Hello world!
Welcome to WordPress. This is your first post. Edit or delete it, then start writing!
ആലുവ: കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്പി എന്ന് വിശേഷിപ്പിക്കാവുന്ന കെ എം മൗലവി സാഹിബുമായി നേരിട്ട്സമ്പർക്കം പുലർത്താൻ അവസരമുണ്ടായവർ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പലയിടങ്ങളിലായി നടത്തിയ എഴുത്തുകളും സംസാരങ്ങളും സമാഹരിച്ചു തയ്യാറാക്കിയ കെ. എം. മൗലവി ഓർമ്മപ്പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശിതമായി. കെ എം മൗലവി അസ്തിവാരമിട്ട നവോത്ഥാന സംരംഭമായ കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക വേദിയിൽ ടി പി അബ്ദുല്ലക്കോയ മദനി പി കെ മുഹമ്മദ് മദനിക്കു നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.മുസ്തഫാ തൻവീറും
ഞാൻ കുഞ്ഞായിരിക്കുമ്പോൾ അറബിക് കോളെജിൽ പഠിച്ചിരുന്ന എന്റെ ഇളയ അമ്മായിമാർ മക്കന ധരിച്ചിരുന്നു. ഇതുകണ്ട് “ഞാനും വലുതാകുമ്പോൾ മക്കന ഇടും” എന്നും പറഞ്ഞായിരുന്നു ഞാൻ നടന്നിരുന്നത്. എന്തായാലും ആ വേഷത്തോട് അന്നേ എനിക്കൊരിഷ്ടം തോന്നിയിരുന്നു. പിന്നീട് എട്ടാം ക്ലാസിൽ ആയപ്പോഴാണ് ഞാൻ അതൊരു ആവശ്യമായി വീട്ടിൽ അവതരിപ്പിക്കുന്നത്. അന്നെനിക്ക് പന്ത്രണ്ട് വയസ്സാണ്. ആയിടെ എന്റെ അടുത്ത കൂട്ടുകാരി ബുശ്‌റാ മക്കന ഇടാൻ തുടങ്ങി. അതോടെ എന്റെ ആവശ്യത്തിന് ശക്തി കൂടി. എന്നാൽ എന്റെ ഉമ്മാക്ക് ഞാൻ മക്കന
കണ്ണൂരുകാർ ഒരു റമദാനിന് ചെലവഴിക്കുന്ന പണമുണ്ടെങ്കിൽ ഞാൻ കേരളത്തിൽ ഒരു യൂണിവേഴ്‌സിറ്റി കൂടി പണിത് തരാമെന്ന് കോഴിക്കോട് സർവകലാശാല സ്ഥാപിച്ച മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞുവത്രേ. ഞാൻ എവിടെ നിന്നോ കേട്ടതാണ്, തൽകാലം അത് ശരിയെന്ന് കരുതട്ടെ. പക്ഷേ, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇത് കണ്ണൂരിലെ മാത്രം അവസ്ഥയല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലായിടത്തും റമദാൻ മാസം എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും വിഭവങ്ങളും സൃഷ്ടിക്കുന്ന അത്ഭുതപ്പെടുത്തുന്ന രുചികളുടെയും
റമദാൻ: പങ്കുവെക്കാം, കരുതാം Read More »
ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലയ്ക്കാണ് റമദാനിൽ മുസ്‌ലിംകൾ വ്രതം അനുഷ്ഠിച്ചത്. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും ഖുർആൻ അവതരണത്തിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്. 1. മുഹമ്മദ്
ഹിറാ ഗുഹയിൽ ക്വുർആൻ മുഴങ്ങിയപ്പോൾ Read More »
രിയാദ്: ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഗോലാൻ കുന്നുകളെ ഇസ്രായേലിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന അമേരിക്കൻ നയത്തെ സുഊദി അറേബ്യ തിരസ്കരിക്കുന്നതായി സുഊദി വിദേശകാര്യ മന്ത്രി ഡോ. ഇബ്‌റാഹീം ഇബ്നു അബ്ദിൽ അസീസ് പറഞ്ഞു. അറബ് ലീഗിന്റെ മുപ്പതാം കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോലാൻ കുന്നുകൾ സിറിയൻ അറബ് പ്രവിശ്യകളാണെന്നാണ് എന്നും സുഊദിയുടെ നിലപാട്, അത് ഇസ്രായേലിന് വിട്ടുനൽകാനാവില്ലെന്ന് തങ്ങൾ ആവർത്തിക്കുകയാണ്-ഡോ. ഇബ്‌റാഹീം സൂചിപ്പിച്ചു. ന്യൂസിലാൻഡിൽ ജുമുഅ നമസ്കരിക്കുന്നവർക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രി അപലപിച്ചു. 1967ലെ
ജറൂസലേം ഇസ്രായേൽ തലസ്ഥാനമല്ല, ഗോലാൻ കുന്നുകൾ ഇസ്രായേലിന്റേതല്ല: സുഊദി അറേബ്യ Read More »