Study

വക്കം മൗലവി നിർവഹിച്ച തൂലികാ ദൗത്യങ്ങൾ

കൊളോണിയല് ആധുനികതയുടെ ജ്ഞാന, രാഷ്ട്രീയ പ്രബുദ്ധതകളുടെ പ്രഭാവം കേരളം അനുഭവിച്ചുതുടങ്ങിയ ചരിത്രസന്ധിയില്‍ അവയോടുള്ള സംവാദങ്ങള്‍ വഴി മലയാളിയുടെ മുന്നോട്ടുള്ള ഗമനത്തെ സമൃദ്ധവും സമ്പന്നവുമാക്കിത്തീര്‍ത്ത പ്രതിഭാശാലികളാണ് കേരളീയ നവോത്ഥാനത്തിന്റെ യുഗശില്‍പികള്‍. അവരില്‍ വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവി(1873-1932)ക്കുള്ള സ്ഥാനം അദ്വിതീയമാണ്. കേരളത്തില്‍ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ സൂതികര്‍മിണികളിലൊരാളായിരുന്നു മൗലവിയെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ ആ സമുദായനിഷ്ഠതക്കപ്പുറത്ത് കേരളം എന്ന ആശയത്തെ ഇവ്വിധം സാര്‍ത്ഥകമാക്കിയ പൊതുമണ്ഡലപ്രസക്തരിലൊരാളാണ് അദ്ദേഹമെന്ന കാര്യം പലരും മറച്ചുവെക്കുകയാണ് പതിവ്. മാനക മലയാളത്തിലുണ്ടായ അച്ചടി വിപ്ലവമായിരുന്നുവല്ലോ, കേരളം […]

വക്കം മൗലവി നിർവഹിച്ച തൂലികാ ദൗത്യങ്ങൾ Read More »

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ

പഠനം/ നജീഹ് നാസ്വിഹ് പുളിക്കല്‍ പ്രദേശത്ത് മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേഴുംകാട്ടില്‍ കുടുംബത്തില്‍ 1913ല്‍ ആണ് പി.വി മുഹമ്മദ് മൗലവി ജനിക്കുന്നത്. പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ പിതാവ് പി.പി ഉണ്ണിമുഹ്‌യുദ്ദീന്‍കുട്ടി മൗലവി, പി.പി ഉബൈദുല്ല മൗലവി എന്നിവര്‍ പി.വിയുടെ പിതൃസഹോദരന്‍മാരാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പുളക്കലില്‍ സ്ഥാപിച്ച മദ്‌റസത്തുല്‍ മുനവ്വിറയില്‍ പിതൃവ്യനായ ഉണ്ണി മുഹയിദ്ദീന്‍കുട്ടി മൗലവിയുടെ ശിക്ഷണത്തിലാണ് പി.വി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍പഠനത്തിന് കോഴിക്കോട്ടെ പ്രശസ്തമായ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്നു. നാട്ടിലും

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ Read More »

സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ

തങ്ങൾക്കിഷ്ടമില്ലാത്തതിനെയൊക്കെ തെരുവുഗുണ്ടായിസം വഴി ‘നേരെയാക്കുകയാണ്’ ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്ന ഫാഷിസ്റ്റ് റൗഡികൾ മറൈൻ ഡ്രൈവിലെ ‘കുടമറകൾ’ തിരഞ്ഞെത്തി ചൂരൽ വീശി ‘കുടിയൊഴിപ്പിക്കൽ’ നടത്തിയതിൽ അവരുടെ ദർശനവും പൂർവചരിത്രവും വെച്ച് യാതൊരത്ഭുതത്തിനും വകയില്ലെന്നതാണ് നേര്. കേരളത്തിന്റെ നിരത്തുവക്കുകളിൽ പോലും പോലീസ് കാവലിൽ കൂകിയാർക്കാനുള്ള ധൈര്യം കൾച്ചറൽ ഷോവിനിസം സംഭരിക്കുന്നതിനെ നിസ്സാരമായി കടന്നുപോകാനാണ് നമ്മുടെ ഭാവമെങ്കിൽ, ‘ജനാധിപത്യ’ത്തിന് വലിയ ആയുസ്സൊന്നും മലയാള നാട്ടിലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മോറൽ പൊലീസിംഗിനെ ചെറുക്കാനെന്നു പറഞ്ഞ് ഒരിക്കൽ കൂടി മറൈൻ ഡ്രൈവിൽ നിറയാൻ ശ്രമിച്ച സമരചുംബനങ്ങളുടെ

സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ Read More »

രോഹിതിന്റെ മരണം: വര്‍ണാശ്രമ ‘ധര്‍മ’ത്തിലേക്കാണ് ചർച്ച നീളേണ്ടത്!

രോഹിത് വെമുലയുടെ ചോരക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ നാം നേടിയെടുക്കേണ്ട മൗലികമായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? ദളിതനായിപ്പിറന്നതിന്റെ പേരില്‍ മാത്രം ആധുനിക ഇന്‍ഡ്യയില്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ധിഷണാശാലിയായ ഒരു പൗരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വകലാശാല അധികൃതരുടെയും വേട്ടക്കിരയാവുകയും ആത്മാഹുതി നടത്തുകയും ചെയ്തുവെന്ന വസ്തുത, ജാതിയെ വഴിയിലുപേക്ഷിക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം നീണ്ട ഏഴര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ലെന്ന ഭീഷണമായ യാഥാര്‍ത്ഥ്യത്തിനു തന്നെയാണ് ശക്തിയായി അടിവരയിടുന്നത്. രോഹിത് വെമൂല സംഭവത്തെ കേവലമായ

രോഹിതിന്റെ മരണം: വര്‍ണാശ്രമ ‘ധര്‍മ’ത്തിലേക്കാണ് ചർച്ച നീളേണ്ടത്! Read More »

മക്തി തങ്ങളുടെ കഠോരകുഠാരം: പശ്ചാത്തലവും പാഠവും

മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ക്കുതന്നെ കത്തോലിക്കാ മിഷനറിമാരുടെ സാന്നിധ്യം അനുഭവിച്ച കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനത്തിന്റെ വേലിയേറ്റം സംഭവിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. കേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന  ദൗത്യം പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. സുറിയാനി മലയാളത്തിനു പകരം മാനക മലയാളം സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിക്കുക, മലയാളം/ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ വേണ്ടി ഗവണ്‍മെന്റ് സഹകരണത്തോടുകൂടി സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുക, ശുദ്ധമലയാളത്തില്‍ ബൈബിളും മതസാഹിത്യങ്ങളും പ്രസിദ്ധീകരിച്ച് ക്രിസ്തീയ വിജ്ഞാനങ്ങള്‍ ജനകീയമാക്കുക തുടങ്ങിയ സമുദായ

മക്തി തങ്ങളുടെ കഠോരകുഠാരം: പശ്ചാത്തലവും പാഠവും Read More »