Reports

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി

എറണാകുളം: ഇസ്‌ലാം സ്വീകരിക്കുന്നവർക്ക്‌ സർക്കാർ രേഖകളിൽ മതവും പേരും മാറ്റാൻ പൊന്നാനി മഊനതുൽ ഇസ്‌ലാം സഭയുടെയോ കോഴിക്കോട്‌ തർബിയ്യതുൽ ഇസ്‌ലാം സഭയുടെയോ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി. കേരളത്തിൽ ബ്രിട്ടീഷ്‌ കാലം മുതൽ പുതുമുസ്‌ലിംകളെ താമസിപ്പിച്ച്‌ മതവിദ്യാഭ്യാസ കോഴ്സ്‌ നൽകാൻ നിയമപരമായ അവകാശമുള്ള സ്ഥാപനങ്ങളാണ്‌ മഊനതും തർബിയ്യതും. ഈ രണ്ട്‌ സ്ഥാപനങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തെ തെളിവായി സ്വീകരിച്ചുകൊണ്ടാണ്‌ സർക്കാർ ഒരാളുടെ ഇസ്‌ലാം സ്വീകരണത്തെ നിയമപരമായി അംഗീകരിക്കുകയും രേഖകളിൽ തദനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുള്ളത്‌. ഇതിനാൽതന്നെ, […]

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി Read More »

എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി 

എടവണ്ണ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമിക്ക് വിശ്വാസികളുടെ യാത്രാമൊഴി. ഇന്ന് അസ്റിനുശേഷം എടവണ്ണയിൽ നടന്ന ജനാസ നമസ്കാരത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ബുധനാഴ്ച ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി അവിടെ ആശുപത്രിയിൽ ആയിരുന്നു. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖനും ഉജ്ജ്വല വാഗ്മിയും കിടയറ്റ ഖുർആൻ വ്യാഖ്യാതാവും  എടവണ്ണയെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാക്കുന്നതിലും അൽജാമിഅത്തുന്നദ്‌വിയ്യ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ച കർമയോഗിയും ദേശീയപ്രസ്ഥാന പ്രവർത്തകനും ആയിരുന്ന എ. അലവി മൗലവിയുടെ പുത്രനായി 1950ൽ എടവണ്ണയിൽ ആയിരുന്നു

എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി  Read More »

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 96 വർഷം

മലപ്പുറം: 1921ലെ മലബാർ സായുധസമര നായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ സർക്കാർ വെടിവെച്ച്‌ കൊന്നിട്ട്‌ 96 വർഷം. 1922 ജനുവരി 20നാണ്‌ കൊളോണിയൽ ഭരണകൂടം മലപ്പുറം കോട്ടക്കുന്നിനടുത്തുവെച്ച്‌ വാരിയൻകുന്നത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്‌. വെടിവെച്ച്‌ കൊല്ലാൻ എത്തിയ മലബാർ സ്പെഷ്യൽ പൊലീസ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ കണ്ണുകെട്ടി പിന്നിൽ നിന്ന് വെടിവെക്കരുതെന്നും മുന്നിൽ നിന്ന് തനിക്ക്‌ കാണാനാകും വിധം മാറിൽ വെടിവെക്കണമെന്നും ശിക്ഷ നടപ്പിലാക്കും മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിപ്പിച്ച്‌ വാരിയൻകുന്നത്ത്‌ മരണത്തിലും ഇതിഹാസമായി മാറി.

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 96 വർഷം Read More »

എം. എം അക്ബറിനും പീസ്‌ സ്കൂളിനും എതിരായ നീക്കത്തെ സമുദായം ഒരുമിച്ചെതിർക്കണം -ടി. പി. അശ്‌റഫ്‌ അലി

കോറോം/സ്റ്റാഫ്‌ റിപ്പോർട്ടർ: ഒരു മുസ്‌ലിം സ്ഥാപനത്തിനു നേരെ ആക്രമണം ഉണ്ടാകുമ്പോൾ ‘അത്‌ നമ്മുടെ സംഘടനയുടേതല്ലാത്തതിനാൽ നമ്മൾ പ്രതികരിക്കേണ്ടതില്ല’ എന്ന് മറ്റു മുസ്‌ലിം സംഘടനകളിൽ പെട്ടവർ ചിന്തിക്കുന്നത്‌ ആപൽക്കരമാണെന്ന് എം. എസ്‌. എഫ്‌ ദേശീയ പ്രസിഡന്റ്‌ ടി. പി. അശ്‌റഫ്‌ അലി. എം. എം അക്ബറിനെതിരിൽ പരാമർശങ്ങൾ വരികയും പീസ്‌ ഇന്റർനാഷണൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവുണ്ടാവുകയും ചെയ്യുന്നതിൽ ആഹ്ലാദിക്കുന്ന ഒരു വിഭാഗം മുസ്‌ലിം സമുദായത്തിനകത്തുതന്നെ ഉള്ളത്‌ തീർത്തും നിർഭാഗ്യകരമാണ്‌. ഭരണകൂട അനീതി ഇന്ന് മുജാഹിദുകളോടാണെങ്കിൽ നാളെ അത്‌ സുന്നികളോടും

എം. എം അക്ബറിനും പീസ്‌ സ്കൂളിനും എതിരായ നീക്കത്തെ സമുദായം ഒരുമിച്ചെതിർക്കണം -ടി. പി. അശ്‌റഫ്‌ അലി Read More »

അബുൽകലാം ആസാദ്: ‌ജനുവരി 13ന്‌ വയനാട്ടിൽ അക്കാദമിക്‌ കോൺഫറൻസ്

കോറോം (വയനാട്‌): പണ്ഡിതനും പരിഷ്കർത്താവും ക്വുർആൻ വ്യാഖ്യാതാവും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര നായകനും ‌കോൺഗ്രസ്‌ നേതാവും സ്വതന്ത്ര ഇൻഡ്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുൽകലാം ആസാദിന്റെ മതവും ദേശീയതയും ചർച്ച ചെയ്യുന്ന അക്കാദമിക്‌ കോൺഫറൻസ്‌ 2018 ജനുവരി 13 ശനിയാഴ്ച നടക്കുമെന്ന് സംഘാടകരായ വയനാട്‌ കോറോം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സയൻസസിന്റെയും കോഴിക്കോട്‌ ഇന്റെലക്ച്വൽ ഹബ്ബിന്റെയും ഭാരവാഹികൾ അറിയിച്ചു. കോറോത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സയൻസസ്‌ കാമ്പസിൽ വെച്ചാണ്‌ പരിപാടി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ്‌

അബുൽകലാം ആസാദ്: ‌ജനുവരി 13ന്‌ വയനാട്ടിൽ അക്കാദമിക്‌ കോൺഫറൻസ് Read More »

മുജാഹിദ്‌ സമ്മേളനത്തിന്‌ ആവേശം പകർന്ന് റശീദ്‌ അലി ശിഹാബ്‌ തങ്ങളുടെ പ്രസംഗം

കൂരിയാട്‌/സ്റ്റാഫ് റിപ്പോർട്ടർ:  ഒൻപതാം മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രധാന വേദിയിൽ സമുദായ ഐക്യത്തിന്റെ വിളംബരമായി സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങൾ പ്രസംഗിച്ചു. മഹല്ല്, മദ്‌റസാ മാനേജ്‌മന്റ്‌ സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ്‌ റശീദ്‌ അലി തങ്ങൾ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചത്‌. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് റശീദ്‌ അലി തങ്ങളെ പിന്തിരിപ്പിക്കാൻ സമസ്തയുടെ പേരിൽ ചിലർ ശക്തമായി ശ്രമിച്ചിരുന്നു. മൂത്തേടം റഹ്‌മതുല്ലാഹ്‌ ‌ ഖാസിമിയുടെ ഒരു ഓഡിയോ ക്ലിപ്പും തങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെതിരിൽ നിശിതമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ

മുജാഹിദ്‌ സമ്മേളനത്തിന്‌ ആവേശം പകർന്ന് റശീദ്‌ അലി ശിഹാബ്‌ തങ്ങളുടെ പ്രസംഗം Read More »

ഇസ്മാഈൽ മെങ്കിന് സിംഗപ്പൂരിൽ വിലക്ക്

സിംഗപ്പൂർ സിറ്റി: പ്രശസ്ത ഇംഗ്ലീഷ്‌ ഇസ്‌‌ലാമിക പ്രഭാഷകനും സിംബാബ്‌വെയിലെ ഗ്രാൻഡ്‌ മുഫ്തിയുമായ മുഫ്തി ഇസ്മാഈൽ മൂസാ മെങ്കിന്‌ സിംഗപ്പൂരിൽ പ്രഭാഷണത്തിന്‌ വിലക്ക്‌. നവംബർ അവസാനം നടത്താനുദ്ദേശിച്ച പ്രഭാഷണ പരിപാടിക്കാണ്‌ സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചത്‌. മെങ്ക്‌ വിസ അനുവദിക്കാനഭ്യർത്ഥിച്ച്‌ നൽകിയ അപേക്ഷ സിംഗപ്പൂർ സർക്കാർ തള്ളി. ഇതര മതസ്ഥരുടെ ആഘോഷവേളകളിൽ അവർക്ക്‌ ആശംസകൾ അർപ്പിച്ച്‌ സംസാരിക്കുന്നത്‌ പാപമണെന്ന് പ്രസംഗങ്ങളിൽ മുസ്‌‌‌ലിംകളെ ഉദ്ബോധിപ്പിക്കുന്ന മെങ്ക്‌ സിംഗപ്പൂരിന്റെ ബഹുസ്വര സാമൂഹിക ഘടനയുടെ കെട്ടുറപ്പിന്‌ പരിക്കേൽപിക്കുമെന്ന് വാദിച്ചാണ്‌ ഗവണ്മെന്റെ നടപടി.

ഇസ്മാഈൽ മെങ്കിന് സിംഗപ്പൂരിൽ വിലക്ക് Read More »

ഇറാൻ, ഇഖ്‌വാൻ സ്വാധീനങ്ങളെ തൂത്തെറിയുമെന്ന് സുഊദി കിരീടാവകാശി

രിയാദ്‌: രാജ്യത്തുനിന്ന് ഇറാന്റെയും ഈജിപ്‌തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെയും സ്വാധീനങ്ങൾ പൂർണമായും തൂത്തെറിയുമെന്ന് സൂചിപ്പിച്ച്‌ സുഊദി രാജാവ്‌ സൽമാൻ ഇബ്നു അബ്ദിൽ അസീസിന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ്‌ ഇബ്നു സൽമാൻ രാജകുമാരന്റെ പ്രഭാഷണം. ഒക്റ്റോബർ 24 ചൊവ്വാഴ്ച രിയാദിൽ നടന്ന Future Investment Initiatives Conferenceൽ തന്റെ സ്വപ്ന പദ്ധതിയായ ചെങ്കടൽ തീരത്തെ പ്രത്യേക സാമ്പത്തിക മേഖല (New Economic Zone) പ്രഖ്യാപിച്ചുകൊണ്ട്‌ സംസാരിക്കവെയാണ്‌ മുഹമ്മദ്‌ നയം വ്യക്തമാക്കിയത്‌. പ്രസംഗം പടിഞ്ഞാറൻ, അറബ്‌ മാധ്യമങ്ങളുടെ വ്യാപക ചർച്ചകൾക്കും വിഭിന്ന

ഇറാൻ, ഇഖ്‌വാൻ സ്വാധീനങ്ങളെ തൂത്തെറിയുമെന്ന് സുഊദി കിരീടാവകാശി Read More »

ശൈഖ്‌ സ്വാലിഹ്‌ അസ്സദ്ലാൻ നിര്യാതനായി

രിയാദ്‌: സുഊദി അറേബ്യയിലെ സമുന്നത സലഫീ പണ്ഡിതന്മാരിൽ ഒരാളായ ശൈഖ്‌ സ്വാലിഹ്‌ അസ്സദ്ലാൻ നിര്യാതനായി. 77 വയസ്സായിരുന്നു. എടവണ്ണ ജാമിഅ നദ് വിയ്യയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരിക്കൽ കേരളത്തിൽ വന്നിട്ടുണ്ട്‌ ശൈഖ്‌ സ്വാലിഹ്‌. ഹിജ്‌റ വർഷം 1362ൽ ബുറയ്ദയിൽ ആണ്‌ ശൈഖ്‌ സ്വാലിഹ്‌ അസ്സദ്ലാൻ ജനിച്ചത്‌. ശൈഖ്‌ ഇബ്നുബാസ്‌, ശൈഖ്‌ മുഹമ്മദുൽ അമീൻ അശ്ശൻക്വീതി തുടങ്ങിയ ലോകപ്രശസ്തരായ പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്‌. രിയാദിലെ ഇമാം മുഹമ്മദ്‌ ഇബ്ൻ സുഊദ്‌ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ശേഷം അവിടെത്തന്നെ അധ്യാപകനായി.

ശൈഖ്‌ സ്വാലിഹ്‌ അസ്സദ്ലാൻ നിര്യാതനായി Read More »

ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത്‌ കടുത്ത മുസ്‌ലിം വിരുദ്ധൻ

വിയന്ന: ബിഥോവന്റെ സിംഫണിയും ഫ്രോയ്ഡിന്റെ മനോവിശ്ലേഷണവും ചരിത്രമെഴുതിയ ഡാന്യൂബ്‌ നദിക്കരയിൽ തീവ്ര മുസ്‌ലിം വിരുദ്ധത കൊടി പാറിക്കാനൊരുങ്ങുന്നു. ഓസ്റ്റ്രിയയുടെ പുതിയ ചാൻസലർ ആയി മുപ്പത്തൊയൊന്നുകാരനായ സെബാസ്റ്റ്യൻ കുർസ്‌ സ്ഥാനമേൽക്കാനൊരുങ്ങുമ്പോൾ ആശങ്കയിലാണ്‌ മുസ്‌ലിം ലോകം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രനേതാവായിട്ടാണ്‌ സെബാസ്റ്റ്യൻ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്‌‌. 2013 മുതൽ ഓസ്റ്റ്രിയയിൽ വിദേശകാര്യമന്ത്രിയാണ്‌ അദ്ദേഹം. കേവലം 27 വയസ്സിൽ ഒരു രാജ്യത്തിന്റെ ഉന്നത മന്ത്രിസ്ഥാനം വഹിച്ച്‌ വാർത്തകളിൽ ഇടം നേടിയ ഓസ്റ്റ്രിയൻ മാധ്യമങ്ങളുടെ ‘Wunder-Wuzz’ (വണ്ടർ കിഡ്‌/അത്ഭുത ബാലൻ)

ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത്‌ കടുത്ത മുസ്‌ലിം വിരുദ്ധൻ Read More »