പ്രഭാപർവം

നമസ്കാരം എന്ന സന്തോഷം

നാലാം ഖലീഫ അലിയുടെ (റ) പൗത്രനായിരുന്നു അബ്ദുല്ലാഹ്‌ ഇബ്നു മുഹമ്മദ്‌ ഇബ്നുൽ ഹനഫിയ്യ.‌ അബ്ദുല്ലായുടെ ഭാര്യാപിതാവ് മദീനയിൽ‌‌ പ്രവാചകന്റെ (സ) നേർശിഷ്യന്മാരിൽ ഒരാളായിരുന്നു. വൃദ്ധനായ അദ്ദേഹം രോഗബാധിതനായപ്പോൾ താൻ സന്ദർശിക്കാൻ പോയ കഥ അബ്ദുല്ലാഹ്‌ വിവരിക്കുന്നുണ്ട്‌‌. നമസ്കാരസമയത്ത്‌ ഭൃത്യയെ വിളിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നതാണ്‌ അബ്ദുല്ലാഹ്‌ കേട്ടത്‌: “എനിക്ക്‌ വുദൂഅ് ചെയ്യാൻ അൽപം വെള്ളം കൊണ്ടുവരൂ. ഞാൻ നമസ്കരിച്ച്‌ റാഹത്‌ നേടട്ടെ.” ആശ്വാസം, ഉല്ലാസം, നവോന്മേഷം എന്നൊക്കെയാണ്‌ റാഹതിനെ ഇവിടെ പരിഭാഷപ്പെടുത്താവുന്നത്‌. രോഗശയ്യയുടെ മടുപ്പും പീഡയും തളർത്തിയ […]

നമസ്കാരം എന്ന സന്തോഷം Read More »

ഇൽമിന്റെ ലോകത്താക്കിയാലോ, ജീവിതം?

നാസിറുദ്ദീൻ അൽ അൽബാനി പ്രബലം എന്ന് വിധിക്കുന്ന ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാണ്‌: ‘രണ്ടു തരം അന്വേഷകർ ഒരിക്കലും സംതൃപ്തരാവുകയില്ല-അറിവ്‌ നേടാൻ നോക്കുന്നവരും ഈ ലോകം നേടിയെടുക്കാൻ നോക്കുന്നവരും.’ (തബ്‌റാനി). ദുൻയാവിനോടുള്ള ആർത്തി തലയിൽ കയറിയവർക്ക്‌ മരിച്ച്‌ മണ്ണടിയുന്നതുവരെ വെട്ടിപ്പിടിച്ചത്‌ മതിയാകില്ലെന്ന് കാണിക്കുന്ന എത്രയും ഉദാഹരണങ്ങൾ ചുറ്റിലും ഉണ്ട്‌. എന്നാൽ കിട്ടിയാലും കിട്ടിയാലും മതിവരാത്ത, പിന്നെയും പിന്നെയും നേടിയെടുക്കാൻ ആഗ്രഹം അലതല്ലുന്ന ആവേശം പണത്തിനോടും സുഖാഢംബരങ്ങളോടും പത്രാസിനോടും പ്രശസ്തിയോടുമൊക്കെയല്ലാതെ അറിവിനോട്‌ തോന്നുന്ന അത്യപൂർവം മനുഷ്യരുണ്ട്‌. ഭോഗതൃഷ്ണയുടെ ലളിത

ഇൽമിന്റെ ലോകത്താക്കിയാലോ, ജീവിതം? Read More »

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ

വിജയമാണ്‌ മനുഷ്യരെല്ലാം തേടുന്നത്‌. സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌, ആഗ്രഹങ്ങളുടെ സാഫല്യമാണ്‌, മോഹിപ്പിക്കുന്ന നേട്ടങ്ങളാണ്‌, വിജയമെന്ന് പറയാം. ഇഹലോകത്തും പരലോകത്തും വിജയങ്ങൾ കൊതിക്കുന്നവരാണ്‌ നമ്മളെല്ലാം. ‘എങ്ങനെ വിജയിക്കാം’ എന്ന് പഠിപ്പിക്കുന്ന ‘സെൽഫ്‌-ഹെൽപ്‌’ പുസ്തകങ്ങൾക്കാണ്‌ ഇന്ന് ഏറ്റവുമധികം വായനക്കാർ ഉള്ളത്‌. പക്ഷേ ‘സ്വയം-സഹായം’ കൊണ്ടുമാത്രം ആരും ഒരിടത്തും വിജയിക്കാൻ പോകുന്നില്ലെന്ന് വിനയാന്വിതരായി തിരിച്ചറിയുന്നവരാണ്‌ വിശ്വാസികൾ. സ്രഷ്ടാവും ഉടയവനും പരമാധികാരിയും സർവശക്തനും സമ്പൂർണാർത്ഥത്തിൽ ഏകനും ആയ അല്ലാഹുവിന്റെ കരുണയെയും സഹായത്തെയും ആശ്രയിച്ചുകൊണ്ടല്ലാതെ ഒരു ചെറുകിനാവ്‌ പോലും യാഥാർത്ഥ്യമാക്കാനാകാത്ത അതിനിസ്സാരരാണല്ലോ‌‌ മനുഷ്യർ. അതുകൊണ്ടുതന്നെ, ഓരോ

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ Read More »

പരലോകത്തിനുവേണ്ടിയാകട്ടെ സമയക്രമീകരണവും കഠിനാധ്വാനവും

കണിശമായ ആസൂത്രണം, ആവേശം ചോരാത്ത അധ്വാനം-വിജയത്തിന്റെ മുന്നുപാധികൾ ഇവയാണെന്ന കാര്യത്തിൽ വ്യക്തിത്വവികസന വിദഗ്ധർക്കൊന്നും അഭിപ്രായവ്യത്യാസമില്ല. പ്രസന്നമായ മരണാനന്തര ജീവിതമാണ്‌ യഥാർത്ഥ ജയമെന്ന് അറിവുള്ള മുസ്‌ലിംകൾ പരലോകത്തിനുവേണ്ടി ബോധപൂർവം സമയം ക്രമീകരിക്കേണ്ടവരും തളരാതെ പ്രയത്നിക്കേണ്ടവരുമാണ്‌. കാലം അതിവേഗതയിൽ സമ്മതം ചോദിക്കാതെ നമ്മെ കടന്നുപോകും. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സാധ്യമായതെല്ലാം ഒരായുസ്സിനുള്ളിൽ അടുക്കിവെക്കണമെങ്കിൽ നല്ല ജാഗ്രതയും നിശ്ചയദാർഢ്യവും കഠിനപരിശ്രമവും ആവശ്യമുണ്ട്‌. ആസൂത്രണവും അധ്വാനവും കുറവായാൽ ജോലിയിലും ബിസിനസിലും പിരിമുറുക്കങ്ങളുണ്ടാക്കുന്ന പ്രതിസന്ധികൾ വന്നുനിറയുമെന്നത്‌ ലീഡർഷിപ്പ്‌ വർക്ക്ഷോപ്പുകളുടെയെല്ലാം ഊന്നിയുള്ള ഓർമ്മപ്പെടുത്തലാണ്‌. വരാനുള്ളതാണെന്ന് നേരത്തെ തന്നെ

പരലോകത്തിനുവേണ്ടിയാകട്ടെ സമയക്രമീകരണവും കഠിനാധ്വാനവും Read More »

ഇൻ ശാ അല്ലാഹ്‌, ഇൻ ശാ അല്ലാഹ്‌!

മനസ്സിനെ അതിന്റെ രോഗങ്ങളിൽ നിന്ന് സംസ്കരിക്കുന്ന അനേകം ഉൾകാഴ്ചകൾ അല്ലാഹു‌ സ്നേഹപൂർവം പകർന്നുനൽകുന്ന അതിമനോഹരമായ ഖുർആനികാധ്യായമാണ്‌ അൽകഹ്ഫ്‌. ‘ഇൻ ശാ അല്ലാഹ്‌’ (അല്ലാഹു ഇച്ഛിച്ചാൽ) എന്ന് ചേർത്തുകൊണ്ടല്ലാതെ നാളെ/ഭാവിയിൽ എന്തെങ്കിലും ചെയ്യും/നടക്കും/ഉണ്ടാകും എന്ന് പറയാൻ പാടില്ലെന്ന ഇസ്‌ലാമിക വിധി നേർക്കുനേരെ പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഖുർആൻ വചനങ്ങളാണ്‌‌ കഹ്ഫിലെ 23, 24 ആയത്തുകൾ. എന്തൊക്കെ സംഭവിക്കണം/വേണ്ട എന്ന് തീരുമാനിക്കുന്നത്‌ അല്ലാഹുവാണെന്നും അവന്റെ വിധിയെക്കുറിച്ച യാതൊരറിവും മനുഷ്യർക്ക്‌ നൽകപ്പെട്ടിട്ടില്ല എന്നും ഇരിക്കെ ഭാവിയുടെ ഗതിവിഗതികളെയും അതിലെ തന്റെ ഭാഗധേയത്തെയും കുറിച്ച്‌ തറപ്പിച്ച്‌

ഇൻ ശാ അല്ലാഹ്‌, ഇൻ ശാ അല്ലാഹ്‌! Read More »

സുജൂദിന്റെ മധുരം

പെരുത്തിഷ്ടമായിരിക്കും ചിലർക്ക്‌ ചിലരെ. ഇഷ്ടമുള്ളവരുടെ സന്നിധിയിൽ അവരുടെ സാമീപ്യമനുഭവിച്ച്‌‌ കഴിഞ്ഞുകൂടാൻ മനുഷ്യർ ആഗ്രഹിക്കുന്നു. സ്നേഹം എപ്പോഴും അടുപ്പത്തിനായുള്ള തേട്ടമാണ്‌. സ്നേഹിക്കുന്നവരെ തൊട്ടിരിക്കാനുള്ള മനുഷ്യാഭിലാഷം ജന്മസഹജമാണ്‌. ആനന്ദവും നിർവൃതിയും സ്നേഹസമാഗമങ്ങളിലാണെന്ന് നമ്മളെപ്പോഴും അറിയുന്നു. വിശ്വാസിക്ക്‌ ഏറ്റവുമധികം ഇഷ്ടമാരെയാണ്‌? അല്ലാഹുവിനെയായിരിക്കുക എന്നത്‌ വിശ്വാസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ തേട്ടമാണ്‌. ഏറ്റവും ശക്തമായ സ്നേഹം അല്ലാഹുവിനോടായിരിക്കുക എന്നതും അല്ലാഹുവിനെ സ്നേഹിക്കുന്ന അളവിൽ മറ്റൊന്നിനെയും സ്നേഹിക്കാതിരിക്കുക എന്നതും തൗഹീദിന്റെ ഭാഗമാണെന്ന് ഖുർആൻ (2: 165). നമുക്കേറ്റവും പ്രിയം അല്ലാഹുവിനെയായിരിക്കണം എന്ന് അറിയുന്നതുപോലെത്തന്നെ പ്രധാനമാണ്‌ നമ്മെ

സുജൂദിന്റെ മധുരം Read More »

സലാം പറയുമ്പോൾ സംഭവിക്കുന്നത്‌

ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും എളുപ്പമുള്ള ഒന്നാണ്‌ സലാം പറയൽ. മുസ്‌ലിം ലോകത്ത്‌ ഏറ്റവും ശക്തവും വ്യാപകവുമായി ഇക്കാലം വരെ നിലനിന്ന പ്രവാചകചര്യകളിലൊന്ന് കൂടിയാണ്‌ അത്‌. പരസ്പരം കാണുമ്പോൾ ‘അസ്സലാമു അലയ്കും/വ അലയ്കും അസ്സലാം’ എന്ന അഭിവാദന പ്രത്യഭിവാദനങ്ങൾ നിർവഹിക്കാൻ സാമാന്യ മതബോധമെങ്കിലുമുള്ള മുസ്‌ലിംകളെല്ലാം ശ്രദ്ധിക്കുന്നു. എന്നാൽ അർത്ഥമോ മാനമോ ഗൗരവത്തിൽ ആലോചിക്കാതെയും ഉൾകൊള്ളാതെയുമുള്ള കേവല യാന്ത്രികോച്ചാരണങ്ങളായി നമ്മുടെയൊക്കെ സലാം ചിലപ്പോഴൊക്കെ മാറിപ്പോകുന്നുണ്ടോ? ഒരു ഇബാദത്തിന്റെ പരിശുദ്ധിയോടെയും പ്രതിഫലേച്ഛയോടെയും ലക്ഷ്യബോധത്തോടെയും അത്‌ വിനിമയം ചെയ്യപ്പെടുന്നുവെന്ന് നാം ഉറപ്പു വരുത്തുന്നുണ്ടോ?

സലാം പറയുമ്പോൾ സംഭവിക്കുന്നത്‌ Read More »

പാപമോചനത്തിന്റെ അറഫ നോമ്പ്

അല്ലാഹുവിന്റെ പൊരുത്തം തേടിയുള്ള യാത്രയാണ് വിശ്വാസിക്ക് ജീവിതം. ഒരു കളങ്കവുമില്ലാത്ത പരമപരിശുദ്ധി ജീവിതത്തില്‍ കൈവരിക്കാന്‍ പക്ഷേ മനുഷ്യര്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. സല്‍കര്‍മങ്ങളിലെ കുറവുകളും അപാകങ്ങളും മുതല്‍ ചെറുതും വലുതുമായ തിന്മകള്‍ വരെ പാപങ്ങളായി ജീവിതത്തില്‍ കറപുരട്ടും. എത്ര കരുതി നടന്നാലും പലകോലത്തില്‍ തെന്നിവീഴുന്ന ദുര്‍ബലനത്രെ മനുഷ്യന്‍. വീഴാതെ നടക്കുന്നവര്‍ക്കുള്ളതാണ് മോക്ഷം എന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്‌, മറിച്ച് വീഴാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നവര്‍ക്കും പരാജയപ്പെട്ടുണ്ടാകുന്ന ചെറിയ വീഴ്ച്ചകളില്‍ നിന്ന് ഭയപ്പാടോടെ മടങ്ങുന്നവര്‍ക്കും ഉള്ളതാണെന്നാണ്. അബദ്ധങ്ങള്‍ സംഭവിച്ചവരൊന്നും നിരാശരാകേണ്ടതില്ലെന്നും അനുതപിച്ചുവരുന്നവരെ മുഴുവന്‍

പാപമോചനത്തിന്റെ അറഫ നോമ്പ് Read More »

പെരുമഴ: കഷ്ടപ്പെടുന്നവർക്ക് കുടയാവുക

നബിയുടെ സന്തതസഹചാരിയായിരുന്ന അനസ്‌ ഇബ്നു മാലിക് ഓർക്കുന്ന ഒരു സന്ദർഭമുണ്ട്‌. ഒരിക്കൽ മഴ പെയ്തപ്പോൾ പ്രവാചകൻ വസ്ത്രം ഒരൽപം നീക്കി ശരീരത്തിൽ മഴ നനയിച്ചു. ‘ഇതെന്താണിങ്ങനെ’ എന്ന് ചുറ്റുമുള്ളവർ അത്ഭുതം പൂണ്ടപ്പോൾ ദൈവദൂതന്റെ പ്രതികരണം ഈ ആശയത്തിലായിരുന്നു: ‘അത്യുന്നതനായ റബ്ബിൽ നിന്ന് ഇപ്പോഴിങ്ങെത്തിയ പുതുമഴയല്ലേ!’ (മുസ്‌ലിം). ആകാശത്തുനിന്ന് പടച്ചവന്റെ കാരുണ്യം ഭൂമിയെ തൊടുകയാണ്‌ ഓരോ മഴത്തുള്ളി വഴിയും എന്ന് പ്രവാചകനെപ്പോഴും ഓർമ്മയുണ്ടായിരുന്നു. മഴ തുടങ്ങിയപ്പോൾ ഹർഷപുളകിതനായി അതിലേക്കിറങ്ങിനിന്ന് ശരീരം തണുപ്പിച്ച തിരുനബിയുടെ നടപടിയിൽ പ്രകൃതിയുടെ മനോഹരമായ ഭാവമാറ്റങ്ങളെ

പെരുമഴ: കഷ്ടപ്പെടുന്നവർക്ക് കുടയാവുക Read More »

രോഗപീഡയിലും ഉള്ളുനിറഞ്ഞ് ചിരിക്കുക

രോഗം സന്തോഷകരമായ അനുഭവമല്ല. ചില രോഗങ്ങളെങ്കിലും സമൂഹത്തിന്റെ അറപ്പിനും വെറുപ്പിനും നിമിത്തമായേക്കും. അല്ലാഹുവിന്റെ പ്രവാചകന്റെ പ്രാര്‍ഥനകളിലൊന്നിന്റെ ആശയം ഇങ്ങനെയാണ്: ”കുഷ്ഠരോഗം, ഭ്രാന്ത്, മന്ത്, ചീത്ത രോഗങ്ങള്‍ എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.” (അബൂദാവൂദ്). എല്ലാ രോഗങ്ങളും സാമൂഹ്യമായ ഒറ്റപ്പെടലിന് കാരണമാകണമെന്നില്ല. പക്ഷെ, കഠിനമായ ശാരീരികാവസ്ഥകളിലൂടെ അവ നമ്മെ നടത്തിക്കൊണ്ടുപോകും. മനസ്സും അതോടൊപ്പം സങ്കടങ്ങള്‍ നീറുന്ന അടുപ്പാവും. കൊടിയ വേദനകള്‍ മുതല്‍ ജീവിതത്തിന്റെ വൃത്തം ചുരുക്കുന്ന നിയന്ത്രണങ്ങള്‍ വരെ രോഗങ്ങള്‍ കൊണ്ടുവരും. ജീവിതം ഉപകാരശൂന്യമാകുന്നുവെന്ന് തോന്നുംവിധമുള്ള ദീര്‍ഘവിശ്രമങ്ങളുടെ തടവറ

രോഗപീഡയിലും ഉള്ളുനിറഞ്ഞ് ചിരിക്കുക Read More »