Obituary

പി.കെ. മുഹമ്മദ് മദനി അന്തരിച്ചു

ഇസ്‌ലാഹി പണ്ഡിതനും നേതാവുമായിരുന്ന പി. കെ. മുഹമ്മദ് മദനി (83) ഇന്ന് കാലത്ത് നിര്യാതനായി. ആലപ്പുഴ ജില്ലയിലെ വടുതല-അരൂക്കുറ്റി സ്വദേശിയാണ്. കേരള ജംഇയത്തുൽ ഉലമാ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കേരളാ നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന, ജില്ലാ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്.1946-ൽ സ്ഥാപിക്കപ്പെട്ട വടുതല നദ്‌വത്തുൽ ഇസ്‌ലാം മദ്റസയുടെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുൽ ഉലമാ എന്നീ സംഘടനകളുമായും മാഹിൻ ഹമദാനി തങ്ങൾ, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ. എം. മൗലവി, […]

പി.കെ. മുഹമ്മദ് മദനി അന്തരിച്ചു Read More »

എം മുഹമ്മദ്‌ മദനി: വിടവാങ്ങിയത് ചരിത്രത്തിന്റെ സാക്ഷി

കൊടിയത്തൂർ: ഇന്നലെ ഇവിടെ നിര്യാതനായ എം മുഹമ്മദ്‌ മദനി, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ കൂടെ നടന്ന പണ്ഡിതനും പ്രഭാഷകനും അധ്യാപകനും സംഘാടകനുമായിരുന്നു.പരമ്പരാഗതമായ മാപ്പിള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന ഒരു കുടുംബ പരിസരത്തിലായിരുന്നു 1940-കളിൽ കൊടിയത്തൂരിൽ മദനിയുടെ ബാല്യം. വിവിധ പള്ളിദർസുകളിൽ ചേർന്ന് പഠിച്ച് തന്റെ യാഥാസ്ഥിതിക ചുറ്റുപാടുകൾക്ക് അനുരൂപമായിത്തന്നെയാണ് മദനി വളർന്നത്. എന്നാൽ 1960-കളുടെ തുടക്കത്തിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളെജിൽ വിദ്യാർഥിയായി ചേർന്നത് ജീവിതത്തിൽ വഴിത്തിരിവായിത്തീർന്നു. എം സി സി അബ്ദുർറഹ്‌മാൻ മൗലവിയായിരുന്നു

എം മുഹമ്മദ്‌ മദനി: വിടവാങ്ങിയത് ചരിത്രത്തിന്റെ സാക്ഷി Read More »

മുസ്‌ലിം ലീഗിനെയും മുജാഹിദ് പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്ത കാവനൂർ ഉമർ സാഹിബ് യാത്രയായി

കാവനൂർ: പ്രദേശത്തെ മത-സാംസ്കാരിക-രാഷ്ട്രീയ-സേവന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കൊയമ്പുറവൻ ഉമർ സാഹിബ് (68) നിര്യാതനായി. ഒരു വർഷത്തോളമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയക്ക് കാവനൂർ ടൗൺ ജുമാ മസ്ജിദിൽ ജനാസ നമസ്കാരവും ഖബ്റടക്കവും നടന്നു. ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്‌, കാവനൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റ്‌,അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌, കാവനൂർ ഗ്രാമപഞ്ചായത്ത്‌ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ നാട്ടിലെ സാമുദായിക രാഷ്ട്രീയ മുന്നേറ്റത്തിനും വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ

മുസ്‌ലിം ലീഗിനെയും മുജാഹിദ് പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്ത കാവനൂർ ഉമർ സാഹിബ് യാത്രയായി Read More »

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ

കഴിഞ്ഞ ദിവസം അന്തരിച്ച ആദരണീയനായ സി.എ. സഈദ് ഫാറൂഖി എനിക്ക് ഏറെ പ്രിയങ്കരനായ ഗുരുസ്ഥാനീയനാണ്. മുജാഹിദ് പ്രാസ്ഥാനിക വേദികളിലെ ശാന്തവും അർഥ ഗർഭവും എന്നാൽ ഹ്രസ്വവും ചിന്തനീയവുമായ പ്രഭാഷണങ്ങൾ കേൾക്കാൻ വളരെ കാലം മുമ്പേ അവസരം ഉണ്ടായിട്ടുണ്ട്. തസ്കിയത്തും തർബിയത്തും ആയിരുന്നു മിക്കപ്പോഴും കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ. കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ വിദ്യാർഥിയായിരുന്നുവെങ്കിലും സഈദ് ഫാറൂഖി അവിടെ ടീച്ചർ എഡ്യൂക്കേറ്റർ ആയി വരുന്നതിന് മുമ്പേ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട്, അവിടെ

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ Read More »

ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു

തിരൂരങ്ങാടി: ഇസ്‌ലാമിക പണ്ഡിതയും പ്രഭാഷകയുമായിരുന്ന എ. സൈനബ ടീച്ചർ(86) ഇന്ന് രാവിലെ 10:30-ന് നിര്യാതയായി. കെ. എം. മൗലവിയുടെ പുത്രനും കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായിരുന്ന പരേതനായ ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ ഭാര്യയാണ് സൈനബ ടീച്ചർ. അരീക്കോട് അമ്പാഴത്തിങ്ങൽ അബ്ദുർറഹിമാൻ സാഹിബിന്റെ മകളായി 1938-ലായിരുന്നു ജനനം. നാട്ടിൽ നിന്ന് തന്നെ സ്കൂൾ വിദ്യാഭ്യാസം നേടിയ അവർ സുല്ലമുസ്സലാം അറബിക് കോളേജിൽ ചേരുകയും അഫ്ദലുൽ ഉലമ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സുല്ലമുസ്സലാമിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആദ്യ

ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു Read More »

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ

ബഹുഭാഷാ പണ്ഡിതനും, മദീനാ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം അധ്യാപകനും, മലിക് ഫഹദ് ഖുർആൻ പ്രിന്റിംഗ്‌ സെന്ററിൽ ഖുർആൻ പരിഭാഷാ മേധാവിയും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്ന ഡോ. വി. അബ്ദുർറഹീം ഏതാനും മാസങ്ങൾക്ക് മുമ്പാണ് നമ്മിൽ നിന്ന് വിടപറഞ്ഞത്. തമിഴ്നാട്ടിലെ വാണിയമ്പാടി എന്ന പ്രദേശത്ത് 1933 മെയ് ഏഴാം തിയതിയാണ് അദ്ദേഹം ജനിച്ചത്. വാണിയമ്പാടി ചെറിയ പട്ടണമായിരുന്നെങ്കിലും അക്കാലത്ത് ആ പ്രദേശത്ത തന്നെ ഒരു പ്രധാന വിപണന കേന്ദ്രമായിരുന്നു. മൃഗങ്ങളുടെ തോലുകൾ ഊറക്കിട്ട് അത് അവിടെനിന്ന് അമേരിക്കയിലേക്കും, ബ്രിട്ടനിലേക്കും മറ്റനേകം

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ Read More »

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു!

വയനാട് മുസ്‌ലിം യതീംഖാനയുടെ സാരഥിയും, വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റുമായ എം.എ മുഹമ്മദ്‌ ജമാൽ സാഹിബ്‌ വിടവാങ്ങി. ദീർഘകാലം യതീംഖാനയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹം യതീംഖാനയിലെ കുട്ടികൾക്ക് പിതാവിന്റെ സ്ഥാനത്തായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികൾ അദ്ദേഹത്തെ ‘ഉപ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. വയനാട് മുസ്‌ലിം ഓർഫനേജ് നാളിതുവരെ കൈവരിച്ച മുഴുവൻ പുരോഗതിയിലും, ഓർഫനേജിന് കീഴിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മറ്റു സ്ഥാപനങ്ങളുടെ വളർച്ചയിലും ജമാൽ സാഹിബിന്റെ നിസ്വാർത്ഥമായ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു! Read More »

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി. ഇസ്‌ലാമിക ചിന്തകന്‍, പ്രഭാഷകൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന അമീർ, അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗം, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍, പ്രബോധനം എഡിറ്റർ, ബോധനം മുഖ്യപത്രാധിപർ എന്നീസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കം മുതല്‍ സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി Read More »

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി

ഒരു കാലഘട്ടത്തിൽ ഇസ്‌ലാഹീ വിദ്യാർത്ഥി, യുവജന നിരയിൽ ആവേശമായി കടന്നു വരികയും വിവിധ കർമ്മ പരിപാടികളിലൂടെ ശ്രദ്ധ നേടുകയും മത, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ സമർപ്പിത ജീവിതം കാഴ്ച വെക്കുകയും ചെയ്ത നല്ലളം അബ്ദുൽനാസർ മദനി (63) അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി. അസുഖത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഠനകാലത്തു തന്നെ മത, സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. മുജാഹിദ് പ്രസ്ഥാനവുമായി

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി Read More »

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി

അരീക്കോട്‌: മുസ്‌ലിം ലീഗ്‌ നേതാവും പ്രഭാഷകനുമായ പി. വി. മുഹമ്മദ്‌ അരീക്കോട് (82)‌ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പതിറ്റാണ്ടുകളായി മലബാറിലുടനീളം മുസ്‌ലിം ലീഗിന്റെ പ്രഭാഷണ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്‌ പി. വി. നർമവും മൂർച്ചയും ചരിത്രവും ഇടകലർന്നുനിന്ന പി. വി.യുടെ പ്രഭാഷണങ്ങളിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളെ സംബന്ധിച്ച അവബോധം പ്രകടമായിരുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. അരീക്കോട്‌ കൊഴക്കോട്ടൂർ സ്വദേശിയാണ്‌. എൻ. വി. അബ്ദുസ്സലാം

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി Read More »