Reports

കാന്തപുരം അല്ല, അസ്ജദ്‌ റസാ ഖാൻ ആണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ മുഫ്തി എന്ന് ഇ. കെ. വിഭാഗം

ബറേലി: ബറേൽവി വിഭാഗത്തിന്റെ ഇൻഡ്യൻ ഗ്രാൻഡ്‌ മുഫ്തിയായി താൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന കാന്തപുരം എ. പി. അബൂബക്‌ർ മുസ്‌ലിയാരുടെ അവകാശവാദത്തെ നിരാകരിക്കുന്ന വാർത്തയുമായി ഇ. കെ. വിഭാഗം സമസ്തയുടെ നേതാവും ചെമ്മാട്‌ ദാറുൽ ഹുദാ മേധാവിയും ആയ ബഹാഉദ്ദീൻ നദ്‌വി രംഗത്ത്‌. ഇന്നലെ ബറേലിയിൽ വെച്ച്‌ ചേർന്ന യോഗത്തിൽ ബറേൽവി പണ്ഡിതൻമാർ മരണപ്പെട്ട ഗ്രാൻഡ്‌ മുഫ്തി അക്തർ റസാ ഖാന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ പുത്രൻ അസ്‌ജദ്‌ റസാ ഖാനെ തെരഞ്ഞെടുത്തു എന്നും അദ്ദേഹമാണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ […]

കാന്തപുരം അല്ല, അസ്ജദ്‌ റസാ ഖാൻ ആണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ മുഫ്തി എന്ന് ഇ. കെ. വിഭാഗം Read More »

മുഹ്‌യുദ്ദീൻ ഉമരി: വിട പറഞ്ഞത്‌ ഖുർആൻ പാരായണ ശാസ്ത്രത്തിന്‌ കാവൽനിന്ന പണ്ഡിത പാരമ്പര്യം

തിരൂരങ്ങാടി: ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ മരണത്തോടെ നഷ്ടമാകുന്നത്‌ ഖുർആൻ പാരായണ ശാസ്ത്രത്തിന് (തജ്‌വീദ്‌)‌ കാവൽനിന്ന പണ്ഡിതപ്രതിഭ. മലബാർ ഖിലാഫത്‌ കമ്മിറ്റി, കേരള മുസ്‌ലിം ഐക്യംഘം, കേരള ജംഇയതുൽ ഉലമാഅ്, മലബാറിലെ സർവേന്ത്യാ മുസ്‌ലിം ലീഗ്, തിരൂരങ്ങാടി യതീം ഖാന, ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ്‌, കേരള നദ്‌വതുൽ മുജാഹിദീൻ എന്നിവെയുടെ ശിൽപികളിൽ പ്രധാനിയും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കെ. എം. മൗലവിയുടെ മകനും ചാലിലലത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയുടെ പൗത്രനും ആണ്‌ മുഹ്‌യുദ്ദീൻ ഉമരി. തമിൾനാട്ടിലെ ആമ്പൂരിനടുത്ത

മുഹ്‌യുദ്ദീൻ ഉമരി: വിട പറഞ്ഞത്‌ ഖുർആൻ പാരായണ ശാസ്ത്രത്തിന്‌ കാവൽനിന്ന പണ്ഡിത പാരമ്പര്യം Read More »

അരിയിൽ ശുകൂർ വധം: തനിക്കെതിരിൽ ‌ആക്ഷേപമുന്നയിക്കുന്നത്‌ തീവ്രവാദികളും മതഭ്രാന്തന്മാരുമാണെന്ന് പി ജയരാജൻ

വടകര: 2012ൽ എം എസ്‌ എഫ്‌ പ്രവർത്തകൻ അരിയിൽ ശുകൂറിനെ സി പി എം പ്രവർത്തകർ മണിക്കൂറുകളോളം ബന്ദിയാക്കി വിചാരണ ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വിവാദ മറുപടിയുമായി വടകര ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫ്‌ സ്ഥാനാർഥിയും ഉന്നത സി പി എം നേതാവുമായ പി ജയരാജൻ. ന്യൂസ്‌ 18 കേരള ചാനൽ നടത്തിയ അഭിമുഖത്തിൽ പ്രമാദവും അതിക്രൂരവുമായ ചില കൊലപാതകക്കേസുകളിൽ പ്രതിയായ ജയരാജനോട്‌ ജനങ്ങൾക്ക്‌‌ വെറുപ്പുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ പ്രതികരിക്കവെയായിരുന്നു പരാമർശം. അരിയിൽ

അരിയിൽ ശുകൂർ വധം: തനിക്കെതിരിൽ ‌ആക്ഷേപമുന്നയിക്കുന്നത്‌ തീവ്രവാദികളും മതഭ്രാന്തന്മാരുമാണെന്ന് പി ജയരാജൻ Read More »

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ

തെഹ്‌റാൻ: സിറിയയിൽ പത്ത്‌ ലക്ഷത്തിലധികം സുന്നീ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തി പൈശാചികമായ ഭീകരഭരണം തുടരുന്ന ശീഈ ഏകാധിപതി ബശ്ശാർ ഹാഫിദുൽ അസദിനെ പ്രശംസിച്ച്‌ ഇറാൻ പരമോന്നത‌ ആത്മീയ നേതാവ്‌ അലി ഖാംനഇ. ഫെബ്രുവരി 25 തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഇറാനിൽ എത്തിയ ബശ്ശാറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആണ്‌ ഖാംനഇ സിറിയയിൽ സുന്നീ ചോര കുടിച്ച്‌ ചീർക്കുന്ന ഭീകരവാഴ്ചയെ മുഖസ്തുതികൾ കൊണ്ട്‌ മൂടിയത്‌. ‘അറബ്‌ ലോകത്തിന്റെ ഹീറോ ആണ്‌ താങ്കൾ’ എന്നാണ്‌ ഖാംനഇ സംഭാഷണത്തിനിടെ സിറിയൻ ആഭ്യന്തര സംഘർഷത്തോടുള്ള

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ Read More »

ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’

ബാബരി മസ്ജിദ്‌ പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം എന്ന് 1987ൽ ഇ എം എസ്‌ പ്രസംഗിച്ചതായുള്ള വാർത്ത വീണ്ടും ചർച്ചയാകുന്നു. 1987 ജനുവരി 11ന്റെ മാതൃഭൂമി ദിനപത്രത്തിൽ വന്ന റിപ്പോർട്ട്‌ ആണ്‌ ആരോപണത്തിന്‌ ആധാരമായി ഉണ്ടായിരുന്നത്‌. മനോരമ ന്യൂസ്‌ ചർച്ചയിൽ പങ്കെടുത്തുകൊണ്ട്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ അബ്ദുർറഹ്‌മാൻ രണ്ടത്താണി ഇ എം സിന്റെ മുസ്‌ലിം വിരുദ്ധത ചൂണ്ടിക്കാണിക്കാൻ മാതൃഭൂമി വാർത്ത ഉദ്ധരിച്ചതോടെയാണ്‌ വിവാദം വീണ്ടും സജീവമായത്‌. രണ്ടത്താണിയുടെ വിമർശനം വസ്തുതാപരമല്ലെന്നും സംഘ്‌ പരിവാർ കേന്ദ്രങ്ങൾ‌ ഇ എം സിനെക്കുറിച്ച്‌

ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’ Read More »

മക്തി തങ്ങളുടെ പേരിൽ ഒരു റോഡ്‌ പോലും ഇല്ലാതെ കൊച്ചി

എറണാകുളം: ആധുനിക കേരളശിൽപികളിൽ പ്രധാനിയും പ്രമുഖ മുസ്‌ലിം നവോത്ഥാന നായകനുമായ സയ്യിദ്‌ ഥനാഉല്ലാഹ്‌ മഖ്ദി തങ്ങളുടെ (1847-1912) പ്രവർത്തന സിരാകേന്ദ്രമായിരുന്ന കൊച്ചി അദ്ദേഹത്തെ ഓർമ്മിക്കുന്ന സ്മാരകങ്ങളൊന്നുമില്ലാതെ ഭരണകൂട മറവിയുടെ പരാധീനത നേരിടുന്നു. കടൽ കടന്നുവന്ന് നാട്‌ ചവിട്ടിയരച്ച പറങ്കിഭീകരൻ വാസ്കോഡ ഗാമയുടെ അധിനിവേശസ്മൃതി ആഘോഷമാക്കുന്ന മത-മതേതര കെട്ടിടങ്ങളും സ്ഥലങ്ങളും അനേകമുള്ള ഫോർട്ട്‌ കൊച്ചിയിൽ കൊളോണിയലിസത്തിന്റെ സാംസ്കാരികാധിനിവേശത്തെ വൈജ്ഞാനികമായി ചെറുത്ത്‌ പതിറ്റാണ്ടുകൾ ഫോർട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലും നിറഞ്ഞുനിന്ന മഖ്ദി തങ്ങളുടെ പേരിൽ ഒരു തെരുവ്‌ പോലും ഇല്ല. കൊളോണിയൽ

മക്തി തങ്ങളുടെ പേരിൽ ഒരു റോഡ്‌ പോലും ഇല്ലാതെ കൊച്ചി Read More »

ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം

കോട്ടയം: ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ച ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം. വിൻസെന്റ്‌ ആലപ്പുഴ തയ്യാറാക്കി ഡി സി ബുക്സ്‌ ലിറ്റ്മസ്‌ മുദ്രണം ആയി പുറത്തിറക്കിയ ‘ഓർത്തുചിരിക്കാൻ കോടതി, നസ്രാണി, പള്ളിക്കൂടം ഫലിതങ്ങൾ’ എന്ന ‘തമാശ’ സമാഹാരത്തിലാണ്‌ സവർണ അഹന്തയും പരപുഛവും നുരഞ്ഞുപൊന്തുന്ന, ഈഴവരെ ജാതീയമായി പരിഹസിക്കുന്ന വാചകങ്ങൾ ഉള്ളത്‌. പേജ്‌ 126ലെ ഭാഗം ഇങ്ങനെ വായിക്കാം: “കോടതിയിൽ വന്ന് താഴെ പ്രതിക്കൂട്ടിൽ നിൽക്കുന്ന നമ്പൂതിരിയോട്‌ ഉയരത്തിലിരിക്കുന്ന കീഴ്ജാതിക്കാരനും അഹങ്കാരിയുമായ മജിസ്ട്രേറ്റ്‌ ചോദിച്ചു: ‘ഞാൻ ഉയരത്തിൽ ഇരിക്കുകയും

ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം Read More »

സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത്‌ നിന്നത്‌ ലീഗും ഉവയ്സിയും മാത്രം

ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തിക പിന്നാക്കം അനുഭവിക്കുന്നവർ എന്ന കാറ്റഗറിയുണ്ടാക്കി സവർണർക്ക്‌ പത്ത്‌ ശതമാനം സംവരണം കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസായപ്പോൾ എതിർത്ത്‌ വോട്ട്‌ ചെയ്യാനുണ്ടായത്‌ മൂന്നേ മൂന്ന് പേർ മാത്രം- മുസ്‌ലിം ലീഗ്‌ എം പിമാരായ ഇ റ്റി മുഹമ്മദ്‌ ബശീറും പി കെ കുഞ്ഞാലിക്കുട്ടിയും പിന്നെ അസദുദ്ദീൻ ഉവയ്സിയും. ഭരണഘടനയുടെ സംവരണ സങ്കൽപത്തെ പച്ചക്ക്‌ ചവിട്ടിമെതിക്കുന്ന ബില്ലിനെ പിന്തുണച്ച്‌ സി പി എമ്മും കോൺഗ്രസും പാർലമന്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ

സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത്‌ നിന്നത്‌ ലീഗും ഉവയ്സിയും മാത്രം Read More »

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌

കുവയ്ത്‌ സിറ്റി: 2022ലെ ലോകക്കപ്പ്‌ ഫുട്ബോളിന്‌ സഹ ആതിഥേയരാകാനുള്ള ഖത്തറിന്റെ അഭ്യർത്ഥന കുവയ്ത്‌ നിരസിച്ചു. ഖത്തറിൽ നടക്കുന്ന ലോകക്കപ്പിലെ ചില മത്സരങ്ങൾ കുവയ്തിൽ വെച്ച്‌ നടത്താം എന്ന നിർദ്ദേശമാണ്‌ തിരസ്കരിക്കപ്പെട്ടത്‌. കുവയ്ത്‌ എം പി വലീദുൽ തബ്തബാഇ ആണ്‌ ട്വിറ്ററിൽ രാജ്യത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ലോകക്കപ്പിന്‌ വേദി അനുവദിക്കണമെങ്കിൽ ലോകത്തിലെ ഏത്‌ രാജ്യത്തെ പൗരന്മാർക്കും ആതിഥേയ രാജ്യം പ്രവേശനാനുമതി നൽകണമെന്നാണ്‌ ഫിഫയുടെ നിയമം. ഇതിനർത്ഥം ഇസ്രാഈലി പൗരന്മാരെയും രാജ്യത്ത്‌ പ്രവേശിപ്പിക്കേണ്ടി വരും എന്നാണ്‌. ഇസ്രാഈൽ യോഗ്യത നേടിയാൽ

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌ Read More »

പിണറായിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാൻ പെയ്ഡ്‌ ന്യൂസ്‌ എന്ന് വെൽഫെയർ പാർട്ടി

പിണറായി വിജയനെ നവോത്ഥാന നായകനായി അവതരിപ്പിക്കുന്നത്‌ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ റദ്ദ്‌ ചെയ്യലാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം ആണ്‌ ഫെയ്സ്ബുക്‌ പോസ്റ്റ്‌ വഴി നിലപാട്‌ വ്യക്തമാക്കിയത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ മാധ്യമം ദിനപത്രം പിണറായിയെ ‘ആധുനിക നവോത്ഥാന നായകൻ’ ആയി അഘോഷിക്കുന്ന കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌ വിവാദമായ പശ്ചാതലത്തിലാണ്‌ വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്‌. ‘പെയ്ഡ്‌ ന്യൂസുകളുടെ പിൻബലത്തോടെ’ ആണ്‌ പിണറായി ‘നവോത്ഥാന നായകവേഷം’

പിണറായിയെ നവോത്ഥാന നായകനായി ചിത്രീകരിക്കാൻ പെയ്ഡ്‌ ന്യൂസ്‌ എന്ന് വെൽഫെയർ പാർട്ടി Read More »