Essay

സംഘടനാ നേതൃത്വവും അണികളും: ഇസ്‌ലാം നിർദേശിക്കുന്ന സ്നേഹപാഠങ്ങൾ

ഇസ്‌ലാമിലെ സാമൂഹിക ജീവിതത്തിന്റെ അസ്തിവാരം സ്നേഹമാണ്. യഥ്‌രിബ് മദീനയായി മാറുമ്പോൾ പുതുരാഷ്ട്രത്തിന്റെ ആധാരശിലയായി വർത്തിച്ചത് മുഹാജിറുകളും അൻസ്വാറുകളും തമ്മിലുള്ള സാഹോദര്യ ബന്ധമായിരുന്നു. നിരുപാധിക സ്‌നേഹത്തിലധിഷ്ഠിതമായ സഹവർത്തിത്വം മുസ്‌ലിംകൾ പഠിച്ചത് നേതാവായ റസൂൽ (സ്വ) യിൽ നിന്നാണ്. അതൊരു സംസ്കാരവും, ജീവശ്വാസം പോലെ അത്യന്താപേക്ഷിതമായ സാമൂഹിക മൂല്യവുമായി മാറി. റസൂലിനെപ്പറ്റി ക്വുർആൻ പറയുന്ന വാക്കുകളിൽ തന്നെ അദ്ദേഹത്തിന്റെ അദമ്യമായ സ്നേഹത്തിന്റെ പൂർണ്ണരൂപം നമുക്ക് ദർശിക്കാനാവും. “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ […]

സംഘടനാ നേതൃത്വവും അണികളും: ഇസ്‌ലാം നിർദേശിക്കുന്ന സ്നേഹപാഠങ്ങൾ Read More »

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം

കൊട്ടിഘോഷിക്കപ്പെടാറുള്ള മലയാളി ‘മതേതര’ പൊതുബോധം, അതിന്റെ ഇസ്‌ലാമോഫോബിക് നഗ്നത വെളിവായതിന്റെ ജാള്യതയിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന ദിവസം എന്ന നിലയിൽ കേരള ചരിത്രത്തിൽ ഇനിയുള്ള കാലം ഓർമ്മിക്കേണ്ട ദിവസമായിരുന്നു 2023 ഒക്ടോബർ 29. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ ഒരു പ്രാർത്ഥനാ ചടങ്ങ് നടക്കുമ്പോൾ ഉണ്ടായ ഭീകരാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഭീകരാക്രമണത്തിലെ പ്രതികളുടെ മതവും മോട്ടീവുമൊക്കെ സംഘ് പരിവാറും മാധ്യമങ്ങളും സകല ഇസ്‌ലാമോഫോബുകളും തീരുമാനിച്ചുറപ്പിക്കുന്നു. ഇസ്രായേൽ

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം Read More »

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട്

പ്രതിപക്ഷ നേതാവായി സ്ഥാനാരോഹിതനായ ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ പാർലമെൻ്റിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ ക്വുർആനിലെ ഒരു മനോഹരമായ സൂക്തം രാഹുൽ ഗാന്ധി ഉദ്ധരിച്ചത് ചർച്ചയായിരുന്നു. “അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ ഇരുവരുടെയും കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌”. (ത്വാഹാ: 46) എന്നതായിരുന്നു ആ വചനം.അധികാരത്തിന്റെ അഹങ്കാരത്തിൽ അനീതിയുടെ വിശ്വരൂപം പൂണ്ട ഫറോവമാർക്ക് മുന്നിൽ ഭയപ്പെടാതെ നിവർന്ന് നിന്ന് അധാർമ്മികതകൾക്കെതിരെ വിരൽ ചൂണ്ടലാണ് പ്രതിരോധമെന്നാണ് ഈ ആയത്ത് മുൻനിർത്തി അദ്ദേഹം പറയാൻ

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട് Read More »

ഹജ്ജ് അവസാനിക്കുമ്പോൾ

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയമാണ്. വലിയ ത്യാഗങ്ങൾ സഹിച്ചാണ് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധ ബാധ്യതയാകുന്ന ഹജ്ജ് കർമ്മം അവർ പൂർത്തീകരിച്ചത്. സാമ്പത്തികമായും ശാരീരികമായും സഹിച്ച കഷ്ടതകൾക്ക് അളവറ്റ പ്രതിഫലവും പാപമോചനവുമാണ് സമ്മാനം. ഒരു വലിയ ഉത്തരവാദിത്വം പൂർത്തിയാക്കി എന്ന ചാരിതാർത്ഥ്യത്തോടെ ഇനി അൽപ്പം വിശ്രമിക്കാം എന്ന വിചാരമല്ല, മറിച്ച് ഇനിയുമെപ്പോഴും മരണം വരെയും കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയമാണ് ഓരോ ഹാജിയിലുമുണ്ടാകേണ്ടത്. അതുതന്നെയാണ് ഹാജിമാരോട് പ്രത്യേകമായും വിശ്വാസികളോട്

ഹജ്ജ് അവസാനിക്കുമ്പോൾ Read More »

ഹജ്ജ് വിളിക്കുന്നു, ഇബ്റാഹീം പ്രവാചകന്റെ ഓർമ്മകളിലേക്ക്!

ഹജ്ജും ബലിപെരുന്നാളും ഇബ്റാഹീം നബി (അ) യുടെ ജീവിതസന്ദേശത്തിന്റെ അനുസ്മരണവും വിളംബരവുമാണ്. ആരാണ് ദൈവം, എന്താണ് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം എന്നിവയാണ് മതവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഏറ്റവും മൗലികമായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കുള്ള തെറ്റുപറ്റാത്ത ഉത്തരം ലഭിക്കണമെങ്കില്‍ ഇബ്റാഹീം പ്രവാചകന്റെ ജീവിതം വായിച്ചാല്‍ മതി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ആരാധിക്കപ്പെടുന്ന ശക്തിക്കാണ് ദൈവം എന്ന് പറയുന്നത്. ആരാധന എന്നാല്‍ പ്രാര്‍ഥനയാണ്. എന്താണ് പ്രാര്‍ഥന? അദൃശ്യമായ ഒരു വ്യക്തിയോട്/ശക്തിയോട് ഒരാള്‍ നടത്തുന്ന സഹായാര്‍ഥനയാണ് പ്രാര്‍ഥന. പലരോടും പ്രാര്‍ഥിക്കുന്നവരാണ് മനുഷ്യര്‍.

ഹജ്ജ് വിളിക്കുന്നു, ഇബ്റാഹീം പ്രവാചകന്റെ ഓർമ്മകളിലേക്ക്! Read More »

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത്

ഇതാണ് ഫെമിനിസം എന്ന് ഒന്നിനെച്ചൂണ്ടി കണിശമായി പറയാനാവാത്ത രീതിയിൽ ചിതറിക്കിടക്കുകയാണ് ഇന്ന് ആ പ്രത്യയശാസ്ത്രം. എങ്കിലും തുല്യതയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിന്റെ സൃഷ്ടിപ്പിനു വേണ്ടി നിലകൊള്ളുക എന്നതാണ് അതിന്റെ ആപ്തവാക്യം എന്ന് സാമാന്യമായി പറയാം. വിവേചനപരമായ കുടുംബ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് സ്ത്രീക്ക് വിടുതൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങുകയും ആവശ്യങ്ങൾ വിപുലീകരിക്കുകയും പലതായി പിരിയുകയും പലവിധ പ്രത്യയശാസ്ത്രങ്ങളുമായി കൈകോർക്കുകയും കൊമ്പുകോർക്കുകയും എല്ലാം ചെയ്യുന്ന ഫെമിനിസ്റ്റ് ധാരകളെയാണ് ചരിത്രത്തിലും വർത്തമാനത്തിലും കണ്ടെത്താൻ കഴിയുക. സ്ത്രീകളുടേതായി ഫെമിനിസം അവതരിപ്പിച്ചിട്ടുള്ള,

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത് Read More »

LGBTQ; എം. കെ. മുനീറിനോട് മൂന്ന് ചോദ്യങ്ങൾ

എം. കെ. മുനീർ സാഹിബ്‌ LGBTQIA+ പ്രസ്ഥാനം ജൂൺ മാസം pride month ആയി ആചരിക്കുന്നതിനോട്‌ ഐക്യപ്പെടുന്ന പോസ്റ്റർ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്‌ പെയ്ജിൽ കണ്ടു. ഈ സാഹചര്യത്തിൽ അദ്ദേഹത്തോട്‌ മൂന്ന് ചോദ്യങ്ങൾ: 1. നിങ്ങളുടെ ലൈംഗിക സ്വത്വത്തിൽ അഭിമാനിക്കുക, നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തെരഞ്ഞെടുപ്പുകൾ അഭിമാനപൂർവം നടത്തുക എന്ന സന്ദേശമാണ്‌ മുനീർ സാഹിബ് പോസ്റ്റിൽ LGBTQ സ്വത്വങ്ങൾ അവകാശപ്പെടുന്ന സമൂഹത്തിന്‌ ‌ നൽകുന്നത്‌. pride monthൽ ഇങ്ങനെയൊരു സന്ദേശം നൽകുന്നതിന്റെ അർത്ഥം താങ്കൾ പുരുഷനും പുരുഷനും തമ്മിലോ

LGBTQ; എം. കെ. മുനീറിനോട് മൂന്ന് ചോദ്യങ്ങൾ Read More »

ഇസ്‌ലാമിന്റെ ആർത്തവ ദർശനം

പുതുതായി പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രം പശ്ചാത്തലമാക്കി സവർണ ഹിന്ദു ആർത്തവായിത്തം കാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. തിരിഞ്ഞുനോക്കുമ്പോൾ സംസ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി ഏറ്റവും സജീവമായി ചർച്ച ചെയ്ത സ്ത്രീ’പ്രശ്ന’ങ്ങളിൽ ഒന്ന് ആർത്തവം ആണെന്നും കാണാം. ശബരിമലയിലെ ‘ആർത്തവായിത്തം’ മലയാളിയെ അക്ഷരാർത്ഥത്തിൽ ധ്രുവീകരിച്ചു. ഭാരതീയ വര്‍ണാശ്രമധര്‍മത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് അയിത്തം. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരും അധമരുമായി വേര്‍തിരിക്കുന്ന പൈശാചികമായ ജാതിവ്യവസ്ഥ, ‘ശുദ്ധ’ സവര്‍ണ ശരീരങ്ങളെയും ‘അശുദ്ധ’ അവര്‍ണ ശരീരങ്ങളെയും സങ്കല്‍പിക്കുകയും ‘വിശുദ്ധ’ ശരീരങ്ങളെയും ഇടങ്ങളെയും ‘മ്ലേഛ’ ശരീരങ്ങള്‍

ഇസ്‌ലാമിന്റെ ആർത്തവ ദർശനം Read More »

പുതുവർഷം പുനരാലോചനക്കും പുനഃപരിശോധനക്കും

ഒരു പുതുവർഷത്തിന്റെ ആരംഭ ദിനം എന്ന നിലക്ക് ജനുവരി ഒന്ന് പുതുവത്സര ദിനമായി ആഘോഷിക്കപ്പെടുകയാണ്. കാലങ്ങളായി നമുക്ക് ചുറ്റും നടന്ന് വരുന്ന ഇത്തരത്തിലുള്ള ആഘോഷമാണ് ന്യൂ ഇയർ സെലിബ്രേഷൻ എന്ന പേരിലറിയപ്പെടുന്നത്‌. പ്രതിദിനം 24 മണിക്കൂറുള്ള 365 ദിവസങ്ങൾ നമ്മളിൽ നിന്ന് കൊഴിഞ്ഞു പോയ ഈ ഒരു സാഹചര്യത്തിൽ ആഘോഷങ്ങൾക്കപ്പുറത്ത് ചില വീണ്ടുവിചാരങ്ങളും തിരിഞ്ഞ് നോട്ടങ്ങളുമല്ലെ നമുക്കുണ്ടാവേണ്ടത്? കഴിഞ്ഞ് പോയ വർഷത്തിലെ ഓരോ സെക്കന്റുകളെയും കുറിച്ചുള്ള വിശകലനങ്ങളും തിരിഞ്ഞ് നോട്ടവും വിലയിരുത്തലുകളുമെല്ലാം ജീവനുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ്

പുതുവർഷം പുനരാലോചനക്കും പുനഃപരിശോധനക്കും Read More »

മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ: ബ്രിട്ടീഷ്‌‌ മർദക നിയമങ്ങൾക്കെതിരിലുള്ള പോരാട്ടങ്ങൾ

ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നലെ 75 വർഷം പൂർത്തിയായി. 1921 ലെ മലബാർ സമരകാലത്ത് കേരള ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. മലബാർ സമരം സായുധ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാനും അക്രമരാഹിത്യത്തിന്റെ മാർഗ്ഗത്തിൽ മാപ്പിളമാരെ ഉറപ്പിച്ചു നിർത്താനും അദ്ദേഹം ആവത് പരിശ്രമിച്ചു. പക്ഷേ ജനകീയ ചെറുത്തുനിൽപ്പുകളെ ചോരയിൽ മുക്കികൊന്ന് ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് അഴിച്ചുവിട്ട അതി ക്രൂരമായ മർദനങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനപരമായ സമരം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു

മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ: ബ്രിട്ടീഷ്‌‌ മർദക നിയമങ്ങൾക്കെതിരിലുള്ള പോരാട്ടങ്ങൾ Read More »