Reports

ഡോ. കെ. അബ്ദുറഹിമാൻ അന്തരിച്ചു

അരീക്കോട്: മത- സാമൂഹ്യ- വിദ്യാഭ്യാസ- ആതുര സേവന രംഗത്ത് സംഭാവനകൾ നൽകിയ ഡോ. കെ. അബ്ദുറഹിമാൻ അന്തരിച്ചു. കെ.എൻ.എം. മർക്കസുദ്ദ’ അവ ട്രഷറർ, കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള കെയർഹോം ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പ്രബോധന കൂട്ടായ്മയായ നിച്ച് ഓഫ് ട്രൂത്ത്, ആരോഗ്യ- ജീവകാരുണ്യ രംഗത്ത് പവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, ഐ.എം.ബി, വിദ്യാഭ്യാസ സ്ഥാപനങ്ങളായ നോബിൾ സ്‌കൂൾ, എയ്സ് പബ്ലിക് സ്കൂൾ എന്നിവയുടെ തുടക്കാരിലൊരാളായിരുന്നു.

ഡോ. കെ. അബ്ദുറഹിമാൻ അന്തരിച്ചു Read More »

പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു

കോഴിക്കോട് :ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അസി.അമീറും മുൻ കേരള അമീറുമായ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു . വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന-ദേശീയ രംഗത്ത് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ‘വിഷൻ 2016’ പദ്ധതിയുടെ ഡയറക്ടറായിരുന്നു.

പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു Read More »

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു

സ്കൂൾ/കോളജ്‌ അധ്യയനത്തെ ബാധിക്കാത്ത സഹവാസ ക്യാമ്പുകൾ വഴി പുരോഗമിക്കുന്ന ചതുർവർഷ സൗജന്യ ഇസ്‌ലാമിക പഠന-പരിശീലന പദ്ധതിയിലേക്ക്‌ ബൗദ്ധിക മികവും ഇസ്‌ലാമികാവേശവുമുള്ള ആൺകുട്ടികളിൽ നിന്ന് (പ്രായപരിധി 17-21) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകരിൽ നിന്ന്‌ അഭിരുചി പരീക്ഷയും അഭിമുഖവും വഴി 25 പേർക്കാണ്‌‌ പ്രോഗ്രാമിലേക്ക്‌ അഡ്മിഷൻ നൽകുക. Intensive Programme in Integrated Islamic Studies, Language & Leadership എന്ന പേരിൽ വളവന്നൂരിലെ ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ്‌ ആൻഡ്‌ റീസേർച്ച്‌ ആണ്‌ പ്രോഗ്രാം‌ സംഘടിപ്പിക്കുന്നത്‌. ചെറിയമുണ്ടം ചെയർ

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു Read More »

പ്രഫ. ഡി. എൻ. ഝാ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രാചീന- മധ്യകാല ഇൻഡ്യാ ചരിത്ര പണ്ഡിതനും ഡൽഹി സർവകലാശാലയിലെ ചരിത്ര വിഭാഗം മുൻ തലവനുമായ ദ്വജേന്ദ്ര നാരായന്‍ ഝാ (പ്രഫ. ഡി.എൻ. ഝാ) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചരിത്രത്തിൻ്റെ വർഗീയ വൽക്കരണത്തിനെതിരെ നിലപാട് സ്വീകരിച്ച ഡി.എൻ. ഝാ ഇൻഡ്യാ ചരിത്രത്തെ ഹിന്ദു – മുസ് ലിം കാലഗണനയിൽ തരംതിരിക്കുന്നതിനെ ശക്തമായി എതിർത്തു. ദി മിത്ത് ഓഫ് ദി ഹോളി കൗ, ബ്രാഹ്മണിക്കല്‍ ഇൻടോളറന്‍സ് ഇന്‍ ഏര്‍ലി ഇൻഡ്യ, ഇൻടോളറന്‍സ് ആന്റ് ഹിസ്റ്ററി,

പ്രഫ. ഡി. എൻ. ഝാ അന്തരിച്ചു Read More »

സമകാലിക മുസ്‌ലിം സംവാദങ്ങൾ; പതിനഞ്ചോളം പ്രമേയങ്ങൾ പ്രസിദ്ധീകരിച്ച് മുജാഹിദ് യുവജന പ്രസ്ഥാനം

കോഴിക്കോട്: സമകാലിക മുസ്‌ലിം ലോകം, പ്രശ്നങ്ങൾ, സംഭവങ്ങൾ, സംവാദങ്ങൾ എന്നിവയെല്ലാം മുൻനിർത്തി പതിനഞ്ചോളം പ്രമേയങ്ങൾ കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ.എസ്.എം. പുറത്തിറക്കി. ലഘു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച പ്രമേയങ്ങൾ കഴിഞ്ഞ ആഴ്ച മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളുടെ മുജാഹിദ് സെന്റർ സന്ദർശനവേളയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്തെ ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങൾ, സവർണ സംവരണം, മുസ്‌ലിം ഐക്യം, സമുദായ മൈത്രി, ഇസ്‌ലാമോഫോബിയ, കക്ഷിരാഷ്ട്രീയ പങ്കാളിത്തം, ഇസ്‌ലാമിസ്റ്റ് വിമർശനങ്ങൾ, ജമാഅത്തെ

സമകാലിക മുസ്‌ലിം സംവാദങ്ങൾ; പതിനഞ്ചോളം പ്രമേയങ്ങൾ പ്രസിദ്ധീകരിച്ച് മുജാഹിദ് യുവജന പ്രസ്ഥാനം Read More »

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 99 വർഷം

മലപ്പുറം: 1921ലെ മലബാർ സായുധസമര നായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ സർക്കാർ വെടിവെച്ച്‌ കൊന്നിട്ട്‌ 99 വർഷം. 1922 ജനുവരി 20നാണ്‌ കൊളോണിയൽ ഭരണകൂടം മലപ്പുറം കോട്ടക്കുന്നിനടുത്തുവെച്ച്‌ വാരിയൻകുന്നത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്‌. വെടിവെച്ച്‌ കൊല്ലാൻ എത്തിയ മലബാർ സ്പെഷ്യൽ പൊലീസ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ കണ്ണുകെട്ടി പിന്നിൽ നിന്ന് വെടിവെക്കരുതെന്നും മുന്നിൽ നിന്ന് തനിക്ക്‌ കാണാനാകും വിധം മാറിൽ വെടിവെക്കണമെന്നും ശിക്ഷ നടപ്പിലാക്കും മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിപ്പിച്ച്‌ വാരിയൻകുന്നത്ത്‌ മരണത്തിലും ഇതിഹാസമായി മാറി.

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 99 വർഷം Read More »

നബിചരിത്ര പഠനത്തിന്‌ അവസരമൊരുക്കി ഓൺലൈൻ ക്വിസ്

വളവന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് ആൻഡ് റിസേർച്ചും പ്രൊഫൗണ്ട് റ്റി വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ നബിചരിത്ര ക്വിസ് നാളെ (നവംബർ 27, വെള്ളി) രാത്രി ഇൻഡ്യൻ സമയം 8. 45 മുതൽ 10 മണിവരെ നടക്കും. ചെറിയമുണ്ടം ചെയർ ഡയരക്റ്റർ മുസ്തഫാ തൻവീർ profound tv യൂറ്റ്യൂബ് ചാനലിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സീറാ സീരീസിൻ്റെ ആദ്യത്തെ 12 എപ്പിസോഡുകളെ ആസ്പദമാക്കിയാണ് മത്സരം നടക്കുക. ഓൺലൈൻ ആയി നടക്കുന്ന മത്സരത്തിന് ഇതിനോടകം പ്രായ/ലിംഗ/സമുദായ/രാജ്യ ഭേദമില്ലാതെ

നബിചരിത്ര പഠനത്തിന്‌ അവസരമൊരുക്കി ഓൺലൈൻ ക്വിസ് Read More »

മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം

മുന്നോക്ക സംവരണത്തിനെതിരെയുള്ള പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുയരുന്ന അമർഷത്തെ വർഗീയവത്ക്കരിക്കുന്നത് അപകടകരമായ നിലപാടെന്ന് മുസ്ലിം ലീഗ് നേതാക്കൾ സംസ്ഥാന പ്രവർത്തക യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ‘സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് ജിഹാദ് മുഴക്കുന്നു’ തുടങ്ങിയ വിഷലിപ്തമായ പ്രയോഗങ്ങളുപയോഗിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ഒക്റ്റോബർ 30 ന് ലേഖനം എഴുതിയിരുന്നു. മുന്നോക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം

മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം Read More »

മില്ലി റിപ്പോർട്ട് വെബിനാർ സി പി സൈതലവി ഉദ്ഘാടനം ചെയ്യും

“ഇസ്‌ലാമോഫോബിയയുടെ കാലത്തെ മുസ്‌ലിം മാധ്യമപ്രവർത്തനം: ഓൺലൈൻ പോർട്ടലുകളുടെ സാധ്യതകൾ” എന്ന തലക്കെട്ടിൽ മില്ലി റിപ്പോർട്ട് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് രാത്രി 7:15ന് ആരംഭിക്കും. ഗൂഗ്ൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രികളുടെ സന്ദേശ വാഹകരായി മാധ്യമങ്ങൾ സേവനം ചെയ്യുന്ന കാലത്ത് മുസ്‌ലിം മാധ്യമപ്രവർത്തനത്തിൻ്റെ വർത്തമാനകാല ദൗത്യവും, ഓൺലൈൻ പോർട്ടലുകൾ സമുദായം ഉപയോഗപ്പെടുത്തുന്നതിൻ്റെ സാധ്യതയുമെല്ലാമാണ് മില്ലി റിപ്പോർട്ട് വിശകലന വിധേയമാക്കുന്നത്. മാധ്യമ രംഗത്തെ പ്രഗൽഭരും, വെബ് എഴുത്തുകാരും, മനുഷ്യാവകാശ പ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും അടങ്ങുന്ന പാനലാണ് ചർച്ച നയിക്കുക.

മില്ലി റിപ്പോർട്ട് വെബിനാർ സി പി സൈതലവി ഉദ്ഘാടനം ചെയ്യും Read More »

കാരശ്ശേരിയുടെ പേരിൽ വ്യാജ അവതാരിക: യുക്തിവാദി പ്രഭാഷകൻ വെട്ടിൽ

കോട്ടയം: യുക്തിവാദി പ്രഭാഷകൻ പി അയ്യൂബ് മൗലവി രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അവതാരിക തൻ്റേതല്ലെന്ന വെളിപ്പെടുത്തലുമായി സാമൂഹ്യ വിമർശകൻ എം എൻ കാരശ്ശേരി രംഗത്ത് വന്നു. ഒരു പുസ്തകം എഴുതിത്തീർന്നതിന് ശേഷം അയ്യൂബ് മൗലവി കാരശ്ശേരിയെ സമീപിച്ച് അവതാരിക എഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയക്കുറവ് കാരണം പുസ്തകം വായിക്കാനോ അവതാരിക എഴുതാനോ സാധിക്കുകയില്ലെന്ന് കാരശ്ശേരി അയ്യൂബ് മൗലവിയെ അറിയിക്കുകയായിരുന്നു. പിന്നീട് 2017ൽ മലപ്പുറത്ത് നടന്ന ‘സ്വതന്ത്ര ലോകം’ പരിപാടിയിൽ അയ്യൂബ് മൗലവിയുടെ നിർബന്ധത്തിന്

കാരശ്ശേരിയുടെ പേരിൽ വ്യാജ അവതാരിക: യുക്തിവാദി പ്രഭാഷകൻ വെട്ടിൽ Read More »