Opinion

മുഖ്യമന്ത്രി മലപ്പുറത്തെ എറിഞ്ഞുകൊടുക്കുന്നത്‌ ആര്‍ക്കാണ്?

ഒരു പ്രദേശത്തെ മുഴുവൻ സംശയ നിഴലിലാക്കുന്ന അത്യന്തം അപകടകരമായ അഭിമുഖം മുഖ്യമന്ത്രി പിണറായി വിജയന്റേതായി ഹിന്ദുവിലൂടെ അച്ചടിച്ചു വന്ന ശേഷം, അവ നിഷേധിക്കുന്നതിനെടുത്ത കാലതാമസവും, അവയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും കൂടുതൽ ചർച്ചയായിരിക്കുകയാണ്. മലപ്പുറത്തെ കുറിച്ച് കാലങ്ങളായി സംഘപരിവാരം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ചൂട്ടു വെക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഇടതു സഹയാത്രികനും, നിലമ്പൂർ MLA യുമായ പി വി അൻവർ ദിവസങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഗൗരവമായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി കേരളത്തിന്റെ […]

മുഖ്യമന്ത്രി മലപ്പുറത്തെ എറിഞ്ഞുകൊടുക്കുന്നത്‌ ആര്‍ക്കാണ്? Read More »

തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി

അഹ്-ലുൽ ഖിബ്-ല എന്ന ഒരു വിഭാഗത്തെ കുറിച്ച് റസൂൽ (സ്വ) നമുക്ക് വിശദീകരിച്ച് തരികയും അവരോട് വിശ്വാസി സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. റസൂൽ (സ്വ) പറയുന്നു: ” ആര് നാം നമസ്കരിക്കുന്നത് പോലെ നമസ്ക്കരിക്കുകയും, നമ്മുടെ ഖിബ്-ലയിലേക്ക് തിരിഞ്ഞ് നമസ്ക്കരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ മുസ്‌ലിമാണ്. (ബുഖാരി) അത്കൊണ്ട് തന്നെ ശഹാദത്ത് പ്രഖ്യാപിക്കുകയും, ഇസ്‌ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളെ നിഷേധിക്കാതിരിക്കുകയും, നമ്മെ പോലെ നമസ്കാരവും മറ്റ് ആരാധനാ കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവരെ മുസ്‌ലിമായാണ്

തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി Read More »

മുസ്‌ലിം പ്രീണനം എന്ന ആശയം

ഇൻഡ്യയിലെ ഹിന്ദുത്വവാദികളാണ് മുസ്‌ലിം പ്രീണനം എന്ന വാക്ക് പ്രയോഗത്തിൽ കൊണ്ടുവന്നത്. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന് എന്തെങ്കി ലും തരത്തിലെ ഭരണഘടന പരിരക്ഷയോ സാമൂഹികമായ സുരക്ഷയോ നൽകുന്നതിനെയാണ് പ്രീണനമെന്ന് വിളിക്കുന്നത്. ഇതിൻ്റെ ഭാഗമായി കോൺഗ്രസിനെയും മറ്റു ഇതര പുരോഗമന കക്ഷികളെയും അവർ വിശേഷിപ്പിക്കുന്നത് ‘സ്യൂഡോ’ മതേതരവാദികൾ അല്ലെങ്കിൽ ‘സിക്കുലറുകൾ’ എന്നാണ്. അവരുടെ വാദപ്രകാരം ഒരു പരമാധികാര രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ അധികാരങ്ങളൊന്നും നൽകേണ്ടതില്ല. ഇതിനു കാരണമായി പറയുന്നത് കേന്ദ്രീകൃതമായ ഭരണം നിർവഹിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിൽ

മുസ്‌ലിം പ്രീണനം എന്ന ആശയം Read More »

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം

‘No, not at this point. We believe it was a local individual. We do not know what his belief system was at this time. Right now, we believe it is a sole actor, a lone wolf.’ 2017 ഒക്‌റ്റോബര്‍ മാസം ഒന്നാം തിയതി രാത്രി, ലാസ് വേഗാസിലെ ഹാര്‍വെസ്റ്റ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്ന 22000ത്തോളം വരുന്ന സംഗീത പ്രേമികളുടെ നേര്‍ക്ക് തൊട്ടടുത്ത മാന്‍ഡലെ

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം Read More »

തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ

മലപ്പുറത്ത് തട്ടമിടാത്ത പെൺകുട്ടികളെ വാർത്തെടുക്കുന്നതിൽ വിജയിച്ചത് മാർക്സിസ്റ്റുകളാണ് എന്ന് നവനാസ്തിക സമ്മേളനത്തിൽ പോയി ആവേശം കൊണ്ട കൊമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നടത്തിയത്, പ്രത്യയശാസ്ത്ര സമർത്ഥനത്തോടൊപ്പം, മലപ്പുറത്തോടും മുസ്‌ലിങ്ങളോടുമുള്ള സാംസ്കാരികമായ അവമതിപ്പിന്റെ പ്രകടനം കൂടിയാണെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. മതങ്ങളുടെ കൂട്ടത്തിൽ ‘പരിഷ്കരിച്ച് നന്നാക്കേണ്ട’ പ്രധാന മതമായി ഇസ്‌ലാം ആ സംസാരത്തിൽ സ്ഥാനപ്പെടുന്നത് അതുകൊണ്ടാണ്. മുസ്‌ലിം തട്ടത്തെ വലിച്ചുതാഴെയിടേണ്ട അപരമായി കാണുന്ന ഹിന്ദുത്വ ഷോവിനിസ്റ്റ് യുക്തിക്ക് ‘ഇടത്’ പ്രതിധ്വനികളുണ്ടാകുന്നത്, സവർണതയും ഇസ്‌ലാമോഫോബിയയും സകലതിനെയും ചൂഴ്ന്നുനിൽക്കുന്ന ഇന്ത്യൻ അവസ്ഥയിൽ ഒട്ടും

തട്ടത്തിലേക്കുള്ള ഇടത് നോട്ടങ്ങൾ Read More »

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? പുരോഗമന വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ചോദിക്കുന്ന, തീർത്തും യുക്തിരഹിതമായൊരു ചോദ്യമാണിത്. ഏതൊരു തിന്മയുടെയും അനന്തരഫലം ഉടൻ തന്നെ ആകാശം ഇടിഞ്ഞു വീഴലാണ് എന്ന് ചിന്തിക്കുന്നത് മൂഢത്തരമാണ്. സദാചാരമെന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ വിറഞ്ഞു കയറുന്ന അവസ്ഥയിലേക്ക് ആധുനിക മനുഷ്യർ എത്തിച്ചേർന്നിരിക്കുന്നു. മടിയിൽ പൂക്കുന്ന പുരോഗമനത്തെ അനുകൂലിക്കാത്തവരെല്ലാം ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണെന്നും, പിന്തിരിപ്പൻ ആശയങ്ങളുടെ പ്രചാരകരാണെന്നും പറഞ്ഞു ആക്ഷേപിക്കുമ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടത്

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി Read More »

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ

അധരങ്ങളിൽ ദൈവ കീർത്തനത്തിന്റെ മന്ത്രധ്വനികളുമായി ബലിപെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. മാനവ ചരിത്രത്തിലെ ധീരോദാത്തമായ ഒരധ്യായത്തിന്റെ സ്മൃതി നികുഞ്ചങ്ങൾ തിരിച്ചുപിടിക്കുകയാണ് അവരിന്ന്. ബലിപെരുന്നാളിന്റെ ആചാര്യ പദവിയിലുള്ളത് ഇബ്റാഹീം പ്രവാചകന്റെ ജീവിതമാണ്. ആ ജീവിതമാസകലം മാതൃകാ ഭരിതമാണ്. ദൈവത്തോടുള്ള സമ്പൂർണമായ സമർപ്പണം, മാനവികതയോടുള്ള വിനീത ജാഗ്രത, ഈ ദ്വന്ദങ്ങളുടെ സമീകൃത സംഗമമായിരുന്നു ഇബ്റാഹീമീ ജീവിതം. വിശ്വാസ ബോധ്യങ്ങളെ പ്രതി ഏറ്റുവാങ്ങിയ സഹന തീക്ഷ്ണതയും അപ്പോഴും ജ്വലിച്ചു നിർത്തിയ പ്രമാണ പരിശുദ്ധിയും അദ്ദേഹത്തെ പ്രപഞ്ച സ്രഷ്ടാവിന്റെ ആത്മ സൗഹൃദത്തിലേക്ക് വാഴ്ത്തി നിർത്തി.

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ Read More »

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ്

പാര്‍ലിമെന്റ് പാസാക്കുന്ന പല നിയമങ്ങളും എന്തിനെന്ന് പോലും വ്യക്തതയില്ലാത്തതും ചിലതെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി മാറിപ്പോകുന്നുവെന്നും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന് മുന്നില്‍ നടക്കുന്ന ഭരണഘടനക്ക് മുകളിലൂടെയുള്ള പലരുടെയും സഞ്ചാരങ്ങളില്‍ ഭരണഘടനയുടെ സംരക്ഷകരെന്ന നിലയിലുള്ള തങ്ങളുടെ ഉത്ഘണ്ഠയാണ് ചീഫ്ജസ്റ്റിസ് പറഞ്ഞു വെച്ചത്. സമാനസ്വഭാവത്തില്‍ തന്നെയാണ് രാജ്യത്ത് ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും നിയമനിര്‍മ്മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. മതം മാറ്റത്തിനെതിരായി യുപിയിലും, മധ്യപ്രദേശിലും, പശുസംരക്ഷണമെന്ന പേരില്‍ കര്‍ണാടകയിലുമെല്ലാം പുതുതായി കൊണ്ടുവന്ന

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ് Read More »

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും

“ഞാൻ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ അപേക്ഷകരെയുംപോലെ ഞാനും നടത്തി. പക്ഷേ, എനിക്ക് പരീക്ഷയെഴുതാനായില്ല! സമയത്തിനെത്താഞ്ഞിട്ടല്ല, കോപ്പിയടിച്ചിട്ടല്ല, മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയിട്ടല്ല. മറിച്ച്, തലയില്‍ മഫ്തയുണ്ടായതുകൊണ്ട്, തല തുറന്നിട്ട് അന്യപുരുഷന്‍മാര്‍ക്കു നടുവില്‍ ഇരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് !” പരീക്ഷാസമയത്ത് തല തുറന്നിടാന്‍ വിസമ്മതിച്ചതുകൊണ്ടുമാത്രം കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

കമ്മ്യൂണിസം മുഖം മൂടികൾ വലിച്ചെറിഞ്ഞ് സ്വരൂപം പ്രഖ്യാപിക്കുന്ന തിരക്കിലാണിപ്പോഴുള്ളത്. ഇത് തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. രാഷ്ട്രീയ കമ്മ്യൂണിസവും സൈദ്ധാതിക കമ്മ്യൂണിസവും തമ്മിൽ അന്തരങ്ങളുണ്ടെന്ന വർത്തമാനങ്ങൾക്ക് പ്രസക്തിയില്ല. യോജ്യമായ ജാഗ്രതയെങ്കിലും എല്ലാവരും ഈ വിഷയത്തിൽ പുലർത്തേണ്ടതുണ്ട്. സൈദ്ധാന്തിക യാത്രയിലെ ഇടത്താവളങ്ങളാണ് കമ്മ്യൂണിസത്തിന് കക്ഷി രാഷ്ട്രീയ ഇടങ്ങൾ എന്നതിന്റെ സൂചനകളാണ് ഭരണകക്ഷിയുടെ ചില തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. നവ ലിബറൽ എന്ന ഓമനപ്പേരിൽ സാംസ്‌കാരിക നുഴഞ്ഞു കയറ്റങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.സ്വതന്ത്ര ലോകവും വിശ്വാസ രഹിത സമൂഹവും സൃഷ്ടിക്കുകയെന്നതിലേക്ക് ചുവടുവെപ്പുകൾ തുടരുകയാണ്. ജനാധിപത്യ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »