Study

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ? (ഭാഗം 2)

മുഹമ്മദ് നബി (സ) സ്ഥാപിച്ച ഇസ്‌ലാമിക രാജ്യം കേവലമായ ഒരു ഇസ്‌ലാമിക രാജ്യമല്ല, മറിച്ച് അന്നത്തെ ഭൂമിയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ആകെത്തുകയാണ്. കാരണം മുഹമ്മദ് നബി (സ) മരിക്കുമ്പോള്‍ ഇസ്‌ലാമിക സമൂഹം ഇന്നത്തെപ്പോലെ എല്ലാ ഭൂഖണ്ഡങ്ങളിലും പടര്‍ന്നുകിടക്കുന്ന ഒരു ആഗോള അനുഭവമല്ല, പ്രത്യുത പ്രവാചകന്‍ (സ) നേതൃത്വം നല്‍കിയ രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു പരിമിത ജനസഞ്ചയമാണ്. അന്ത്യനാള്‍ വരെയുള്ള സകല മനുഷ്യര്‍ക്കുംവേണ്ടി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. പ്രവാചകന്‍ (സ) വളര്‍ത്തിയെടുത്ത ഇസ്‌ലാമിക […]

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ? (ഭാഗം 2) Read More »

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ?

  ചില ഹദീഥുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഇന്‍ഡ്യക്കെതിരില്‍ യുദ്ധം ചെയ്യാന്‍ പ്രവാചകന്റെ (സ) കല്‍പനയുണ്ടെന്ന് ‘സ്ഥാപിക്കുന്ന’ പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍ഡ്യാവിരുദ്ധമായ സൈനികസന്നാഹങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ഭീകര പ്രസ്ഥാനങ്ങളില്‍ അണിചേരല്‍ വിശ്വാസപരമായ ബാധ്യതയായി കരുതുന്നവരാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകളെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ പ്രചാരവേലയ്ക്ക് പ്രധാനമായും മുന്‍കയ്യെടുക്കുന്നത്. മുസ്‌ലിം വംശഹത്യ ‘രാജ്യരക്ഷാപരമായ’ അനിവാര്യതയാണെന്ന് സമര്‍ത്ഥിക്കല്‍ പ്രത്യയശാസ്ത്ര ബാധ്യതയായ ഹിന്ദുത്വ ദേശീയത അതിനുവേണ്ടി നബി(സ)യുടെ പേരില്‍ വരെ നുണ പറയുന്നതില്‍ അത്ഭുതമൊന്നുമില്ല. മുസ്‌ലിമിന്റെ രക്തം കുടിക്കുവാനുള്ള

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ? Read More »

കറുപ്പിന്‌ ശ്വാസം മുട്ടുന്ന ജനാധിപത്യം

ആ വെളുത്ത പൊലീസുകാരന്റെ മുട്ടുകാലിനുകീഴിൽ ഞെരിഞ്ഞമർന്ന് എനിക്ക്‌ ശ്വാസം കിട്ടുന്നില്ലെന്ന് പല തവണ വിളിച്ചുപറഞ്ഞ്‌ ജോർജ്‌ ഫ്ലോയ്ഡ്‌ അമേരിക്കയിലെ മിനിയാപൊളിസിലെ തെരുവിൽ വെച്ച്‌ ജീവൻ വെടിഞ്ഞപ്പോൾ ഒരിക്കൽ കൂടി നഗ്നമാക്കപ്പെട്ടത്‌ കൊട്ടിഘോഷിക്കപ്പെടുന്ന പടിഞ്ഞാറൻ ജനാധിപത്യത്തിന്റെ ‘മനുഷ്യസമത്വ’ ദർശനം തന്നെയാണ്‌. പാശ്ചാത്യൻ വെള്ളക്കാരൻ മാത്രം മനുഷ്യനും ആഫ്രിക്കൻ കറുത്ത വർഗക്കാരൻ മൃഗവുമാകുന്ന അതിന്റെ ഉള്ളടരുകളെ വലിച്ചുകീറി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിയാൻ മിനിയാപൊളിസിന്റെ നഗരസ്ഥലികളിൽ പടർന്നുകയറുന്ന പ്രക്ഷോഭങ്ങൾക്ക്‌ അത്രയെളുപ്പമൊന്നും കഴിയുമെന്ന് തോന്നുന്നില്ല. തവിട്ടുനിറമുള്ള തൊലിയുള്ളതുകൊണ്ട്‌ വേറെ റോഡിലൂടെ യാത്ര ചെയ്തും

കറുപ്പിന്‌ ശ്വാസം മുട്ടുന്ന ജനാധിപത്യം Read More »

ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ

നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഇന്ത്യയിലെ മുസ്ലിം ഭരണം പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലം അടുക്കുമ്പോഴേക്കും ശിഥിലമാവുകയായിരുന്നു. അതീവ വിസ്തൃതമായിരുന്ന മുഗൾ ഭരണം തലസ്ഥാനനഗരിയായ ഡൽഹിയുടെ പ്രാന്തങ്ങളിലേക്ക് ചുരുങ്ങുകയും പ്രാദേശിക രാജാക്കന്മാരുടെ ആക്രമണങ്ങൾക്ക്‌ വിധേയമാവുകയും ചെയ്ത ചരിത്രസന്ധിയിൽ തന്നെയാണ് കോളനി ശക്തികളുടെ ആഗമനം സംഭവിക്കുന്നത്. മുഗൾ ഭരണത്തിൻറെ ശൈഥില്യത്തിന് കാരണമായി വർത്തിച്ചത് കേവലം സൈനികമായ ദൗർബല്യങ്ങൾ മാത്രമായിരുന്നില്ല, ധാർമികമായ അപചയങ്ങൾ കൂടിയായിരുന്നു. മുഗൾ ഭരണത്തിൻറെ തകർച്ച അതിൻറെ സ്വാധീന പരിധിയിൽ കേവലമായ രാഷ്ട്രീയ മാറ്റങ്ങൾ മാത്രമല്ല സൃഷ്ടിച്ചത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണം

ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 8)

ബഹുദൈവാരാധകര്‍ക്ക് ആധിപത്യമുണ്ടായിരുന്ന പ്രാചീന റോമാസാമ്രാജ്യത്തില്‍ തന്നെ ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. സി.ഇ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആദിമ ക്രിസ്ത്യാനികളെ മതത്തിന്റെ പേരില്‍ വിചാരണ ചെയ്യാനും വധിക്കുവാനും ചക്രവര്‍ത്തി ട്രോജന്റെ നിര്‍ദ്ദേശപ്രകാരം ബിതീനിയന്‍ പ്രവിശ്യയില്‍ നിയമജ്ഞനായ പ്ലീനിക്ക് യാതൊരു മനസങ്കോചവുമുണ്ടായില്ല. അവിടം മുതല്‍, റോമിലുണ്ടാകുന്ന ദുരന്തങ്ങളില്‍ പലതിനും ക്രിസ്ത്യാനികളുടെ ‘വിശ്വാസവ്യതിയാന’ങ്ങളെ പഴിച്ച് അവരെ പീഡിപ്പിക്കുന്ന രീതി സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായിത്തീര്‍ന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗികമതമായി

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 8) Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 7)

വിശ്വാസം അടിച്ചേല്‍പിക്കരുതെന്ന ഇസ്‌ലാമിക ശാസന, വിശ്വാസത്തിനെന്ന പോലെ അവിശ്വാസത്തിനും ഭൂമിയില്‍ നിലനില്‍പിനര്‍ഹതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. തന്റെ മതം ശരിയാണെന്നു മനസ്സിലാക്കുമ്പോള്‍ തന്നെ മറ്റു മതങ്ങള്‍ ശരിയാണെന്ന് കരുതുന്നവരുടെ മേല്‍ തന്റെ മതം അടിച്ചേല്‍പിക്കുന്നത് കുറ്റകരമാണെന്ന് തിരിച്ചറിയണമെന്ന് മുഴുവന്‍ മതവിശ്വാസികളോടും ആവശ്യപ്പെടുക വഴി, ഭിന്നമതങ്ങള്‍ പിന്തുടരുന്നവര്‍ക്കെല്ലാം പ്രസ്തുത ഭിന്നതകള്‍ക്കതീതമായി പുലരാനവകാശമുള്ള ഗ്രഹമാണ് ഭൂമി എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ദൈവദത്തമായ പ്രസ്തുത അവകാശമാണ് മാനവതയെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തതമാക്കി നിര്‍ത്തുന്നത്. ഇത് മനസ്സിലാക്കാതെ തങ്ങളിച്ഛിക്കുന്ന ആദര്‍ശം സ്വീകരിക്കാത്തതിന് ജനങ്ങളെ മര്‍ദ്ദനങ്ങള്‍ക്കിരയാക്കാന്‍

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 7) Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 6)

ഇസ്‌ലാമില്‍ മനുഷ്യാവകാശങ്ങളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം. മതം/വിശ്വാസം/ആദര്‍ശം തെരഞ്ഞെടുക്കുവാനുള്ള മൗലികാവകാശം സകല മനുഷ്യര്‍ക്കുമുണ്ടെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കാരണം മനുഷ്യനെ അല്ലാഹു ആദരിച്ചിരിക്കുന്നത് പ്രസ്തുത സ്വാതന്ത്ര്യം അവന്റെ അസ്തിത്വത്തില്‍ വിളക്കിച്ചേര്‍ത്തുകൊണ്ടാണ്. അതുകൊണ്ട് വിശ്വാസം ഒരാളുടെ മേലും അടിച്ചേല്‍പിക്കപ്പെട്ടുകൂടെന്ന് ഇസ്‌ലാം കര്‍ക്കശമായി ഉദ്‌ബോധിപ്പിക്കുന്നു. മുസ്‌ലിംകളുടെ ദൗത്യം പ്രബോധനം മാത്രമാണ്. മനുഷ്യരെ ആശയങ്ങൾ കേൾപിക്കുക; സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശത്തെ മാനിക്കുകയും ആദരിക്കുകയും ചെയ്യുക. ഇതാണ് പ്രവാചകന്‍മാരോടും പ്രബോധകന്‍മാരോടുമെല്ലാമുള്ള ഖുര്‍ആനിന്റെ അനുശാസന. ”നീ ഉദ്‌ബോധിപ്പിക്കുക; നീ ഒരു ഉദ്‌ബോധകന്‍

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 6) Read More »

സഹിഷ്‌ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 5)

ഇസ്‌ലാമിന്റെ മനുഷ്യസങ്കല്‍പത്തില്‍ നിന്നാണ് അതിന്റെ സഹിഷ്ണുതാ ദര്‍ശനം രൂപപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ. സകല മനുഷ്യരും തുല്യരായതിനാല്‍ ‘വലിയവന്‍’ ചമഞ്ഞ് അതിക്രമങ്ങള്‍ക്ക് മുതിരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. താന്‍ സവിശേഷമാണെന്ന അഹങ്കാരത്തില്‍ നിന്നാണല്ലോ എല്ലാ അസഹിഷ്ണുതകളും ജനിക്കുന്നത്. മനുഷ്യര്‍ സമന്‍മാരാണെന്നു മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നുകൂടിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഖുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം: ”നിശ്ചയമായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവരെ നാം വഹിച്ചുകൊണ്ടുപോകുന്നു. അവര്‍ക്ക് ശുദ്ധമായ വിഭവങ്ങളും നല്‍കിയിരിക്കുന്നു. നമ്മുടെ ഒട്ടനേകം സൃഷ്ടികളേക്കാള്‍

സഹിഷ്‌ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 5) Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 4)

മനുഷ്യര്‍ ഏകോദര സഹോദരങ്ങളും സമന്‍മാരുമാണെന്ന ഇസ്‌ലാമിക ഓര്‍മപ്പെടുത്തലിലേക്കു വളരാന്‍ മനുഷ്യാവകാശങ്ങളുടെ പെരുമ്പറ മുഴക്കുന്ന പാശ്ചാത്യന്‍ മതനിരപേക്ഷ വിശകലനശാസ്ത്രങ്ങള്‍ക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടി വരും. ആത്മീയതയുടെ ആര്‍ദ്രതയില്‍നിന്നുമാത്രം സാധ്യമാകുന്ന മനുഷ്യവിഭാവനമാണ് ഇസ്‌ലാം അനുശാസിക്കുന്നത് എന്നതുകൊണ്ടുതന്നെ ഭൗതികവാദം തിന്നുവളര്‍ന്നവര്‍ക്ക് ആ ഉയരം പ്രാപിക്കുക എളുപ്പമാവില്ല. എന്നാല്‍ ആത്മീയതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുതന്നെ അധീശ മനോഭാവങ്ങളെ സിദ്ധാന്തവല്‍കരിക്കുവാന്‍ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വസ്തുതയെ കാണാതിരുന്നുകൂടാ. മുഹമ്മദ് നബി (സ) കടന്നുവരുമ്പോള്‍ പല വംശീയവാദികളും മതത്തിന്റെ നെയിംബോര്‍ഡ് വെച്ചാണ് തങ്ങളുടെ വെറുപ്പിന്റെ കച്ചവടം പൊടിപൊടിച്ചിരുന്നത്. ആര്യമേധാവിത്വത്തെ

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 4) Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 3)

സകല വംശീയ അഹംബോധങ്ങളെയും അടിവേരോടെ തന്നെ നിരാകരിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. കാരണം, ഏതെങ്കിലും പ്രദേശത്തിന്റെയോ ഗോത്രത്തിന്റെയോ വംശത്തിന്റെയോ ശബ്ദമല്ല ഈ മതം; പ്രത്യുത സകല മനുഷ്യരുടെയും സ്രഷ്ടാവായ പ്രപഞ്ചനാഥന്റെ അരുളപ്പാടുകളാണ്. പ്രപഞ്ചസ്രഷ്ടാവ് ഏകനും അദ്വിതീയനുമാണ് എന്ന ഇസ്‌ലാമിന്റെ കേന്ദ്രപ്രമേയം തന്നെയാണ് അതിന്റെ മനുഷ്യദര്‍ശനത്തിന്റെയും പ്രഭവസ്ഥാനം. സ്രഷ്ടാവ് ഏകനാണെന്നു പറയുന്നതിന്റെ സ്വാഭാവിക താല്‍പര്യം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അവന്‍ ഒരേയൊരാളാണ് എന്നത്രെ. ഒരേ ദൈവം മനുഷ്യരായി പടച്ചുവിട്ടവര്‍ക്കിടയില്‍ പിന്നെ ജന്മസിദ്ധമായ ഉച്ചനീചത്വങ്ങള്‍ക്ക് സാധുതയുണ്ടാകുന്നതെങ്ങനെ? ഖുര്‍ആന്‍ പറയുന്നു: ”അല്ലയോ മനുഷ്യരേ,

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 3) Read More »