Reports

ഗാന്ധിയെ കൊന്നത്‌ ഞങ്ങൾ തന്നെ: ഹിന്ദു മഹാസഭ

മീററ്റ്‌: ഗാന്ധിവധത്തിൽ ഹിന്ദുത്വത്തിന്റെ പങ്ക്‌ മറച്ചുവെക്കാൻ ബി. ജെ. പിയും ആർ. എസ്‌. എസും ശ്രമിക്കുന്നത്‌ അപലപനീയമാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുത്വം അഭിമാനത്തോടെ ഏറ്റുപറയേണ്ട ഗാന്ധിവധത്തിൽ നിന്നും ഗോദ്‌സെയിൽ നിന്നും അകലം അഭിനയിക്കാൻ ശ്രമിക്കുന്നവരോട്‌ തങ്ങൾക്ക്‌ പ്രതിഷേധമുണ്ട്‌. ഗാന്ധിവധത്തെക്കുറിച്ച്‌ അപമാനലേശമില്ലാതെ സംസാരിക്കാൻ ഉള്ള ധൈര്യം ഹിന്ദു മഹാസഭയുടെ ഏറ്റവും വലിയ സവിശേഷതയാണ്‌. ആർ. എസ്‌. എസിനും ബി. ജെ. പിക്കും ആ ധൈര്യമില്ലെന്ന് മഹാസഭാ നേതാക്കൾ പരിഹസിച്ചു. മുംബൈക്കാരനായ പങ്കജ്‌ ഫട്നസ്‌ ഗാന്ധിയെ കൊന്നത്‌ […]

ഗാന്ധിയെ കൊന്നത്‌ ഞങ്ങൾ തന്നെ: ഹിന്ദു മഹാസഭ Read More »

ഹാദിയക്കെതിരിൽ വിചിത്രവാദങ്ങളുമായി ജെ. രഘു

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ അതിക്രൂരമായ വീട്ടുതടങ്കലും പൗരാവകാശ നിഷേധവും അനുഭവിക്കുന്ന ഹാദിയക്കെതിരിൽ വിചിത്രവും പരിഹാസ്യവുമായ വാദങ്ങളുമായി ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ജെ. രഘു രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ രണ്ട്‌ ലേഖനങ്ങൾ വഴിയാണ്‌ ഹാദിയയോടുള്ള രഘുവിന്റെ കൊടും വിഷം വമിക്കുന്ന അസഹിഷണുത പുറത്തുവന്നിരിക്കുന്നത്‌. ഇതോടെ, ഹാദിയയെ സംഘ്‌ പരിവാറിന്റെ കൂടെ നിന്ന് വേട്ടയാടാൻ മാത്രമുള്ള ധൈഷണിക ഉപരിപ്ലവതയാണ്‌ ഫാഷിസത്തിനെതിരെ വലിയ വായിൽ വർത്തമാനം പറയുമ്പോഴും കേരളത്തിലെ ഇടത്‌ ‘പുരോഗമനവാദി’കളെ നയിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്‌. ഇൻഡ്യയുടേതടക്കമുള്ള

ഹാദിയക്കെതിരിൽ വിചിത്രവാദങ്ങളുമായി ജെ. രഘു Read More »

ഹാദിയ: പിണറായിക്ക് അകീൽ ബിൽഗ്രാമിയുടെ തുറന്ന കത്ത്‌

ന്യൂയോർക്ക്‌: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചതിന്റെ പേരിൽ ഹിന്ദുത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കയ്യേറ്റങ്ങൾക്കിരയാവുന്ന സ്ത്രീയാണ്‌ ഹാദിയ എന്നിരിക്കെ അവരുടെ വിഷയത്തിൽ ഇടപെടാനും സംസാരിക്കാനും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ തയ്യാറാകണം എന്നാവശ്യപ്പെട്ട്‌ പിണറായി വിജയന്‌ അകീൽ ബിൽഗ്രാമി തുറന്ന കത്തയച്ചു. കേസിൽ കേന്ദ്ര താൽപര്യപ്രകാരം എൻ. ഐ. എ അന്വേഷണം നടത്താൻ സംസ്ഥാനം നിന്നുകൊടുക്കുന്നത്‌ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിനുള്ള അവകാശങ്ങൾ അടിയറവ്‌ വെക്കലാണെന്നും ബിൽഗ്രാമി കത്തിൽ ചൂണ്ടിക്കാട്ടി. കൊളംബിയ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രൊഫെസർ ആണ്‌ ഇൻഡ്യക്കാരനും

ഹാദിയ: പിണറായിക്ക് അകീൽ ബിൽഗ്രാമിയുടെ തുറന്ന കത്ത്‌ Read More »

സി. എച്ച്‌ മുഹമ്മദ്‌ കോയ: വേർപാടിന്‌ 34 വയസ്സ്‌

കോഴിക്കോട്‌: കേരള രാഷ്ട്രീയത്തിന്റെയും മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തിന്റെയും മാപ്പിള സമുദായത്തിന്രെയും മുഖഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച്‌ ഒരു കാലഘട്ടത്തിന്റെ ഇതിഹാസ നായകനായി മാറിയ സി. എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ വിട പറഞ്ഞിട്ട്‌ 34 വർഷം തികയുന്നു. 1983 സ്പെറ്റംബർ 28ന്‌ മന്ത്രിതല യോഗത്തിനുവേണ്ടി ഹൈദരാബാദിൽ ആയിരിക്കുമ്പോഴായിയിരുന്നു സി. എച്ചിന്റെ അന്ത്യം. 1927 ജൂലൈ 15ന്‌ കോഴിക്കോട്‌ നഗരത്തിൽ നിന്ന് ദൂരേക്ക്‌ മാറിയുള്ള അത്തോളി എന്ന ഉൾനാടൻ വടക്കൻ ഗ്രാമത്തിൽ ഒരു സാധാരണ ദരിദ്ര മാപ്പിള കുടുംബത്തിൽ

സി. എച്ച്‌ മുഹമ്മദ്‌ കോയ: വേർപാടിന്‌ 34 വയസ്സ്‌ Read More »

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി

മലപ്പുറം: പറവൂരിൽ ഗൃഹസന്ദർശനവും ലഘുലേഖാ വിതരണവും നടത്തിയ ഇസ്‌ലാമിക പ്രവർത്തകർക്കു നേരെയുണ്ടായ ആർ. എസ്‌. എസ്‌, പൊലീസ്‌ കയ്യേറ്റത്തിനും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇസ്‌ലാമോഫോബിയക്കുമെതിരിൽ മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധം അലയടിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഹാളിനു മുന്നിൽ നടന്ന ബഹുജന സമ്മേളനം തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി സംസ്ഥാന സർക്കാറിനുള്ള ശക്തമായ താക്കീതായി മാറി. വൈകീട്ട്‌ 4. 30ന് ആരംഭിച്ച സമ്മേളനം

പറവൂർ ലഘുലേഖാ അറസ്റ്റ്‌: മലപ്പുറത്ത്‌ മുസ്‌ലിം ലീഗ്‌ പ്രതിഷേധം ജനസാഗരമായി Read More »

അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി

പട്ടാമ്പി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച്‌ ദീർഘനാൾ കിടപ്പിലായിരുന്നു. അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിൽ നിന്ന് അഫ്ദലുൽ ഉലമാ ബിരുദം നേടി. കരിങ്ങനാട്‌ സലഫിയ്യാ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രധാനിയാണ്‌.  ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്‌ ആമയൂരിൽ വെച്ച്‌ നടക്കും

അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി Read More »

ചവറുകൂനകൾക്കുപിന്നിൽ ബോർഡ്‌ പോലും എടുത്തുമാറ്റപ്പെട്ട്‌ ഐ. ആർ. എഫ്‌ ആസ്ഥാനം

ബുർഹാൻ അലി മുംബൈ: ഡോ. സാക്കിർ നായിക്കിനെക്കുറിച്ചുള്ള മാധ്യമചർച്ചകൾ സുഊദി പൗരത്വം വരെയെത്തി ചൂടുപിടിക്കുമ്പോഴും അദ്ദേഹത്തോടുള്ള അനീതിയുടെ സാക്ഷ്യപത്രമായി മുംബൈ ദോംഗ്രിയിലുണ്ടായിരുന്ന ഐ. ആർ. എഫ്‌ ആസ്ഥാനവും പരിസരവും അനാഥമായി കിടക്കുന്നു. സാക്കിർ സ്ഥാപകനും പ്രസിഡന്റും ആയ ഇസ്ലാമിക റിസേർച്ച്‌ ഫൗണ്ടേഷൻ ഓഫീസ്‌ ദോംഗ്രി റ്റാൻഡെൽ സ്റ്റ്രീറ്റിലെ ഏറ്റവും ജനസമ്പർക്കമുള്ള കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പ്രധാന ഓഫീസിന്‌ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ ആണ്‌ ഐ. ആർ. എഫ്‌ ലേഡീസ്‌ വിംഗ്‌ പ്രവർത്തിച്ചിരുന്നത്‌. രണ്ടിനുമുണ്ടായിരുന്നത്‌‌ നിരത്തുവക്കിലേക്ക്‌ തുറക്കുന്ന താഴേ നിലയിൽ

ചവറുകൂനകൾക്കുപിന്നിൽ ബോർഡ്‌ പോലും എടുത്തുമാറ്റപ്പെട്ട്‌ ഐ. ആർ. എഫ്‌ ആസ്ഥാനം Read More »

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം

ദോഹ: പ്രസിദ്ധ ഫിലസ്ത്വീൻ പോരാട്ട പ്രസ്ഥാനമായ ഹമാസ്‌ തലവൻ ഖാലിദ്‌ മിശ്‌അൽ തിങ്കളാഴ്ച ദോഹയിൽവെച്ച്‌ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ച പുതിയ നയസമീപനങ്ങൾ മധ്യപൗരസ്ത വിചക്ഷണർക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക്‌ തിരികൊളുത്തുന്നു. ഫിലസ്ത്വീൻ വിട്ട്‌ ക്വത്വറിൽ രാഷ്ട്രീയ പ്രവാസത്തിലാണ്‌ മിശ്‌അൽ. എൺപതുകൾക്കൊടുവിൽ ഹമാസ്‌ രൂപീകരണ സമയത്ത്‌ പ്രഖ്യാപിക്കപ്പെട്ട ഒന്നാം നയരേഖയിൽ നിന്ന് കാതലായ വ്യതിയാനങ്ങൾ പുതിയ ദോഹാ വിശദീകരണം ഉൾകൊള്ളുന്നുവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ബ്രിട്ടീഷ്‌ മാൻഡേറ്റ്‌ ആയിരുന്ന ഫിലസ്ത്വീനിൽ 1948ൽ ആണ്‌ ഇംഗ്ലണ്ടും സോവിയറ്റ്‌ റഷ്യയും അടക്കമുള്ളവരുടെ ശക്തമായ പിന്തുണയോടെ തദ്ദേശീയരായ

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം Read More »

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ

ഒറ്റപ്പാലം: കേരളാ പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി അതിന്റെ സ്ഥാപനത്തിന്റെ തൊണ്ണൂറ്റിയാറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്ത്‌ ഭാരതപ്പുഴയുടെ തീരത്തുവെച്ച്‌ നടന്ന ഒന്നാമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനം ആണ്‌ കെ. പി. സി. സിയുടെ നാന്ദിയായി മാറിയത്‌. ഒറ്റപ്പാലത്ത്‌ വെച്ചാണ്‌ ആഘോഷ പരിപാടികൾ നടക്കുക. ആനീ ബസെന്റിന്റെ ഹോം റൂൾ ലീഗിന്‌ മലബാറിൽ ഉണ്ടായ അനുരണനങ്ങൾ ആയിരുന്നു കേരളത്തിൽ സംഘടിത ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കം. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയും

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ Read More »

ഇൻഡ്യൻ വിദ്യാർഥിയെ കാണിച്ച്‌ ബഗ്ദാദിയുടെ കുട്ടിക്കാലമെന്ന് വരുത്താൻ ഹിന്ദി ചാനലിന്റെ ശ്രമം

നോയിഡ: ഐ. എസ്‌ തലവൻ അബൂബക്‌ർ അൽ ബഗ്ദാദിയുടെ ഭൂതകാലത്തെ സംബന്ധിച്ച നിഗൂഢതകൾ ആദ്യമായി അനാവരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ News 18 India ഹിന്ദി ചാനൽ അതിനാടകീയതയും അപസർപ്പക ഭാവവുമുള്ള രംഗാവതരണത്തോടെ കൊട്ടിഘോഷിച്ച്‌ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ നിറയെ തട്ടിപ്പുകൾ. എക്സ്ക്ലൂസീവ്‌ പ്രതീതി സൃഷ്‌ടിച്ച്‌ ചാനലിന്റെ റെയ്റ്റിംഗ്‌ കൂട്ടാനുള്ള വ്യഗ്രതയിൽ ബഗ്ദാദിയുടെ ബാല്യകാല ദൃശ്യങ്ങൾ എന്ന് ധ്വനിപ്പിക്കുംവിധം സുഊദി അറേബ്യയിൽ താമസിക്കുന്ന ഇൻഡ്യൻ കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ക്ലിപ്പ്‌ സംപ്രേഷണം ചെയ്യാനുള്ള ധാർഷ്ട്യം വരെ ചാനൽ

ഇൻഡ്യൻ വിദ്യാർഥിയെ കാണിച്ച്‌ ബഗ്ദാദിയുടെ കുട്ടിക്കാലമെന്ന് വരുത്താൻ ഹിന്ദി ചാനലിന്റെ ശ്രമം Read More »