Obituary

റഹീം കുറ്റ്യാടി നിര്യാതനായി

അരീക്കോട്‌: ഇസ്‌ലാംമത പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനും ഗാനരചയിതാവുമായ റഹീം കുറ്റ്യാടി നിര്യാതനായി. റഹീം കുറ്റ്യാടി രചിച്ച ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഇസ്‌ലാമിക ചരിത്രഗാനം അത്യധികം ജനകീയമാണ്‌. ഹിന്ദു, ക്രിസ്ത്യൻ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ സഹിതം ഇസ്‌ലാമികാശയങ്ങളെ സമർത്ഥിക്കുന്ന പ്രസംഗങ്ങളും ലഘു ഗ്രന്ഥങ്ങളുമായി ഒരു കാലഘട്ടത്തിൽ ശ്രദ്ധേയനായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രഭാഷണവേദികളിൽ സജീവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോടുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയവിയോജിപ്പുകൾ വിശദീകരിക്കുന്നതായിരുന്നു പല പ്രസംഗങ്ങളും. ആദ്യകാല ഇസ്‌ലാഹീ പണ്ഡിതനും സ്വാതന്ത്യസമര സേനാനിയുമായിരുന്ന പരേതനായ കുറ്റ്യാടി […]

റഹീം കുറ്റ്യാടി നിര്യാതനായി Read More »

പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി നിര്യാതനായി

പാനൂർ: മുജാഹിദ്‌ നേതാവും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി (90) നിര്യാതനായി. ഇന്ന് പുലർച്ചെ കോഴിക്കോട്‌ വെച്ചായിരുന്നു അന്ത്യം. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചുവരികയായിരുന്നു. പാനൂരിനടുത്ത ഏലാംകോട്‌ സ്വദേശിയാണ്‌. പാനൂർ-കടവത്തൂർ മേഖലയിലെ മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൂത്തുപറമ്പ്‌ നിയോജക മണ്ഡലം മുസ്‌ലിം ലീഗ്‌ സ്ഥാനാർത്ഥി ആയിരുന്ന പൊട്ടങ്കണ്ടി അബ്ദുല്ലാ പുത്രീ ഭർത്താവാണ്‌. പതിറ്റാണ്ടുകളായി വടക്കൻ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക പിൻബലങ്ങളിൽ ഒന്നാണ്‌ ‘പാക്കഞ്ഞി’

പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി നിര്യാതനായി Read More »

ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി

മദീന: വിശുദ്ധ ഖുർആനിനും സഹീഹുൽ ബുഖാരിക്കും പ്രസിദ്ധമായ ഇംഗ്ലീഷ്‌ പരിഭാഷകൾ തയ്യാറാക്കിയ വിഖ്യാതനായ അഫ്‌ഗാനി ഭിഷഗ്വരൻ ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി. സുഊദി അറേബ്യയിലെ മദീനയിൽ ഇന്നലെയായിരുന്നു അന്ത്യം. 1927 ൽ ആണ്‌ മുഹ്‌സിൻ ഖാന്റെ ജനനം. ലാഹോറിൽ നിന്നും ലണ്ടനിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്ത്‌ ജോലിക്കായി സുഊദി അറേബ്യയിൽ എത്തുകയും മദീനയിൽ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതരായ സുഊദി പണ്ഡിതന്മാരിൽ ഒരാളായ ശൈഖ്‌

ഡോ. മുഹമ്മദ്‌ മുഹ്സിൻ ഖാൻ നിര്യാതനായി Read More »

ശെയ്ഖ്‌ അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു

ലോകപ്രശസ്ത ജോർദ്ദാനിയൻ ഹദീഥ്‌ പണ്ഡിതൻ ശെയ്ഖ്‌ അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു. കൊറോണ രോഗം പിടിപെട്ട്‌ ചികിത്സയിലായിരിക്കെയാണ്‌ മരണം. ശെയ്ഖ്‌ അൽബാനിയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളാണ്‌. സ്വതന്ത്രകൃതികളും മുൻ കഴിഞ്ഞ പണ്ഡിതന്മാരുടെ രചനകളുടെ സൂക്ഷ്‌മപഠനങ്ങളുമടക്കം 150 ൽ പരം ഗ്രന്ഥങ്ങളുണ്ട്‌. അവയിൽ പലതും ലോകഭാഷകളിലേക്ക്‌‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌. പ്രബോധനാവശ്യാർത്ഥം പല ലോകരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌.

ശെയ്ഖ്‌ അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു Read More »

സൗമ്യതയുടെ വിളക്കുമാടം അണഞ്ഞു

കൊല്ലം ജില്ലയിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ കാരണവർ ഡോ.എൻ.എ.മൻസൂർ സാഹിബ് വിട പറഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങി കുളിച്ചിരുന്ന ഒരു സമൂഹത്തിന് മുന്നിൽ തൗഹീദിന്റെ ദീപശിഖയുമായി കടന്നു വന്ന കൊല്ലം ജില്ലയിലെ ആദ്യത്തെ മുജാഹിദായി രുന്നു ഡോക്ടർ. 1980കളിൽ തന്റെ വീട്ടിൽ വെച്ച് ആരംഭിച്ച ഖുർആൻ പഠന ക്ലാസ് കൊല്ലം ജില്ലയിൽ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. മൻസൂർ ഡോക്ടറുടെ മാരുതി കാർ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഓഫീസ് പോലെ പ്രവർത്തിച്ച വിരലിലെണ്ണാവുന്ന പ്രവർത്തകരുള്ള

സൗമ്യതയുടെ വിളക്കുമാടം അണഞ്ഞു Read More »

ഡോ.എൻ.എ മൻസൂർ അന്തരിച്ചു

കൊല്ലം: ദീർഘകാലം കേരള നദ്‌വത്തുൽ മുജാഹിദീൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ഡോ. എൻ.എ മൻസൂർ അന്തരിച്ചു. കരുനാഗപ്പള്ളിയിലെ സ്വവസതിയിൽ തന്നെയായിരുന്നു അന്ത്യം. ദക്ഷിണ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിന് നേതൃത്വം വഹിച്ച അദ്ദേഹം കെ എൻ എം കൊല്ലം ജില്ല പ്രസിഡൻ്റ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. നിസ്വാർത്ഥനായ സാമൂഹ്യ സേവകനെയും ഗുണകാംക്ഷിയായ ഇസ്‌ലാമിക പ്രവർത്തകനെയുമാണ് ഡോ.എൻ.എ മൻസൂറിൻ്റെ നിര്യാണത്തിലൂടെ കരുനാഗപ്പള്ളിക്ക് നഷ്ടമാവുന്നത്. തൻ്റെ ക്ലിനിക്കിലെത്തുന്ന നിർധനരായ രോഗികൾക്ക് സൗജന്യ ചികിൽസക്ക് പുറമെ

ഡോ.എൻ.എ മൻസൂർ അന്തരിച്ചു Read More »

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു.

പ്രസിദ്ധ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. മക്കയിലെ അന്നൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വിശ്രുത എത്യോപ്യന്‍ പണ്ഡിതനായ ശൈഖ് അലി ആദം എത്യോപിയുടെ (മരണം ഹി. 1412) മകനാണ് ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി. മക്ക ദാറുല്‍ ഹദീഥിലെ മുൻ അധ്യാപകനായിരുന്നു അദ്ദേഹം. ആഴവും പരപ്പുമുള്ള അറിവ് പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ പൗരാണിക മുസ്‌ലിം പണ്ഡിതന്മാരുടെ കൃതികളോട് കിടപിടിക്കുന്നവയാണ്. ഹദീഥ് വിജ്ഞാനീയങ്ങളിലുള്ള

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. Read More »

മൊയ്തീൻ കുട്ടി മൗലവി: വിട പറഞ്ഞത്‌ പതിറ്റാണ്ടുകളുടെ കർമനൈരന്തര്യം

ഇസ്‌ലാഹി പ്രസ്ഥാനത്തെ സംഘടനാപരമായി ശാഖാ തലങ്ങളിൽ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ മരണപ്പെട്ട പൊന്മള പി ടി മൊയ്തീൻകുട്ടി മൗലവി.എൺപതാം വയസ്സിൽ വിടപറയുമ്പോഴും കർമ്മ ധന്യമായിരുന്നു പി.ടി.യുടെ ജീവിതം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടെ പൊന്നാനിയിലെ ദർസിൽ സഹപാഠിയായിരുന്നു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സഹയാത്രികൻ കൂടിയായിരുന്നു.കഴിഞ്ഞ മാസം കെ.എൻ.എം. മലപ്പുറം മണ്ഡലം കമ്മിറ്റി കുന്നുമ്മലിലെ ആസാദി സ്ക്വയറിൽ സംഘടിപ്പിച്ച ഷാഹിൻ ബാഗ്പരിപാടിയായിരുന്നു മൗലവിയുടെ സംഘടന ജീവിതത്തിലെ അവസാന പരിപാടി.പൗരത്വ നിഷേധത്തിനെതിരെ പോരാടാൻ ആരോഗ്യപരമായ

മൊയ്തീൻ കുട്ടി മൗലവി: വിട പറഞ്ഞത്‌ പതിറ്റാണ്ടുകളുടെ കർമനൈരന്തര്യം Read More »

ശൈഖ് മുഹമ്മദ്‌ അൽ അമീൻ: വിട പറഞ്ഞത്‌ പ്രഗൽഭനായ ഇസ്‌ലാമിക ഗ്രന്ഥകാരൻ

മക്കയിലെ ദാറുൽ ഹദീഥിൽ അദ്ധ്യാപകനും, വ്യത്യസ്ത ഇസ്ലാമിക വിജ്ഞാന ശാഖകളിലും അറബി ഭാഷാ വിജ്ഞാനീയങ്ങളിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയിരുന്ന ശൈഖ് മുഹമ്മദ്‌ അൽ അമീൻ അൽ ഹറരി (الشيخ محمد الأمين الهرري) കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മക്കയിൽ വെച്ച് നിര്യാതനായി. ആധുനിക പണ്ഡിതലോകത്തെ അതുല്യ പ്രതിഭകളിൽ പെട്ട ആളായിരുന്നു ശൈഖ് മുഹമ്മദ്‌ അമീൻ അൽ ഹറരി. എത്യോപ്യയിലെ ഹറർ എന്ന പ്രദേശത്ത് 1926ൽ ആണ് ശൈഖ് മുഹമ്മദ്‌ അമീൻ അൽ ഹറരിയുടെ ജനനം. ആറാം

ശൈഖ് മുഹമ്മദ്‌ അൽ അമീൻ: വിട പറഞ്ഞത്‌ പ്രഗൽഭനായ ഇസ്‌ലാമിക ഗ്രന്ഥകാരൻ Read More »

നമുക്ക്‌ ശൈഖ്‌ മൗലവിയെയും സഹപ്രവർത്തകരെയും സ്മരിക്കാം; ആവേശം നുകരാം!

–ആധുനിക മലയാളി ഹദീഥ്‌ പണ്ഡിതന്മാരിൽ അഗ്രേസരനായിരുന്നു ആദ്യം അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിലും പിന്നീട്‌ മോങ്ങം അൻവാറുൽ ഇസ്‌ലാം വനിതാ അറബിക്‌ കോളജിലും പ്രധാനാധ്യാപകൻ ആയിരുന്ന എം. ശൈഖ്‌ മുഹമ്മദ്‌ മൗലവി. പ്രമുഖ ഇസ്‌ലാഹീ പ്രബോധകൻ ആയിരുന്ന അദ്ദേഹം കേരള ജംഇയ്യതുൽ ഉലമാഇന്റെ പ്രസിഡന്റ്‌ ആയിരുന്നു. 1977ൽ ശൈഖ്‌ മരണപ്പെട്ടപ്പോൾ മോങ്ങത്തെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച അനുസ്മരണ സോവനീറിൽ റഹീം മേച്ചേരി എഴുതിയ ലേഖനം ആണിത്‌. മുസ്‌ലിം ലീഗിന്റെ തൂലികാ പടവാളും ചന്ദ്രിക പത്രാധിപരും ആയിരുന്ന മേച്ചേരി

നമുക്ക്‌ ശൈഖ്‌ മൗലവിയെയും സഹപ്രവർത്തകരെയും സ്മരിക്കാം; ആവേശം നുകരാം! Read More »