Nasim Rahman

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം

കൊട്ടിഘോഷിക്കപ്പെടാറുള്ള മലയാളി ‘മതേതര’ പൊതുബോധം, അതിന്റെ ഇസ്‌ലാമോഫോബിക് നഗ്നത വെളിവായതിന്റെ ജാള്യതയിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന ദിവസം എന്ന നിലയിൽ കേരള ചരിത്രത്തിൽ ഇനിയുള്ള കാലം ഓർമ്മിക്കേണ്ട ദിവസമായിരുന്നു 2023 ഒക്ടോബർ 29. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ ഒരു പ്രാർത്ഥനാ ചടങ്ങ് നടക്കുമ്പോൾ ഉണ്ടായ ഭീകരാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഭീകരാക്രമണത്തിലെ പ്രതികളുടെ മതവും മോട്ടീവുമൊക്കെ സംഘ് പരിവാറും മാധ്യമങ്ങളും സകല ഇസ്‌ലാമോഫോബുകളും തീരുമാനിച്ചുറപ്പിക്കുന്നു. ഇസ്രായേൽ […]

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം Read More »

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം

വർഷം തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. എസ്. എസ്. എൽ. സി പരീക്ഷ വിജയിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നത് വർഷങ്ങളായി മലപ്പുറം – പാലക്കാട് – കോഴിക്കോട് ജില്ലകളിലെ സ്ഥിരം കാഴ്ചയാണ്. വിദ്യാഭ്യാസ പ്രവർത്തകനും സിജി ജനറൽ സെക്രട്ടറിയുമായ ഡോ. ഇസെഡ്. എ. അഷ്റഫ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൻ്റെ ചരിത്രവും കാരണങ്ങളും പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളും മില്ലി റിപ്പോർട്ടിനോട് പറയുന്നു. തയ്യാറാക്കിയത്:

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം Read More »

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെ രണ്ടുതവണ മാത്രം നേരിട്ട് കണ്ടയാളാണ് ഈ കുറിപ്പെഴുതുന്നത്. അതും അനാരോഗ്യം അദ്ദേഹത്തിന്റെ കർമ്മനിരതയോട് റെഡ് സിഗ്നൽ കാണിച്ച സമയത്ത്! അതേസമയം ‘ചെറിയമുണ്ടം’ എന്ന് കേൾക്കുമ്പോഴേക്കും ‘അബ്ദുൽ ഹമീദ് മദനി എന്ന് ‘സ്പൊണ്ടേനിയസാ’യി പറഞ്ഞു പോകും വിധം സ്കൂൾ പ്രായത്തിൽ തന്നെ എന്റെ മനസ്സിൽ അദ്ദേഹം ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. ആ മഹാമനീഷിയുടെ പ്രതിഭാചാതുരിയോട് എന്റെ ഉപ്പക്കുള്ള ഭ്രമമാണ് അതിന് നിമിത്തമായത്. സമാന്തരങ്ങളില്ലാത്ത ജ്ഞാന വിസ്മയമാണ് ഉപ്പയുടെ മനസിലദ്ദേഹം. ചെറിയമുണ്ടത്തിന്റെ രചനകളും അദ്ദേഹത്തിന്റെ കരസ്പർശമേറ്റ

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ Read More »

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത്

ഇതാണ് ഫെമിനിസം എന്ന് ഒന്നിനെച്ചൂണ്ടി കണിശമായി പറയാനാവാത്ത രീതിയിൽ ചിതറിക്കിടക്കുകയാണ് ഇന്ന് ആ പ്രത്യയശാസ്ത്രം. എങ്കിലും തുല്യതയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിന്റെ സൃഷ്ടിപ്പിനു വേണ്ടി നിലകൊള്ളുക എന്നതാണ് അതിന്റെ ആപ്തവാക്യം എന്ന് സാമാന്യമായി പറയാം. വിവേചനപരമായ കുടുംബ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് സ്ത്രീക്ക് വിടുതൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങുകയും ആവശ്യങ്ങൾ വിപുലീകരിക്കുകയും പലതായി പിരിയുകയും പലവിധ പ്രത്യയശാസ്ത്രങ്ങളുമായി കൈകോർക്കുകയും കൊമ്പുകോർക്കുകയും എല്ലാം ചെയ്യുന്ന ഫെമിനിസ്റ്റ് ധാരകളെയാണ് ചരിത്രത്തിലും വർത്തമാനത്തിലും കണ്ടെത്താൻ കഴിയുക. സ്ത്രീകളുടേതായി ഫെമിനിസം അവതരിപ്പിച്ചിട്ടുള്ള,

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത് Read More »

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ

അധരങ്ങളിൽ ദൈവ കീർത്തനത്തിന്റെ മന്ത്രധ്വനികളുമായി ബലിപെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. മാനവ ചരിത്രത്തിലെ ധീരോദാത്തമായ ഒരധ്യായത്തിന്റെ സ്മൃതി നികുഞ്ചങ്ങൾ തിരിച്ചുപിടിക്കുകയാണ് അവരിന്ന്. ബലിപെരുന്നാളിന്റെ ആചാര്യ പദവിയിലുള്ളത് ഇബ്റാഹീം പ്രവാചകന്റെ ജീവിതമാണ്. ആ ജീവിതമാസകലം മാതൃകാ ഭരിതമാണ്. ദൈവത്തോടുള്ള സമ്പൂർണമായ സമർപ്പണം, മാനവികതയോടുള്ള വിനീത ജാഗ്രത, ഈ ദ്വന്ദങ്ങളുടെ സമീകൃത സംഗമമായിരുന്നു ഇബ്റാഹീമീ ജീവിതം. വിശ്വാസ ബോധ്യങ്ങളെ പ്രതി ഏറ്റുവാങ്ങിയ സഹന തീക്ഷ്ണതയും അപ്പോഴും ജ്വലിച്ചു നിർത്തിയ പ്രമാണ പരിശുദ്ധിയും അദ്ദേഹത്തെ പ്രപഞ്ച സ്രഷ്ടാവിന്റെ ആത്മ സൗഹൃദത്തിലേക്ക് വാഴ്ത്തി നിർത്തി.

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ Read More »

എന്റെ പരിഭാഷയോർമ്മകൾ

ജി. എം. ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗ വിവർത്തകനായിരുന്ന അഡ്വ. എൻ. ഷംസുദ്ദീൻ എം. എൽ. എ. മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു. തയ്യാറാക്കിയത് : നാസിം റഹ്‌മാൻ – ബനാത്ത്‌വാല സാഹിബുമായുള്ള ബന്ധം ആരംഭിക്കുന്നത് എപ്പോൾ മുതലാണ്? എന്റെ വീട് സ്ഥിതി ചെയ്യുന്ന പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം. പി. ആയിരുന്നു ഗുലാം മഹ്‌മൂദ്‌ ബനാത്ത്‌വാല സാഹിബ്. സ്കൂൾ പ്രായത്തിൽ തന്നെ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സമയങ്ങളിൽ പ്രചാരണ യാത്ര രാത്രി ഏറെ വൈകിയാവും

എന്റെ പരിഭാഷയോർമ്മകൾ Read More »

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ്

പാര്‍ലിമെന്റ് പാസാക്കുന്ന പല നിയമങ്ങളും എന്തിനെന്ന് പോലും വ്യക്തതയില്ലാത്തതും ചിലതെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി മാറിപ്പോകുന്നുവെന്നും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന് മുന്നില്‍ നടക്കുന്ന ഭരണഘടനക്ക് മുകളിലൂടെയുള്ള പലരുടെയും സഞ്ചാരങ്ങളില്‍ ഭരണഘടനയുടെ സംരക്ഷകരെന്ന നിലയിലുള്ള തങ്ങളുടെ ഉത്ഘണ്ഠയാണ് ചീഫ്ജസ്റ്റിസ് പറഞ്ഞു വെച്ചത്. സമാനസ്വഭാവത്തില്‍ തന്നെയാണ് രാജ്യത്ത് ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും നിയമനിര്‍മ്മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. മതം മാറ്റത്തിനെതിരായി യുപിയിലും, മധ്യപ്രദേശിലും, പശുസംരക്ഷണമെന്ന പേരില്‍ കര്‍ണാടകയിലുമെല്ലാം പുതുതായി കൊണ്ടുവന്ന

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ് Read More »

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക്

കർണാടക: ഹിജാബ് വിലക്ക് കർണാടകയിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉഡുപ്പിയിലെ ഗവൺമെന്റ് വനിതാ കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ തടയുകയുണ്ടായി. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രിൻസിപ്പലടക്കമുള്ളവർ ചേർന്ന് ഗേറ്റിനു മുമ്പിൽ തടയുകയുണ്ടായി. ഇതുവരെയില്ലാത്ത ഹിജാബ് വിലക്കിന്റെ കാരണം അന്വേഷിച്ച പെൺകുട്ടികൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. സംഭവത്തിന് മുമ്പ് കാവി ഷാൾ ധരിച്ച് ഒരു

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക് Read More »

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

കടുത്ത ഇസ്‌ലാം വിരോധത്തിലും ആധികാരികതയില്ലായ്മയിലും അധിഷ്ഠിതമാണ് കേരളത്തിൽ ‘നാസ്തിക ദൈവമായി’ അറിയപ്പെടുന്ന സി. രവിചന്ദ്രന്റെ വിഷയാവതരണങ്ങൾ എന്നത് കാലങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്. പ്രസ്തുത ആക്ഷേപത്തെ സത്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ നടത്തിയ ആന്റി വൈറസ് ലൈവ് പ്രോഗ്രാം. ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി നാല്പത് ലക്ഷം ആളുകളെയൊക്കെ ചെങ്കിസ് ഖാൻ കൊന്നുവെന്ന പരാമർശമാണ് രവിചന്ദ്രന്റെ വൈജ്ഞാനിക നിലവാരത്തകർച്ചയുടെ ആഴം വീണ്ടും മലയാളികളെ ബോധ്യപ്പെടുത്തിയത്. അബദ്ധം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘വിക്കിപീഡിയ ചതിച്ചാശാനേ’,’എല്ലാ കുറ്റവും വിക്കിപീഡിയക്കാണ്’, ‘വിക്കിപീഡിയയുടെ

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ Read More »

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു

കോഴിക്കോട് : മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതിൽ പ്രതിഷേധം കനക്കുന്നു. സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയാവൺ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും എം. പിയുമായ

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു Read More »