Fiction

ജുനൈദ്‌, നിന്നെ മറന്നോ ഞങ്ങൾ?

നീ കമിഴ്‌ന്ന് കിടക്കുക, ജുനൈദ്‌! മിണ്ടാതെ, നിന്റെ ചോരയിൽ മുഖം പൂഴ്‌ത്തി അമർന്നു കിടക്കുക. നിന്റെ നിലവിളിക്ക്‌ കേട്ടാൽ കൊതി തീരാത്തൊരിമ്പമുണ്ടിന്ന്. കിനിഞ്ഞിറങ്ങുന്ന നിന്റെ ചോരക്ക്‌ ഒരു ചുവന്ന പരവതാനിയുടെ ചാരുതയുണ്ട്‌. വിരിച്ചിട്ട, തൊലിയുരിച്ചിട്ട നിന്റെ ശരീരത്തിൽ ചവിട്ടി നടക്കുമ്പോൾ എന്തെന്നറിയാത്ത രോമാഞ്ചമുണ്ട്‌. നീയൊരു വെളുത്ത തുണിക്കടിയിലുറങ്ങേണ്ട; നനഞ്ഞ മണ്ണിലേക്കൂളിയിട്ടൊളിക്കേണ്ട. ഈ തുറന്ന പ്ലാറ്റ്ഫോമിൽ അവസാനത്തെ എല്ലിൻ കഷണവും ചിതൽ തിന്നുവോളം നീ ശാന്തനായ്‌ ഉറങ്ങിക്കൊൾക! എത്ര തീവണ്ടികളും നിന്നെ കാണാതെ കൂകിയാർത്ത്‌- പാഞ്ഞുപൊയ്കൊള്ളും. എത്ര പകലുകളും […]

ജുനൈദ്‌, നിന്നെ മറന്നോ ഞങ്ങൾ? Read More »

പേടിയാണ്, എന്നെത്തന്നെയും!

രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് ഒരാറേഴുതവണ ഞാനെന്റെ മുഖം കണ്ണാടിക്കുള്ളില്‍ ഇഴകീറി പരിശോധിക്കാറുണ്ട്. കീഴ്ച്ചുണ്ടിനു താഴെയോ കവിളുകള്‍ക്കിരുവശമോ കണ്ണില്‍പെടാതെ വല്ല രോമപ്പരിശകളും തലനീട്ടുന്നുണ്ടോയെന്ന്. അതീവശ്രദ്ധ വേണം. പൊലീസിനുപോലും പേടിയാണ്, വെള്ളവും വളവുമില്ലാതെ മുറ്റി വളരുന്ന ഈ കൊടും താടിക്കാട്. പാതിരാത്രിയിലുമെന്റെ പാതിമുഖം കാക്കുന്ന കണ്ണാടിയുടെ സ്‌നേഹമെങ്കിലുമുണ്ടോ, കട്ടുറുമ്പുകൾ‍ അരിച്ചിറങ്ങുംപോലെ കറുപ്പില്‍ മൂടിയിറങ്ങി നടക്കുന്ന ഭാര്യക്കും മകള്‍ക്കും! എത്ര പറഞ്ഞാലും ബുദ്ധി തെളിയാത്തവര്‍. ഒരു തട്ടത്തിന്റെ മറവുമതി ഒളിക്കണ്ണുമായവരെ പിന്തുടരുന്ന ഭീകരനായെനിക്ക് മാറാനെന്ന് മനസ്സിലാക്കാത്തവര്‍. വെള്ളിയാഴ്ചകളിൽ മാത്രമെങ്കിലും അടുക്കളയില്‍ നിന്നമറുന്ന പോത്തിറച്ചി

പേടിയാണ്, എന്നെത്തന്നെയും! Read More »

അകവും പുറവും മരവിച്ച നമ്മുടെ കാലത്തെക്കുറിച്ച് മൂന്ന് കവിതകള്‍

സത്യം എത്ര സത്യങ്ങളെയാണ് മുറ്റമടിച്ചപ്പോൾ വെറുതെ ചൂലുകൊണ്ട് തോണ്ടിയെറിഞ്ഞത്? പൊരിവെയിലത്തും എത്ര നുണകളെയാണ് നട്ടുവളർത്തിയത്! എന്നിട്ടും, പെരുമഴയത്ത് ഇന്നലെ വേരറ്റ്‌ ഒലിച്ച നുണ ഇരുന്നിടത്ത് അതാ മുളച്ചിരിക്കുന്നു, പഴയ സത്യങ്ങൾ. മരം ഇലയില്ലാത്ത ചില്ലകളില്ലാത്ത മരങ്ങൾ മതി.. ഓടിത്തളരുമ്പോൾ ഇരിക്കാൻ തണൽ തരരുത് വാടി വീഴുമ്പോൾ താങ്ങായ് ചില്ലകളും.. വെയിലിൽ വെന്തു നാം പാകമാവട്ടെ, കരിഞ്ഞുതീരട്ടെ വെറും പുറം മോടികൾ. നിഴലു വീഴാത്ത വാക്കുകളിൽ പകലു മായാത്ത ചിരികളിൽ വീണ്ടുമെന്നും തണൽ നിറയട്ടെ.. മാവേലി എവിടെയാണ്? ഏതു

അകവും പുറവും മരവിച്ച നമ്മുടെ കാലത്തെക്കുറിച്ച് മൂന്ന് കവിതകള്‍ Read More »