Reports

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക്

പണവും പ്രശസ്തിയും ആരാധകവൃന്ദവുമല്ല മനുഷ്യന്റെ യഥാർഥ ജീവിത ലക്ഷ്യമെന്ന് ഓർമ്മപ്പെടുത്തി ഒരു നടി കൂടി ആത്മീയ ജീവിതത്തിലേക്ക്. പ്രശസ്ത ഇന്ത്യൻ സിനിമ -ടെലിവിഷൻ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ സന ഖാനാണ് ചലച്ചിത്ര – വിനോദ വ്യവസായത്തോട് പൂർണമായും വിട പറഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് “ഷോബിസ്” ലൈഫിൽ നിന്ന് വിരമിക്കുകയാണെന്നും എന്നെന്നേക്കുമായി ആത്മീയ ജീവിതം തെരഞ്ഞെടുക്കുകയുമാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ, തന്റെ നൃത്തവീഡിയോകളും ഫോട്ടോകളും അവർ റിമൂവ് ചെയ്തു.1987 ഓഗസ്റ്റ് 21 ന് മുംബൈയിൽ […]

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക് Read More »

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു

ലക്നൗ/ബാംഗ്ലൂര്‍: ബാബരീ മസ്ജിദിന് പിന്നാലെ ഉത്തരേന്ത്യയിലെ മറ്റ് പള്ളികളിലും അവകാശവാദമുന്നയിച്ച് സംഘ്പരിവാര്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ മഥുരയിലും കാശിയിലുമുള്ള മുസ്ലിം ആരാധനാലയങ്ങള്‍ പൊളിച്ച് ക്ഷേത്രം പണിയാനുള്ള മുറവിളികള്‍ സംഘ്പരിവാര്‍ ശക്തമാക്കിയിരിക്കുകയാണ്. മഥുരയില്‍ ഇതിനായി കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ് സംഘ്പരിവാര്‍. അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ നടന്നതിനുപുറകേയാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി വീണ്ടെടുക്കാന്‍ എന്ന പേരില്‍ പതിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള എണ്‍പത് സന്യാസിമാരുടെ നേതൃത്വത്തില്‍ ‘ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ്’ എന്ന സംഘടനക്ക് സംഘ്പരിവാര്‍ രൂപം നല്‍കിയിരിക്കുന്നത്. മഥുരയിലെ

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു Read More »

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം

ജയ്പൂര്‍: ജയ്ശ്രീറാം വിളിക്കാത്തതിന് രാജസ്ഥാനില്‍ വയോധികന് നേരെ ക്രൂര മര്‍ദനം. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാന്‍ വിസമ്മതിച്ച സികാര്‍ സ്വദേശിയായ 52 വയസ്സുകാരന്‍ ഗഫാര്‍ അഹ്മദാണ് ക്രൂരമര്‍ദ്ധനത്തിനിരയായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഗഫാര്‍ അഹ്മദ് വെള്ളിയാഴ്ച പുലര്‍ച്ചെ അടുത്ത ഗ്രാമത്തില്‍ യാത്രക്കാരെയിറക്കി തിരികെ വരുമ്പോഴാണ് ആക്രമണത്തിനിരയായത്. അക്രമികള്‍ ഗഫാര്‍ അഹ്മദിനെ കാറില്‍ പിന്തുടരുകയും വഴിതടയുകയും കാറില്‍ നിന്ന് ബലം പ്രയോഗിച്ചിറക്കുകയുമായിരുന്നു. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാനുള്ള അക്രമികളുടെ ആവശ്യത്തെ ഗഫാര്‍ നിരസിക്കുകയായിരുന്നു. ക്രൂരമായി

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം Read More »

ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു

മദീന: വിശ്രുത ഹദീഥ് പണ്ഡിതനും മസ്ജിദുന്നബവിയിലെ ദർസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഡോ. ദിയാഉർറഹ്‌മാൻ അഅ്‌ദമി അന്തരിച്ചു. ഹിന്ദുമതവിശ്വാസിയായിരുന്ന അദ്ദേഹം വിദ്യാർത്ഥി ആയിരിക്കെ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ വ്യാപരിക്കുകയും ലോകം അറിയപ്പെടുന്ന പാണ്ഡിത്യത്തിലേക്ക് ഉയരുകയുമായിരുന്നു. പ്രബലമായ മുഴുവൻ ഹദീഥുകളുടെയും സമാഹാരമായ “അൽ ജാമിഉൽകാമിൽ ഫിൽഹദീഥി സ്വഹീഹിശ്ശാമിൽ” അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. പതിനഞ്ച് വർഷം സമയമെടുത്ത് പതിനാറായിരത്തോളം ഹദീഥുകൾ 20 വോള്യങ്ങളിലായി ക്രമീകരിക്കപ്പെട്ട ഈ ഗ്രന്ഥം ലോകത്തെ ഏറ്റവും വലിയ ഹദീഥ് സമാഹാരമാണ്. 1943 ൽ ഉത്തർപ്രദേശിലെ

ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു Read More »

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത

ലണ്ടൻ: ബ്രിട്ടീഷ് ന്യായാധിപ പദവി അലങ്കരിക്കുന്ന ഹിജാബണിഞ്ഞ ആദ്യ മുസ്ലിം വനിതയായി യോര്‍ക്‌ഷെയര്‍ സ്വദേശിനിയായ റഫിയ അര്‍ഷദ് ഇനി മുതൽ അറിയപ്പെടും. മിഡ്‌ലാന്ഡ്സ് സര്‍ക്യൂട്ടിലെ ഡപ്യൂട്ടി ഡിസ്ട്രിക് ജഡ്ജായി കഴിഞ്ഞയാഴ്ച ചുമതലയേറ്റാണ് ഈ നാല്പതുകാരി ചരിത്രം സൃഷ്ടിച്ചത്. ബ്രിട്ടണിൽ ഹിജാബിട്ട് ഒരു ബാരിസ്റ്റര്‍ പോലും ആവാൻ കഴിയില്ല എന്ന് പലരും വിചാരിക്കുന്ന കാലത്ത് ന്യായാധിപ പദവിയിൽ വരെ എത്താൻ കഴിഞ്ഞതിൽ ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ താൻ ആഹ്ലാദവ തിയാണെന്ന് റഫിയ അർഷദ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത Read More »

മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി

പാലത്തിങ്ങൽ (പരപ്പനങ്ങാടി): മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ നേതാവ്‌ എം. മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. രാത്രി ഒരു മണിക്ക്‌ മരണപ്പെട്ടു. മുൻ എം. എൽ. എ പരേതനായ അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജിയെപ്പോലുള്ളവരുടെ കൂടെ പതിറ്റാണ്ടുകൾക്കുമുമ്പേ പാലത്തിങ്ങൽ പ്രദേശത്തെ ലീഗ്‌, മുജാഹിദ്‌ സംഘാടനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന മുൻഷി, പി. കെ. അഹ്‌മദ്‌ അലി മദനിയോടും മറ്റുമൊത്ത്‌ കെ. എ. ടി. എഫ്‌ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു.

മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി Read More »

ശാഹീൻബാഗ് സമരത്തിന് ഐക്യാർഢ്യവുമായി മലയാളി വിദ്യാർഥികൾ

ജാമിഅ നഗർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നു വരുന്ന ഡൽഹി ശാഹീൻബാഗിലെ ഉമ്മമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളി വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ റാലി ശ്രദ്ധേയമായി. ജാമിഅഃ മില്ലിയാ സർവകലാശാലയിൽ നിന്നാരംഭിച്ച് ശാഹീൻ ബാഗിലെ സമരപ്പന്തൽ വരെ കാൽനടയായി നീങ്ങിയ റാലിക്ക് ജാമിഅ വിദ്യാർത്ഥികൾക്ക് പുറമെ ഡൽഹിയിലെ മറ്റ് സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥി പങ്കാളിത്തമുണ്ടായി. ഫാഷിസ്റ്റ് ഭരണത്തിനെതിരെ ഏറ്റവും ശക്തമായ സമരമാണ് ജാമിഅ നഗറിൽ നടന്നു കൊണ്ടിരിക്കുന്നത്. ശാഹീൻബാഗിലെ വനിതകളുടെ സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ആവേശം തെല്ലും

ശാഹീൻബാഗ് സമരത്തിന് ഐക്യാർഢ്യവുമായി മലയാളി വിദ്യാർഥികൾ Read More »

ലീഗ്‌ ചരിത്രത്തിന്റെ താളുകൾ മറിച്ച്‌ ഗഫൂർ മൗലവി അനുസ്മരണ സമ്മേളനം

സിയാംകണ്ടം (പുളിക്കൽ): മുസ്‌ലിം ലീഗ്‌ നേതാവും മുജാഹിദ്‌ പണ്ഡിതനും ആയിരുന്ന പുളിക്കൽ സ്വദേശി പി. പി. അബ്ദുൽ ഗഫൂർ മൗലവിയുടെ (1930-2010) ജീവിതവും സന്ദേശവും ചർച്ച ചെയ്യാൻ ചെറുകാവ്‌ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ശ്രദ്ധേയമായി. ഇസ്‌ലാഹീ പ്രസ്ഥാനത്തെയും മുസ്‌ലിം ലീഗിനെയും ഒരുപോലെ പ്രധാനമായി കണ്ടിരുന്ന കെ. എം. മൗലവി, കെ. എം. സീതി സാഹിബ്‌, എൻ. വി. അബ്ദുസ്സലാം മൗലവി, കെ. സി. അബൂബക്‌ർ മൗലവി തുടങ്ങിയ ആദ്യകാല മുസ്‌ലിം നവോത്ഥാന

ലീഗ്‌ ചരിത്രത്തിന്റെ താളുകൾ മറിച്ച്‌ ഗഫൂർ മൗലവി അനുസ്മരണ സമ്മേളനം Read More »

അബ്ദുൽ ഖാദിർ പുല്ലങ്കോട് അന്തരിച്ചു

കാളികാവ്‌: പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അബ്ദുൽ ഖാദിർ മദനി പുല്ലങ്കോട് (74) അന്തരിച്ചു. പുല്ലങ്കോട്, ഉദിരംപൊയിൽ പ്രദേശങ്ങളിൽ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം ഈ രണ്ട് പ്രദേശങ്ങളിലും നിലവിലുള്ള സലഫി മസ്ജിദുകൾ നിർമ്മിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു. കിഴക്കൻ ഏറനാട്ടിൽ ഇസ്‌ലാഹീ പ്രബോധനം സാധ്യമാക്കുന്നതിൽ സുപ്രധാന കണ്ണിയായി നിലകൊണ്ടു. ദീർഘകാലം വ്യത്യസ്ത പള്ളികളിൽ ഖത്തീബായിരുന്നു. കെ.എൻ.എം കാളികാവ് മണ്ഡലം പ്രസിഡന്റ്‌, സംസ്ഥാന കൂടിയാലോചന സഭാംഗം, മദ്റസാ പാഠപുസ്തക രചയിതാവ്, കാളികാവ് സിറാജുൽ ഉലൂം അറബി കോളേജ്

അബ്ദുൽ ഖാദിർ പുല്ലങ്കോട് അന്തരിച്ചു Read More »

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായ പ്രതിഷേധങ്ങൾ ആവശ്യം: വക്കീൽ പർവേസ് അഹ്മദ്

ഇൻഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷ ത്തെ പ്രത്യേകം ലക്ഷ്യം വെച്ച് നടന്നുകൊണ്ടിരിക്കുന്ന നിയമ നിർമാണങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ ആവശ്യമാണെന്ന് അഹ്‌ലെ ഹദീഥ് വൈസ് പ്രസിഡന്റ് വകീൽ പർവേസ് അഹമ്മദ് പ്രസ്താവിച്ചു. മുസ്‌ലിം സമൂഹം ഒന്നിച്ചും മതനിരപേക്ഷ കക്ഷികളുമായി ചേർന്നുകൊണ്ടുമാകണം ഇത്തരം പ്രക്ഷോഭങ്ങൾ. ജാമിഅ മില്ലിയയിൽ നിന്നുയർന്നുവന്ന സമരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും പൊതുസമൂഹം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്ന് ആരംഭം കുറിച്ച എം. എസ്. എം. ഗോൾഡൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായ പ്രതിഷേധങ്ങൾ ആവശ്യം: വക്കീൽ പർവേസ് അഹ്മദ് Read More »