നോമ്പെഴുത്ത്

റമദാൻ ഖൽബിലേക്ക്‌ പടരട്ടെ

‘മരണത്തിന്റെ മലക്ക്‌ തലയണയ്‌ക്കരികിൽ തന്നെ നിൽക്കുമ്പോഴും ഉറക്കിൽ ആനന്ദം കണ്ടെത്താൻ നമുക്ക്‌ കഴിയുന്നത്‌ ആശ്ചര്യകരം തന്നെ’ എന്ന് ഒരു തത്ത്വജ്ഞാനി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ആലോചിച്ചാൽ ‌സത്യമല്ലേ? ദിനേന മണിക്കൂറുകൾ ഉറങ്ങാനാഗ്രഹിക്കുന്നവരാണ്‌ മിക്കവരും. ഉറക്കിനിടയിൽ മരണം വന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും ആകുലതകളൊന്നുമില്ലാതെ മനുഷ്യൻ ബോധമില്ലാതെയുള്ള ആ വിശ്രമത്തിലേക്ക്‌ പിന്നെയും പിന്നെയും ചെന്നുകയറുന്നു. ഉറക്കം തന്നെ ചെറിയൊരു മരണം ആണെന്ന, ആത്മാവിനെ‌ അല്ലാഹു അൽപനേരത്തേക്ക്‌ പിടിക്കുകയാണ്‌ അപ്പോൾ സംഭവിക്കുന്നതെന്ന സത്യം പോലും വലിയ ആലോചനകൾക്ക്‌ മിക്കവരിലും നിമിത്തമാകുന്നില്ല. […]

റമദാൻ ഖൽബിലേക്ക്‌ പടരട്ടെ Read More »

ഇഷ്ടമുണ്ടായിട്ടാണോ നോമ്പ്‌ നോൽക്കുന്നത്‌?

നോമ്പെഴുത്ത്‌-6/ ത്വലാൽ മുറാദ്‌ കയ്യിൽ പണമുണ്ട്‌. ഭക്ഷണം കിട്ടാൻ സൗകര്യമുണ്ട്‌. കഴിക്കാൻ ആരോഗ്യവുമുണ്ട്‌. ഇത്തരമൊരവസ്ഥയിൽ പ്രഭാതം മുതൽ പ്രദോഷം വരെ ഒരു തരത്തിലുള്ള ഭക്ഷണപാനീയങ്ങളും ഉപയോഗിക്കാതെ ആരെങ്കിലും സാധാരണ ഗതിയിൽ നിൽക്കുമോ? ഇല്ല. വിശപ്പിന്റെയും ദാഹത്തിന്റെയും പ്രശ്നം മാത്രമല്ല അത്‌. ഭക്ഷണം ഒരു പ്രലോഭനവും ശീലവും ഉന്മേഷവും ആനന്ദവും എല്ലാം ആണ്‌‌. അതിന്റെ രുചിയും ഗന്ധവും ശരീരത്തെ അത്രമേൽ കീഴടക്കുന്നുണ്ട്‌. നോമ്പ്‌ ശരീരത്തിന്റെ ആഗ്രഹങ്ങളോടുള്ള സമരമാണ്‌. ദേഹവും അതിന്റെ കൗതുകങ്ങളും സ്നേഹപൂർവം നമുക്ക്‌ സമ്മാനിച്ച പടച്ചവൻ കൽപിച്ച

ഇഷ്ടമുണ്ടായിട്ടാണോ നോമ്പ്‌ നോൽക്കുന്നത്‌? Read More »

തറാവീഹിൽ മനസ്സാന്നിധ്യം ചോരുന്നുവോ?

നോമ്പെഴുത്ത്‌-5/ ത്വലാൽ മുറാദ്‌ ഇശാഇനും ഫജ്‌റിനുമിടയിൽ ദിനേന നടക്കുന്ന ദീർഘമായ ആത്മീയ സപര്യയായിരുന്നു തിരുനബിക്ക്‌ രാത്രിനമസ്കാരം. റമദാനിൽ ഏതാനും ദിവസങ്ങളിൽ അവിടുന്ന് അത്‌ പള്ളിയിൽ വന്ന് ജനങ്ങളെയും കൂട്ടി സംഘമായി നമസ്കരിച്ചു. നോമ്പിന്റെ രാത്രികൾ ആ മാതൃക കൊണ്ട്‌ ധന്യമാക്കാൻ മുസ്‌ലിം സമൂഹം ഖലീഫമാരുടെ കാലം മുതൽ തന്നെ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്‌. റമദാനിൽ നോമ്പ്‌ നോറ്റവർക്ക്‌ ചെയ്തുപോയ പാപങ്ങൾ പൊറുത്തുകിട്ടുമെന്ന് പഠിപ്പിച്ച പ്രവാചകൻ, റമദാനിൽ നമസ്കാരത്തിനായി നിന്നവർക്കും അതേ നേട്ടമുണ്ടാകുമെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്‌. പകൽ വ്രതവും രാത്രി തറാവീഹ്‌

തറാവീഹിൽ മനസ്സാന്നിധ്യം ചോരുന്നുവോ? Read More »

അല്ലാഹുവിന്റെ സ്‌നേഹം വരുന്ന വഴികള്‍

നോമ്പെഴുത്ത്‌-4/ ത്വലാൽ മുറാദ്‌ മുഹമ്മദ്‌ നബി (സ) പറഞ്ഞു: ”ഒരു മുസ്‌ലിമിന്‌‌‌ ക്ഷീണമോ രോഗമോ മനോവ്യഥയോ ദുഃഖമോ ഉപദ്രവങ്ങളോ എന്തെങ്കിലും പ്രയാസമോ ശരീരത്തില്‍ ഒരു മുള്ളു തറയ്ക്കുന്നതുപോലുമോ ബാധിക്കുകയാണെങ്കില്‍ അതുകാരണമായി അവന്റെ പാപങ്ങളെ അല്ലാഹു മായ്ച്ചുകൊടുക്കാതിരിക്കുകയില്ല.” (ബുഖാരി, മുസ്‌ലിം, തിര്‍മിദി, അഹ്മദ്) ജീവിതം പ്രതിബന്ധങ്ങളും പാറക്കെട്ടുകളുമില്ലാത്ത വഴയിലൂടെയുള്ള സ്വച്ഛമായ ഒഴുക്കല്ല. അതില്‍ കയറ്റിറക്കങ്ങളേറെയുണ്ടാകും. ജീവിത പ്രയാസങ്ങളില്‍ തളര്‍ന്നുപോകുന്നവരും തകര്‍ന്നുപോകുന്നവരും അനവധിയാണ്. ഒരു തുണ്ട് കയറിലോ ഒരു നുള്ളു വിഷത്തിലോ ഒരു കിണറാഴത്തിലോ റെയില്‍നീളത്തിലോ ജീവിതം എന്ന മനോഹരമായ

അല്ലാഹുവിന്റെ സ്‌നേഹം വരുന്ന വഴികള്‍ Read More »

ഭക്തി എന്നാൽ ഒളിച്ചോട്ടമല്ല

നോമ്പെഴുത്ത്‌-3/ ത്വലാൽ മുറാദ്‌ ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് ഇസ്‌ലാമിക പ്രബോധന രംഗത്ത് ആവേശപൂര്‍വം ഓടിനടന്നിരുന്ന പഴയ സുഹൃത്തിനെ അവിചാരിതമായി വീണ്ടും കണ്ടുമുട്ടിയത്. സമൂഹമധ്യത്തില്‍ എഴുന്നേറ്റുനിന്ന് പൊതുജനങ്ങള്‍ക്ക് ഇസ്‌ലാം എത്തിച്ചുകൊടുക്കാനുള്ള പ്രബോധക കൂട്ടായ്മകളുടെ അധ്വാനങ്ങള്‍ക്ക് ആത്മീയമായ ‘നനവ്’ പോരാഞ്ഞിട്ട്, അത്തരം ‘ഇടപാടുകള്‍’ അവസാനിപ്പിച്ച് ഹൈദരാബാദിലെ ഒരു സ്വൂഫീ ഖാന്‍ഖാഹില്‍ നാല്‍പതുദിവസത്തെ ‘ഭക്തിപരിശീലന’ കോഴ്‌സിനുപോയി മടങ്ങിവരികയായിരുന്നു അദ്ദേഹം! അല്ലാഹുവിനെ ‘അനുഭവിക്കുക’യെന്ന പേരില്‍ ആര്യ സവർണ അദ്വൈതപാഠങ്ങളാണ്‌ ‘ഭക്തി’യുടെ മധുരം തേടിയെത്തിയ അവന്റെ മനസ്സിലേക്ക് ത്വരീക്വത്തുകാര്‍ അറബിവാക്കുകളിൽ പകര്‍ന്നിട്ടുള്ളതെന്നും സമൂഹവുമായുള്ള ബന്ധങ്ങള്‍

ഭക്തി എന്നാൽ ഒളിച്ചോട്ടമല്ല Read More »

നുണ പറയുന്നവർക്ക്‌ നോമ്പില്ല

നോമ്പെഴുത്ത്‌-2/ ത്വലാൽ മുറാദ്‌ മുഹമ്മദ് നബി(സ) പറഞ്ഞു: ”വ്യാജ വാക്കുകള്‍ പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും വെടിയാത്തവര്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല.” (ബുഖാരി) ആരാധനകള്‍ ആത്മാവ് ചോര്‍ന്ന ചടങ്ങുകളായി പരിണമിക്കുന്നതിനെ സംബന്ധിച്ച് വിശ്വാസികള്‍ ജാഗരൂകരായിരിക്കണമെന്ന് ഇസ്‌ലാം പല രീതിയില്‍ ഉണര്‍ത്തുന്നുണ്ട്. വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങള്‍ കടന്നുപോകവെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ തന്റെ വ്രതാനുഷ്ഠാനം നടക്കുന്നത് എന്ന് ആത്മപരിശോധന നടത്താന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. ഇസ്‌ലാമിലെ മുഴുവന്‍ അനുഷ്ഠാനമുറകളും ജീവിതവിശുദ്ധി എന്ന ലക്ഷ്യം ഉള്‍കൊള്ളുന്നവയാണ്.

നുണ പറയുന്നവർക്ക്‌ നോമ്പില്ല Read More »

മരിക്കാനുള്ള ഒരുക്കം എവിടെയെത്തി?

നോമ്പെഴുത്ത്‌-1/ ത്വലാൽ മുറാദ്‌ മനോഹരമായ ഒരു തോട്ടം. ഈത്തപ്പനകളും മുന്തിരിവള്ളികളും സമൃദ്ധമായി നിൽക്കുന്നു. അവക്കു പുറമെ നാനാതരം ഫലവൃക്ഷങ്ങൾ. എല്ലാം ഒന്നാം തരം വിളവ്‌ നൽകുന്നു. മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ അരുവികളൊഴുകുന്നുണ്ട്‌. അധ്വാനശീലനായ ഒരാളുടെ ഒരായുഷ്കാലത്തിന്റെ സമ്പാദ്യമായിരുന്നു അത്‌. ഇപ്പോൾ അയാൾ മരണാസന്നനാണ്‌. തോപ്പ്‌ അനന്തരമെടുക്കേണ്ട മക്കൾ ഒന്നിനും കൊള്ളരുതാത്തവരാണ്‌. തന്റെ ഉദ്യാനം നാശത്തിന്റെ നാളുകളിലേക്കാണ്‌ പ്രവേശിക്കാൻ പോകുന്നതെന്ന് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കെ അയാളത്‌ കാണുന്നു-ഒരു തീകാറ്റ്‌ ആഞ്ഞ്‌ പടർന്നുവരുന്നു. അഗ്നിനാളങ്ങൾ തന്റെ വിയർപ്പിന്റെ വിലയെ വിഴുങ്ങുന്നത്‌ അയാൾ

മരിക്കാനുള്ള ഒരുക്കം എവിടെയെത്തി? Read More »