Feature

യുണൈറ്റഡ് അറബ് ലിസ്റ്റ് ; ഇസ്രാഈലിന്റെ ഭരണ സഖ്യത്തിൽ വരുന്ന ആദ്യ അറബ് പാർട്ടി

ജറുസലേം: 12 വർഷം നീണ്ടുനിന്ന നെതന്യാഹു യുഗം അവസാനിക്കുന്നതോടൊപ്പം മറ്റൊരു ദിശാമാറ്റം കൂടി ഇസ്രാഈൽ രാഷ്ട്രീയത്തിൽ സംഭവിച്ചിരിക്കുകയാണ്. ഇസ്രാഈലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് പാർട്ടി ഭരണ സഖ്യത്തിൽ വന്നിരിക്കുന്നു. എട്ട് ചെറുകക്ഷികൾ ചേർന്ന് രൂപവത്കരിച്ച ഭരണസഖ്യത്തിലെ ഒന്നായി മാറി മൻസ്വൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാ മിസ്റ്റ് പാർട്ടിയായ യുണൈറ്റഡ് അറബ് ലിസ്റ്റ് ആണ് ചരിത്രം രചിച്ചിരിക്കുന്നത്. പാർലമെന്റിൽ നാലു സീറ്റുകളുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടി ഇസ്രാഈലിന്റെ ഇരുപത് ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. […]

യുണൈറ്റഡ് അറബ് ലിസ്റ്റ് ; ഇസ്രാഈലിന്റെ ഭരണ സഖ്യത്തിൽ വരുന്ന ആദ്യ അറബ് പാർട്ടി Read More »

ഗോൾഡൻ ജൂബിലിക്കൊരുങ്ങുന്ന മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കേരളീയ കാമ്പസുകൾ സവിശേഷമായൊരു കാലസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. ഭൗതികവാദം അഭ്യസ്തവിദ്യരായ വിദ്യാർത്ഥികൾക്കിടയിലേക്ക് കടന്നുവന്ന് ദൈവത്തെയും മതത്തെയും അവരുടെ ജീവിതത്തിൽ നിന്ന് ഇറക്കിവെക്കാൻ പരിശ്രമിച്ചിരുന്ന കാലമായിരുന്നു അത്. അലൗകികമായ ദൈവികതയിൽ നിന്ന് യഥാർത്ഥമായ മനുഷ്യത്വത്തിലേക്ക് മാനവരെ തിരിച്ചുവിടാൻ എന്നവകാശപ്പെട്ട്‌ ചില സ്വതന്ത്ര ചിന്തകർ നിർമിച്ച ഹ്യൂമനിസ്റ്റ് ആശയങ്ങളെക്കൊണ്ട് കലാലയങ്ങളെ അന്നത്തെ ഭൗതികവാദികൾ മുഖരിതമാക്കി. ഇന്ദ്രിയങ്ങൾക്ക് ഗോചരമാകാത്തതും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കാത്തതുമായ ദൈവത്തെ ഉപേക്ഷിക്കാൻ അവർ വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. ജീവിതം ഒന്നേയുള്ളൂവെന്നും അത് പരമാവധി

ഗോൾഡൻ ജൂബിലിക്കൊരുങ്ങുന്ന മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം Read More »

ചെന്നൈ ന്യൂകോളജ്‌: തമിൾ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സാക്ഷാത്കാരം

ഇൻഡ്യയിലെ മുസ്‌ലിം സ്ത്രീ-പുരുഷ സഞ്ചിതങ്ങളെ കാലവേഗത്തോടൊപ്പം സഞ്ചാരപ്രാപ്യമാക്കാൻ ജീവത്യാഗം ചെയ്ത മഹാനായിരുന്നു സർ സയ്യിദ് അഹ്മദ്ഖാൻ. ഇൻഡ്യയിലേക്ക് ഇരമ്പിയെത്തിയ യൂറോപ്യൻ അധിനിവേശപ്പട ഇൻഡ്യൻ മുസൽമാന്റെ സർവ സ്വപ്നങ്ങളെയും കുടഞ്ഞെറിഞ്ഞു. പങ്കായം മുറിഞ്ഞ് നടുക്കയത്തിൽ കരയണയാതെ കുഴയുന്ന ഒരു യാത്രാസംഘത്തെ പോലെയായിരുന്ന ഇൻഡ്യയിലെ മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ സർ സയ്യിദ് എന്ന മഹാരഥന്റെ മനസാക്ഷിയെ മഥിച്ചുകൊണ്ടിരിന്നു. ജ്ഞാനരഹിതരും പ്രതിഭാദരിദ്രരുമായ സമുദായത്തെ കുറിച്ച്‌ ആ മനസിലുണ്ടായ ഉദ്വേഗത്തിന്റെ തീക്ഷ്ണ രൂക്ഷതയാണ് 1886 ൽ All India Muhammadan Educational Conference

ചെന്നൈ ന്യൂകോളജ്‌: തമിൾ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സാക്ഷാത്കാരം Read More »

സെക്സ് സാധ്യമാകാൻ അല്ലാഹു മനുഷ്യശരീരത്തിൽ ഒരുക്കിവെച്ച അത്ഭുതങ്ങൾ

മനുഷ്യശരീരത്തിന്റെ ഒരടിസ്ഥാന സവിശേഷത, ലൈംഗികാനന്ദവും പ്രത്യുല്‍പാദനവും സാധ്യമാക്കാനാവശ്യമായ സംവിധാനങ്ങളെല്ലാം അതില്‍ ഒരുക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. ശരീരത്തിനകത്ത് പ്രത്യുല്‍പാദനത്തിനു വേണ്ടി സജ്ജീകരിക്കപ്പെട്ടിട്ടുള്ള അവയവങ്ങളെക്കുറിച്ചുള്ള പഠനം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. കുറ്റമറ്റ ഒരു ലൈംഗിക വ്യവസ്ഥ പ്രായപൂര്‍ത്തിയായ ഓരോ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളെ ശ്രദ്ധിക്കുക. നാലു സെന്റിമീറ്ററോളം നീളവും രണ്ടേമുക്കാല്‍ സെന്റിമീറ്റര്‍ വീതിയുമുള്ള ലൈംഗിക ഗ്രന്ഥികളാണ് പുരുഷന്റെ വൃഷണങ്ങള്‍. പയര്‍മണിയുടെ ആകൃതിയിലുള്ള ഈ ഗ്രന്ഥികള്‍ക്കകത്തുവെച്ചാണ് പുംബീജത്തിന്റെ ഉല്‍പാദനം നടക്കുന്നത്. ശരീരത്തിന്റെ സാധാരണ താപനിലയെക്കാള്‍ അല്‍പം കുറഞ്ഞ ഊഷ്മാവില്‍ മാത്രമേ പുരുഷ

സെക്സ് സാധ്യമാകാൻ അല്ലാഹു മനുഷ്യശരീരത്തിൽ ഒരുക്കിവെച്ച അത്ഭുതങ്ങൾ Read More »

ജ്യോതിശാസ്ത്രത്തിന്റെ മുസ്‌ലിം ശിൽപികൾ

ശാസ്ത്രചരിത്രത്തിൽ C. E. ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാര്‍ധവും രണ്ടാം സഹസ്രാബ്ദത്തിന്റെ പൂര്‍വാര്‍ധവും മുസ്‌ലിം സംഭാവനകളുടെ നിറസാന്നിധ്യം കൊണ്ട് പ്രത്യേകമാണ്‌. മധ്യകാലഘട്ടത്തിലെ അറബ് മുസ്‌ലിം ശാസ്ത്രജ്ഞരുടെ ഇടപെടലുകള്‍വഴി ധന്യമായിത്തീര്‍ന്ന വിജ്ഞാന ശാഖകളിലൊന്നാണ് ജ്യോതിശാസ്ത്രം (Astronomy). ഈ കാലയളവില്‍ മുസ്‌ലിം ലോകത്തുണ്ടായ ജ്യോതിശാസ്ത്ര മുന്നേറ്റങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ പലതും ഇപ്പോഴും പൊതുസമൂഹത്തിന്നജ്ഞാതമാണ്. അതുകൊണ്ടുതന്നെ പ്രത്യേകമായ പഠനവും ഗവേഷണവും അര്‍ഹിക്കുന്ന ഒരു മേഖലയാണ് മധ്യകാല അറബ് ജ്യോതിശാസ്ത്രം. ശാസ്ത്രപുരോഗതി പോയിട്ട് നാഗരിക വികാസത്തിന്റെ പ്രഥമാവസ്ഥകള്‍ പോലും അപ്രാപ്യമായിരുന്ന അജ്ഞാനകാല അറബികള്‍ ഇസ്‌ലാമിന് ശേഷം

ജ്യോതിശാസ്ത്രത്തിന്റെ മുസ്‌ലിം ശിൽപികൾ Read More »

ബോക്സിംഗ്‌ റിംഗിലെത്തിയ ഇസ്‌ലാം

മൂന്ന് വർഷം മുമ്പ് ജൂൺ 3ന്‌ ബോക്സിംഗ്‌ ഇതിഹാസം മുഹമ്മദ് അലി ക്ലേ അമേരിക്കയിലെ അരിസോണയിൽ വെച്ച്‌ മരിച്ചപ്പോൾ ഉജ്ജ്വലമായൊരു ചരിത്രത്തിനാണ് തിരശ്ശീല വീണത്‌. കറുപ്പും അമേരിക്കയും ഇസ്‌ലാമും ഇഴചേര്‍ന്നുനിന്ന അലിയുടെ താരശോഭ, കാലത്തിനുമേല്‍ അതിന്റെ മായാമുദ്രകള്‍ പതിപ്പിച്ചാണ് കളമൊഴിഞ്ഞത്‌. പൗരാവകാശങ്ങള്‍ക്ക് പരമപ്രാധാന്യം കല്‍പിക്കുന്ന, വലുപ്പം തീരെ കുറവെങ്കിലും മാനവികതകൊണ്ട് ഏറ്റവും ഉജ്ജ്വലമായ ഒരു ഭരണഘടനയുടെ പേരില്‍ അഭിമാനിക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ വിവിധ ദേശരാഷ്ട്രങ്ങള്‍ക്കുനേരെ വാള്‍വീശി ലോകപോലീസ് ചമയുകയും ചെയ്യുന്ന അമേരിക്കക്കാര്‍ സ്വന്തം നാട്ടിലെ കറുത്ത

ബോക്സിംഗ്‌ റിംഗിലെത്തിയ ഇസ്‌ലാം Read More »

മൈക്കൽ സെർവെറ്റസ്‌: ത്രിത്വത്തെ വിമർശിച്ചതിന്‌ ജീവനോടെ ദഹിപ്പിക്കപ്പെട്ട ക്രൈസ്തവ പണ്ഡിതൻ

കത്തോലിക്കാ സഭയുടെ കുപ്രസിദ്ധമായ ഇൻക്വിസിഷൻ കോടതികൾ കത്തോലിക്കാ വിശ്വാസങ്ങളോട്‌ വിയോജിപ്പുള്ളവർക്കുമേൽ നടപ്പിലാക്കിയ അതിക്രൂരമായ ശിക്ഷകളെക്കുറിച്ച്‌ മധ്യകാല യൂറോപ്പിനെ സംബന്ധിച്ച‌ സാമാന്യ ധാരണയെങ്കിലും ഉള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ പ്രൊട്ടെസ്റ്റന്റുകളുടെ മുൻകയ്യിലുണ്ടായ സമാനമായ മതവിചാരണക്കോടതികളും ശിക്ഷകളും വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കത്തോലിക്കാ വിരുദ്ധ പ്രൊട്ടെസ്റ്റന്റ്‌ പരിഷ്കരണ മുന്നേറ്റത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന ജോൺ കാൽവിന്റെയും അനുയായികളുടെയും ആവശ്യപ്രകാരം ആണ്‌ പ്രശസ്ത സ്പാനിഷ്‌ വൈദികനും ശാസ്ത്രജ്ഞനും ആയ മൈക്കൽ സെർവെറ്റസിനെ 1553 ഒക്റ്റോബർ 27ന്‌ സ്വിറ്റ്സർലൻഡിലെ ചാമ്പലിൽ വെച്ച്‌ ഇൻക്വിസിഷൻ നടത്തി ജീവനോടെ

മൈക്കൽ സെർവെറ്റസ്‌: ത്രിത്വത്തെ വിമർശിച്ചതിന്‌ ജീവനോടെ ദഹിപ്പിക്കപ്പെട്ട ക്രൈസ്തവ പണ്ഡിതൻ Read More »

കേട്ടിട്ടുണ്ടോ, മൂസാ വാണിമേലിന്റെ മുസ്‌ലിം ലീഗ്‌ ഗാനം?

വീണ്ടും തെരഞ്ഞെടുപ്പിന്റെ ആരവം. പ്രചാരണത്തിന്‌ രാഷ്ട്രീയപ്പാർട്ടികൾ പാട്ടുകൾ കെട്ടുന്നു. കേരളത്തിൽ മാപ്പിള ശീലുകളിൽ മുസ്‌ലിം ലീഗിനുവേണ്ടി ഒരുപാട്‌ പാട്ടുകൾ മുഴങ്ങിയിട്ടുണ്ട്‌. ലീഗിന്റെ പാട്ടെഴുത്തുകാർ എന്ന നിലയിൽ നിരവധി പേർ പ്രശസ്തരായിട്ടും ഉണ്ട്‌. എന്നാൽ അവരിൽ അധികം പേർ ഓർക്കാത്ത ഒരു നാമമുണ്ട്‌- പരേതനായ മൂസാ വാണിമേൽ. മൂസാ വാണിമേൽ സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനല്ല. പ്രശസ്തനായ മതപണ്ഡിതൻ, നിരവധി ഇസ്‌ലാമിക ലേഖനങ്ങളുടെ കർത്താവായ എഴുത്തുകാരൻ, ഇസ്‌ലാമിക ആശയ പ്രചരണത്തിനുവേണ്ടി വശ്യമായ കവിതകളും ഗാനങ്ങളും എഴുതിയിട്ടുള്ള സർഗസാഹിത്യകാരൻ, മുജാഹിദ്‌ നേതാവ്‌,

കേട്ടിട്ടുണ്ടോ, മൂസാ വാണിമേലിന്റെ മുസ്‌ലിം ലീഗ്‌ ഗാനം? Read More »

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ

ഇൻഡ്യ ഓരോ വർഷത്തെയും സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ മലബാറിലെ മണൽതരികൾക്കുപോലും ഒരു വീരകഥ അയവിറക്കാനുണ്ടാകും; കൊളോണിയൽ മലബാറിലെ മാപ്പിളമാർ 1921ൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ സ്വാതന്ത്ര്യസമരചരിത്രത്തിൽ അദ്വിതീയമായി മാറിയ പെരും പോരാട്ടത്തിലേർപ്പെട്ട ധീരചരിതം! 1921ലെ സമരത്തെ കടുത്ത വിസ്മൃതിയിലാഴ്ത്താൻ ശ്രമങ്ങൾ തകൃതിയാകുമ്പോൾ പുളകമുണർത്തുന്ന ആ ചെറുത്തുനിൽപ്‌ കാലത്തിന്റെ രക്തഗന്ധമുള്ള ഓർമ്മകൾ രാജ്യത്ത്‌ നിലനിർത്തുന്നതിന്റെ രാഷ്ട്രീയ പ്രസക്തി മലബാറിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ മലബാര്‍ സമരം

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ Read More »

സ്വാതന്ത്ര്യസമരത്തിലെ ‘ജിഹാദികൾ’

നാസിം പൂക്കാടഞ്ചേരി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൈന്യം ദൈവപ്രീതി കാംക്ഷിച്ച്‌ ത്യാഗമനോഭാവത്തോടെ സമൂഹനന്മക്കുവേണ്ടി നടത്തുന്ന സായുധ പോരാട്ടമാണ് ഇസ്‌ലാമിക പാരമ്പര്യത്തിൽ‌ ജിഹാദ്‌ എന്ന പ്രയോഗത്തിന്റെ പ്രധാനപ്പെട്ട വിവക്ഷ. മധ്യകാല മുസ്‌ലിം ഭരണകൂടങ്ങളെ നിലംപരിശാക്കിയാണ്‌ പല ഉത്തരേന്ത്യൻ പ്രവിശ്യകളും ബ്രിട്ടീഷുകാർ കീഴടക്കിയത്‌. ഇൻഡ്യയിൽ ബ്രിട്ടീഷുകാർക്കെതിരിൽ സ്വാതന്ത്ര്യസമരജ്വാല ഉയർന്നുവന്നത്‌ ഈ പശ്ചാതലത്തിൽ മുസ്‌ലിം ബുദ്ധിജീവികൾ ഹിന്ദുക്കളും മുസ്ലിംകളുമാകുന്ന ഇൻഡ്യക്കാരുടെ വിമോചനത്തിനുവേണ്ടി നടത്തിയ ജിഹാദാഹ്വാനങ്ങളിലൂടെയാണ്. ഇസ്‌ലാമോഫോബിയയുടെ ഉന്മാദത്തിൽ വിറക്കുന്ന നമ്മുടെ ‘ദേശീയത’ ഇപ്പോൾ കുതറാൻ ശ്രമിക്കുന്നത്‌ അതിന്റെ വേരുകളിൽ നിന്ന് തന്നെയാണ്‌. ‌

സ്വാതന്ത്ര്യസമരത്തിലെ ‘ജിഹാദികൾ’ Read More »