Reports

ശാസ്ത്ര ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ല: സമദാനി

മലപ്പുറം : മധ്യകാല ശാസ്ത്രത്തിന്റെ ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ലെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. മുൻവിധിയില്ലാതെ ചരിത്രത്തെ അപഗ്രഥിച്ചവരെല്ലാം അത് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം വിമർശകൻ ഇ.എ. ജബ്ബാറുമായി ഇസ്‌ലാമിക പ്രബോധനും നിച്ച് ഓഫ് ട്രൂത്ത് ഡയരക്റ്റരുമായ എം.എം. അക്ബർ ഈ വർഷം ജനുവരി എട്ടിന് മലപ്പുറത്ത് നടത്തിയ സംവാദവും അതിനോടനുബന്ധിച്ച് വന്ന പഠനങ്ങളും പ്രൗഡ് മുസ്‌ലിംസ് പ്രസാധകർ പുസ്തക രൂപത്തിലാക്കിയത് കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ: കെ. എൻ.

ശാസ്ത്ര ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ല: സമദാനി Read More »

ആർ. എസ്. എസ്. ആശീർവാദത്തോടെ അഫ്ഷർ അസ്‌ലം ജാമിഅ ഹംദർദ് വൈസ് ചാൻസിലർ

ന്യൂഡൽഹി: ജാമിഅ ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഒമ്പതാമത്തെ വൈസ് ചാൻസിലറായി ഡോ. അഫ്ഷർ അസ്‌ലം നിയമിതനായി. കംപ്യൂട്ടർ സയൻസ് ലെക്ച്വറർ ആയിരുന്ന അഫ്ഷർ അസ്‌ലമിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ ശുപാർഷയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസിലർ ആയി നിയമനം ലഭിച്ചത്. ജാമിഅ മില്ലിയ്യ വൈസ് ചാൻസിലർ വി.സി നജ്മ അക്തർ, അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി വി.സി താരീഖ് മൻസ്വൂർ എന്നിവരെപ്പോലെ സംഘ്പരിവാർ സഹയാത്രികനാണ് ആർ. എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിശ്വസ്തൻ കൂടിയായ അസ്‌ലം. സംഘ്പരിവാറിനെ പാദസേവ ചെയ്ത്

ആർ. എസ്. എസ്. ആശീർവാദത്തോടെ അഫ്ഷർ അസ്‌ലം ജാമിഅ ഹംദർദ് വൈസ് ചാൻസിലർ Read More »

അസം സർക്കാറിന്റെ ജനസംഖ്യാ നയം ജനാധിപത്യ വിരുദ്ധം : മുസ്‌ലിം ലീഗ്

അസമിലെ ക്ഷേമ പദ്ധതികളെല്ലാം പുതിയ ജനസംഖ്യാ നയത്തിന് കീഴിലാക്കിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ തീരുമാനത്തെ അപലപിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയില്ലെന്നും തദ്ദേശ സ്ഥാപനങ്ങളിൽ അംഗമാകാൻ കഴിയില്ലെന്നുമുള്ള നിയമമാണ് അസം ബി.ജെ.പി സർക്കാർ കൊണ്ടുവന്നത്. ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യം പോലെയാണ് ബി.ജെ.പി അസം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികൾ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ എല്ലാ പദ്ധതികളും ഇപ്പോൾ

അസം സർക്കാറിന്റെ ജനസംഖ്യാ നയം ജനാധിപത്യ വിരുദ്ധം : മുസ്‌ലിം ലീഗ് Read More »

കാലാവധി എത്താറായ വാക്‌സിനുകൾ: ഇസ്രാഈലുമായുള്ള കരാർ വിച്ഛേദിച്ച് ഫലസ്തീൻ.

ജറുസലേം: ഇസ്രാഈലുമായുള്ള കരാർ പ്രകാരം എത്തിച്ച കോവിഡ് വാക്‌സിനുകൾ കാലഹരണപ്പെടാറായെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയച്ച് ഫലസ്തീനിയൻ അതോറിറ്റി. കോവിഡ് പ്രതിരോധാർത്ഥം നിലവിൽ ഇസ്രാഈലിന്റെ കൈവശമുള്ള ഒരു മില്യൺ ഫെയ്സർ ഡോസുകൾ ഫലസ്തീന് കൈമാറുകയും പകരം ഫലസ്തീന് ഈ വർഷം അവസാനം ലഭിക്കേണ്ട തുല്യ വാക്‌സിനുകൾ ഇസ്രാഈലിന് നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് കരാർ ലംഘനമുണ്ടായതിനാൽ കരാറിൽ നിന്ന് പൂർണമായി പിന്മാറുന്നുവെന്ന് വെസ്റ്റ് ബാങ്ക് ആസ്ഥാനമായി നിലവിലുള്ള ഫലസ്തീനിയൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മാഇ-അൽഖൈല വ്യക്തമാക്കി. ഇസ്രായേൽ

കാലാവധി എത്താറായ വാക്‌സിനുകൾ: ഇസ്രാഈലുമായുള്ള കരാർ വിച്ഛേദിച്ച് ഫലസ്തീൻ. Read More »

ഇൻഡ്യൻ തെരുവുകളിലെ മുസ്‌ലിം വേട്ട അടങ്ങുന്നില്ല: ത്രിപുരയിൽ 18 വയസ്സുകാരനുൾപ്പടെ മൂന്ന് ചെറുപ്പക്കാരെ തല്ലിക്കൊന്നു

ഇൻഡ്യയിലെ വംശീയ കൊലപാതങ്ങൾ അവിരാമം തുടർന്നുകൊണ്ടിരിക്കുകയാണ്. പശു കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മൂന്ന് ചെറുപ്പക്കാരാണ് ഒടുവിലത്തെ ഇരകൾ. സൈഫുൽ ഇസ്‌ലാം(18), സയ്ദ് ഹുസ്സൈൻ(28), ബിലാൽ മിയാഹ് (30) എന്നിവരെയാണ് ത്രിപുരയിലെ ഖൊവായ് ജില്ലയിൽ ഞായറാഴ്ച ഹിന്ദുത്വ ആൾകൂട്ടം അടിച്ചു കൊന്നത്. സൈഫുൽ ഇസ്‌ലാം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. മൂവരെയും സമീപത്തുള്ള പ്രാദേശിക ആശുപത്രിയിലും തലസ്ഥാനമായ അഗർത്തലയിലെ ഗോബിന്ദ് വല്ലഭ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും

ഇൻഡ്യൻ തെരുവുകളിലെ മുസ്‌ലിം വേട്ട അടങ്ങുന്നില്ല: ത്രിപുരയിൽ 18 വയസ്സുകാരനുൾപ്പടെ മൂന്ന് ചെറുപ്പക്കാരെ തല്ലിക്കൊന്നു Read More »

സംഘ് നൃശംസ രാഷ്ട്രീയം ഉത്തരേന്ത്യയിൽ തിമിർത്താടുന്നു

ന്യൂഡൽഹി: മനുഷ്യനെ കൊന്നുകളയൽ ഉത്തരേന്ത്യയിൽ സംഘ് പരിവാറിന്റെ ദിനചര്യയായി മാറിയിരിക്കുകയാണ്. നിയമത്തെയും നിയമപാലകരെയും നോക്കുകുത്തിയാക്കി മുസ്‌ലിം – ദലിത് – പിന്നാക്ക വിഭാഗങ്ങളെ ആര്യപ്രോക്ത ബ്രാഹ്മണ്യം നിഷ്കരുണം കൊന്നുകളയുന്ന വാർത്തകളാണ് യു. പിയിൽ നിന്നും രാജസ്ഥാനിൽ നിന്നുമെല്ലാം നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഹിന്ദുത്വ കാപാലികരുടെ കൈകളാൽ ഉത്തരേന്ത്യയിൽ മൂന്ന് ആളുകൾ കൊല്ലപ്പെടുകയുണ്ടായി. ഏഴോളം ആളുകളുടെ നില ഗുരുതരമാണ്. പശുവിനെ കടത്തുന്നുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ അഞ്ച് മുസ്‌ലിം യുവാക്കൾക്കെതിരെ അക്രമം അഴിച്ചുവിട്ടതിന്റെയും അതിലൊരാൾ കൊല്ലപ്പെട്ടതിന്റെയും

സംഘ് നൃശംസ രാഷ്ട്രീയം ഉത്തരേന്ത്യയിൽ തിമിർത്താടുന്നു Read More »

വംശഹത്യാ പരാമർശം നടത്തിയ കർണി സേന നേതാവിനെ വക്താവാക്കി ബി.ജെ.പി

ന്യൂഡൽഹി: മുസ്‌ലിം വംശഹത്യാ പരാമർശം നടത്തിയ കർണി സേന മേധാവിയെ മാധ്യമ വക്താവാക്കി ബി.ജെ.പി. ഹരിയാന ഘടകം. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ബി.ജെ.പി. ഹരിയാന പ്രസിഡന്റ് ഓം പ്രകാശ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയിലെ നുഹ് ജില്ലയിൽ ജിം പരിശീലകനായിരുന്ന ആസിഫ്ഖാൻ എന്ന യുവാവിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് മുസ്‌ലിംകൾക്കെതിരെ വംശഹത്യാ പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സൂരജ്പാൽ സിംഗ് അമ്മുവിനെ ബി.ജെ.പി. വക്താവായി നിയമിച്ചിരിക്കുന്നത്. ആസിഫ്ഖാന്റെ കൊലയാളികൾക്ക് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് നടത്തിയ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ “നമുക്കവരെ കൊല്ലാൻ പോലും

വംശഹത്യാ പരാമർശം നടത്തിയ കർണി സേന നേതാവിനെ വക്താവാക്കി ബി.ജെ.പി Read More »

പ്രഫ. രിസ്‌‌വാൻ ഖൈസർ അന്തരിച്ചു

ന്യൂഡൽഹി: ചരിത്രകാരനും ഡൽഹി ജാമിഅഃ മില്ലിയ്യ സർവകലാശാലയിലെ അധ്യാപകനുമായ പ്രഫ. രിസ്‌‌വാൻ ഖൈസർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു. ജെ.എൻ.യു വിൽ നിന്ന് ഔദ്യോകിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1989 മുതൽ ജാമിഅഃ മില്ലിയ്യയിലെ ചരിത്രവിഭാഗം അധ്യാപകനാണ്. ദേശീയ പ്രസ്ഥാനം, ഗാന്ധിയൻ രാഷ്ട്രീയം, കൊളോണിയൽ ഇൻഡ്യയിലെ മുസ്‌ലിം സ്വത്വം എന്നീ മേഖലകളിൽ നിരവധി പുസ്തകങ്ങളും പഠനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. Resisting Colonialism and Communal Politics; Moulana Azad the Making of the Indian

പ്രഫ. രിസ്‌‌വാൻ ഖൈസർ അന്തരിച്ചു Read More »

മുഹമ്മദ്‌ അബ്ദുർറഹ്‌മാന്റെ ഓർമകളുണർത്തിഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനത്തിന്റെ നൂറാം വാർഷികം

ഒറ്റപ്പാലം: കെ. പി. സി. സി. രൂപീകരണത്തിന്‌ നിമിത്തമായി മാറിയ, 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്ത്‌ ഭാരതപ്പുഴയുടെ തീരത്ത്‌ ‌നടന്ന ഒന്നാമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്‌ ഒരു നൂറ്റാണ്ട്‌ തികയുന്നു. സമ്മേളനത്തിന്റെ ചരിത്രം നൂറാം വാർഷികത്തോടനുബന്ധിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ സജീവ ചർച്ചകൾക്ക്‌ വിധേയമാകുന്നുണ്ട്‌. ആനീ ബസെന്റിന്റെ ഹോം റൂൾ ലീഗിന്‌ മലബാറിൽ ഉണ്ടായ അനുരണനങ്ങൾ ആയിരുന്നു കേരളത്തിൽ സംഘടിത ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കം. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയും എം. പി. നാരായണമേനോനും ആണ്‌

മുഹമ്മദ്‌ അബ്ദുർറഹ്‌മാന്റെ ഓർമകളുണർത്തിഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനത്തിന്റെ നൂറാം വാർഷികം Read More »

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു

ഡൽഹി : ഇൻഡ്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു. 96 വയസ് പ്രായമുള്ള അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. 1925 ൽ ഉത്തർപ്രദേശിലെ അസംഗഡിൽ ജനിച്ച വഹീദുദ്ദീൻ ഖാൻ വിശുദ്ധ ക്വുർആൻ പരിഭാഷയടക്കം ഇരുനൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു Read More »