ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍
ന്യൂ ഡൽഹി: രാം മനോഹർ ലോഹ്യ ആശുപത്രിയിൽ 2017 ഫെബ്രുവരി ഒന്നിന് പുലർച്ചയോടടുത്ത് അവസാനിച്ചത് മുസ്‌ലിം രാഷ്ട്രീയ രംഗത്തെ പകരം വെക്കാനില്ലാത്ത അധ്യായം. പാർലമെന്റിൽ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത് ഇന്ത്യയുടെ പ്രസിഡന്റ് പ്രസംഗിച്ചുകൊണ്ടിരിക്കെ എഴുപത്തിയൊൻപതാം വയസ്സിലായിരുന്ന ഇ. അഹ്‌മദ് സാഹിബ് കുഴഞ്ഞുവീണ് മരണക്കിടക്കയിലേക്ക് പോയതിന്റെ പ്രതീകാത്മകത വളരെ വലുതാണ്. ഇന്ത്യൻ പാർലമെന്റിലെ പ്രഗൽഭമായ മുസ്‌ലിം സാന്നിധ്യങ്ങളുടെ നിരയിലെ അവസാന കണ്ണികളിലൊന്ന് തന്റെ കർമഭൂമിയിൽ വെച്ചുതന്നെ വിടപറഞ്ഞുപോകുമ്പോൾ തളർന്നുവീഴുന്നത് മുസ്‌ലിം രാഷ്ട്രീയം കൂടിയാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് മുസ്‌ലിം ഇന്ത്യ. […]
ഇ. അഹ്മദ്: വിടവാങ്ങുന്നത് മുസ്ലിം രാഷ്ട്രീയ രംഗത്തെ അതികായന്‍ Read More »