Nasim Rahman

സുഖമായുറങ്ങാൻ സുഖമായുണരാൻ

താക്കോല്‍ കൈകളില്‍ത്തന്നെയുണ്ടായിട്ടും സന്തോഷത്തിന്റെ വാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്നവരാണ് ഏറെയും! ആത്മസംതൃപിതിയാണ് സന്തോഷത്തിന്റെ താക്കോല്‍. ലഭ്യമായ ജീവിത വിഭവങ്ങളില്‍ എന്റെ മനസ്സിന് സംതൃപ്തിയുണ്ടൊ? എങ്കില്‍ ഞാനാണ് സൗഭാഗ്യവാന്‍! എത്ര കിട്ടിയാലും ‘പോരാ’ എന്ന മനസ്സുള്ളവന്‍ ചങ്ങലയ്ക്കിട്ട അടിമയാണ്. ‘എനിക്കെത്രയോ കിട്ടിയിരിക്കുന്നൂ’ എന്ന് ആശ്വസിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍! നിലവിലുള്ളതില്‍ സന്തുഷ്ടി കാണിക്കാത്തവന് വന്നുകിട്ടുന്നതിലൊന്നിലും സന്തുഷ്ടി കാണിക്കാനാകില്ല. ജീവിതത്തില്‍ അല്‍പമേ നേടാനായിട്ടുള്ളൂ എന്നത് നിരാശയാണ്, അല്‍പമെങ്കിലും നേടാനായിട്ടുണ്ട് എന്നതാണ് സമ്പന്നത! കിട്ടിയ ജീവിത വിഭവങ്ങളെത്രയോ ആകട്ടെ, അവയില്‍ ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്നവനാണ്, മുഖത്ത് […]

സുഖമായുറങ്ങാൻ സുഖമായുണരാൻ Read More »

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍

ഒരു അറബിക്കവിതാശകലം ഓര്‍മ്മവരുന്നു. ‘ഒരു മനുഷ്യന് രണ്ടു പാതിയേ ഉള്ളൂ; ഒന്ന്: അവന്റെ ഹൃദയം രണ്ട്: അവന്റെ നാവ് അവരണ്ടും രക്തമാംസാദികളാല്‍ ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന് മാത്രം!’ നാവ് മഹത്തായ ദൈവാനുഗ്രഹമാണ്. മനുഷ്യാവയവങ്ങളില്‍ വളരെ ചെറിയൊരു സൃഷ്ടി. ആകാരം ചെറുതാകാം, പക്ഷെ നാവിന്റെ ആഡ്യത്വം വലുതാണ്. രണ്ട് ദൗത്യങ്ങളെ നാവ് സ്വീകരിച്ചിട്ടുണ്ട്; സംസാരവും നിശ്ശബ്ദതയും. അംറ്ബ്‌നുല്‍ ആസ്വ്(റ) പറയുകയുണ്ടായി: സംസാരം മരുന്നുപോലെയാണ്: അളവില്‍ ഉപയോഗിക്കുമ്പോഴാണ് അത് ഫലപ്രദമായിത്തീരുന്നത്.അധികമായാല്‍ അത് നിന്നെ നശിപ്പിച്ചേക്കും. കാലുപിഴച്ചാല്‍ വീണുപോകുകയേയുളളൂ, വീണ്ടും എഴുന്നേല്‍ക്കാനായേക്കാം. നാവു പിഴച്ചാല്‍

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍ Read More »

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു

സ്കൂൾ/കോളജ്‌ അധ്യയനത്തെ ബാധിക്കാത്ത സഹവാസ ക്യാമ്പുകൾ വഴി പുരോഗമിക്കുന്ന ചതുർവർഷ സൗജന്യ ഇസ്‌ലാമിക പഠന-പരിശീലന പദ്ധതിയിലേക്ക്‌ ബൗദ്ധിക മികവും ഇസ്‌ലാമികാവേശവുമുള്ള ആൺകുട്ടികളിൽ നിന്ന് (പ്രായപരിധി 17-21) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകരിൽ നിന്ന്‌ അഭിരുചി പരീക്ഷയും അഭിമുഖവും വഴി 25 പേർക്കാണ്‌‌ പ്രോഗ്രാമിലേക്ക്‌ അഡ്മിഷൻ നൽകുക. Intensive Programme in Integrated Islamic Studies, Language & Leadership എന്ന പേരിൽ വളവന്നൂരിലെ ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ്‌ ആൻഡ്‌ റീസേർച്ച്‌ ആണ്‌ പ്രോഗ്രാം‌ സംഘടിപ്പിക്കുന്നത്‌. ചെറിയമുണ്ടം ചെയർ

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു Read More »

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക

നിരാശയോടൊപ്പം ജീവിതമില്ല. ജീവിക്കുന്നവനില്‍ നിരാശ കാണില്ല. മനസ്സിന്റെ ആത്മഹൂതിയാണ് നിരാശ എന്നൊരു ചൊല്ലുണ്ട്. വേദനകളെത്ര വേണേലും സഹിക്കാനാകും. നിരാശയെ ഒരു നിമിഷം പോലും സഹിക്കുക സാധ്യമല്ല. ജീവിതത്തെ നേരിടാന്‍ കഴിയാത്ത ദുര്‍ബ്ബലന്റെ യാത്രാവഴിയാണ് നിരാശ. മനുഷ്യര്‍ ജീവിതത്തില്‍ പലവട്ടം കൊല്ലപ്പെടുന്നുണ്ട്; നിരാശയാണ് അതിന്റെയൊക്കെ ഘാതകന്‍! നിരാശയെക്കൊല്ലാന്‍ ഒരേയൊരു ആയുധമേയുള്ളൂ; പ്രതീക്ഷ! അതിന് മൂര്‍ച്ചകൂട്ടുന്നവനാണ് വിവേകി. ജീവിതത്തോട് നിരാശ തോന്നുമ്പോള്‍ ഒരു പനിനീര്‍പൂവിലേക്ക് നോക്കുക എന്നൊരു സാഹിത്യശകലം വായിച്ചതായോര്‍ക്കുന്നു. മുള്ളുകള്‍ നിറഞ്ഞ തണ്ടില്‍ എത്ര പുഞ്ചിരിയോടെയാണ് അതിന്റെ നില്‍പ്‌!

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക Read More »

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത്

കവിളില്‍ മുത്തം തന്ന് സ്‌കൂള്‍ വാനിലേക്ക് ഓടിക്കയറുമ്പോള്‍ ഫൈഹമോള്‍ എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു. ഓഫീസിലേക്ക് ബാഗെടുത്തിറങ്ങുമ്പോള്‍ ഭാര്യ സൈനു പുഞ്ചിരിതൂകി മുന്നിലുണ്ടായിരുന്നു. ഗേറ്റിനു മുന്നിലൂടെ, ‘ഓഫീസിലേക്കാണല്ലെ’, എന്ന് ചോദിച്ച് മാധവേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് കടന്നു പോയി. സലീമും സുധാകരനും പിന്നെ മീന്‍കാരന്‍ മൂസയും വേറെ പലരും. ബസ് കാത്തുനില്‍ക്കുമ്പോള്‍ അടുത്തു വന്ന് കുശലാന്വേഷണം നടത്തി; എല്ലാവരുടെ മുഖത്തും പുഞ്ചിരി. ഓഫീസില്‍ ജോലിത്തിരക്കിനിടയിലും സഹപ്രവര്‍ത്തകര്‍ ആരും പുഞ്ചിരിക്കാന്‍ മറക്കുന്നേയില്ല! പക്ഷെ, ഒരാള്‍, ഒരാള്‍ മാത്രം എന്നെ നോക്കി പുഞ്ചിരിതൂകുന്നേയില്ല; കണ്ണാടിയിലെ

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത് Read More »

മൗനത്തെ ഭയക്കുന്നവരോട്‌

എന്റെ മൗനത്തെക്കൊല്ലാന്‍ വേണ്ടിയൊ പടയുമായ് വന്നു നില്‍ക്കുന്നൂ മുന്നില്‍, നിങ്ങള്‍ക്കിതിന്തേ പറ്റീ! ആയിരം മുഷ്ടിക്കൊത്ത് പൊങ്ങുന്ന മുദ്രാവാക്യ ക്കാറ്റിനെ പേടിക്കാത്ത നിങ്ങള്‍ക്കോ മൗനം ഭീതി! ഇത്തിരി നേരം ഞാനീ വല്മീകതല്പം പൂകി മൗനിയായിരിക്കുവാന്‍ നിനച്ചൂ, നിങ്ങള്‍ക്കതില്‍, ആയിരം നാവില്‍ നിന്നു മുതിരും വാക്കായ്, ചങ്കില്‍ കൊള്ളുന്നൊരൂക്കായ് തോന്നില്‍ ഞാനെന്തിനപരാധി! വാക്കിനേക്കാളും മൂര്‍ത്ത മൂര്‍ച്ചയേറുമീ മൗനം സ്വേച്ഛാധിപതികളെ യൊക്കെയും വിറപ്പിച്ച, ചരിത്രം നിങ്ങള്‍ക്കുള്ളില്‍ അലയ്ക്കുന്നുണ്ടാം, പട- പ്പുറപ്പാടിതാ ഭീതി കൊണ്ടുതന്നെയൊ കഷ്ടം! എന്റെ മൗനത്തെക്കൊല്ലാ മെന്നാലുമൊരു നൂറു മൗനികള്‍

മൗനത്തെ ഭയക്കുന്നവരോട്‌ Read More »

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട്

അബൂനുവാസിന്റെ പ്രസിദ്ധമായ ഈരടികളുണ്ട്; “രക്ഷിതാവേ, എന്റെ പാപങ്ങള്‍ അധികരിച്ചിട്ടുണ്ട്. നിന്റെ ക്ഷമ എത്രയോ മികച്ചതാണെന്ന് എനിക്കറിയാം. സദ് വൃത്തര്‍ മാത്രമേ നിന്നെ പ്രതീക്ഷിച്ചുവരാവൂ. എങ്കില്‍ പാപികള്‍ക്ക് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കാന്‍ മറ്റാരാണുള്ളത്? വിനയപൂര്‍വ്വം ഞാന്‍ നിന്നോടു തേടുകയാണ്. എന്റെ കരങ്ങള്‍ നീ തട്ടിമാറ്റിയാല്‍ പിന്നെയാരുണ്ട് എനിക്ക് കരുണപകരാനായി? നിന്നിലേക്കുള്ള എന്റെ ഏക കൈമുതല്‍, ഞാനൊരു മുസ്ലിമാണെന്നതു കൊണ്ടുതന്നെ, ഭംഗിയാര്‍ന്ന നിന്റെ ക്ഷമയിലുള്ള പ്രതീക്ഷ മാത്രമാണ്! പ്രിയപ്പെട്ടവരെ, പാപം ചെയ്യാത്ത മനുഷ്യരില്ല. കഴുകിയാല്‍ മായാത്ത പാപവുമില്ല. പൊടിപടലങ്ങള്‍ നിറഞ്ഞ നിരത്താണ്

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട് Read More »

മുല്ലയായ് മുകിലായ് വാർമഴവില്ലായ്

ഭൂമിയെ മുഴുവനും കൈപ്പിടിക്കുള്ളില്‍ തീര്‍ക്കും ഭാവമായിരുന്നെന്‍റെ നില്‍പ്പിലും നടപ്പിലും അതിനാണഹോരാത്രം വിയര്‍പ്പില്‍ കുളിച്ചതും അവയെപ്പുല്‍കാന്‍തന്നെ ധൃതിയില്‍ ചലിച്ചതും പലതും കിട്ടി, എങ്കില്‍ പലതും കൈവിട്ടുപോയ് ചിലതിന്നരികത്തേക്കെത്തുവാനിന്നും വയ്യ ജീവിതം ആഹ്ലാദത്തിന്‍ തേരിലേറുവാനത്രെ ഈവിധമധ്വാനിച്ചു, കാര്യമെ,ന്തഴല്‍മാത്രം! തൃപ്തമല്ലൊന്നും വേണമിനിയും, കൂടെക്കൂടെ; ഹൃത്തിലെ മോഹത്തിര ആഞ്ഞടിക്കുന്നൂ നിത്യം! സംസാര സമുദ്രത്തിലെത്രയൂളിയിട്ടാലും സര്‍വതും വലയിട്ടുപിടിക്കാന്‍ നമുക്കാക! എന്നു ഞാനറിയുമീ സത്യ,മന്നാണീ മണ്ണില്‍ മന്നനുമരയനുമൊന്നെന്ന ബോധംവരൂ, സമ്പത്തിന്‍ നികുഞ്ജത്തില്‍ കയ്യിട്ടുവാരിക്കൂട്ടാന്‍ വെമ്പുമെന്‍മനസ്സിനെ പിടിച്ചു കെട്ടാന്‍ പറ്റൂ മാനവമൂല്യങ്ങളില്‍ മാലിന്യം കലര്‍ത്തുമെന്‍ മനസ്സില്‍ കുടികൊള്ളുമഹങ്കാരങ്ങള്‍

മുല്ലയായ് മുകിലായ് വാർമഴവില്ലായ് Read More »

ദിക്റിനാൽ നനവാർന്ന നാവുകൾ

കടലിരമ്പുന്നതും കാറ്റു മൂളുന്നതും കിളികള്‍ പാടുന്നതും അരുവി മൊഴിയുന്നതും അല്ലാഹുവിന്റെ കീര്‍ത്തനങ്ങളാണ്. “ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു” (അന്നൂര്‍/41) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രകീർത്തനങ്ങൾ മനസ്സിൻ്റെ പ്രകാശമാണ്. നന്ദിയുടെ പ്രകടനമാണ്. സൃഷ്ടികർത്താവിനോടുള്ള വിധേയത്വത്തിൻ്റെ മൂർത്തരൂപമാണ്. പ്രകീർത്തനങ്ങൾ പ്രാർത്ഥനയാണ്. പ്രതീക്ഷയാണ്. ഹൃദയശാന്തിയേകുന്ന ഔഷധമാണ്. പവിത്രമായ അമലാണ് ദിക്ർ. മുഅ്മിനിലെ വിശുദ്ധമായൊരു കർമ്മം. അടിമകളിൽ നിന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആരാധന. അബുദ്ദർദാഅ്(റ) നിവേദനം ചെയ്യുന്ന ഒരു പ്രവാചക മൊഴിയുണ്ട്.

ദിക്റിനാൽ നനവാർന്ന നാവുകൾ Read More »

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം

മാപ്പിള ചരിത്ര ശേഖരണവും സൂക്ഷിപ്പുമെല്ലാം ഒരു വികാരവും ദൗത്യവുമാക്കിയ ആളാണ് അബ്ദുർറഹ്‌മാൻ മങ്ങാട്. അറബിക്, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂർവ്വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളിൽ താൽപര്യമുള്ളവരുടെ മുഖ്യ അവലംബമാണ്. ഫാറൂഖ് കോളേജിനടുത്തുള്ള കക്കോവിലെ വീട്ടിലിരുന്ന് ചരിത്രത്തിൻ്റെ സഹയാത്രികൻ എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങൾ, അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ, ആശങ്കകൾ എന്നിവ മില്ലി റിപ്പോർട്ടിനോട് പങ്ക് വെക്കുകയാണ് അബ്ദുർറഹ്‌മാൻ മങ്ങാട്. • താങ്കളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ പറ്റി സംസാരിച്ച് നമ്മുടെ

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം Read More »