സാരസാഗരം

പത്തരമാറ്റുള്ള സ്നേഹം:അതിന് സൗരഭ്യമേറും, സൗന്ദര്യവും

സഹോദരനില്‍ ഒരു പിഴവുകാണുമ്പോഴേക്കും നീയവനെ മാറ്റിനിര്‍ത്തുന്നതെന്തിന്? മാപ്പു കൊടുക്കാനാകുന്നില്ലെങ്കില്‍ നിനക്കെങ്ങനെ മാന്യനെന്ന പേരു ചേരും? സ്‌നേഹത്തിന്റെ ഉറവയില്‍ നിന്ന് ദാഹജലം പകരാനാകുന്നില്ലെങ്കില്‍ നിന്നെയെങ്ങനെ ഹൃദയമുള്ളവനെന്ന് വിളിക്കാനാകും? അന്യന്റെ മുഖത്തേക്ക് പുഞ്ചിരിപ്പൂവെറിയാത്ത ചുണ്ടുകളാണ് നിന്റേതെങ്കില്‍ കള്ളിമുള്ളുകള്‍ നിറഞ്ഞ പൊന്തകള്‍ക്കാണ് നിന്റെ അന്തരാളത്തേക്കാള്‍ ചന്തം! പ്രിയപ്പെട്ടവരേ, സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്.വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെയാണ്. നിത്യ ജീവിതത്തിലെ ഇടപഴകലുകളില്‍ സഹോദരങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ പ്രയാസമില്ലാതെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ […]

പത്തരമാറ്റുള്ള സ്നേഹം:അതിന് സൗരഭ്യമേറും, സൗന്ദര്യവും Read More »

വെറുതെ ഒന്നൊളിഞ്ഞിരിക്കാന്‍ പോലും വയ്യ

നീയെനിക്കു പ്രിയപ്പെട്ടവള്‍ അല്ല, പ്രിയപ്പെട്ടവര്‍ ഒരു വേള വിടപറഞ്ഞു പോയേക്കാം! നീയെന്റെ സ്‌നേഹിത അല്ല, സ്‌നേഹിക്കുന്നവരും ഒരിക്കല്‍ നടന്നകന്നേക്കാം! നീയെന്റെ സഹയാത്രിക അല്ല, ഇടയ്ക്കുവെച്ച് യാത്രാവഴികള്‍ പിരിഞ്ഞു തിരിഞ്ഞു പോയേക്കാം! പിന്നെ നീയെനിക്കാര്? നിന്നെ ഞാന്‍ എന്റെ ആത്മാവെന്ന് വിളിച്ചോട്ടെ; മരണംവരെ ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നത് ആത്മാവു മാത്രമാണല്ലൊ! നിന്നെയെനിക്കിഷ്ടമാണ്, നിനക്കെന്നെയും! രണ്ട് മലര്‍വാടികളുടെ ഒന്നിച്ചു ചേരലാണ് ദാമ്പത്യം. രണ്ടിലും കണ്ണിനിമ്പം നല്‍കുന്ന പൂക്കളുടെ, കാതിന് ഈണം പകരുന്ന സംഗീതത്തിന്റെ, മനസ്സിനുണര്‍വ്വേകുന്ന സുഗന്ധത്തിന്റെ സാന്നിധ്യമുണ്ട്! പുരുഷനും സ്ത്രീയും

വെറുതെ ഒന്നൊളിഞ്ഞിരിക്കാന്‍ പോലും വയ്യ Read More »

തന്നിരുന്നു, കൈനിറയെ വാങ്ങിയൊ?

റമദാന്‍, നീ യാത്രപറയുമ്പോള്‍ എന്റെ കണ്‍തടങ്ങള്‍ നിറഞ്ഞൊഴുകുന്നുണ്ട്. പ്രിയപ്പെട്ടവരെ യാത്രയാക്കുന്നവന്റെ മനോവ്യഥ തിരക്കിനില്‍ക്കുന്നുണ്ട്. കൈനിറയെ ഇലാഹീ സമ്മാനങ്ങളുമായി നീ ഞങ്ങളില്‍ വന്നിറങ്ങി. പാപപങ്കിലരായ ഞങ്ങള്‍ക്ക് നരകാഗ്നിയില്‍ നിന്നുള്ള മോചനം നിന്റെ രാപ്പകലുകളിലായിരുന്നല്ലൊ നാഥന്‍ ഒരുക്കിയത്! നോമ്പെടുത്തു, രാത്രിയില്‍ നമസ്‌കരിച്ചു, ദിക്‌റുകളിലും ദുആഉകളിലും -കുറവേറെയുണ്ടെങ്കിലും- വ്യാപരിച്ചു. ഗദ്ഗദം മുഴങ്ങിയ മസ്ജിദുകള്‍ കണ്ണീരുവീണ നിസ്‌കാരപ്പായകള്‍ നാഥാ! പാപികളാണു ഞങ്ങള്‍, പാവങ്ങളാണു ഞങ്ങള്‍, നിന്റെ കരുണയുടെ കുളിര്‍ജലം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചാലും. നീയല്ലാതെ വേറെ ആരുണ്ട് ഞങ്ങളെ കേള്‍ക്കാന്‍! നരകാഗ്നിയില്‍ നിന്നുള്ള

തന്നിരുന്നു, കൈനിറയെ വാങ്ങിയൊ? Read More »

പകുതിയും കഴിഞ്ഞു ഇനി പകുതിയും കഴിയും

റമദാന്‍, നീ ക്വുര്‍ആനിന്റെ മാസം. നീ വ്രതാനുഷ്ഠാനത്തിന്റെ മാസം. നീ പാപമോചനത്തിന്റെ മാസം. നീ ആത്മവിശുദ്ധിയുടെ മാസം. നീ സ്വഭാവ സംസ്‌കരണത്തിന്റെ മാസം. നീ പുണ്യസമൃദ്ധ മാസം. നിന്റെ ഓരോ പകലിലും രാവിലും എത്രയെത്ര ദാസീദാസന്മാരാണ് അല്ലാഹുവിന്റെ ഔദാര്യത്താല്‍ നരകമുക്തി നേടി അനുഗൃഹീതരാകുന്നത്! എത്രയെത്ര മുസ്ലിമുകളാണ് ഓരോ രാവും പകലും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ച് സായൂജ്യമടയുന്നത്! റമദാനിന്റെ പകുതിയും വിടപറഞ്ഞിരിക്കുന്നു. നന്മകളില്‍ നിന്നും നമുക്കൊരുപാട് വാരിക്കോരിത്തന്നാണ് വിടപറഞ്ഞിട്ടുള്ളത്. ഇനിയുള്ളത് പകുതി മാത്രം! സ്വര്‍ഗ്ഗകവാടം ഇപ്പൊഴും തുറന്നിരിക്കുന്നുണ്ട്.

പകുതിയും കഴിഞ്ഞു ഇനി പകുതിയും കഴിയും Read More »

ദിനങ്ങള്‍ നമ്മെ ശ്രദ്ധിക്കാതെ വേഗതയിലാണ്

“കഴിഞ്ഞുപോയ പാപങ്ങളെയോര്‍ത്ത് കണ്ണീരണിയുക, പാപങ്ങളില്‍ വീണുപോകുമൊ എന്ന ജാഗ്രതയിലാകുക, ചീത്തസഹചാരികളില്‍ നിന്ന് മാറിനില്‍ക്കുക, നല്ലകൂട്ടുകാരുമായി ബന്ധം സ്ഥാപിക്കുക… പശ്ചാത്താപഹൃദയം കൈമുതലായുള്ള ഒരാളുടെ ഗുണങ്ങളാണ് ഇവയൊക്കെ.” അബൂ അലി ശക്വീക്വ് അല്‍ അസ്ദിയുടെ വാക്കുകളാണിത്. റമദാൻ പശ്ചാത്താപത്തിൻ്റെ മാസമാണ്. ജീവിതയാത്രയിൽ വന്നുചേർന്ന എത്രയോ പാപങ്ങൾ വിശ്വാസികളെന്ന നിലയ്ക്ക് നമ്മെ അലോസരപ്പെടുത്താറുണ്ട്. അല്ലാഹുവിനോടുള്ള സ്നേഹവും അവൻ്റെ നിഷ്കൃഷ്ടമായ വിചാരണയോടുള്ള പേടിയുമാണ് പ്രസ്തുത ഹൃദയവ്യഥയ്ക്കുള്ള ഹേതു. നമ്മളൊക്കെ, റബ്ബിൻ്റെ കൽപനാ നിർദ്ദേശങ്ങളെ സ്വീകരിച്ചു പ്രവർത്തിക്കാൻ കൽപ്പിക്കപ്പെട്ടവരാണല്ലൊ. ദിനേന കാരുണ്യങ്ങൾ ചൊരിഞ്ഞ് പരിരക്ഷച്ചുപോരുന്ന

ദിനങ്ങള്‍ നമ്മെ ശ്രദ്ധിക്കാതെ വേഗതയിലാണ് Read More »

വരൂ, ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ

നില്‍ക്കൂ, ഇത് ദൈവിക വചനങ്ങളാണ്. ഇതില്‍ ഹുദയുണ്ട്. ശാന്തിയുണ്ട്. ക്ഷമയുണ്ട്. ഇതിലെ ഓരോ അക്ഷരങ്ങളും അതിമനോഹരമായി പാരായണം ചെയ്തുകൊണ്ടിരിക്കുക. ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ. തീര്‍ച്ചയായും ഇത് ആശ്വാസദായകമാണ്! ഭക്തിയാദരം, ആലോചനാപൂര്‍വ്വം നീയീ ഗ്രന്ഥത്തെ ചേര്‍ത്തുപിടിക്കുക, ഹൃദയം വെളുപ്പിക്കുന്ന എത്രയെത്ര സാരമുത്തുകളാണിതിലെന്നൊ! ഇരുളുകള്‍ മുഴുവന്‍ വിപാടനം ചെയ്ത ദൈവികസന്ദേശമാണ് ഈ ഗ്രന്ഥം; ഇതിന്റെ മുന്നില്‍ ഇരുളുകള്‍ക്കു ഇനിയും വളരാനാകില്ല. സഹോദരാ, ക്വുര്‍ആന്‍ പാരായണം ചെയ്‌തോളൂ, നിനക്ക് ലഭിക്കുന്ന ബഹുമതിയാണത്. സുലഭമായ നന്മകളാണ് അതുവഴി ലഭിക്കാനാകുന്നത്. പ്രിയപ്പെട്ടവരേ, ഇത്

വരൂ, ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ Read More »

റമദാന്‍, നിന്നെ വരവേല്‍ക്കാന്‍ വെമ്പലുമായ്‌

റമദാനമ്പിളി തൊട്ടകലത്തുണ്ട്. കൈനിറയെ സമ്മാനങ്ങളുമായി, പ്രിയപ്പെട്ട ഒരു അഥിതിയെപ്പോലെ പുറപ്പാടിനൊരുങ്ങി നിൽക്കുകയാണ് ഹിലാൽ. ഹൃദയപൂർവ്വം അതിനെ സ്വീകരിക്കാനുള്ള ആനന്ദത്തിലാണ് വിശ്വാസീലോകം മുഴുവൻ. സത്യത്തിൽ, റമദാനിൻ്റെ ബാലചന്ദ്രൻ പുഞ്ചിരിതൂകിയെത്തുന്നത് ആകാശമണ്ഡലത്തിലല്ല; ഓരോ വിശ്വാസിയുടെയും മനോമണ്ഡലത്തിലാണ്. അതുകൊണ്ടാണ് അവർ മനസ്സറിഞ്ഞ് പടച്ചവനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നത്: “അല്ലാഹുവേ, ഈ ഹിലാലിനെ ഞങ്ങള്‍ക്ക് നീ ഗുണകരവും ഐശ്വര്യപൂര്‍ണ്ണവുമാക്കണേ. സുരക്ഷയും ഇസ്‌ലാമും ഞങ്ങള്‍ക്ക് നീ ലഭ്യമാക്കണേ. ഹിലാൽ! എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.” പ്രിയപ്പെട്ടവരേ, വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഇതിനകം നാമെന്തൊക്കെ ചെയ്തു കഴിഞ്ഞു?

റമദാന്‍, നിന്നെ വരവേല്‍ക്കാന്‍ വെമ്പലുമായ്‌ Read More »

അടിമയുടെ ആവലാതികളും അല്ലാഹുവിൻ്റെ ആശ്വാസവാക്കുകളും

തിരമാലകള്‍ക്കു തുല്യം പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് നീയെന്നൊ? സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക: “അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (യുസുഫ്: 87) നിന്റെ ഹൃദയത്തെ വിഷാദവലകള്‍ അസ്വസ്തമാക്കുന്നെന്നൊ? സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക: “അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ്മ കൊണ്ടാണ് മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅദ്: 28) വേണ്ടപ്പെട്ടവരെല്ലാം നിന്നെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുവെന്നൊ? സഹോദരാ, പ്രതികാരം വേണ്ട, അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുക: “നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന

അടിമയുടെ ആവലാതികളും അല്ലാഹുവിൻ്റെ ആശ്വാസവാക്കുകളും Read More »

നാം സ്ഥാനാര്‍ത്ഥികള്‍ നമ്മുടെ വോട്ടിലാണ് നമ്മുടെ വിജയം

ജനിച്ചുവീണ ദിനം മുതല്‍ മനുഷ്യന്‍ സ്ഥാനാര്‍ത്ഥിയാണ്. വിവേകം വെച്ചേടം മുതല്‍ അവന്‍ തെരഞ്ഞെടുപ്പിലും മത്സരത്തിലുമാണ്. ഏത് സ്ഥാനത്തിനുവേണ്ടിയാണ് മത്സരിക്കുന്നത് എന്നറിയുക, ആരോടാണ് മത്സരിക്കുന്നത് എന്ന് മനസ്സിലാക്കുക, മത്സരത്തിനുവേണ്ടതെല്ലാം കരുതുക, വിജയത്തിനായി അധ്വാനത്തില്‍ മുഴുകുക, പിഴവുകളും പഴുതുകളുമടച്ച് ശ്രദ്ധപൂര്‍വ്വം പൊരുതുക, പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ ജാഗ്രതയോടെ കഴിയുക, കഴിവുകളെ മാത്രം ആശ്രയിക്കാതെ കഴിവുകള്‍ നല്‍കിയ സ്രഷ്ടാവില്‍ നിന്ന് ഉതവി ലഭിക്കാനുള്ള പ്രാര്‍ത്ഥനയില്‍ നിരതനാകുക. ഒരു സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽ വരേണ്ട മൗലികമായ കാര്യങ്ങളാണ് ഇവയെല്ലാം. ദുനിയാവ് മുഅ്മിനിന്ന് മത്സരഭൂമിയാണ്. അവന്‍ തനിക്ക്

നാം സ്ഥാനാര്‍ത്ഥികള്‍ നമ്മുടെ വോട്ടിലാണ് നമ്മുടെ വിജയം Read More »

സുഖമായുറങ്ങാൻ സുഖമായുണരാൻ

താക്കോല്‍ കൈകളില്‍ത്തന്നെയുണ്ടായിട്ടും സന്തോഷത്തിന്റെ വാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്നവരാണ് ഏറെയും! ആത്മസംതൃപിതിയാണ് സന്തോഷത്തിന്റെ താക്കോല്‍. ലഭ്യമായ ജീവിത വിഭവങ്ങളില്‍ എന്റെ മനസ്സിന് സംതൃപ്തിയുണ്ടൊ? എങ്കില്‍ ഞാനാണ് സൗഭാഗ്യവാന്‍! എത്ര കിട്ടിയാലും ‘പോരാ’ എന്ന മനസ്സുള്ളവന്‍ ചങ്ങലയ്ക്കിട്ട അടിമയാണ്. ‘എനിക്കെത്രയോ കിട്ടിയിരിക്കുന്നൂ’ എന്ന് ആശ്വസിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍! നിലവിലുള്ളതില്‍ സന്തുഷ്ടി കാണിക്കാത്തവന് വന്നുകിട്ടുന്നതിലൊന്നിലും സന്തുഷ്ടി കാണിക്കാനാകില്ല. ജീവിതത്തില്‍ അല്‍പമേ നേടാനായിട്ടുള്ളൂ എന്നത് നിരാശയാണ്, അല്‍പമെങ്കിലും നേടാനായിട്ടുണ്ട് എന്നതാണ് സമ്പന്നത! കിട്ടിയ ജീവിത വിഭവങ്ങളെത്രയോ ആകട്ടെ, അവയില്‍ ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്നവനാണ്, മുഖത്ത്

സുഖമായുറങ്ങാൻ സുഖമായുണരാൻ Read More »