Reports

നബി പറയുന്നു വോള്യങ്ങൾ പ്രകാശിതമായി

വെള്ളമുണ്ട (വയനാട്): മുഹമ്മദ് നബി (സ) യുടെ അതിമനോഹരമായ മുന്നൂറ് ഉപദേശങ്ങൾ രണ്ട്‌ കുഞ്ഞുപുസ്തകങ്ങളിലായിആകർഷകമായ കെട്ടിലും മട്ടിലും അടുക്കിവെച്ച് തയ്യാറാക്കിയ ‘നബി പറയുന്നു’ ഉപഹാരം പ്രകാശിതമായി. ഞായറാഴ്ച ഇവിടെ നടന്ന ഐ എസ് എം വെളിച്ചം സംസ്ഥാന സംഗമത്തിൽ വെച്ചായിരുന്നു പ്രകാശനം. ഇസ്‌ലാമിക പ്രസാധന രംഗത്തെ നവഭാവുകത്വമുള്ള നവാഗതരായ പ്രൊഫൗണ്ട് പ്രെസ് (കോഴിക്കോട്) ആണ് നബി പറയുന്നു വോള്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രൊഫൗണ്ട് പ്രെസിന്റെ സഹോദര സ്ഥാപനമായ പ്രൊഫൗണ്ട് റ്റി വി യുടെ ഓൺലൈൻ ഹദീഥ് പരിഭാഷാ പോസ്റ്റർ […]

നബി പറയുന്നു വോള്യങ്ങൾ പ്രകാശിതമായി Read More »

കെ. എം. മൗലവി ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു

തിരൂരങ്ങാടി: സ്വാതന്ത്ര്യസമര സേനാനിയും മുസ്ലിം ലീഗ് നേതാവും തിരൂരങ്ങാടി യതീം ഖാനയുടെ ശില്പിയും പ്രമുഖ മുജാഹിദ് പണ്ഡിതനുമായിരുന്ന കെ. എം. മൗലവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികർ എഴുതിയ ഓർമ്മക്കുറിപ്പുകൾ സമാഹരിച്ചുകൊണ്ട് തയ്യാറാക്കിയ ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു. പി എസ് എം ഒ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രകാശന സമ്മേളനം പി വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. കെ എൻ എം ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനിയും പി വി അബ്ദുൽ വഹാബും

കെ. എം. മൗലവി ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു Read More »

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക്

കർണാടക: ഹിജാബ് വിലക്ക് കർണാടകയിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉഡുപ്പിയിലെ ഗവൺമെന്റ് വനിതാ കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ തടയുകയുണ്ടായി. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രിൻസിപ്പലടക്കമുള്ളവർ ചേർന്ന് ഗേറ്റിനു മുമ്പിൽ തടയുകയുണ്ടായി. ഇതുവരെയില്ലാത്ത ഹിജാബ് വിലക്കിന്റെ കാരണം അന്വേഷിച്ച പെൺകുട്ടികൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. സംഭവത്തിന് മുമ്പ് കാവി ഷാൾ ധരിച്ച് ഒരു

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക് Read More »

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

കടുത്ത ഇസ്‌ലാം വിരോധത്തിലും ആധികാരികതയില്ലായ്മയിലും അധിഷ്ഠിതമാണ് കേരളത്തിൽ ‘നാസ്തിക ദൈവമായി’ അറിയപ്പെടുന്ന സി. രവിചന്ദ്രന്റെ വിഷയാവതരണങ്ങൾ എന്നത് കാലങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്. പ്രസ്തുത ആക്ഷേപത്തെ സത്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ നടത്തിയ ആന്റി വൈറസ് ലൈവ് പ്രോഗ്രാം. ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി നാല്പത് ലക്ഷം ആളുകളെയൊക്കെ ചെങ്കിസ് ഖാൻ കൊന്നുവെന്ന പരാമർശമാണ് രവിചന്ദ്രന്റെ വൈജ്ഞാനിക നിലവാരത്തകർച്ചയുടെ ആഴം വീണ്ടും മലയാളികളെ ബോധ്യപ്പെടുത്തിയത്. അബദ്ധം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘വിക്കിപീഡിയ ചതിച്ചാശാനേ’,’എല്ലാ കുറ്റവും വിക്കിപീഡിയക്കാണ്’, ‘വിക്കിപീഡിയയുടെ

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ Read More »

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു

കോഴിക്കോട് : മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതിൽ പ്രതിഷേധം കനക്കുന്നു. സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയാവൺ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും എം. പിയുമായ

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു Read More »

ലിംഗത്വ രാഷ്ട്രീയം വിമോചന മാർഗമല്ല; സർവ്വനാശ വാതായനമാണ്: എം. എസ്. എം പ്രോഫ്കോൺ

ആലുവ : ലിംഗത്വ രാഷ്ട്രീയം വിമോചനത്തിന് പകരം സർവ്വനാശമാണ് ഉണ്ടാക്കുകയെന്ന് മുജാഹിദ് സ്റ്റ്യുഡന്റ്സ് മൂവ്മെന്റ് (എം. എസ്. എം) സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിലെ വിവിധ സെഷനുകൾ അഭിപ്രായപ്പെട്ടു. ആൺ-പെൺ സ്വവർഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതൽ ക്വിയർ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുരതി, മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയ വൈകൃതങ്ങളെ വരെ സ്വാഭാവികവും പ്രകൃതിപരവും ജനിതകവുമാണെന്ന് സമർത്ഥിക്കുകയും അവയെ ചികിൽസിക്കുകയോ മാറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് ലൈംഗികന്യൂനപക്ഷങ്ങളോടുള്ള അക്രമണമാണെന്ന് സിദ്ധാന്തിക്കുകയും അത് മാറ്റാനുള്ള പരിശ്രമങ്ങളെയും അങ്ങനെ മാറ്റാൻ കഴിയുമോയെന്ന പഠനങ്ങളെ അധികാരവും

ലിംഗത്വ രാഷ്ട്രീയം വിമോചന മാർഗമല്ല; സർവ്വനാശ വാതായനമാണ്: എം. എസ്. എം പ്രോഫ്കോൺ Read More »

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല

കോഴിക്കോട്: ‘ഇബ്നു തയ്മിയ്യ: നിലപാടുകൾ, ഇടപെടലുകൾ’ എന്ന തലക്കെട്ടിൽ profound academy കോഴിക്കോട് വെച്ച് സംഘടിപ്പിച്ച ശില്പശാല ശ്രദ്ധേയമായി. മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് അർധദിന സെഷനുകളായി 2021 ഡിസംബർ 19, 2022 ജനുവരി 2 തിയ്യതികളിലായാണ് വർക്ക്ഷോപ്പ് നടന്നത്. മുൻകൂട്ടി റജിസ്റ്റർ ചെയ്തവരിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അവസരം നൽകിയത്. മുസ്തഫാ തൻവീർ സെഷനുകൾക്ക് നേതൃത്വം നൽകി. ഇസ്‌ലാമിക പ്രമേയങ്ങളിൽ സമാനമായ ശില്പശാലകൾ തുടർന്നും ആസൂത്രണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല Read More »

പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറാവണമെന്ന് മുസലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തിൽ പുലർത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവർത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിർത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ

പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ Read More »

അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിലേക്ക് വഴിയറിയാതെ എസ്. എഫ്. ഐ

താമരശ്ശേരി: അഞ്ച് വർഷം മുമ്പ് പീസ് സ്കൂൾ വിവാദമുണ്ടായ സമയത്ത് പത്രപ്രസ്താവനയിലൂടെയും സമരങ്ങളിലൂടെയും മതതീവ്രവാതത്തിനെതിരെ വലിയ വായിൽ സംസാരിച്ചിരുന്ന എസ്. എഫ്. ഐ താമരശ്ശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ഇസ്‌ലാം വിദ്വേഷ കൈപ്പുസ്തകത്തിനെതിരെ മൗനമവലംബിക്കുന്നു. പീസ് സ്കൂളിനെ സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ ഗൗരവസ്വഭാവമുള്ളതാണെന്നും മതനിരപേക്ഷതക്കെതിരായ പാഠ്യപദ്ധതിയാണ് സ്കൂളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അന്ന് എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു. എറണാകുളം ചക്കരപ്പറമ്പ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. എന്നാൽ സ്കൂളിൽ പഠിപ്പിക്കാത്ത

അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിലേക്ക് വഴിയറിയാതെ എസ്. എഫ്. ഐ Read More »

വർഗീയ ധ്വനിയുള്ള ചോദ്യവുമായി ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പർ

തിരുവനന്തപുരം : വർഗീയ ധ്വനിയുള്ള ചോദ്യം ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത് വിവാദമാവുന്നു. സാക്ഷരതാ മിഷൻ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിലെ രണ്ടാം വർഷ സോഷ്യോളജി ചോദ്യപേപ്പറിലെ ‘ന്യൂനപക്ഷങ്ങൾ ഇൻഡ്യയുടെ അഖണ്ഡതക്ക് ഭീക്ഷണിയാണോ’ എന്ന ചോദ്യമാണ് വിവാദമായിരിക്കുന്നത്. സാക്ഷരത മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. ഉപന്യാസ രൂപത്തിൽ എഴുതേണ്ട എട്ട് മാർക്കിന്റെ ചോദ്യമാണിത്. സിലബസിന്റെ ഭാഗമല്ലാത്തതായിട്ടും ഇത്തരം ചോദ്യങ്ങളിലൂടെ ഉത്തരേന്ത്യയിലെ ചോദ്യപേപ്പറുകളോട് ഇടത് ഗവൺമെന്റിന് കീഴിലെ വിദ്യാഭ്യാസ വകുപ്പ് കിടപിടിക്കുകയാണ് ചെയ്യുന്നത്.

വർഗീയ ധ്വനിയുള്ള ചോദ്യവുമായി ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പർ Read More »