Essay

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍

കിഴക്കന്‍ പാക്കിസ്ഥാനിലെ സംസാര ഭാഷയായ ബംഗാളിയെ ഉര്‍ദുവിനോടൊപ്പം തന്നെ ഔദ്യോഗികമായ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1952 ഫെബ്രുവരി 21ന് ധാക്കാ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം കലാശിച്ചത് അവര്‍ സ്വയം ജീവന്‍ നല്‍കികൊണ്ടാണ്. ദേശീയതയെ നിര്‍ണ്ണയിക്കുന്ന വ്യവഹാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്കാരമാണെങ്കില്‍ അതിന്‍റെ ഇടപാടുകള്‍ സാധ്യമാക്കുന്നത് ഭാഷയാണ്. ഇന്ത്യന്‍ സ്വത്വം പലപ്പോഴും നിര്‍മ്മിക്കപ്പെടുന്നത് അതിന് അവാന്തരമായിട്ടുളള ആയിരക്കണക്കിന് വരുന്ന ഭാഷകളും അത് പ്രതിനിധാനം ചെയ്തു കൊണ്ടിരിക്കുന്ന ‘ദേശീയതകളുടെ’ ഏതെങ്കിലും ഒന്നിന്‍റെ ഭാഗമാകുമ്പോഴാണ്, കാരണം എമിനൊ (MB Emeneau) നിരീക്ഷിച്ചതു […]

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍ Read More »

മലയാള സാഹിത്യത്തിലെ സാഹിബ്

കേരളീയ മുസ്ലിം സമൂഹത്തിൽ നിന്ന് വളർന്ന് വരികയും ദേശീയ രാഷ്ട്രീയത്തിൽ വരെ തന്റേതായ ഇടം നേടിയ അതുല്യപ്രതിഭയാണ് 1898 ൽ കൊടുങ്ങല്ലൂരിൽ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിൽ ഭൂജാതനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം, മദിരാശി പ്രസിഡന്‍സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹം വായിക്കാനിടയാവുകയും ആസാദ് പങ്ക് വെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടനായി നിസ്സഹകരണ പ്രസ്ത്ഥാനത്തിൽ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട്

മലയാള സാഹിത്യത്തിലെ സാഹിബ് Read More »

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2

അറിവില്ലായ്മയുടെയും ഇസ്ലാം വെറുപ്പിൻ്റെയും മിശ്രിതമാണ് നവനാസ്തികത. ആഗോള സാമ്രാജ്യത്വവും തീവ്ര വലതുപക്ഷവും നൽകുന്ന മുസ്ലിം വിരുദ്ധ വംശീയതയെന്ന അന്നമാണ് ഇവരുടെ ഇസ്ലാം വെറുപ്പ് ശക്തിയാർജിക്കുന്നതിനു പിന്നിലുള്ള രഹസ്യം. വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിൽ ഇസ്ലാം വെറുപ്പുൽപ്പാദനത്തിൻ്റെ പായയിലെ സഹശയനക്കാരാണ് സി. രവിചന്ദ്രനും ഇ. എ ജബ്ബാറുമെല്ലാം. സ്വതന്ത്ര ചിന്താ സെമിനാറുകളിലെ വിഷയാവതാരകർ മുതൽ സോഷ്യൽ മീഡിയയിൽ തെറി ട്രോളുകളുമായി ഊരുചുറ്റുന്ന ഫേക്ക് ഐഡികൾ വരെയുള്ളവരുടെ നബി വിദ്വേഷ പ്രചരണങ്ങൾക്കുള്ള ‘റഫറൻസ്’ ഓറിയൻ്റലിസ്റ്റുകൾ എഴുതിവെച്ച നബി വിമർശന പുസ്തങ്ങളാണ്. നബി

പ്രവാചകൻ: ഒരു യുക്തിവാദി മാഷിൻ്റെ ചരിത്ര വിഭ്രാന്തികൾ – 2 Read More »

പ്രവാചകൻ: ഒരു യുക്തിവാദി മാഷിന്റെ ചരിത്രവിഭ്രാന്തികൾ

കേരളത്തിലെ ഒരു ഇസ്ലാമിക പ്രബോധകൻ റമദാനിൽ തൻ്റെ യൂറ്റ്യൂബ് ചാനലിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ‘അജയ്യമാണ് ക്വുർആൻ’ എന്ന തലക്കെട്ടിലുള്ള വീഡിയോ പരമ്പരയ്ക്ക് മറുപടിയെന്നോണം യുക്തിവാദി പ്രഭാഷകൻ ഇ എ ജബ്ബാർ നടത്തിയ പ്രസംഗം അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജിൽ നിന്ന് കഴിഞ്ഞ ദിവസം കേൾക്കാനിടയായി. ഇസ്ലാം കേവലം ഫോബിയ (മിഥ്യാ ഭയം)അല്ലെന്നും, മറിച്ച് ഫിയറും ഡേഞ്ചറും(പേടിയും ആപത്തും) ആണെന്നും സമർത്ഥിക്കുവാനാണ് പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള തൻ്റെ പ്രസംഗത്തിലൂടെ ‘ അദ്ദേഹം പരിശ്രമിക്കുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉപോൽബലകമായ ഒരു തെളിവ് പോലും

പ്രവാചകൻ: ഒരു യുക്തിവാദി മാഷിന്റെ ചരിത്രവിഭ്രാന്തികൾ Read More »

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം

സുഹൃത് ബന്ധങ്ങൾക്ക് എങ്ങനെ ഒരു സമുദായത്തെയും ആ പ്രദേശത്തെ പിന്നാക്ക വിഭാഗത്തിൻ്റെയും ജീവിതനിലവാരവും സാംസ്കാരിക ഉന്നമനവും മാറ്റിമറിക്കുവാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ജമാൽ മുഹമ്മദ് കോളേജ്. സമുദായത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഏതാനും സമർപ്പിത തേജസ്സുകൾ തലമുറകളായി പങ്കുവെച്ചു വന്ന സൗഹൃദത്തിന്റെ ജ്വലിക്കുന്ന സ്മാരകമാണ് ഈ വൈജ്ഞാനിക ഗോപുരം. ട്രിച്ചിയിലെ വർത്തക പ്രമുഖരും സമുദായ സ്നേഹികളുമായിരുന്ന കാജാ മിയാൻ റാവുത്തറും ജമാൽ മുഹമ്മദ് സാഹിബും ചേർന്ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ

ജമാൽ മുഹമ്മദ് കോളേജ്: സുഹൃദ് ബന്ധം തീർത്ത വിജ്ഞാന വിപ്ലവം Read More »

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക

മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരു വക്‌ത് നമസ്കാരത്തിന് ഒരു ലക്ഷം കൂലിയാണ്. മദീനയിലെ മസ്ജിദുന്നബവിയിൽ ഒരു വക്തിന് ആയിരം കൂലി. ഖുദുസിലെ മസ്ജിദുൽ അഖ്സയിലാണെങ്കിൽ  അഞ്ഞൂറ് കൂലി. ഈ പ്രതിഫലങ്ങളെല്ലാം സ്വഹാബത്തിനെ പഠിപ്പിച്ചത് നബി(സ)യാണ്. (സ്വഹീഹ് മുസ്‌ലിം കിതാബുൽ ഹജ്ജ്, ഹദീസ് നമ്പർ :1394) ഇനി നാം ഇസ്‌ലാമിക ചരിത്രത്തിലേക്ക്‌ വരിക. ലക്ഷക്കണക്കിന് സ്വഹാബാക്കൾ മക്കയിലും മദീനയിലുമായി ഉണ്ടായിരുന്നല്ലോ. എന്നാലിന്ന് പതിനായിരത്തിന് താഴെ സ്വഹാബത്തിന്റെ ഖബർ മാത്രമേ   നമുക്കവിടെ കാണാൻ കഴിയുന്നുള്ളൂ. എങ്കിൽ പിന്നെ ബാക്കിവരുന്ന പ്രവാചകനുചരന്മാരുടെ

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക Read More »

സാമൂഹിക അകലത്തിന്റെ കാലത്തും ഓർക്കുക- അല്ലാഹു അരികിൽ തന്നെയുണ്ട്

അകലം പാലിക്കാൻ പറഞ്ഞുകൊണ്ടിരിക്കുയാണ് എല്ലാവരും. സാമൂഹിക അകലമാണ് (social distancing) ഈ പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയായി വൈദ്യശാസ്ത്രത്തിന് നിർദ്ദേശിക്കാൻ ഉള്ളത്. എല്ലാവരും എല്ലാവരോടും വിട്ട് നിൽക്കാൻ പറയുമ്പോഴും അടുത്ത് നിൽക്കാൻ നിരന്തരമായി ആവശ്യപ്പെടുന്ന ഒരാളുണ്ട്. മറ്റാരുമല്ല, നമ്മെ സൃഷ്ടിച്ച പ്രപഞ്ചനാഥൻ തന്നെയാണ്. സൃഷ്ടികൾ തമ്മിൽ അകന്ന് നിൽക്കുമ്പോഴും സ്രഷ്ടാവ് എപ്പോഴും അരികിൽ ഉണ്ടെന്നാണ് അവനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി പരിശുദ്ധ ഖുർആൻ പറയുന്നത്. “(നബിയെ) എന്റെ അടിയാന്മാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു എന്ന്

സാമൂഹിക അകലത്തിന്റെ കാലത്തും ഓർക്കുക- അല്ലാഹു അരികിൽ തന്നെയുണ്ട് Read More »

എടത്താനാട്ടുകരയിലെ ഇസ്‍ലാഹി പ്രസ്ഥാനം: ചരിത്രവും സവിശേഷതകളും

ഒരേ സമയം മുന്നോട്ടും പിന്നോട്ടുമുള്ള നടത്തമാണ് കേരളത്തിൽ ‘ഇസ്ലാഹ്’ സാധ്യമാക്കിയത് എന്നാണ് ഈ അടുത്ത കാലത്ത് മരണപ്പെട്ട മുജാഹിദ് – മുസ്ലിം ലീഗ് സൈദ്ധാന്തികനും ചരിത്രകാരനുമായിരുന്ന എം ഐ തങ്ങളുടെ വീക്ഷണം.(http://millireport.com/mi-thangal-interview) ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് ബഹുദൂരം അകന്നിരുന്ന സമുദായം അതിലേക്ക് തിരിഞ്ഞു നടക്കുന്നതാണ് ‘പിന്നോട്ടുള്ള നടത്തം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ മതനിഷ്ഠകൾക്ക് കോട്ടം തട്ടാത്ത വിധമുള്ള ആധുനീകരണമാണ് ‘മുന്നോട്ടുള്ള ഗമനം’ കൊണ്ട് വിവക്ഷിക്കുന്നത്. കേരള മുസ്ലിം നവോത്ഥാനത്തിന് ഊടും പാവും നൽകിയ ഇസ്ലാഹീ പ്രസ്ഥാനത്തിൻ്റെ ചരിത്രവും ദർശനവും

എടത്താനാട്ടുകരയിലെ ഇസ്‍ലാഹി പ്രസ്ഥാനം: ചരിത്രവും സവിശേഷതകളും Read More »

ചരിത്ര രേഖകളുടെ ലഭ്യതയും ചില പ്രധാന ഡിജിറ്റല്‍ ആര്‍ക്കൈവുകളും

ചരിത്ര ഗവേഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം ചരിത്ര രേഖകളുടെ പരിമിതവും, നിയന്ത്രിതവുമായ ലഭ്യതയുമായി ബന്ധപ്പെട്ടതാണ് . പൊതു സ്വകാര്യ ആര്‍ക്കൈവ്സുകള്‍, ലൈബ്രറികള്‍‍‍‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയാണ് ചരിത്ര രേഖകളുടെ പ്രധാന സൂക്ഷിപ്പുകാര്‍ . ചരിത്ര രേഖകളുടെ മറ്റൊരു പ്രധാന സംരക്ഷകര്‍ ജീവിതകാലം മുഴുവന്‍ ചരിത്ര രേഖകളുടെ ശേഖരണത്തിനും , സൂക്ഷിപ്പിനും, പഠനത്തിനും വേണ്ടി മാറ്റിവെച്ച Amateur Historians-ആണ്. പ്രാദേശിക തലത്തില്‍ പല പ്രധാന കുടുംബങ്ങളിലും ആരാധനാലയങ്ങളിലും ചരിത്ര രേഖകളുടെ വലിയ സ്വകാര്യ ശേഖരമുണ്ട്. ഇവയില്‍ പരിമിതമായ

ചരിത്ര രേഖകളുടെ ലഭ്യതയും ചില പ്രധാന ഡിജിറ്റല്‍ ആര്‍ക്കൈവുകളും Read More »

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം

ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. ഒരിക്കൽ ആസ്വദിച്ച പ്രവർത്തനങ്ങളിൽ പോലും താൽപര്യം നഷ്ടപ്പെടുന്നു. ഹൃദയത്തെ ശാന്തമാക്കാനുള്ള ഒരു മാർഗ്ഗം അദ്‌കാർ ആണ്‌. അല്ലാഹു പറയുന്നു: ‎ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ القلوب (തീർച്ചയായും അല്ലാഹുവിന്റെ സ്മരണയിൽ ഹൃദയങ്ങൾ വിശ്രമിക്കുന്നു) [റഅദ്

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം Read More »