Reports

പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം

കോഴിക്കോട്‌: പിണറായി വിജയൻ ആധുനിക നവോത്ഥാന നായകനാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം ദിനപത്രം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ച നിലപാടുകളെ വാനോളം പുകഴ്ത്തിയാണ്‌ പത്രം സ്വന്തം ലേഖകന്റെ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പിണറായിയുടെയും സി പി എമ്മിന്റെയും മുസ്‌ലിം വിരുദ്ധതയും ദലിത്‌ വിരുദ്ധതയും ഹിന്ദുത്വ പദ്ധതിയും തുറന്നുകാണിക്കാൻ എസ്‌ ഐ ഒ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന ശ്രമങ്ങളെ മുഴുവൻ പരിഹസിക്കുന്ന വിധത്തിൽ സർക്കാറിന്‌ പാദസേവ ചെയ്യുന്നതാണ്‌ ഉള്ളടക്കം. മാർക്സിസ്റ്റ്‌ ബിംബത്തെ ദേശാഭിമാനിയെ കടത്തിവെട്ടുന്ന വിധത്തിൽ ആഘോഷിക്കാൻ […]

പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം Read More »

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി

കോഴിക്കോട്‌: വ്യവസായ പ്രമുഖൻ തിക്കോടി വി കെ മൊയ്തു (80) നിര്യാതനായി. ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പ്രമുഖ ലോജിസ്റ്റിക്സ്‌-പാർസൽ ശൃംഘലയായ കേരളാ റോഡ്‌വെയ്സ്‌ (കെ ആർ എസ്‌) സ്ഥാപകനും മാനേജിംഗ്‌ ഡയറക്റ്ററും ആയ അദ്ദേഹം, കെ ആർ എസ്‌ മൊയ്തു ഹാജി എന്ന പേരിലാണ്‌ കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ അറിയപ്പെട്ടിരുന്നത്‌. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക്‌ തിക്കോടിയിൽ വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളിലും വിവിധ ജീവകാരുണ്യ പദ്ധതികളിലും സജീവ പങ്കാളിയായിരുന്നു

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി Read More »

നവോത്ഥാന കേരളത്തെക്കുറിച്ച്‌ പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്‌? / മുഖ്യമന്ത്രിയോട്‌ നിയമസഭയിൽ എം കെ മുനീർ

തിരുവനന്തപുരം: കേരളീയ നവോത്ഥാന മൂല്യങ്ങളെ സംബന്ധിച്ച സംസ്ഥാന സർക്കാർ അവതരണം ഫലത്തിൽ വർഗീയമായി മാറുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ്‌ എം എൽ എയുമായ ഡോ എം കെ മുനീർ നിയമസഭാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. നവോത്ഥാന കേരളത്തിന്റെ സംരക്ഷണത്തിന്‌ എന്ന പേരിൽ പിണറായി ഗവൺമെന്റ്‌ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിനെ വർഗീയ മതിൽ എന്ന് വിശേഷിപ്പിച്ച പരാമർശം‌ മുനീർ പിൻവലിക്കണമെന്ന് ഭരണപക്ഷ എം എൽ എമാർ ബഹളം വെച്ച്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ എന്തുകൊണ്ട്‌ താൻ അങ്ങനെ പറയുന്നുവെന്ന് വിശദീകരിക്കുകയും പരാമർശം

നവോത്ഥാന കേരളത്തെക്കുറിച്ച്‌ പറയുമ്പോൾ മക്തി തങ്ങളെയും വക്കം മൗലവിയെയും പരാമർശിക്കാത്തതെന്ത്‌? / മുഖ്യമന്ത്രിയോട്‌ നിയമസഭയിൽ എം കെ മുനീർ Read More »

ഇസ്രായേലി കളിക്കാർക്ക്‌ വിസ നൽകാനാകില്ലെന്ന് സുഊദി അറേബ്യ: രിയാദിലെ അന്താരാഷ്ട്ര ചെസ്‌ ടൂർണമെന്റ്‌ കേൻസൽ ചെയ്തു

രിയാദ്‌: ഡിസംബറിൽ ഇവിടെ നടക്കാനിരുന്ന അന്താരാഷ്ട്ര ചെസ്‌ ടൂർണമന്റ്‌ ഇന്റർനാഷണൽ ചെസ്‌ ഫെഡറേഷൻ കേൻസൽ ചെയ്തു. ടൂർണമെന്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കണമെന്ന ഫെഡറേഷന്റെ ആവശ്യം സുഊദി അറേബ്യൻ സ്പോർട്സ്‌ അധികാരികൾ നിരാകരിച്ചതിനെ തുടർന്നാണിത്‌. വർഷം തോറും രിയാദിൽ വെച്ച്‌ നടക്കുന്ന ടൂർണമെന്റിന്‌ ഇത്തവണയും ഒരുക്കങ്ങൾ പൂർത്തിയായതായിരുന്നു. ഇതിനിടെയാണ്‌ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ഫെഡറേഷനും ആതിഥേയ രാജ്യമായ സുഊദി അറേബ്യയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായത്‌. ഫിലസ്ത്വീനിൽ പാശ്ചാത്യർ സ്ഥാപിച്ച ഇസ്രായേലിനെ നിയമസാധുതയുള്ള രാജ്യമായി സുഊദി അറേബ്യ അംഗീകരിക്കുന്നില്ല. ഇസ്രായേലീ പൗരന്മാരെ സുഊദി

ഇസ്രായേലി കളിക്കാർക്ക്‌ വിസ നൽകാനാകില്ലെന്ന് സുഊദി അറേബ്യ: രിയാദിലെ അന്താരാഷ്ട്ര ചെസ്‌ ടൂർണമെന്റ്‌ കേൻസൽ ചെയ്തു Read More »

ന്യൂയോർക്കിൽ ‘ശരീഅത്ത്‌’ നടപ്പിലാകുന്നു

ന്യൂയോർക്ക്‌: അമേരിക്കൻ സാമ്പത്തിക വിനിമയങ്ങളുടെ സിരാകേന്ദ്രമായ ന്യൂയോർക്ക്‌ എക്സ്ചെയ്ഞ്ചിൽ ‘ശരീഅത്ത്‌’ നടപ്പിലാകുന്നു. ന്യൂയോർക്ക്‌ നഗരത്തിൽ എക്‌സ്ചെയ്ഞ്ച്‌ നിലകൊള്ളുന്ന വാൾസ്ട്രീറ്റ്‌ ഫലത്തിൽ ‘ശരീഅത്ത്‌’ നിയമങ്ങളെ ഉൾകൊള്ളാനൊരുങ്ങുന്നുവെന്നാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌. ഓഫീസ്‌, സിനിമ, രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങിയ, സ്ത്രീ-പുരുഷ ഇടകലരലുകൾക്ക്‌ പരിധിയില്ലാത്ത ലിബറൽ പൊതുഇടങ്ങളിൽ അനേകം സ്ത്രീകളെ അവസരം കിട്ടിയപ്പോൾ പ്രശസ്തരും പ്രമുഖരുമായ പല പുരുഷന്മാരും ലൈംഗികാതിക്രമങ്ങൾക്കിരയാക്കി എന്ന സത്യം മീ റ്റൂ കാമ്പയ്നിലൂടെ പുറത്തുവന്ന പശ്ചാതലത്തിലാണ്‌ വാൾസ്ട്രീറ്റ് ഇസ്‌ലാമിക‌ ‘ശരീഅത്ത്‌’ പരീക്ഷിച്ചുനോക്കാൻ ഒരുങ്ങുന്നത്‌. അടച്ചിട്ട മുറിയിൽ അന്യസ്ത്രീകളോടൊപ്പം ഒരുമിച്ചാകാതിരിക്കുക,

ന്യൂയോർക്കിൽ ‘ശരീഅത്ത്‌’ നടപ്പിലാകുന്നു Read More »

മസ്ജിദ്‌ ധ്വംസനത്തിന്‌ 26 വയസ്സ്: ‌ പുനർനിർമിക്കപ്പെടാതെ ബാബരി, അമർച്ച ചെയ്യപ്പെടാതെ വി എച്ച്‌ പിയും ശിവസേനയും

അയോധ്യ: ഇൻഡ്യൻ ഭരണഘടനയെ തിണ്ണമിടുക്ക്‌ കൊണ്ട്‌ മറികടന്ന് ഹിന്ദുത്വം നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ്‌ പട്ടാപകൽ തച്ചുനിരപ്പാക്കിയിട്ട്‌ ഈ ഡിസംബർ ആറിന്‌ ഇരുപത്തിയാറ്‌ വർഷങ്ങൾ തികയുന്നു. മസ്ജിദ്‌ പുനർനിർമ്മിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്ത്‌ നിയമവാഴ്ചയും നീതിപാലനവും ഉറപ്പുവരുത്തി മതനിരപേക്ഷതക്ക്‌ ആഴത്തിലേറ്റ മുറിവ്‌ ഉണക്കാനും മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ആത്മവിശ്വാസം പകരാനും രാജ്യത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിപൊളിച്ച ഹിന്ദുത്വം ഇപ്പോൾ നമ്മുടെ ‘ജനാധിപത്യ’ത്തിന്റെ തണലിൽ ഇൻഡ്യയും യുപിയും ഭരിക്കുന്നു. പള്ളി പൊളിക്കാൻ ഉള്ള മനുഷ്യവിഭവശേഷി ആയി മാറിയ വി എച്ച്‌

മസ്ജിദ്‌ ധ്വംസനത്തിന്‌ 26 വയസ്സ്: ‌ പുനർനിർമിക്കപ്പെടാതെ ബാബരി, അമർച്ച ചെയ്യപ്പെടാതെ വി എച്ച്‌ പിയും ശിവസേനയും Read More »

മക്ക ഹറം മുഫ്തി ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു

ബനാറസ്‌: മക്കയിലെ മസ്ജിദുൽ ഹറം മുഫ്തിയും ഹറമിലെ പ്രശസ്തമായ ഹദീഥ്‌ ദർസിന്‌ നേതൃത്വം നൽകുന്ന പണ്ഡിതനുമായ ഡോ. വസീഉല്ലാഹ്‌ അബ്ബാസ്‌ ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു. ഇന്നലെയും മിനിഞ്ഞാന്നുമായി ജാമിഅയിൽ നടന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ്‌ മുഫ്തി എത്തിയത്‌. ഇസ്‌ലാമികാധ്യാപനങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെയും ഇൻഡ്യയെ സ്നേഹിച്ചും ഇൻഡ്യയുടെ പുരോഗതിക്കുവേണ്ടി പണിയെടുത്തും മുന്നോട്ടുപോകാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഉത്തർ പ്രദേശിൽ ജനിച്ച ശൈഖ്‌ വസീഉല്ലാഹ്‌ ഇൻഡ്യൻ വംശജരായ സുഊദി സലഫീ പണ്ഡിതന്മാരിൽ ഏറെ പ്രസിദ്ധനാണ്‌. മദീന ഇസ്‌ലാമിക

മക്ക ഹറം മുഫ്തി ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു Read More »

വാഗൺ ട്രാജഡി: റെയിൽവേ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച വാഗൺ ട്രാജഡി ചുവർ ചിത്രീകരണം സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങി വേണ്ടെന്ന് വെച്ച റെയിൽവേ വകുപ്പിന്റെ തീരുമാനത്തിനെതിരിൽ പ്രതിഷേധം കനയ്ക്കുന്നു. 1921 നവംബർ പത്തിന്‌ നാടിനും നാട്ടുകാർക്കുംവേണ്ടി ത്യാഗപൂർണ്ണമായ ചെറുത്തുനിൽപുകളിലേർപ്പെട്ട മലബാർ സമരപോരാളികളെ ഗുഡ്സ്‌ വാഗണുകളിലടച്ച്‌ ശ്വാസംമുട്ടിച്ചുകൊന്ന ബ്രിട്ടീഷ്‌ പൈശാചികതയെ തുറന്നുകാണിക്കുന്നതിൽ നിന്ന് റെയിൽവേ പിന്മാറുന്നത്‌ ആർക്കുവേണ്ടിയാണെന്ന ചോദ്യമാണ്‌ ശക്തമായി ഉന്നയിക്കപ്പെടുന്നത്‌. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ മലബാര്‍ സമരം 1921

വാഗൺ ട്രാജഡി: റെയിൽവേ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു Read More »

ചേകന്നൂർ കേസ്‌ വീണ്ടും ചർച്ചയാകുന്നു

എറണാകുളം: ചേകന്നൂർ മൗലവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ മുഹമ്മദ്‌ അബുൽ ഹസൻ എന്ന ഇസ്‌ലാമിക പണ്ഡിതന്റെ കാൽ നൂറ്റാണ്ടു മുമ്പുണ്ടായ തിരോധാനം വീണ്ടും ചർച്ചയാകുന്നു. 1993 ജൂലൈ 29ന്‌ മതപ്രസംഗത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മൗലവിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയും തെളിവുകൾ ആസൂത്രിതമായി നശിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്‌. കേസിൽ സി ബി ഐ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ പി വി ഹംസയെ മൗലവി കൊല്ലപ്പെട്ടതിന്‌ അസന്നിഗ്ധമായ തെളിവുകൾ ഇല്ലെന്ന് നിരീക്ഷിച്ച്‌ കേരള ഹൈക്കോടതി

ചേകന്നൂർ കേസ്‌ വീണ്ടും ചർച്ചയാകുന്നു Read More »

നജ്മൽ ബാബു: മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്

തിരുവനന്തപുരം: ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും തന്റെ മരണാനന്തരമുറകൾ ഇസ്‌ലാമിക നിഷ്ഠകൾ പ്രകാരം കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന്റെ ഖബറിടത്തിൽ വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത നജ്മൽ ബാബുവിന്റെ മൃതശരീരം ബന്ധുക്കൾ ഭരണകൂട പിന്തുണയോടെ ദഹിപ്പിച്ച സംഭവത്തിൽ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക്‌ പരാതിക്കത്ത്‌ നൽകി. പ്രമുഖ കൊമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവിയും നക്സൽ പ്രസ്ഥാന നായകനും പൗരാവകാശ പ്രവർത്തകനും ആയിരുന്ന ടി എൻ ജോയ്‌ ആണ്‌ ഇസ്‌ലാം സ്വീകരിക്കുന്നതായി അറിയിച്ച്‌ നജ്മൽ ബാബു എന്ന് പേര്‌ മാറ്റിയിരുന്നത്‌. ഇസ്‌ലാമിലേക്ക്‌

നജ്മൽ ബാബു: മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത് Read More »