സാരസാഗരം

കണ്ണും ഖല്‍ബും, ഖല്‍ബിലെ കണ്ണും

അരികത്തു നീ വന്നിരിക്കവെ ഹൃദയത്തി-ലരിയസ്വപ്‌നങ്ങള്‍ക്കു ചിറകുവെക്കുംമലര്‍വനിയാകുംമനോജ്ഞവര്‍ണ്ണങ്ങളാല്‍പുലരിയാകുംമനം പുഞ്ചിരിക്കും! പ്രിയതമയുടെ അല്ലെങ്കില്‍ പ്രിയതമന്റെ സാന്നിധ്യം തന്നിലുണ്ടാക്കുന്ന ഹൃദയവികാരത്തെ കവി മനോഹരമായി പാടുകയാണ്! നേരില്‍ കാണുമ്പോള്‍ചേര്‍ന്നിരിക്കുമ്പോള്‍കൈപിടിച്ചു നടക്കുമ്പോള്‍ഒന്നിച്ചുറങ്ങുമ്പോള്‍യാത്രയിലകലുമ്പോള്‍ഫോണില്‍ നമ്പര്‍ തെളിയുമ്പോള്‍ഇണകളില്‍ സന്തോഷത്തിന്റെ കുളിര്‍മഴയുതിര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ദാമ്പത്യം ചന്തമാര്‍ന്നതായി! ഇഷ്ടം, സ്‌നേഹം, പൊരുത്തം, ഭംഗി എന്നൊക്കെ അര്‍ത്ഥങ്ങളുള്ള ഒരു മലയാള പദമുണ്ട്: ഇണക്കം! ഇണകളില്‍ നിര്‍ലോപം കാണേണ്ട ഗുണമാണ് ഇണക്കം! ദാമ്പത്യ ജീവിതം ദൈവനിശ്ചയമാണ്! ആണ്‍-പെണ്‍ സൃഷ്ടിപ്പു തന്നെ പരസ്പരം ചേര്‍ന്നു ജീവിക്കാനുള്ള അല്ലാഹുവിന്റെ സംവിധാനമാണ്. ദാമ്പത്യ ജീവിതത്തില്‍ രണ്ടുദ്ദേശ്യങ്ങളെ ക്വുര്‍ആന്‍ […]

കണ്ണും ഖല്‍ബും, ഖല്‍ബിലെ കണ്ണും Read More »

ചതിക്കാത്ത കൂട്ടുകാരനെ ഒപ്പം ചേര്‍ത്തു നടക്കാം

മാരകമായ ആയുധമാണ് മൗനം!ക്രുദ്ധമായ ചുട്ട മറുപടിയേക്കാള്‍ ആഘാതം സൃഷ്ടിക്കാന്‍ ഒരാളുടെ മൗനത്തിനാകും! മൗനത്തിന്റെ മഹത്വമോതുന്ന, ഇമാം ശാഫീഈ (റ) യുടെ പ്രസിദ്ധമായ ചില കാവ്യശകലങ്ങളുണ്ട്. അവയുടെ ആശയം ഇപ്രകാരമാണ്: “വിഡ്ഢി എന്നോട് ആക്ഷേപകരമായി സംസാരിക്കുന്നു, വിഡ്ഢിഅവന് മറുപടി നല്‍കാന്‍ എനിക്കിഷ്ടമല്ല!അവന്‍ ഏറെ വിഡ്ഢിത്തം പുലമ്പട്ടെ;എനിക്ക് വിവേകിയാകാനേ കഴിയൂ;തീപിടിപ്പിക്കുംതോറും സുഗന്ധം പരത്തുന്ന ചന്ദനം പോലെ!” “അവിവേകിക്ക് നീ മറുപടി നല്‍കരുത്,അവന് മറുപടിനല്‍കുന്നതിനേക്കാള്‍ ഉത്തമം മൗനമാണ്നീയവനോട് സംസാരിച്ചാല്‍ അവനില്‍ നിന്ന് ആശ്വാസം കിട്ടുമായിരിക്കുംപക്ഷെ, നീയവന്റെ പാട്ടിനുവിട്ടാല്‍ നിരാശയാല്‍ അവന്‍ സ്വയം

ചതിക്കാത്ത കൂട്ടുകാരനെ ഒപ്പം ചേര്‍ത്തു നടക്കാം Read More »

മിതത്വം നിലപാടാക്കുക ലക്ഷ്യത്തിലേക്കെത്താനാകും

മനുഷ്യനെ സംസ്‌കരിക്കുകയാണ് ഇസ്‌ലാം.മനസ്സും ശരീരവും വാക്കും പ്രവൃത്തിയും ഒരുപോലെ നന്നാക്കിയെടുക്കുക.നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമുള്ളില്‍ ജീവിതത്തെ നിയതമായി കൊണ്ടുപോകാന്‍ പ്രോത്സാഹിപ്പിക്കുക.അതിന്നാവശ്യമായ ലളിത മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക.മനുഷ്യനെ പ്രയാസപ്പെടുത്തുക എന്നതല്ല ഇസ്‌ലാമിന്റെ ദൗത്യം.ഇസ്‌ലാം മനുഷ്യനോട് ചെയ്യാനാവശ്യപ്പെടുന്നതും ചെയ്യരുതെന്ന് പറയുന്നതും നിത്യജീവിതത്തില്‍ പാലിക്കാന്‍ പ്രയാസമുള്ളതല്ല. ദൂരെനിന്നല്ല, അടുത്തുനിന്നറിയുമ്പോഴാണ് അത് അനുഭവിക്കാനാകുന്നത്. പ്രഭാതം മുതല്‍ പ്രദോഷംവരെയുള്ള ജീവിതത്തില്‍ ഒരു മുസ്‌ലിം, മുസ്‌ലിമായി ജീവിച്ചിട്ട് എത്ര പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന് ചിന്തിച്ചാല്‍ അക്കാര്യം കൃത്യമായി ബോധ്യംവരും. ജീവിച്ചുകൊണ്ടേ ആചരിക്കേണ്ടതാണ് ഇസ്‌ലാം.നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ

മിതത്വം നിലപാടാക്കുക ലക്ഷ്യത്തിലേക്കെത്താനാകും Read More »

പ്രപഞ്ചം പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ മാത്രമെന്തിന്‌…

ദുനിയാവ് വളരെ മാറിയിരിക്കുന്നു.ജനങ്ങളുടെ അവസ്ഥക്കും മാറ്റം സംഭവിച്ചിട്ടുണ്ട്.മനുഷ്യ ഹൃദയങ്ങള്‍ അവിശ്വസനീയമാം വിധം വ്യത്യാസപ്പെട്ടിരിക്കുന്നു.ആരും പരസ്പരം കണ്ടുമുട്ടുന്നത് മുമ്പത്തേതു പോലെയല്ല; കൃത്രിമ മുഖഭാവത്തോടെയാണ്! എവിടേയും പ്രകാശമില്ലാത്ത മുഖങ്ങള്‍!പരസ്പരം ചിരിക്കുന്നുണ്ട്: ചിരിയില്‍ അല്‍പമാത്ര ആത്മാര്‍ത്ഥതപോലുമില്ല!മാസ്‌കിനു മേല്‍ മാസ്‌കണിഞ്ഞവര്‍!സന്ദര്‍ഭോചിതം എടുത്തണിയാന്‍ മാസ്‌കുകള്‍ വേറെയുമുണ്ട് കൈകളില്‍!എല്ലാവര്‍ക്കും ഫാഷനോടൊപ്പം സഞ്ചരിക്കാനാണിഷ്ടം;ഏറ്റവും പോപ്പുലറായ മാര്‍ക്കറ്റില്‍ മത്സരിക്കാന്‍. അതിന്, അവസരങ്ങള്‍ക്കനുയോജ്യമായ എല്ലാത്തരം വേഷങ്ങളും ആളുകള്‍ തയ്പ്പിച്ചു വെച്ചിട്ടുണ്ട്. എല്ലാം കാപട്യവും വഞ്ചനയും ചതിയും കളവും കൊണ്ട് തുന്നിയെടുത്തവ! ഓരോ ദിവസവും മനുഷ്യരുടെ മുഖങ്ങളില്‍ പരതിനോക്കൂഒരു തരി പ്രകാശമെങ്കിലും

പ്രപഞ്ചം പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ മാത്രമെന്തിന്‌… Read More »

ആ കതിരുകള്‍ നമ്മുടേതാണ്

നോമ്പ് ഓരോ വ്യക്തിയേയും സംസ്‌കരിക്കുന്നു. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. അല്ലാഹുവുമായുള്ള ബന്ധത്തില്‍ ദൃഢത കൈവരുത്തുന്നു. നോമ്പിലൂടെ സത്യവിശ്വാസിയിലുണ്ടാകുന്ന മാനസിക മാറ്റങ്ങളുടെ ഗുണങ്ങള്‍ അവനില്‍ മാത്രമായി ഒതുങ്ങുന്നില്ല. അത് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും സഹജീവികളിലും പ്രതിഫലിക്കും. നോമ്പുകാലം മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന കാലമാണ്. സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാലമാണ്. വിശപ്പും ദാഹവുമനുഭവിച്ച് ഒരുമാസക്കാലം ക്ഷമയോടെ ജീവിക്കുന്ന നോമ്പുകാരന്‍, മാസങ്ങളോളം വിശപ്പും ദാഹവുമായി കഴിയുന്ന ദരിദ്രരേയും അശരണരേയും പരിഗണിക്കാനും അവരുടെ ആവശ്യങ്ങളെ പരിഹരിക്കാനും പഠിക്കുകയാണ്. നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം

ആ കതിരുകള്‍ നമ്മുടേതാണ് Read More »

ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി!

ഇതാ റമദാനമ്പിളി വന്നുദിച്ചു! ഇനിയുള്ള പകലുകള്‍ അതിലെ നന്മകളാല്‍ സാഗരം! ഇനിയുള്ള രാവുകള്‍ അതിന്റെ പ്രകാശത്താല്‍ പ്രശോഭിതം! ചക്രവാളങ്ങള്‍ അതിന്റെ തെന്നലിനാല്‍ സുഗന്ധപൂരിതം! ഇതാ ഭൂമുഖമാകെ പുണ്യവേളകളുടെ ആഹ്ലാദപ്പെയ്ത്ത്! റമദാന്‍ നിനക്ക് ഹൃദയം കവിയുന്ന സ്വാഗതം! അടിമകള്‍ക്കായി എത്രയെത്ര അനുഗ്രഹങ്ങളുമായാണ് റമദാനിനെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്: ഖുര്‍ആനിനെ അവതരിപ്പിച്ച മാസം നോമ്പ് നിര്‍ബന്ധമായ മാസം റമദാനില്‍, സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുന്നു പിശാചുക്കള്‍ ചങ്ങലയ്ക്കിടപ്പെടുന്നു നരകവാതിലുകള്‍ അടയ്ക്കപ്പെടുന്നു അനവധി അടിമകള്‍ നരകമോചിതരാകുന്നു സല്‍കര്‍മ്മങ്ങള്‍ റബ്ബിലേക്ക് ഉയര്‍ത്തപ്പെടുന്നു അനുഗ്രഹങ്ങളും കാരുണ്യങ്ങളും യഥേഷ്ടം മണ്ണിലേക്കിറങ്ങുന്നു

ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി! Read More »

വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ്

“വാഗ്ദാനം എളുപ്പമാണ്,വഞ്ചന അതിലും എളുപ്പമാണ്;കരാറുപാലനമാണ് പ്രയാസം!” “നിന്റെ വഞ്ചനയെ എനിക്ക് പൊറുക്കാനാകും, പക്ഷെ, മറക്കാനാകില്ല.” “സുമുഖനെ വിരൂപനാക്കുന്നത് അവനിലെ വഞ്ചനയാണ്.” “വഞ്ചനയുടെ കറ കഴുകി മാറ്റാന്‍ കണ്ണീരിനുമാകില്ല, ഖേദത്തിനുമാകില്ല.” “വഞ്ചനയെക്കുറിച്ച് ചോദിക്കരുത്; അതിനെ വിശദീകരിക്കാന്‍ എന്റെ കയ്യില്‍ വാക്കുകളില്ല.” “ഓരോ വഞ്ചകനും താന്‍ ചെയ്തത് ശരിയാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആയിരമായിരം ഒഴികഴിവുകള്‍ സ്വയം സൃഷ്ടിക്കും.” വഞ്ചനയെക്കുറിച്ചുള്ള ചില ആപ്തവചനങ്ങളാണ് മുകളില്‍ വായിച്ചത്.ഇസ്ലാം പരസ്പര സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും വാക്കുപാലനത്തിനും അതീവ പ്രാധാന്യം നല്‍കിയിട്ടുള്ള മതമാണ്. സാമൂഹ്യജീവിതത്തില്‍ വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പും

വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ് Read More »

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌

“മഹറണിഞ്ഞു മണിയറകൂടാന്‍ മനസ്സുനിറയെ മോഹംപേറീ, കഫനണിഞ്ഞു ഖബറിന്നുളളില്‍ പാര്‍ക്കാനായ് അവളും പോയി!” 150 പവന്റെ വിലയില്ലാത്ത ജീവന്‍! 15 ഏക്കര്‍ സ്ഥലത്തിന്റെ വിലയില്ലാത്ത ജീവന്‍! ഒരു ബി.എം.ഡബ്ല്യു കാറിന്റെ വിലയില്ലാത്ത ജീവന്‍! ജീവനേക്കാള്‍ വില സ്വര്‍ണ്ണത്തിനും സ്വത്തിനും വാഹനത്തിനുമാണെന്ന്, മൈന്റ് സെറ്റ് ചെയ്തുവെച്ച തലമുറ ഇനിയും കുറ്റിയറ്റുപോയിട്ടില്ല എന്നതാണ് സമൂഹത്തിന്റെ ദുരന്തം! അവന്ന് അവളെ ജീവനായിരുന്നുവത്രെ! അവള്‍ക്കും അവനെ ജീവനായിരുന്നവത്രെ! പക്ഷെ, വിവാഹത്തിലേക്കു വന്നപ്പോള്‍ അവളെന്ന ജീവനേക്കാള്‍ അവന്നു ജീവനായിത്തോന്നിയത് പണവും പണ്ടവും വാഹനവുമൊക്കെയായി!! സര്‍വ്വതും കച്ചവടവും

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌ Read More »

ബിന്‍യാമീന്റെ ഭാണ്ഡത്തിലെ പാനപാത്രം പോലെ

ഇലാഹീ, ലബ്ബൈക്ക ചൊല്ലി ഞാനിതാ നിന്നിലേക്കെത്തിയിരിക്കുന്നു, എന്റെ ഹജ്ജിലും പ്രാര്‍ത്ഥനകളിലും നീ അനുഗ്രഹം ചൊരിഞ്ഞാലും. ഗദ്ഗദചിത്തനായിട്ടാണ്‌ നിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത് നാഥാ! എന്റെ ദുഃഖങ്ങള്‍ക്കറുതി വരുത്തിയാലും, നിന്റെ ദാസനാണു ഞാന്‍: അഭിമാനമാണെനിക്കതില്‍, നിന്റെ അടിമയായിരിക്കെ ഞാനനുഭവിക്കുന്ന ഹൃദയാനന്ദം എത്രയാണെന്നൊ! നീയാണെന്റെ ആരാധ്യന്‍, അറിവും അനുഗ്രഹങ്ങളും പകര്‍ന്ന് എന്നിലെ ഹൃദയാനന്ദത്തിന് നിറവു നല്‍കിയാലും! കയ്യില്‍ മതിയായത്ര പാഥേയമില്ല, നിന്റെ ഔദാര്യത്തിലാണ് എന്റെ പ്രതീക്ഷ; നിന്റെ ഔദാര്യം കൊതിച്ചെത്തുന്നവന് നിരാശപ്പെടേണ്ടിവരില്ലെന്നറിയാം! ഇതാ, പ്രത്യാശയോടെ ഞാന്‍: പ്രാര്‍ത്ഥനകള്‍ സ്വീകരിച്ച്, പാപങ്ങള്‍

ബിന്‍യാമീന്റെ ഭാണ്ഡത്തിലെ പാനപാത്രം പോലെ Read More »

പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുന്ന മയ്യിത്തുകള്‍

എന്റെ കൈകൊണ്ടാണ് അയാള്‍ക്ക് അവസാനജലം നല്‍കിയത്. ഞാന്‍ തന്നെയാണ് ശഹാദത്തിന്റെ പദങ്ങള്‍ കാതിലോതിക്കൊടുത്തത്. ഈ വിരലുകള്‍ കൊണ്ടാണ് ആ കണ്ണുകള്‍ തഴുകിയടച്ചത്. കുളിപ്പിച്ചതും കഫന്‍പുടവയണിയിച്ചതും ഞാന്‍ തന്നെയാണ്. ജനാസ നമസ്‌കാരത്തിന് ഇമാമിനു പുറകില്‍ രണ്ടാമതു ഞാനുണ്ടായിരുന്നു. മയ്യിത്തു കട്ടിലിന്റെ ഒരു പിടി എന്റെ ചുമലിലുമുണ്ടായിരുന്നു. അയാളെ ക്വബറിലേക്കിറക്കിയതും മൂടുകല്ലുവെച്ചതും മണ്ണിട്ടുമൂടിയതും ഈ കൈകള്‍ കൊണ്ടുതന്നെയായിരുന്നു. അയാള്‍ക്കായി തസ്ബീത്തു ചൊല്ലുമ്പോള്‍ കണ്ണുകള്‍ സജലങ്ങളായിരുന്നു. പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഒരു മരണവും കണ്ടിട്ടില്ലാത്തതുപോലെ, ഒരു ജനാസയേയും അനുഗമിച്ചിട്ടില്ലാത്തതു പോലെ,

പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുന്ന മയ്യിത്തുകള്‍ Read More »