Interview

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’

കെ.വി റാബിയയുമായി സംഭാഷണം/ ദിൽറുബ. കെ, സബീബ വി. ഇസെഡ്‌ തിരൂരങ്ങാടിയില്‍നിന്നും വളഞ്ഞും പുളഞ്ഞും പോകുന്ന അക്ഷരറോഡിലൂടെയാവട്ടെ ഇനിയൊരല്‍പദൂരം യാത്ര.യാത്രയ്ക്കിടെ പലപ്പോഴും റോഡവസാനിച്ച പ്രതീതി. വളവിനപ്പുറം ഒളിച്ചിരുന്ന റോഡ് കണ്ടെത്തുമ്പോള്‍ ഇത്തിരി നേരം ബ്രേക്കിട്ട യാത്രയ്ക്ക് തുടര്‍ച്ച.ഇതുപോലെ ജീവിച്ച ഒരു സഹോദരിയെത്തേടിയാണ് പോക്ക്. പല സന്ധികളിലും ജീവിതം വലിയ ഫുള്‍സ്റ്റോപ്പുകളെ അഭിമുഖീകരിക്കുമ്പോള്‍ അവയെയെല്ലാം ചെറിയ കോമകളാക്കി മാറ്റി, വലിയ അക്ഷരത്തില്‍ വീണ്ടും കര്‍മനിരതയായ റാബിയാത്തയെ തേടി; കെ.വി. റാബിയയെന്ന കരിവേപ്പില്‍ റാബിയയെത്തേടി… പണ്ടേ അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട […]

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’ Read More »

“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട്‌ പോകരുത്‌”

അഭിമുഖം/ അനൂപ്‌ വി. ആർ കോൺഗ്രസ്‌ പക്ഷത്തുനിന്ന്‌ മുസ്‌ലിം പ്രശ്നങ്ങളെ ഏറ്റവും സൂക്ഷ്മമായി ഉൾകൊള്ളുന്നുവെന്നതാണ്‌ അനൂപ്‌ വി. ആറിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളുടെ സവിശേഷത. ഇസ്‌ലാമും ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാമോഫോബിയയും ഹിന്ദുത്വവും ജാതിയും മാർക്സിസവും യുക്തിവാദവും കോൺഗ്രസുമെല്ലാം മില്ലി റിപ്പോർട്ടുമായുള്ള അനൂപിന്റെ അഭിമുഖത്തിൽ ചർച്ചയായി. അനൂപ്‌ മില്ലി റിപ്പോർട്ട്‌ ലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു: ? ഇസ്‌ലാമോഫോബിയയുടെ ഇന്‍ഡ്യന്‍ മെക്കാനിസം എന്താണ്? എന്താണ് അതിന്റെ ദര്‍ശനവും ചരിത്രവും? ആരൊക്കെയാണ് എങ്ങനെയൊക്കെയാണ് അതിനെ ഫീഡ് ചെയ്യുന്നത്? എന്താണ് ഈ

“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട്‌ പോകരുത്‌” Read More »

പുനത്തിൽ പല തവണ എനിക്ക്‌ ഇമാമായി നിന്ന് നമസ്കരിച്ചിട്ടുണ്ട്‌!

അഭിമുഖം/റ്റി. കെ. ഇബ്‌റാഹീം വെള്ളമുണ്ട (വയനാട്‌) : നമസ്കരിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ലയെ, അല്ല, അതും കടന്ന് സംഘനമസ്കാരത്തിന്‌‌‌ ഇമാമായി നിൽക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ലയെ, എത്ര പേർക്ക്‌ സങ്കൽപിക്കാൻ കഴിയും! തിളക്കുന്ന ജീവിതാസക്തിക്ക്‌ മൂല്യബോധം വഴി നിശ്ചയിക്കുന്നതിഷ്ടമില്ലെന്ന് പറഞ്ഞ്‌ ഇസ്‌ലാമിനോടെതിർത്തുനിന്നും പ്രഖ്യാപിത ഭൗതികവാദികളിൽ പലർക്കുമില്ലാത്ത സുതാര്യതയോടെ വിവാഹത്തിന്റെ വേലി പൊളിച്ചുള്ള ബഹുസ്ത്രീ വേഴ്ചക്ക്‌ പുരുഷകാമനയെ അനുവദിക്കണമെന്ന് വാദിച്ചും മാപ്പിള സ്വത്വത്തിൽ അപകർഷതയനുഭവിച്ച്‌ സവർണ ഹൈന്ദവതയുടെ സാംസ്കാരിക മണ്ഡലത്തെ ആശ്ലേഷിക്കുന്നതുപോലെ കാണിച്ചും ബി. ജെ. പിയുമായുള്ള ചങ്ങാത്തം വഴി ഒരു

പുനത്തിൽ പല തവണ എനിക്ക്‌ ഇമാമായി നിന്ന് നമസ്കരിച്ചിട്ടുണ്ട്‌! Read More »

മതം, മാർക്സിസം: സോവിയറ്റ്‌ റഷ്യയുടെ അനുഭവങ്ങൾ

അഭിമുഖം/ഡോ. സീമ. എം. പി ജെ. എൻ. യുവിലെ സെന്റർ ഫോർ റഷ്യൻ ആൻഡ്‌ സെന്റ്രൽ ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് 2016ൽ ഡോ. അർച്ചന ഉപാധ്യായക്കുകീഴിൽ ‘Religious Revivalism in Russia: Internal and External Dimensions’ എന്ന വിഷയത്തിൽ പി. എച്ച്‌. ഡി പൂർത്തിയാക്കിയ ഡോ. സീമ ‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു. ?ഒക്റ്റോബർ വിപ്ലവത്തിനുമുമ്പുള്ള റഷ്യൻ മതജീവിതത്തെ സാമാന്യമായി വിവരിക്കാമോ? – പൗരസ്ത്യ ക്രൈസ്തവതയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ലെനിന്റെ നേതൃത്വത്തിൽ വിപ്ലവം

മതം, മാർക്സിസം: സോവിയറ്റ്‌ റഷ്യയുടെ അനുഭവങ്ങൾ Read More »

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു

അഭിമുഖം/അബ്ദുർറഹ്മാൻ ആദൃശ്ശേരി കോട്ടക്കൽ: കേരളത്തിൽ ശീഈ മുസ്‌ലിംകളുണ്ടോ? ഇല്ലെന്നാണ്‌ സമുദായം പൊതുവിൽ മനസ്സിലാക്കി വരുന്നത്‌. കൊളോണിയൽ മലബാറിലെ കൊണ്ടോട്ടി കൈക്കാർ ശീഇകളായിരുന്നുവെന്നും അവർ വഴിയും സ്വൂഫിസത്തിന്റെ വിവിധ  കൈവഴികൾ വഴിയും കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ പല ശീഈ ആശയങ്ങളും സ്വാധീനം നേടിയിട്ടുണ്ടെന്നും ചരിത്രജ്ഞാനമുള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ അതിനപ്പുറത്ത്‌ ബോധപൂർവം തന്നെ ശീഇകൾ ആയി ജീവിക്കുകയോ ശീഇസം പ്രചരിപ്പിക്കുവാൻ വേണ്ടി അധ്വാനിക്കുകയോ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഉണ്ടോ? ഉണ്ടെന്നാണ്‌ ഫാറൂഖ്‌ റൗദതുൽ ഉലൂം അറബിക്‌ കോളജിലെ അധ്യാപകനും എഴുത്തുകാരനും ആയ

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു Read More »