Memoir

ഡോ. കെ. ഷൗകത്ത് അലിയെ ഓര്‍ക്കുമ്പോള്‍

(കഴിഞ്ഞ ആഴ്ചയിൽ നിര്യാതനായ,ശാസ്ത്ര–സാങ്കേതിക വിദഗ്ധനും ഇസ്‌ലാമിക ബുദ്ധിജീവിയുമായിരുന്ന ഡോ. കെ. ഷൗക്കത്തലി (അരീക്കോട്) യെക്കുറിച്ചുള്ള ഓർമ്മകൾ) ‘ഹംഫർ എന്ന ബ്രിട്ടീഷ് ചാരൻ’ – യു പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, തറവാട്ടിലെ സ്വീകരണ മുറിയിൽ സോഫയിൽ കിടക്കുന്നത് കണ്ട ചെറിയൊരു പുസ്തകത്തിന്റെ തലക്കെട്ട്. എടുത്തുനോക്കി; ഗ്രന്ഥകാരൻ ഡോ. കെ. ഷൗകത്ത് അലി അരീക്കോട്, പ്രസാധനം യുവത ബുക്ക് ഹൗസ്. ഒറ്റയിരുപ്പിന് വായിച്ചുതീർന്നു. തലക്കെട്ട് വായിച്ചിട്ട് വിഷയമെന്താണെന്ന ധാരണയൊന്നും ലഭിച്ചിരുന്നില്ല. ചിലർ ഭാവനയിൽ മെനഞ്ഞ ഹംഫർ എന്ന കഥാപാത്രത്തെയും […]

ഡോ. കെ. ഷൗകത്ത് അലിയെ ഓര്‍ക്കുമ്പോള്‍ Read More »

പ്രിയപ്പെട്ട കെ സി

(ഇന്ന് മരണപ്പെട്ട പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ കെ. സി. മുഹമ്മദ്‌ മൗലവി മാറഞ്ചേരിയെ ഓർക്കുന്നു.) അൻസ്വാർ അറബിക് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അന്ന് ഞാൻ കോളേജിന്റെ ക്യാമ്പസ് പള്ളിയിലാണ് ഖുതുബ നിർവഹിച്ചുകൊണ്ടിരുന്നത്. അൻസ്വാർ ലൈബ്രറിയിൽ സക്കാത്തുമായി ബന്ധപ്പെട്ട ഖുതുബ നിർവഹിക്കുന്നതിന് വേണ്ടി പുസ്തകങ്ങൾ പരതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആദ്യമായി കെ.സി. മുഹമ്മദ് മൗലവി മാറഞ്ചേരി എന്ന പേര് എൻ്റെ കണ്ണിലുടക്കുന്നത്. അന്ന് വായനാ ലോകത്തെ ഒരു തുടക്കക്കാരനെന്ന നിലയിൽ ഈ ഗ്രന്ഥകാരൻ ആരാണെന്നോ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്ക്

പ്രിയപ്പെട്ട കെ സി Read More »

മേച്ചേരി സദസ്സിലുണ്ട്

രാഷ്ട്രീയ സാഹിത്യമെഴുത്തിൽ മലയാളത്തിലെ മഹാരാജാവാണ് എം.സി. വടകര. ‘ചോദിക്കൂ ; പറയാം’ എന്ന് ജൈവയന്ത്രം കണക്കെ ചരിത്രം മുഴുവൻ ഓർമയിൽ അടുക്കിവെച്ച പണ്ഡിതൻ. മലയാള കവിതയ്ക്കുവെച്ച മഷികൊണ്ട് രാഷ്ട്രീയവും ചരിത്രവും വരക്കുന്ന എഴുത്തുകാരൻ. ആ എം.സി ഒരു മാസികയ്ക്കായ് റഹീം മേച്ചേരിയെ ഇന്റർവ്യൂ ചെയ്തു. തന്നെക്കാൾ എട്ടു വയസ്സിനിളപ്പമുള്ളവനെ. അപ്പോൾ ആരായിരിക്കണം മേച്ചേരി?! ആ സാമ്രാജ്യത്തിലെ ചക്രവർത്തി. അതിവേഗം പോയ്മറഞ്ഞത് 17 വർഷമാണ്. മേച്ചേരിയില്ലാത്ത കാലം. 2004 ഓഗസ്റ്റ് 21ന്റെ നടുക്കം ഇപ്പോഴുമുണ്ട് ചുറ്റിലും. കയ്യിലൊരു വാരികയും

മേച്ചേരി സദസ്സിലുണ്ട് Read More »

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇക്കഴിഞ്ഞ ഒക്റ്റോബർ 12 ന് 41 വർഷങ്ങൾ പിന്നിട്ടിരിക്കുകയയാണ്. കേരളം ഒരു ആഢ്യ സവർണ തറവാടായി നിലനിൽക്കണമെന്ന ചിലരുടെ പിടിവാശി ശ്രീനാരായണഗുരു യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസിലർ ആയി ഒരു മുസ്ലിം നാമധാരിയെ നിയമിച്ചത് കാരണം വീണ്ടും പുറത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയാണ് സവർണ മേലാളൻമാരുടെ നെറ്റി ചുളിയും വിധം മുസ്ലിം മുഖ്യമന്ത്രിയായി സി എച്ച് സത്യപ്രതിജ്ഞ ചെയ്തതിൻ്റെ സ്മൃതി പഥത്തിലൂടെ കേരള മുസ്ലിംകൾ കടന്നു

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ Read More »

എന്റെ ജയിലനുഭവങ്ങൾ

[ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളിൽ സ്വാതന്ത്ര്യസമരരംഗത്തും മുസ്‌ലിം സാമൂഹ്യപരിഷ്കരണ ശ്രമങ്ങളിലും നിറഞ്ഞുനിന്ന ഉജ്ജ്വലമായ നേതൃസാന്നിധ്യമായിരുന്നു മതപണ്ഡിതനായ ഇ. മൊയ്തു മൗലവി. അനന്യസാധാരണമായ ദീർഘായുസ്സ്‌ കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മൗലവി, ഇരുപതാം നൂറ്റാണ്ടിന്റെ ഏകദേശം അവസാനം വരേക്കും ചരിത്രത്തിന്റെ നേർസാക്ഷിയായി കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ സജീവമായി നിന്നത്‌ മലബാറിലെ മാപ്പിള സമുദായത്തിന്‌ നൽകിയ അഭിമാനവും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. ചാലിലകത്തിന്റെ ശിഷ്യനും വക്കം മൗലവിയുടെ അനുചരനും മുഹമ്മദ്‌ അബ്ദുർഹ്‌മാൻ സാഹിബിന്റെ ആത്മമിത്രവും ആയിരുന്ന മൊയ്തു മൗലവി ഖിലാഫത്ത്‌ പ്രസ്ഥാന സംഘാടകൻ,

എന്റെ ജയിലനുഭവങ്ങൾ Read More »

എന്റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹ്‌മദ്‌ സാഹിബ്

സംഭാഷണം/റഈസ് അഹ്‌മദ്‌ –ഇ അഹ്‌മദ്‌ സാഹിബ്‌ വിടവാങ്ങിയിട്ട്‌ ഇന്നേക്ക് രണ്ട്‌ വർഷം തികയുന്നു. അഹ്‌മദ്‌ സാഹിബിന്റെ പുത്രൻ റഈസ്‌ അഹ്‌മദുമായി മസ്കറ്റിൽ വെച്ച്‌‌ സംസാരിച്ച്‌ മില്ലി റിപ്പോർട്ട്‌ ലേഖകൻ തയ്യാറാക്കിയ ഇന്റർവ്വ്യൂ ഫീച്ചർ– ‘നേതാക്കന്മാരുടെ നേതാവാണ് സീതി സാഹിബ് എന്നാണ് ഉപ്പ എപ്പോഴും പറഞ്ഞിരുന്നത്.’ മസ്കത് മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇ. അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പുത്രൻ റഈസ് അഹ്‌മദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌. നേതാവാകുകയും നേതാക്കളെ വാർത്തെടുക്കുകയും

എന്റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹ്‌മദ്‌ സാഹിബ് Read More »

അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ

പരപ്പനങ്ങാടി പാലത്തിങ്ങൽ പ്രദേശത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ധിഷണശാലിയാണ്‌ എം എൽ എ ആയിരുന്ന മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വക്കീൽ ഹാജി. എം എം അക്‌ബറിന്റെ പിതൃസഹോദരൻ ആയിരുന്നു അദ്ദേഹം. മരിച്ച്‌ മൂന്നര പതിറ്റാണ്ടിനുശേഷം നിരീക്ഷിക്കുമ്പോൾ ഹാജി വേണ്ടവിധത്തിൽ ഓർക്കപ്പെട്ടില്ല എന്ന വികാരമാണ്‌ ഉണ്ടാകുന്നത്‌. ചരിത്രം സംസാരിക്കുമ്പോൾ മാത്രം പറയേണ്ടുന്ന വ്യക്തി എന്നതിനപ്പുറം സമൂഹത്തിലെ നന്മകളിലും പുരോഗതിയിലും മാതൃകയാക്കേണ്ടുന്ന വ്യക്തിയുമാണ് അദ്ദേഹം. ആർക്കും നിഷേധിക്കാനാവാത്ത നിറസാന്നിധ്യവുമായിരുന്നു വക്കീൽ ഹാജി. ഉറച്ച ആദർശ

അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ Read More »

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ

കെ. ഉമർ മൗലവി മുസ്‌ലിം കൈരളിയുടെ അഭിമാനമുദ്രകളിലൊന്നായ തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലീ ആഘോഷിക്കുകയാണ്‌. മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖരായിരുന്ന  കെ. എം. മൗലവിയും എം. കെ. ഹാജിയും കെ. എം. സീതി സാഹിബും കെട്ടിപ്പടുത്ത യതീംഖാനയുടെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം ലഭിച്ച പ്രമുഖ മുജാഹിദ്‌ പണ്ഡിതൻ കെ. ഉമർ മൗലവിയുടെ അതുസംബന്ധമായ ഓർമകൾ ആണ്‌ ഈ കുറിപ്പിൽ ഉള്ളത്‌. ഉമർ മൗലവിയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ‘ഓർമകളുടെ  തീരത്ത്‌’ എന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗമാണ്‌ ഇങ്ങനെ

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ്‌: എന്റെ ഓർമകൾ Read More »

എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ

മുസ്തഫാ തന്‍വീര്‍ ആദരവുകലര്‍ന്ന ഒരകലത്തുനിന്നുമാത്രം എ.പിയുമായി ഇടപഴകിയിട്ടുള്ള ഒരു ഇസ്വ്‌ലാഹീ പുതുതലമുറക്കാരനാണ് ഈ കുറിപ്പെഴുതുന്നത്. എ.പി നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനുശേഷം മാത്രമാണ് എന്റെ തലമുറയിലുള്ളവര്‍ക്ക് ഇസ്വ്‌ലാഹീ രംഗത്ത് സജീവമാകാന്‍ തന്നെ സാധിച്ചത്. കെ.പി. മുഹമ്മദ് മൗലവിയുടെ കാലത്ത് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. കെ.പിയുടെ ജീവിതത്തേക്കാളേറെ എനിക്കോര്‍മയുള്ളത് അദ്ദേഹത്തിന്റെ മരണമാണ്. കെ.പി മരിച്ചതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിന്റെ ഒരുവിധമെല്ലാ താളുകളും അദ്ദേഹത്തിനുവേണ്ടി നീക്കിവെക്കപ്പെട്ടത് കൗതുകത്തോടും ആവേശത്തോടുംകൂടി നോക്കിക്കണ്ട എന്റെ ബാലമനസ്സ് നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന

എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ Read More »