Review

പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം നബി പറയുന്നു കൈപ്പുസ്തകം

പ്രൊഫൗണ്ട് പ്രസ് പുറത്തിറക്കിയ നബി പറയുന്നു എന്ന പുസ്തകം മാസങ്ങൾക്ക് മുൻപാണ് എന്റെ കൈകളിലെത്തുന്നത്. നബി ﷺ യുടെ അതിവിശിഷ്ടമായ 150 വാമൊഴികളാണ് നബി പറയുന്നു പുസ്തകത്തിന്റെ ‘ജീവൻ’. നബി വചനങ്ങൾ ഏതൊരു വിശ്വാസിയേയും കൗതുകം നിറഞ്ഞ വായനയിലേക്കും ചിന്തയുടെ ആഴങ്ങളിലേക്കും വഴി നടത്തുന്ന മൊഴിമുത്തുകളാണ്. എത്ര ആവൃത്തിയാണ് വായിച്ചത് എന്ന് കൃത്യമായി പറയാനാവുന്നില്ല! അല്ലെങ്കിലും പ്രവാചക ചര്യയെ വായിക്കുന്നതും പഠിക്കുന്നതും ഏത് സത്യവിശ്വാസിക്കാണ് കേവല ‘തവണകളിൽ’ ഒതുക്കാനാവുക? ഹദീഥ് ഗ്രന്ഥങ്ങൾ വായിക്കുമ്പോഴും ഹദീഥുകൾ കേൾക്കുമ്പോഴും പ്രവാചകന്റെ […]

പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം നബി പറയുന്നു കൈപ്പുസ്തകം Read More »

തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം

‘തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയകാലത്തെ ഹിജാബനുഭവങ്ങൾ’ എന്ന പേരിൽ ദിൽറുബ.കെ തയ്യാറാക്കിയ പുസ്തകം വായിച്ചു. പ്രൊഫൗണ്ട് പ്രസ്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇരുപത് ദക്ഷിണ ഇൻഡ്യൻ സ്ത്രീകൾ ഹിജാബണിഞ്ഞതിൻ്റെ പേരിൽ കലാലയങ്ങളിലും തൊഴിലിടങ്ങളിലും നേരിടേണ്ടി വന്ന വിവേചനങ്ങളുടെയും പരിഹാസത്തിൻ്റെയും നേരനുഭവങ്ങൾ അതിശയോക്തിയുടെ രുചിക്കൂട്ടുകൾ ചേർക്കാത്ത പങ്കുവെപ്പാണ് ഈ കൃതി എന്നാണ് എൻ്റെ വായനാനുഭവം. പുസ്തകം പരിചയപ്പെടുത്തുന്ന ഓരോ സ്ത്രീയിലും വിവേചനങ്ങൾക്കെതിരെ പോരാടുകയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന പോരാളികളെ കാണാനാവുന്നുണ്ട്. ശിലായുഗത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഹിജാബ് എന്ന് പരിഹസിക്കുന്നവരോട് അത്

തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം Read More »

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെ രണ്ടുതവണ മാത്രം നേരിട്ട് കണ്ടയാളാണ് ഈ കുറിപ്പെഴുതുന്നത്. അതും അനാരോഗ്യം അദ്ദേഹത്തിന്റെ കർമ്മനിരതയോട് റെഡ് സിഗ്നൽ കാണിച്ച സമയത്ത്! അതേസമയം ‘ചെറിയമുണ്ടം’ എന്ന് കേൾക്കുമ്പോഴേക്കും ‘അബ്ദുൽ ഹമീദ് മദനി എന്ന് ‘സ്പൊണ്ടേനിയസാ’യി പറഞ്ഞു പോകും വിധം സ്കൂൾ പ്രായത്തിൽ തന്നെ എന്റെ മനസ്സിൽ അദ്ദേഹം ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. ആ മഹാമനീഷിയുടെ പ്രതിഭാചാതുരിയോട് എന്റെ ഉപ്പക്കുള്ള ഭ്രമമാണ് അതിന് നിമിത്തമായത്. സമാന്തരങ്ങളില്ലാത്ത ജ്ഞാന വിസ്മയമാണ് ഉപ്പയുടെ മനസിലദ്ദേഹം. ചെറിയമുണ്ടത്തിന്റെ രചനകളും അദ്ദേഹത്തിന്റെ കരസ്പർശമേറ്റ

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ Read More »

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം

1953ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ, വടകര ജുമഅത്ത് പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ദർസിന്റെ സമീപത്ത് മുസ്‌ലിം ലീഗിന്റെ പൊതുയോഗം നടക്കുകയുണ്ടായി. സമുദായ രാഷ്ട്രീയ വഴിയിൽ നക്ഷത്രശോഭ വിതറിയ സി.എച്ച്. മുഹമ്മദ് കോയ എന്ന മഹാ തേജസ്വിയെ എം.സി. വടകര എന്ന തൂലികാനാമത്തിൽ ലീഗ് രചന-സാഹിത്യ വൃത്തങ്ങളിൽ പ്രശസ്തനായ എം. സി. ഇബ്രാഹിം ആദ്യമായി കാണുന്നത് അവിടെവച്ചാണ്. തന്റെ നിറയൗവനത്തിന്റെ മൂർദ്ധന്യതയിൽ ആവേശം സ്ഫുരിക്കുന്ന സ്വരത്തിലും സ്ഫുടതയിലും മുസ്‌ലിം ലീഗ് ദർശനത്തെക്കുറിച്ച് സി. എച്ച്

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം Read More »