Study

ഹദീഥ് ക്രോഡീകരണം: ഇമാം അബൂ ദാവൂദിന്റെ സംഭാവനകള്‍

മുഹമ്മദ് നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന ഹദീഥുകളുടെ ക്രോഡീകരണത്തിനും രേഖീകരണത്തിനും ബലാബല പരിശോധനക്കുമെല്ലാം ജീവിതം ഉഴിഞ്ഞു വെച്ച മഹാരഥന്മാരായ പണ്ഡിതന്മാരുടെ കൂട്ടത്തിൽ ഒരു ഉജ്ജ്വല പ്രതിഭാശാലിയാണ് ഇമാം അബൂ ദാവൂദ്. ഹദീഥുഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായ ആറു സുപ്രധാനഗ്രന്ഥങ്ങളിലൊന്നായ സുനനു അബീ ദാവൂദിന്റെ രചയിതാവാണദ്ദേഹം. ഹിജ്റ 202-ൽ[efn_note]1. അബൂ ദാവൂദ്(റഹി) ജനിച്ചത് ഹിജ്റ 202ലാണെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി ഇമാം അബൂഉബൈദ് അൽആജുർരി പ്രസ്താവിക്കുന്നു. ഇമാം അദ്ദഹബി, സിയറു അഅ്‌ലാമിന്നുബലാഅ് (മുഅസ്സസത്തുർരിസാല, 2001), 13/204.[/efn_note] ജനിച്ച ഇമാം അബൂ […]

ഹദീഥ് ക്രോഡീകരണം: ഇമാം അബൂ ദാവൂദിന്റെ സംഭാവനകള്‍ Read More »

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടോളം കാലം മലയാളി മുസ്‌ലിം സാമുദായികാന്തരീക്ഷത്തിൽ നേതൃപരമായ ദൗത്യങ്ങൾ നിർവഹിച്ച്‌ നിറഞ്ഞുനിന്ന, അസാമാന്യമായ ആഴവും പരപ്പും ജീവിതത്തിനുണ്ടായിരുന്ന, ഒരുപക്ഷേ ആധുനിക കേരളം ദർശിച്ചതിൽവച്ച്‌ ഏറ്റവും സമുന്നതനായ, ഇസ്‌ലാംമത പണ്ഡിതനാണ്‌ കെ. എം. മൗലവി. മരണപ്പെട്ട്‌ ആറു ദശാബ്ദത്തിനടുത്ത്‌ കാലമായിട്ടും മൗലവി ചവിട്ടിത്തെളിച്ച പാതകൾ മായാതെ തെളിഞ്ഞുനിൽക്കുന്നു; ആ വഴിത്താരകളിലൂടെ എല്ലാവരും മുന്നേറുന്നു. പക്ഷേ, വഴിയൊരുക്കിയ കാൽപാടുകൾ കെ. എം. മൗലവിയുടേതാണെന്ന വസ്തുത, പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്‌. സ്വാധീനവും സംഭാവനകളും

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം Read More »

ഇസ്‌ലാമിക ബലികർമം മക്കൻ ബഹുദൈവാരാധനയുടെ ശേഷിപ്പോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 5 “ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാക്വിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാക്വിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമിക ബലിയുടെ അനുസ്മരണമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ ഇസ്‌ലാം പൂർവ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയിൽ ബഹുദൈവാരാധകരുടെ പല തരം അറവനുഷ്ഠാനങ്ങളുണ്ടായിരുന്നുവെന്ന് ഇസ്‌ലാമിക സ്രോതസ്സുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്‌.” – മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള

ഇസ്‌ലാമിക ബലികർമം മക്കൻ ബഹുദൈവാരാധനയുടെ ശേഷിപ്പോ? Read More »

യു. പി. യിലെ ആ ബലാത്സംഗങ്ങൾക്ക്‌ ചരിത്രവും ദർശനവുമുണ്ട്‌!

അതെ, ഉത്തർ പ്രദേശിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആ ബലാത്സംഗങ്ങൾക്ക്‌ ചരിത്രപരവും ദാർശനികവുമായ വേരുകളുണ്ട്‌. സ്ത്രീകൾക്കുനേരെയുള്ള കേവലമായ ആണധികാര/ലൈംഗിക കടന്നുകയറ്റങ്ങൾ മാത്രമല്ല അവയുടെ ഉള്ളടക്കം; പ്രത്യുത ‘അവർണ’ ശരീരങ്ങൾക്കുമേലുള്ള ജാതിത്തമ്പുരാക്കന്മാരുടെ അവകാശപ്രഖ്യാപനം കൂടിയാണ്‌ – ദലിതുകൾ തങ്ങളുടെ അടിമകളായിരിക്കാൻ ജന്മനാ ബാധ്യസ്ഥരാണെന്നും ആയതിനാൽ അവരിലെ പെണ്ണുങ്ങളുടെ മേൽ കൈവെക്കാനും ലൈംഗിക ബന്ധം അടിച്ചേൽപിക്കാനും ഒടുവിൽ പാതിരാവിന്റെ മറവിൽ ചാരമാക്കി ചരിത്രത്തിലേക്ക്‌ വലിച്ചെറിയാനും തങ്ങൾക്ക്‌ ദൈവദത്തമായ അധികാരമുണ്ടെന്നുമുള്ള മതപരമായ ബോധ്യങ്ങളിൽ നിന്ന് നിർഗളിക്കുന്ന പരപുഛത്തിന്റെ പരകോടിയിലാണ്‌ ആ പാവം

യു. പി. യിലെ ആ ബലാത്സംഗങ്ങൾക്ക്‌ ചരിത്രവും ദർശനവുമുണ്ട്‌! Read More »

ഹാജറും ഇസ്‌മാഈലും വാസമുറപ്പിച്ചത്‌ മക്കയിലല്ലെന്ന് ബൈബ്‌ൾ തെളിയിക്കുന്നുണ്ടോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 4 ? അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും പിന്നീട്‌ ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത വളര്‍ന്നുവന്നതെന്നുമുള്ള മുഹമ്മദ്‌ നബി (സ) യുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് ബൈബ്‌ൾ തെളിയിക്കുന്നുവെന്ന മിഷനറിമാരുടെ വാദത്തില്‍ കഴമ്പില്ലേ? ഹാജറും ഇസ്മാഈലും ഇബ്റാഹീമിനാല്‍ ഉപേക്ഷിക്കപ്പെട്ടത് മക്കയിലല്ലെന്ന് ബൈബ്ൾ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലേ? -ഇല്ല. അബ്രഹാം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍

ഹാജറും ഇസ്‌മാഈലും വാസമുറപ്പിച്ചത്‌ മക്കയിലല്ലെന്ന് ബൈബ്‌ൾ തെളിയിക്കുന്നുണ്ടോ? Read More »

ഹനീഫുകൾ തിരഞ്ഞത്‌ അബ്രഹാമിക പാതയല്ലേ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 3 ? “ബഹുദൈവാരാധന അബ്രഹാമും ഇശ്മയേലും അങ്ങേയറ്റം വെറുത്തിരുന്ന കടുത്ത പാപമാണെന്നും കഅ്ബയുടെ പരിപാലകരായ അറബികൾക്കു മുന്നിലെ ആത്മീയമായ രക്ഷാമാർഗം‌ സംശുദ്ധമായ ഏകദൈവാരാധനയിലേക്ക്‌ മടങ്ങി അബ്രഹാമിക വിശ്വാസ പൈതൃകം വീണ്ടെടുക്കലാണെന്നും മനസ്സിലാക്കി വിഗ്രഹാരാധനയിൽ നിന്ന് വിട്ടുനിന്നിരുന്ന ചില ഹിജാസുകാർ പ്രവാചകനിയോഗത്തിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും അവരാണ് ഹനീഫുകള്‍ എന്നറിയപ്പെട്ടതെന്നും ഉള്ള മുസ്‌ലിം ചരിത്രകാരന്‍മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഹനീഫുകള്‍ എന്ന പേരില്‍ ജാഹിലിയ്യ അറബികള്‍ക്കിടയില്‍ ജീവിച്ചിരുന്നവരൊന്നും ഇങ്ങനെ അബ്രഹാമിക പൂർവ്വപാത അവകാശപ്പെട്ടവർ

ഹനീഫുകൾ തിരഞ്ഞത്‌ അബ്രഹാമിക പാതയല്ലേ? Read More »

കഅബ വിഗ്രഹാരാധകർ നിർമിച്ച ക്ഷേത്രമോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 2 ? ” തെക്കേ അറേബ്യൻ വിഗ്രഹാരാധകരുടെ മുന്‍കയ്യില്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് കഅ്ബയെന്ന് ചരിത്രരേഖകളും കഅ്ബയില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന അൽ ഹജർ അൽ അസ്‌വദും വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാക്തന ബഹുദൈവാരാധനാ ശേഷിപ്പിനെയാണ് പ്രവാചകന്‍ മുസ്‌ലിംകളുടെ ക്വിബ്‌ലയും തീർത്ഥാടന കേന്ദ്രവുമായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാക്കാനേ അവയുടെ വെളിച്ചത്തില്‍ ചരിത്രാന്വേഷകര്‍ക്ക് കഴിയൂ.” – കഅ്ബ ഇബ്റാഹീമും ഇസ്മാഈലും സ്ഥാപിച്ചതല്ലെന്ന രീതിയിൽ ചില ഓറിയന്‍റലിസ്റ്റുകളും മിഷനറിമാരും ഉന്നയിക്കുന്ന ഈ അവകാശവാദങ്ങൾ ശരിയാണോ?

കഅബ വിഗ്രഹാരാധകർ നിർമിച്ച ക്ഷേത്രമോ? Read More »

മക്കയുടെ അബ്രഹാമിക പൈതൃകം മുഹമ്മദ്‌ നബി(സ)യുടെ നവസിദ്ധാന്തമോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി-1 ? “മുഹമ്മദ്‌ നബി (സ) യുടെ പ്രബോധനത്തിനു മുമ്പ്‌ മക്കക്കാർ അബ്രഹാമിനെ തങ്ങളുടെ പൂർവ്വ പിതാവായി മനസ്സിലാക്കിയിട്ടില്ല. തന്റെ പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍വേണ്ടി പ്രവാചകന്‍ പുതുതായി ചമച്ചുണ്ടാക്കിയ പുതിയ സിദ്ധാന്തമാണ് മക്കയുടെയും തന്റെയും അബ്രഹാമിക പൈതൃകം. അബ്രഹാം ഹാഗാറിനെയും ഇശ്മയേലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ കഅ്ബ നിര്‍മിച്ചുവെന്നും ഇശ്മയേലിന്‍റെ സന്തതിപരമ്പരകള്‍ പ്രസ്തുത താഴ്‌വരയിൽ നിലനിന്നുവെന്നുമെല്ലാം പ്രവാചകന്‍ അറബികളെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു.” – മദീനയിലെ ജൂതന്‍മാരുടെ അനുഭാവം നേടിയെടുക്കാനും കഅ്ബയുടെ നിയന്ത്രണം

മക്കയുടെ അബ്രഹാമിക പൈതൃകം മുഹമ്മദ്‌ നബി(സ)യുടെ നവസിദ്ധാന്തമോ? Read More »

ഇന്‍ഡ്യയെ ആക്രമിക്കാൻ ഹദീഥോ -4

മുഹമ്മദ് നബി (സ) പറഞ്ഞ ‘ഇന്‍ഡ്യാ യുദ്ധം’, ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുള്ള ഒരു സംഭവമല്ലെന്നും അന്ത്യനാളിനോടനുബന്ധിച്ച് സംഭവിക്കാനുള്ളതാണെന്നും അഭിപ്രായമുള്ള ചില മുസ്‌ലിം പണ്ഡിതന്‍മാരുണ്ട്. ഹദീഥില്‍ ഗസ്‌വതുല്‍ ഹിന്ദിനോടൊപ്പം ഈസബ്‌നു മര്‍യത്തിന്റെ (യേശുക്രിസ്തു) സൈന്യത്തിലുണ്ടാകുന്ന മുസ്‌ലിംകളെയും മുഹമ്മദ് നബി (സ) പരാമര്‍ശിച്ചതും രണ്ടു കൂട്ടര്‍ക്കും ഒരേ പ്രതിഫലം സുവിശേഷമറിയിച്ചതുമായിരിക്കാം അവരില്‍ ചിലരെയെങ്കിലും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈസാ നബി (അ) ഒരിക്കല്‍കൂടി ഭൂമിയിലേക്ക് വരുമെന്ന് മുസ്‌ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നതാണ്. ഇത് ലോകാവസാനം അടുക്കുമ്പോഴാണ്‌ എന്ന കാര്യം ഹദീഥുകളില്‍ നിന്ന് വ്യക്തമാണ്.

ഇന്‍ഡ്യയെ ആക്രമിക്കാൻ ഹദീഥോ -4 Read More »

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3

ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം മദീനയില്‍ നിന്ന് ദമസ്‌കസിലേക്കു മാറുകയും സാമ്രാജ്യവികാസം അവിടം ആസ്ഥാനമാക്കിയുള്ള ഉമവീ ഖിലാഫത്തിനുകീഴില്‍ ഉജ്ജ്വലമായ രീതിയില്‍ ത്വരിതപ്പെടുകയും ചെയ്ത സുവര്‍ണ നാളുകളിലാണ് കിഴക്കിലേക്കുള്ള സൈനിക നീക്കങ്ങള്‍ സിന്ധിലെത്തിയതും തുടര്‍ന്ന് സിന്ധു നദി മുറിച്ചുകടന്ന് മറുകരയിലേക്ക് മുന്നേറിയതും. വലീദ് ഇബ്‌നു അബ്‌ദുൽ മലിക് ഇബ്‌നു മര്‍വാന്‍ (ഭരണകാലം സി.ഇ 705-715) ഖലീഫ ആയിരിക്കെ ആയിരുന്നു ഇത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി നേരത്തെ തന്നെ മാറിക്കഴിഞ്ഞിരുന്ന ഇറാഖില്‍ അന്ന് വലീദിന്റെ ഗവര്‍ണര്‍ പ്രസിദ്ധനായ ഹജ്ജാജ് ഇബ്‌നു യൂസുഫ്

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3 Read More »