Study

സഹിഷ്ണുതയുടെ‌ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 2)

അസഹിഷ്ണുതയുടെ അധികാരരൂപമായി കത്തോലിക്കാ പൗരോഹിത്യം യൂറോപ്പിനെ അടക്കിഭരിച്ച ‘മധ്യകാല’ത്തെയാണ് ആധുനികത ‘നവോത്ഥാനം’ വഴി പുറകിലേക്കു തള്ളിയത്. മതവിചാരണ (inquisition) കോടതികള്‍ വിയോജിപ്പുകളെ മുഴുവന്‍ തടവിലിട്ടും ചാട്ടയടിച്ചും കുരിശില്‍ തറച്ചും ചുട്ടുകൊന്നും അടിച്ചേല്‍പിക്കല്‍ ആത്മരതിയുടെ ഉന്മാദത്തില്‍ തിമിര്‍ത്ത ‘മതാനുഭവം’ ആണ് യൂറോപ്പില്‍ മതപരിഷ്‌കരണത്തിനും (reformation) പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിനുമെല്ലാം വഴിയൊരുക്കിയത്. പരിഷ്‌കര്‍ത്താക്കള്‍ പൗരോഹിത്യത്തെ തള്ളിപ്പറയുകയും ബൈബിളിനെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും പുരോഗതിക്ക് പശ്ചാത്തലമൊരുക്കുകയും ചെയ്തു. പക്ഷേ, ക്രൈസ്തവ സമൂഹത്തില്‍ മതത്തിന്റെ വിഭിന്ന വ്യാഖ്യാനങ്ങള്‍ നിലവില്‍ വന്നത് ആഭ്യന്തര ശിഥിലീകരണത്തിന് നിമിത്തമായി. പിന്നെ […]

സഹിഷ്ണുതയുടെ‌ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 2) Read More »

സഹിഷ്ണുതയുടെ‌ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 1)

”എന്താണ് വിശ്വാസം? നബി(സ)യോട് അനുചരന്‍മാര്‍ ചോദിച്ചു. ”വിശ്വാസം ക്ഷമയും (സ്വബ്ർ) സഹിഷ്ണുതയും (സമാഹ) ആണ്.” പ്രവാചകന്റെ മറുപടി!(1) ഭീകരവാദികളുടെയും അവരുടെ അസഹിഷ്ണുതയുടെയും വെപ്പുപുര ഇസ്‌ലാം ആണെന്ന പെരുംനുണയുടെ വിഷപ്പുക നിത്യവും ശ്വസിക്കുന്ന നമ്മുടെ ‘പൊതു’സമൂഹത്തിന്‌ നബിയുടെ ഈ പ്രസ്താവന ഒരു സാംസ്കാരിക ആഘാതം ആകാൻ ഇടയുണ്ട്‌. വിശ്വാസത്തിന്റെ ഏറ്റവും മികച്ച തലമേതാണ് എന്നാണ് ശിഷ്യനായ ജാബിര്‍ (റ) മറ്റൊരിക്കല്‍ നബിതിരുമേനിയോട് ചോദിച്ചത്. ‘വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ്'(2) എന്നായിരുന്നു അപ്പോഴും മറുപടി! അശ്അജ്

സഹിഷ്ണുതയുടെ‌ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 1) Read More »

മുഹമ്മദ്‌ അബ്ദുർറഹ്‌മാനും സയ്യിദ്‌ മൗദൂദിയും

പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനുമായ സയ്യിദ്‌ അബുൽ അഅ്ലാ മൗദൂദി സാഹിബ്‌ (1903-1979), ഉർദു ബെൽറ്റിൽ നിന്നുള്ള ആളായിട്ടും കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌‌. ക്രമപ്രവൃദ്ധമായി വികസിച്ചുവന്ന് ഒടുവിൽ മൂർത്തമായിത്തീർന്ന അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിസ’ത്തെ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രചരിപ്പിക്കാൻ കേരള ജമാഅത്തെ ഇസ്‌ലാമിയും, അതിന്റെ പല വശങ്ങളോടും‌ വിയോജിക്കാൻ ഐക്യസംഘം-ജംഇയ്യതുൽ ഉലമാ-നദ്‌വതുൽ മുജാഹിദീൻ കണ്ണികളിലൂടെ വളർന്നുവന്ന കേരളത്തിലെ സലഫീ-ഇസ്‌ലാഹീ ധാരയും നടത്തിയ പരിശ്രമങ്ങളാണ്‌ ഇതിന്‌ മുഖ്യമായും കാരണമായത്‌. ഇബാദത്‌‌, ത്വാഗൂത്‌,

മുഹമ്മദ്‌ അബ്ദുർറഹ്‌മാനും സയ്യിദ്‌ മൗദൂദിയും Read More »

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 2)

ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്‌, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം പ്രശ്നങ്ങൾക്ക്‌ പരിഹാരമന്വേഷിക്കേണ്ടത്‌‌ എന്ന ജിന്നയുടെ നിലപാട്‌, പടിഞ്ഞാറൻ രാഷ്ട്രമീമാംസയെ ഒരേ സമയം പുൽകുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്‌. മുസ്‌ലിംകൾ‌ സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട ഒന്നായി മതേതരജനാധിപത്യത്തെ സമീപിക്കുന്ന മുസ്‌ലിം ലീഗ്‌ ശൈലി‌ മതപരമായി സാധൂകരണമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മതപണ്ഡിതനല്ലാത്ത ജിന്നയുടെ രാഷ്ട്രീയ നേതൃത്വത്തെഅംഗീകരിക്കാൻ കൊളോണിയൽ മലബാറിൽ കെ എം മൗലവിയെയും കെ എം സീതിസാഹിബിനെയും ബാഫഖി തങ്ങളെയും എൻ വി അബ്ദുസ്സലാം മൗലവിയെയും പോലുള്ള ഭക്തരായ മുസ്‌ലിം പണ്ഡിതന്മാരും

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 2) Read More »

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 1)

മുഹമ്മദ്‌ അലി ജിന്നയുടെ മരണത്തിന്‌ എഴുപത്തൊന്നാണ്ട്‌‌ തികഞ്ഞു‌. ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ കയ്യാളിയ ചരിത്രപുരുഷന്റെ ജീവിതം, മിക്കവാറും പാക്കിസ്ഥാൻ രൂപീകരണത്തിന്‌ അകമ്പടിയായുണ്ടായ മാനുഷിക ദുരിതങ്ങളുമായി ബന്ധപ്പെട്ടാണ്‌‌ സ്വാതന്ത്ര്യാനന്തര ഇൻഡ്യൻ ദേശരാഷ്ട്രത്തിൽ ഓർമ്മിക്കപ്പെടുന്നത്‌. മുസ്‌ലിം സാമുദായിക രാഷ്ട്രീയം ‘ദേശീയത’യുടെ പ്രതിലോമ പ്രതിപക്ഷമായ ‘വർഗീയത’യാണെന്നും അതിന്റെ സ്വാഭാവികമായ പര്യവസാനമാണ്‌ സ്വാതന്ത്ര്യത്തിന്‌ ‌തൊട്ടുടനെ ഉണ്ടായ കലാപങ്ങളും പലായനങ്ങളുമെന്നും വാദിക്കുന്ന ‘മതേതര’ ചിന്തകരും, ‘ഭാരതാംബ’യെ വെട്ടിമുറിച്ച്‌ അതിന്റെ ‘അഖണ്ഡതയെ’ തകർക്കാനുള്ള ‘മുസ്‌ലിം സഹജവാസന’യുടെ അനിഷേധ്യ

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 1) Read More »

അൽ ഖാഇദയുടെ ഇസ്‌ലാം വ്യാഖ്യാനം

[ഭീകരവാദത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവുകളിലൊന്നായ, ഐ.എസിനടക്കം പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിലമൊരുക്കിയ അല്‍ ഖാഇദയുടെ ജിഹാദ് സങ്കല്‍പം എവിടെ നിന്നെല്ലാമാണ് നിര്‍ധരിക്കപ്പെട്ടതെന്ന് വിശദമായി അപഗ്രഥിക്കാന്‍ ശ്രമിച്ചിട്ടുള്ള ചരിത്രകാരനാണ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫയ്‌സൽ ദേവ്ജി. അദ്ദേഹത്തിന്റെ Landscapes of the Jihad: Militancy, Morality, Modernity (Foundation Books: New Delhi, 2005 ) എന്ന പുസ്തകം ഭീകരത ഇസ്‌ലാമിക പ്രമാണങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പിന്‍പറ്റലില്‍ നിന്നുണ്ടാകുന്നതാണെന്ന സാമ്രാജ്യത്വാരോപണത്തെ പല നിലയ്ക്കും വിചാരണ ചെയ്യുന്നുണ്ട്. പുസ്തകത്തില്‍ നിന്നുള്ള ചില

അൽ ഖാഇദയുടെ ഇസ്‌ലാം വ്യാഖ്യാനം Read More »

മദ്യം മനുഷ്യനോട്‌ ചെയ്യുന്നത്‌

“ദുഃഖവും ദുരിതവും കലഹവും ആവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണ് ചുവന്നുകലങ്ങിയത്? വീഞ്ഞുകുടിച്ച് സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചി പരീക്ഷിക്കുന്നവര്‍ക്കും തന്നെ. ചഷകങ്ങളില്‍ വീഞ്ഞ് ചെമന്നുതിളങ്ങി കവിഞ്ഞൊഴുകുന്നത് നോക്കിനില്‍ക്കരുത്. അവസാനം അത് പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും. അപ്പോള്‍ നീ വിചിത്ര കാഴ്ചകള്‍ കാണുകയും വികടത്തം ജല്‍പിക്കുകയും ചെയ്യും. നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും.”(1) ബൈബിള്‍ പഴയ നിയമത്തിലെ സുഭാഷിതങ്ങളില്‍ ‘ജ്ഞാനിയുടെ ആപ്തവാക്യങ്ങളില്‍’ ഉള്‍പ്പെടുത്തി രേഖപ്പെടുത്തിയിട്ടുള്ള മേല്‍വാചകങ്ങള്‍, ലഹരിപാനീയങ്ങള്‍

മദ്യം മനുഷ്യനോട്‌ ചെയ്യുന്നത്‌ Read More »

ഹിറാ ഗുഹയിൽ ഖുർആൻ മുഴങ്ങിയപ്പോൾ

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലയ്ക്കാണ്‌‌ റമദാനിൽ മുസ്‌ലിംകൾ വ്രതം അനുഷ്ഠിച്ചത്‌. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും ഖുർആൻ അവതരണത്തിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്. 1. മുഹമ്മദ്

ഹിറാ ഗുഹയിൽ ഖുർആൻ മുഴങ്ങിയപ്പോൾ Read More »

ഹിറാ ഗുഹയിൽ ക്വുർആൻ മുഴങ്ങിയപ്പോൾ

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലയ്ക്കാണ്‌‌ റമദാനിൽ മുസ്‌ലിംകൾ വ്രതം അനുഷ്ഠിച്ചത്‌. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും ഖുർആൻ അവതരണത്തിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്. 1. മുഹമ്മദ്

ഹിറാ ഗുഹയിൽ ക്വുർആൻ മുഴങ്ങിയപ്പോൾ Read More »

ഇസ്‌ലാമിന്‌ പരിചയമില്ലാത്ത ഐ. എസ്‌. ‘ജിഹാദ്‌’

(ചോദ്യങ്ങൾക്ക്‌ മറുപടി) 1. ഐ.എസിന്റെ വീഡിയോകളും അവരുടെ സന്ദേശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യമാണ് ജനങ്ങളുടെ മുമ്പില്‍ ഇസ്‌ലാമിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞ് അത് സ്വീകരിക്കുവാനോ തിരസ്‌കരിക്കുവാനോ ഉള്ള സ്വാതന്ത്ര്യം അത് കേള്‍ക്കുന്ന ആളുകള്‍ക്ക് വിട്ടുകൊടുക്കുക എന്നത് ഇസ്‌ലാമിക രീതിയല്ല എന്ന്. മറിച്ച് ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരണമെന്നും അങ്ങനെ പടച്ചവന്റെ ഒരു ഭൂമി സൃഷ്ടിച്ചെടുക്കുകയാണ് മുസ്‌ലിമിന്റെ ദൗത്യമെന്നും അവര്‍ പറയുന്നു. ഇതിനെക്കുറിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത്? – ഭീകരപ്രസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു

ഇസ്‌ലാമിന്‌ പരിചയമില്ലാത്ത ഐ. എസ്‌. ‘ജിഹാദ്‌’ Read More »