പ്രഭാപർവം

എത്രയെത്ര കഴിവുകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവരാണ്‌ നമ്മളെല്ലാവരും!

അല്ലാഹു ഉറുമ്പുകളുടെ സംസാരം കേൾക്കാനും ഗ്രഹിക്കാനും അവസരം നൽകി അനുഗ്രഹിച്ച പ്രവാചകനായിരുന്നു ഇസ്രാഈല്യരുടെ രാജാവായിരുന്ന സുലയ്മാൻ നബി. ഒരു താഴ്‌വാരത്തിലൂടെ തന്റെ സൈന്യവുമായി കടന്നുപോകുമ്പോൾ ‘സുലയ്മാന്റെയും പട്ടാളക്കാരുടെയും ചവിട്ടേൽക്കാതെ മാളങ്ങളിലൊളിച്ചോളിൻ’ എന്ന് ഒരു ഉറുമ്പ്‌ സംഘത്തിന്റെ നേതാവ്‌ കൂടെയുള്ള ഉറുമ്പുകളോട്‌ വിളിച്ചുപറയുന്നത്‌‌ അല്ലാഹു സുലയ്മാൻ നബിയെ കേൾപിച്ചു. വിസ്മയഭരിതനായ സുലയ്മാൻ പ്രവാചകൻ നടത്തിയ പ്രാർത്ഥനയുടെ ആശയം ഇപ്രകാരമായിരുന്നു: ‘ റബ്ബേ, എനിക്ക്‌ നീ നൽകിയ അനുഗ്രഹത്തിന്‌ നന്ദി കാണിക്കാൻ നീ എനിക്ക്‌ കഴിവ്‌ നൽകണേ.’ (ഖുർആൻ 27: […]

എത്രയെത്ര കഴിവുകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവരാണ്‌ നമ്മളെല്ലാവരും! Read More »

ആത്മസുഹൃത്തിനെ അല്ലാഹു തന്നതാണ്‌

‘ചങ്ക്‌’ ഇപ്പോൾ ആത്മമിത്രത്തെ കുറിക്കാനുള്ള വാക്കായി മാറിയിട്ടുണ്ട്‌. sweetheart, bosom friend എന്നൊക്കെ ഇംഗ്ലീഷിൽ പ്രയോഗങ്ങളുണ്ട്‌. ഇഷ്ടം പൂക്കുന്നത് നെഞ്ചിനകത്താണല്ലോ. മിടിക്കുന്ന ഹൃദയബന്ധമാണ്‌ ആത്മസൗഹൃദം. കളങ്കമില്ലാത്ത സ്നേഹം നമുക്കായി നിറച്ചുവെച്ച ഒരു കൂട്ടുകാരനെ കൊതിക്കാത്തതാരാണ്‌? അതിനു കാരണമുണ്ട്‌. മനുഷ്യന്‌ ജീവിക്കാൻ ഏറ്റവുമാവശ്യമുള്ളത്‌ സ്നേഹമാണ്‌. അടുപ്പങ്ങളാണ്‌ ഒരാളെ നേരെ നിർത്തുന്നത്‌. അതില്ലാത്തവരുടെ ജീവിതം ഭയാനകമായിരിക്കും. ഗാഢമായ സുഹൃദ്ബന്ധം എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. മനസ്സിൽ ആഴത്തിൽ വിത്ത്‌ വീണ്‌ കരുത്തോടെ വളരേണ്ട ആർദ്രതയാണത്‌. ‘എനിക്ക്‌ ‘ഉച്ച’ത്തിൽ ചിന്തിക്കാവുന്നത്‌ ആത്മമിത്രത്തിനരികിലാണ്‌’ എന്ന്

ആത്മസുഹൃത്തിനെ അല്ലാഹു തന്നതാണ്‌ Read More »

പിശുക്ക്‌ പരാജയമാണ്‌; ദാനമാണ്‌ വിജയം!

ക്വുർആൻ കുതിരകളെ പ്രശംസിച്ച്‌ സംസാരിക്കുന്ന അധ്യായമാണ്‌ ആദിയാത്‌. യജമാനനിർദേശങ്ങൾ പ്രകാരം യാതൊരു വിമ്മിഷ്ടവുമില്ലാതെ കുളമ്പടിച്ച്‌ കുതിച്ചോടുന്ന കുതിരയെ പ്രതിബദ്ധതയുടെ മനോഹരമായ ദൃശ്യാവിഷ്കാരമായി അല്ലാഹു അവതരിപ്പിക്കുന്നു. ഉടമ നൽകുന്ന പുല്ലിനും വെള്ളത്തിനും സംരക്ഷണത്തിനും കലവറയില്ലാത്ത കടപ്പാട്‌ കാണിക്കാനുള്ള ഔചിത്യബോധം ആ സാധു ജീവിക്കുണ്ട്‌. എന്നാൽ പ്രപഞ്ചരക്ഷിതാവിന്റെ സഹസ്രക്കണക്കിന്‌ അനുഗ്രഹങ്ങൾ അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്ന മനുഷ്യവർഗം അവന്റെ മാർഗത്തിൽ കുതിച്ചോടുന്നതിൽ ആലസ്യം കാണിക്കുന്നു. കുതിരകളെ പരാമർശിച്ചയുടനെ ‘നിശ്ചയമായും മനുഷ്യൻ തന്റെ റബ്ബിനോട്‌ നന്ദികെട്ടവൻ തന്നെയാണ്‌; മനുഷ്യൻ തന്റെ സമ്പത്തിനെ അതിശക്തമായി

പിശുക്ക്‌ പരാജയമാണ്‌; ദാനമാണ്‌ വിജയം! Read More »