പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ
കോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറാവണമെന്ന് മുസലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തിൽ പുലർത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവർത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിർത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ […]
പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ Read More »