Interview

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം

അഭിമുഖം: എ. സജീവൻ / നാസിം റഹ്‌മാൻ -2024 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി. ജെ. പി കേരളത്തിൽ ഒരു അക്കൗണ്ട് തുറന്നു എന്നതോടൊപ്പം അവരുടെ വോട്ട് വിഹിതം കേരളത്തിൽ വർദ്ധിച്ചു എന്നതും ഒരു വസ്തുതയാണ്. പത്തിലധികം നിയമസഭ മണ്ഡലങ്ങളിൽ അവർ ഒന്നാമതെത്തുകയും എൽ. ഡി. എഫ് / യു. ഡി. എഫ് കോട്ടകളിൽ നിന്ന് പരമാവധി വോട്ട് പിടിച്ചെടുക്കുകയുമുണ്ടായി. മുസ്‌ലിം പ്രീണനം എന്ന കാലങ്ങളായുള്ള ആരോപണം സംഘ്പരിവാറിൻ്റെ മുന്നേറ്റത്തിന് ശക്തിപകർന്നിട്ടുണ്ടായിരിക്കില്ലേ? 2022 -ൽ നടന്ന ബി.ജെ.പി […]

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം Read More »

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം

വർഷം തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. എസ്. എസ്. എൽ. സി പരീക്ഷ വിജയിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നത് വർഷങ്ങളായി മലപ്പുറം – പാലക്കാട് – കോഴിക്കോട് ജില്ലകളിലെ സ്ഥിരം കാഴ്ചയാണ്. വിദ്യാഭ്യാസ പ്രവർത്തകനും സിജി ജനറൽ സെക്രട്ടറിയുമായ ഡോ. ഇസെഡ്. എ. അഷ്റഫ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൻ്റെ ചരിത്രവും കാരണങ്ങളും പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളും മില്ലി റിപ്പോർട്ടിനോട് പറയുന്നു. തയ്യാറാക്കിയത്:

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം Read More »

എന്റെ പരിഭാഷയോർമ്മകൾ

ജി. എം. ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗ വിവർത്തകനായിരുന്ന അഡ്വ. എൻ. ഷംസുദ്ദീൻ എം. എൽ. എ. മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു. തയ്യാറാക്കിയത് : നാസിം റഹ്‌മാൻ – ബനാത്ത്‌വാല സാഹിബുമായുള്ള ബന്ധം ആരംഭിക്കുന്നത് എപ്പോൾ മുതലാണ്? എന്റെ വീട് സ്ഥിതി ചെയ്യുന്ന പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം. പി. ആയിരുന്നു ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാല സാഹിബ്. സ്കൂൾ പ്രായത്തിൽ തന്നെ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സമയങ്ങളിൽ പ്രചാരണ യാത്ര രാത്രി ഏറെ വൈകിയാവും

എന്റെ പരിഭാഷയോർമ്മകൾ Read More »

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം

മാപ്പിള ചരിത്ര ശേഖരണവും സൂക്ഷിപ്പുമെല്ലാം ഒരു വികാരവും ദൗത്യവുമാക്കിയ ആളാണ് അബ്ദുർറഹ്‌മാൻ മങ്ങാട്. അറബിക്, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂർവ്വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളിൽ താൽപര്യമുള്ളവരുടെ മുഖ്യ അവലംബമാണ്. ഫാറൂഖ് കോളേജിനടുത്തുള്ള കക്കോവിലെ വീട്ടിലിരുന്ന് ചരിത്രത്തിൻ്റെ സഹയാത്രികൻ എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങൾ, അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ, ആശങ്കകൾ എന്നിവ മില്ലി റിപ്പോർട്ടിനോട് പങ്ക് വെക്കുകയാണ് അബ്ദുർറഹ്‌മാൻ മങ്ങാട്. • താങ്കളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ പറ്റി സംസാരിച്ച് നമ്മുടെ

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം Read More »

‘ഭക്തിസാന്ദ്രമായിരുന്ന കർമവസന്തം’ 

എൻ. വി. അബ്ദുസ്സലാം മൗലവിയെ മകൻ എൻ. വി. അബ്ദുർറഹമാൻ ഓർക്കുന്നു അരീക്കോട്ടെ എൻ. വി. അബ്ദുസ്സലാം മൗലവിയെ (1913-1997) മലബാറിലെ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ സാമാന്യ ധാരണയെങ്കിലും ഉള്ള ആർക്കും പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വരില്ല. സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ ശിൽപി, ഖുർആൻ ക്ലാസ്‌ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌, കേരള നദ്‌വതുൽ മുജാഹിദീന്റെയും ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും സ്ഥാപക നേതാവ്‌, മിശ്കാതുൽ ഹുദായുടെയും അൽ മനാറിന്റെയും പത്രാധിപർ, സ്വന്തം നാട്ടിൽ മതബോധമുള്ള അഭ്യസ്തവിദ്യരുടെ ഒരു വലിയ നിരയെ വാർത്തെടുക്കുന്നതിൽ വിജയിച്ച പരിഷ്കർത്താവ്‌

‘ഭക്തിസാന്ദ്രമായിരുന്ന കർമവസന്തം’  Read More »

ജയ്‌ ശ്രീറാമിന്റെ നാനാർത്ഥങ്ങൾ

കോഴിക്കോട്‌ സർവകലാശാല ചരിത്രവിഭാഗം അധ്യാപകൻ ഡോ. കെ. എസ്‌. മാധവനുമായി മുഹമ്മദ്‌ ദാനിശ്‌ (പൊന്മുണ്ടം) മില്ലി റിപ്പോർട്ടിനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണം ? ബി. ജെ. പി. ക്ക്‌ ബഹുഭൂരിപക്ഷമുള്ള പുതിയ ലോക്‌സഭ നിലവിൽ വന്നതുമുതൽ ‘ജയ്‌ ശ്രീറാം’ വ്യാപകമായി ഉയർന്നുകേൾക്കുന്നുണ്ട്‌. പാർലമെന്റിൽ സത്യപ്രതിജ്ഞാ‌ സെഷൻ തന്നെ അതുകൊണ്ട്‌ മുഖരിതമായിരുന്നു. എന്താണ്‌ നവഹിന്ദുത്വവും ‘ജയ്‌ ശ്രീറാം’ മുദ്രാവാക്യവുമായുള്ള ബന്ധം? -ഇൻഡ്യയിൽ ദേശീയ പ്രസ്ഥാനത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്ന ചില ആശയങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്‌ ബ്രിട്ടീഷ്‌ കാലഘട്ടത്തിൽ സാവർക്കർ, ഗോൾവാൾക്കർ പോലുള്ളവരുടെ

ജയ്‌ ശ്രീറാമിന്റെ നാനാർത്ഥങ്ങൾ Read More »

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം”

–എം കെ ഹാജിയെക്കുറിച്ച്‌ പുത്രൻ എം കെ ബാവ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു– “നിലമ്പൂർ ഭാഗത്ത് ഞങ്ങൾക്ക്‌‌ തോട്ടങ്ങളും കൃഷിയുമൊക്കെ ഉണ്ടായിരുന്നു. നെൽകൃഷി നഷ്ടമാണെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബാപ്പാനോട്‌ ഈ പരിപാടി നമുക്ക്‌ നിർത്തിക്കൂടേ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ‘നമുക്ക്‌ ലാഭമൊന്നും അതിൽ നിന്ന് കിട്ടുന്നില്ല എന്നത്‌ ശരിയായിരിക്കും. അത്‌ വലിയ വിഷയമല്ല. നമുക്ക്‌ ജീവിക്കാൻ വേറെ മാർഗങ്ങൾ ഉണ്ട്‌. പക്ഷേ ഈ നെൽകൃഷി കൊണ്ട്‌ ജീവിക്കുന്ന കുറേ പേരില്ലേ? അവിടുത്തെ പണിക്കാരും മറ്റും.

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം” Read More »

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും”

കെ.കെ കൊച്ചുമുഹമ്മദ്‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശ്രദ്ധേയമായ മുസ്ലിം മുഖവും ഒന്നര ദശാബ്ദത്തോളമായി കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാനുമാണ് കെ.കെ കൊച്ചുമുഹമ്മദ്. എൺപതുകളിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ജി.കാർത്തികേയന്റേയും രമേശ് ചെന്നിത്തലയുടെയും കൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഖജാൻജി സ്ഥാനത്തിരുന്നിട്ടുള്ള അദ്ദേഹം തന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കണിശമായ മതബോധവും പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തനവും ഉജ്ജ്വലമായ പ്രസംഗപാടവവും കൊണ്ട് സർവ്വസ്വീകാര്യനാണ് കൊച്ചുമുഹമ്മദ്. മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും സമൂഹ മൈത്രിയുടെ

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും” Read More »

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ”

ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആണ്‌ ഇപ്പോൾ എം ഐ തങ്ങൾ. എന്നാൽ ഈ സംഘടനാ പദവിയല്ല മുസ്‌ലിം ലീഗിനുള്ളിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസം. പാർട്ടിയുടെ സൈദ്ധാന്തികനും ചരിത്രകാരനുമായി എം ഐ തങ്ങൾ പതിറ്റാണ്ടുകളായി നയിക്കുന്ന കെട്ടുറപ്പും കൃത്യതയുമുള്ള ബുദ്ധിജീവിതം മുസ്‌ലിം ലീഗിന്റെ വർത്തമാനാവസ്ഥയിൽ ഏറെയൊന്നും സമാന്തരങ്ങൾ ഇല്ലാത്തതാണ്‌. ലോക ഇസ്‌ലാമിക നവോത്ഥാന പാരമ്പര്യത്തിലും ഉത്തരേന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലും കേരള മുസ്‌ലിം സാമൂഹികതയുടെ മാനങ്ങളിലും പരന്ന വായന വഴി

എം ഐ തങ്ങൾ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു: “മുജാഹിദും മുസ്‌ലിം ലീഗുകാരനും എന്ന നിലയിൽ സമുദായത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ” Read More »

സമുദായത്തിനുവേണ്ടി മുന്നിൽ നടന്ന സി എച്ച്‌

സി എച്ചിന്റെ ജീവചരിത്രകാരൻ എം സി വടകര മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു തയ്യാറാക്കിയത്- നാസിം പൂക്കാടഞ്ചേരി, ആശിക്‌ തത്തമംഗലം – സി എച്ച്‌ മുഹമ്മദ്‌ കോയ സാഹിബിനെ എം സി ആദ്യമായി നേരിൽ കണ്ട, പരിചയപ്പെട്ട സന്ദർഭം? | 1953 ൽ വടകര ജുമുഅത്ത് പള്ളി ദർസിൽ പഠിക്കുന്ന സമയത്താണ് ഞാൻ സി എച്ചിനെ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ദർസിന്റെ സമീപത്തുള്ള ഒരു പ്രദേശത്ത്‌ പ്രസംഗിക്കാൻ വന്നതായിരുന്നു അദ്ദേഹം. അന്ന് പക്ഷേ അടുത്ത് ചെന്ന് പരിചയപ്പെടാൻ എനിക്ക്

സമുദായത്തിനുവേണ്ടി മുന്നിൽ നടന്ന സി എച്ച്‌ Read More »