭിമുഖവുമായി പ്രബോധനം വാരിക

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും മൗദൂദിയെ പിന്തുടര്‍ന്നുകൊണ്ടുള്ള മതവ്യാഖ്യാനം ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ച വിഖ്യാത അറബ്ചിന്തകന്‍ സയ്യിദ് ഖുതുബിന്റെയും അടിസ്ഥാന വീക്ഷണങ്ങളെ തന്നെ തള്ളിക്കളയുന്ന അഭിമുഖവുമായി ജമാഅത്ത് മുഖപത്രമായ പ്രബോധനം വാരിക. 2016 സെപ്റ്റംബര്‍ 30ന്റെ വാരികയിലാണ് വിവാദപരാമര്‍ശങ്ങളടങ്ങിയ അഭിമുഖം കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് വസന്തത്തെ തുടര്‍ന്ന് ലോകശ്രദ്ധയാകര്‍ഷിച്ച തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശിയുമായി അല്‍ മുജ്തമഅ് നടത്തിയ സംഭാഷണത്തിന്റെ പരിഭാഷയാണ്

മൗദൂദി, ഖുതുബ് ആശയധാരയെ പൂര്‍ണമായും തള്ളുന്ന അഭിമുഖവുമായി പ്രബോധനം വാരിക Read More »

കൊടുംവിസ്മൃതിയിലാണ്ട് മലബാര്‍ കലാപത്തിന്റെ 95-ാം വാര്‍ഷികം

ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ 1921ലെ മലബാര്‍ കലാപത്തിന്റെ 95-ാം വാര്‍ഷികത്തിന് കെടുംവിസ്മൃതി ‘സമ്മാനിച്ച്’ ഭരണകൂടുവും ചരിത്രകാരന്‍മാരും മാധ്യമങ്ങളും. 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നടന്ന വെടിവെപ്പോടുകൂടിയാണ് മലബാറില്‍ ബ്രിട്ടീഷ്-ജന്മി വിരുദ്ധ മഹാകലാപം പൊട്ടിപ്പുറപ്പെട്ടത്. 1836നും 1919നും ഇടയ്ക്ക് മാപ്പിള കുടിയാന്‍മാര്‍ ഹിന്ദു ഭൂവുടമകള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിനുമെതിരെ നടത്തിയ അനേകം ചെറുസായുധ പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലവും സംഘടിതവും ദേശീയ പ്രസ്ഥാനം നേരിട്ട് പശ്ചാത്തലമൊരുക്കിയതുമായിരുന്നു 1921ലെ

കൊടുംവിസ്മൃതിയിലാണ്ട് മലബാര്‍ കലാപത്തിന്റെ 95-ാം വാര്‍ഷികം Read More »

അല്‍ വലാഉ വല്‍ ബറാഅ്: വിദ്വേഷഭാവനകള്‍ക്കെതിരില്‍ വൈജ്ഞാനിക ചെറുത്തുനില്‍പുമായി മുസ്‌ലിം കേരളം

ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വലാഅ്, ബറാഅ് എന്നീ ക്വുര്‍ആനിക പരികല്‍പനകളുടെ വെളിച്ചത്തില്‍ മലയാളി   മുസ്‌ലിംകള്‍ അമുസ്‌ലിംകളുമായുള്ള എല്ലാ   തരം സൗഹൃദങ്ങളും    അവസാനിപ്പിക്കണമെന്ന      തരത്തില്‍ ഒരു     പ്രഭാഷണത്തില്‍  വന്ന പരാമര്‍ശങ്ങള്‍ക്കെതിരില്‍ വൈജ്ഞാനികമായി    പ്രതികരിച്ച്   വിവിധ   മുസ്‌ലിം  പണ്ഡിതന്‍മാര്‍ രംഗത്തെത്തി.  പ്രഭാഷണം പങ്കുവെച്ച  വിദ്വേഷ  ഭാവനകള്‍ ക്വുര്‍ആന്‍ പറയുന്ന  വലാഇന്റെയും ബറാഇന്റെയും  ദുര്‍വ്യാഖ്യാനമാണെന്നും  കേരളത്തിലെ  ഹിന്ദു-മുസ്‌ലിം    സമുദായമൈത്രിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന   എല്ലാ  നിലപാടുകളെയും   ചെറുത്തുതോല്‍പിക്കേണ്ടത്    യഥാര്‍ത്ഥ മുസ്‌ലിംകളുടെ   മതപരമായ 

അല്‍ വലാഉ വല്‍ ബറാഅ്: വിദ്വേഷഭാവനകള്‍ക്കെതിരില്‍ വൈജ്ഞാനിക ചെറുത്തുനില്‍പുമായി മുസ്‌ലിം കേരളം Read More »