Reports

ഹിന്ദുത്വം വെടിവെച്ചുകൊന്ന രാഷ്ട്രപിതാവിന്റെ സ്മരണകളുണർത്തി ഗാന്ധിജയന്തി

ന്യൂഡൽഹി: രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ നൂറ്റിനാൽപത്തിയൊൻപതാം ജന്മദിനം ആചരിക്കുന്നു. രാജ്ഘട്ടിൽ ഔദ്യോഗിക പ്രണാമങ്ങൾ നടക്കുമ്പോഴും ഗാന്ധിയെ ആത്മാർത്ഥമായി ഓർക്കുന്നവരുടെയെല്ലാം മനസ്സ്‌ പോകുന്നത്‌ ബിർളാ ഹൗസിലേക്കാണ്‌. 1948 ജനുവരി 30ന് ബിർളാ ഹൗസിലെ‌ പ്രാർത്ഥനാ യോഗത്തിനിടെ ഗാന്ധിയെ ഹിന്ദുത്വ ഭീകരൻ നാഥൂറാം ഗോദ്സെ വെടിവെച്ചുകൊന്നതിന്റെ നടുക്കം രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഇനിയും വിട്ടുപോയിട്ടില്ല. ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രം ഇൻഡ്യയുടെ അധികാരം കയ്യാളുന്ന സമകാലത്ത്‌ ആ നടുക്കം വർധിക്കുന്നേ ഉള്ളൂ. ഒന്നര നൂറ്റാണ്ടോളം മുമ്പ്‌ ജനിച്ച ഗാന്ധിയോടുള്ള കുടിപ്പക […]

ഹിന്ദുത്വം വെടിവെച്ചുകൊന്ന രാഷ്ട്രപിതാവിന്റെ സ്മരണകളുണർത്തി ഗാന്ധിജയന്തി Read More »

ഇബ്‌റാഹിം മുഹമ്മദ് സ്വാലിഹ് മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി മാലിദീപ് ജനാധിപത്യ പാർട്ടിയുടെ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് അബ്ദുല്ലാഹ് യാമീൻ ആയിരുന്നു ഇബ്രാഹിം സ്വാലിൻറെ എതിരാളി. 58.3% വോട്ട് നേടിയ ഇബ്‌റാഹിം സ്വാലിഹ് മാലിദ്വീപിന്റെ ആറാമത്തെ പ്രസിഡണ്ടാണ്.

ഇബ്‌റാഹിം മുഹമ്മദ് സ്വാലിഹ് മാലിദ്വീപ് പ്രസിഡന്റ് Read More »

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ

ഇൻഡ്യ ഓരോ വർഷത്തെയും സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ മലബാറിലെ മണൽതരികൾക്കുപോലും ഒരു വീരകഥ അയവിറക്കാനുണ്ടാകും; കൊളോണിയൽ മലബാറിലെ മാപ്പിളമാർ 1921ൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ സ്വാതന്ത്ര്യസമരചരിത്രത്തിൽ അദ്വിതീയമായി മാറിയ പെരും പോരാട്ടത്തിലേർപ്പെട്ട ധീരചരിതം! 1921ലെ സമരത്തെ കടുത്ത വിസ്മൃതിയിലാഴ്ത്താൻ ശ്രമങ്ങൾ തകൃതിയാകുമ്പോൾ പുളകമുണർത്തുന്ന ആ ചെറുത്തുനിൽപ്‌ കാലത്തിന്റെ രക്തഗന്ധമുള്ള ഓർമ്മകൾ രാജ്യത്ത്‌ നിലനിർത്തുന്നതിന്റെ രാഷ്ട്രീയ പ്രസക്തി മലബാറിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ മലബാര്‍ സമരം

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ Read More »

ഡെന്മാർക്കിലെ നിക്വാബ്‌ നിരോധനം: പ്രതിഷേധം ശക്തം

കോപ്പൻഹേഗൻ: മുസ്‌ലിം സ്ത്രീകൾ മതാചാരത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മുഖം മറക്കാനുപയോഗിക്കുന്ന നിക്വാബ്‌ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുദ്ദേശിച്ച്‌ ഡാനിഷ്‌ പീപ്പ്ൾസ്‌ പാർട്ടി അവതരിപ്പിച്ച മുഖാവരണ നിരോധന നിയമം ബുധനാഴ്ച പ്രാബല്യത്തിൽ വന്നതോടെ ഡെന്മാർക്കിൽ പ്രതിഷേധം ശക്തമായി. നിക്വാബ്‌ അടക്കം മുഖം മറക്കാനുപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം കനത്ത പിഴ മുതൽ ജയിൽ വാസം വരെ ലഭിക്കാവുന്ന കുറ്റമായി മാറിയിരിക്കുകയാണ്‌ ബുധനാഴ്ച മുതൽ രാജ്യത്ത്‌. നിക്വാബ്‌ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിച്ച്‌ പൗരാവകാശങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുന്ന പുതിയ നിയമത്തിന്റെ ജനാധിപത്യവിരുദ്ധതക്കെതിരിൽ തലസ്ഥാനനഗരിയായ കോപ്പൻഹേഗനിൽ

ഡെന്മാർക്കിലെ നിക്വാബ്‌ നിരോധനം: പ്രതിഷേധം ശക്തം Read More »

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു

മലപ്പുറം: മക്കരപ്പറമ്പ്‌ കരിഞ്ചാപ്പാടിയിൽ മണ്ണിലമർന്നത്‌ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന കർമ്മയോഗിയുടെ ശരീരം. കരുവള്ളി മുഹമ്മദ്‌ മൗലവിയുടെ (1919-2018) ജീവിതം അക്ഷരാർഥത്തിൽ ആധുനിക മലയാളി മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ സംഭവബഹുലമായ ഒരു നൂറ്റാണ്ടിന്‌ കർമ്മസാക്ഷിയായിരുന്നു. വക്കം മൗലവിയുടെയും മുസ്‌ലിം ഐക്യസംഘത്തിന്റെയും കാലത്ത്‌ ബാല്യം ചെലവഴിച്ച്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന്റെ കൂടെ നടക്കാൻ കഴിയും വിധമുള്ള ദീർഘായുസ്സ്‌ കൊണ്ടനുഗ്രഹിക്കപ്പെട്ട അപൂർവ വ്യക്തിത്വമാണ്‌ കരുവള്ളിയുടേത്‌. ഐക്യസംഘം പ്രവർത്തകനും ഖിലാഫത്ത്‌, കോൺഗ്രസ്‌

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു Read More »

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി

പുത്തൻതെരു (താനാളൂർ): കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥിയായിരുന്നു ഇന്ന് ഇവിടെ മരണപ്പെട്ട ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി (1944-2018). യുഗപ്രഭാവനായ പണ്ഡിതനെയും ചിന്തകനെയും എഴുത്തുകാരനെയുമാണ്‌ മുസ്‌ലിം കൈരളിക്ക്‌ ചെറിയമുണ്ടത്തിന്റെ വേർപ്പാടിലൂടെ നഷ്ടമാകുന്നത്‌. കെ. എൻ. എം ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ്‌ മൗലവിയുമായുള്ള സമ്പർക്കവും പുളിക്കൽ മദീനതുൽ ഉലൂം അറബിക്‌ കോളജിലെ പഠനവും വഴി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രബോധനപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിത്തുടങ്ങിയ അബ്ദുൽ ഹമീദ്‌ മൗലവി ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിക്കൊണ്ടാണ്‌ വിടവാങ്ങുന്നത്‌. മാർക്സിസ്റ്റുകൾക്കും യുക്തിവാദികൾക്കും

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി Read More »

കയ്യിൽ ചോര പുരണ്ട്‌ കേമ്പസ്‌‌ ഫ്രന്റ്‌

എറണാകുളം: മഹാരാജാസ്‌ കോളജിൽ എസ്‌ എഫ്‌ ഐ പ്രവർത്തനത്തിന്റെ പേരിൽ അഭിമന്യു എന്ന വിദ്യാർഥിയെ നെഞ്ചിൽ കത്തിയിറക്കി അതിക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവം കേരളത്തെ ഉലയ്ക്കുമ്പോൾ ചർച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക്‌ വരുന്നത്‌ കേമ്പസ്‌ ഫ്രന്റ്‌ ഓഫ്‌ ഇൻഡ്യ. കേമ്പസ്‌ ഫ്രന്റ്‌ പ്രവർത്തകരും സഹായികളുമാണ്‌ കൃത്യം നടത്തിയതെന്ന് വ്യക്തമാകുന്ന സാഹചര്യത്തിലാണ്‌ ഇത്‌. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ചുവരെഴുത്തിന്റെ പേരിലുണ്ടായ തർക്കങ്ങൾ ആണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്ന കാര്യം സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. കൊലക്കത്തിയുടെ ഭീഷണി മുനമ്പിലേക്കാണോ രാഷ്ട്രീയ വിയോജിപ്പുള്ള നവാഗതരെ കേമ്പസ്‌

കയ്യിൽ ചോര പുരണ്ട്‌ കേമ്പസ്‌‌ ഫ്രന്റ്‌ Read More »

ടിയാനൻമെൻ സ്ക്വയർ: മാർക്സിസ്റ്റ്‌‌ ഭീകരതക്ക്‌ 29 വയസ്സ്

ജനാധിപത്യത്തിനുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് മുറവിളികള്‍ ഒരു കേരളീയ അസംബന്ധം മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് ഭൗതികവാദത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കത്തെ പരിചയമുള്ളവര്‍ക്കെല്ലാമറിയാം. പാര്‍ട്ടി സമഗ്രാധിപത്യം നിലവില്‍ വരുത്താനുള്ള പരിശ്രമങ്ങളുടെ വഴിയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കാത്ത ഏകാധിപത്യ ഭരണകൂടങ്ങളെയാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത് എന്നത് ഒരു കേവല വസ്തുത മാത്രമാണ്. മനുഷ്യരെ കേവലം പദാര്‍ത്ഥ സംയുക്തങ്ങളും മൃഗതുല്യരുമായി കാണുന്ന ഒരു ഭൗതികവാദ ദര്‍ശനത്തിന്റെ ആദര്‍ശമൂശയില്‍ വാര്‍ക്കപ്പെട്ടവരെന്ന നിലയ്ക്ക് വിയോജിക്കുന്ന പൗരന്‍മാരുടെ അവകാശങ്ങളോ ജീവന്‍ തന്നെയോ ക്രൂരമായി ഗളഛേദം ചെയ്യപ്പെടുന്നത് അപരാധമായി കാണാന്‍ കമ്മ്യൂണിസ്റ്റ്

ടിയാനൻമെൻ സ്ക്വയർ: മാർക്സിസ്റ്റ്‌‌ ഭീകരതക്ക്‌ 29 വയസ്സ് Read More »

‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു

ജറൂസലേം: ഫിലസ്ത്വീൻ ‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുകയാണ്‌. 1948 മെയ്‌ 14നാണ്‌ ബ്രിട്ടീഷുകാർ മുറിച്ചുകൊടുത്ത ഫിലസ്ത്വീൻ ഭൂമിയിൽ ഇസ്രാഈൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചത്‌. സയണിസം പതിറ്റാണ്ടുകൾ നീണ്ട പ്രചരണയുദ്ധത്തിലൂടെയും അന്താരാഷ്ട്ര ഉപജാപങ്ങളിലൂടെയും ഫിലസ്ത്വീനിൽ സംഘടിപ്പിച്ച ഭീകരപ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത ഇസ്രാഈൽ രാജ്യം എഴുപത്‌ വർഷം മുമ്പ്‌ ഒന്നാമത്തെ ‘സ്വാതന്ത്ര്യ’ദിനം ‘ആഘോഷിച്ചതു’തന്നെ തദ്ദേശീയരായ അറബികളുടെ രക്തത്തിൽ കുളിച്ചുരസിച്ചായിരുന്നു. 1948 മെയ്‌ 15ന്‌ ആരംഭിച്ച ‘പുറത്താക്കൽ’ ഫിലസ്ത്വീൻ മക്കളിൽ നിന്ന് ഇസ്രാഈലിനെ വംശീയമായി ‘ശുദ്ധീകരിക്കാനുള്ള’ അതിക്രൂരമായ പടപ്പുറപ്പാടായിരുന്നു. പുതിയ

‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു Read More »

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ്

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിൽ നജ്ദിൽ ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി ലോകപ്രശസ്തനായ സലഫീ പണ്ഡിതൻ ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ (1703-1792) അൽ ഉസ്വൂലുഥ്ഥലാഥ എന്ന വിഖ്യാതമായ ലഘുകൃതിയുടെ ആദ്യ മലയാള വിവർത്തനം പ്രസിദ്ധീകൃതമായിട്ട്‌ എഴുപത്‌ വർഷം തികയുന്നു. ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ആദർശപ്രചരണം സുഊദ്‌ രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചതാണ്‌‌ സുഊദി അറേബ്യയുടെ മതവീക്ഷണങ്ങളെ നിർണയിച്ചത്‌. സലഫീ പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും പത്തൊൻപതാം നൂറ്റാണ്ടു മുതൽക്ക്‌ ‘വഹ്ഹാബി’ എന്ന് വിശേഷിപ്പിക്കപ്പെടാൻ നിമിത്തമായത്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ് Read More »